Posts

മസ്തിഷ്ക ചോറ്ച്ച ( Brain drain) : ഇന്ത്യയുടെ ശാപമോ ?.

നമ്മൂടെ നാട്ടിലെ മിടുക്കന്മാരും മിടുക്കികളും വിദേശരാജ്യത്തു പോയി എന്തു കൊണ്ടു ജോലി ചെയ്യുന്നു. പത്തിരുപതു വർഷം മുമ്പു മുതൽ കേട്ടുകൊണ്ടിരിക്കുന്നതാണു. ഐ ഐ റ്റി കളിൽ നിന്നും എൻ ഐ റ്റി കളിൽ നിന്നും പാസായ എഞ്ചിനീയർമാര്‍ അമേരിക്കയിലും നമ്മുടെ സർകാര്‍ മെഡിക്കൽ കൊ ളേജു കളിൽ നിന്നു പാസായ ഡോ ക്ടര്‍മാര്‍ ഇങ്ലണ്ടിലും മറ്റും എന്തു കൊണ്ടു ചേക്കേറുന്നു?. അവർ നമുക്കു വിലപ്പെ ട്ട വിദേശനാണ്യം നേടിത്തരുന്നു എന്നതു നല്ലതു തന്നെ. എന്നാൽ എന്തു കൊണ്ടു അവ രു നമ്മുടെ ഈ എം ശ്രീധരനെയും ഹോമി ഭാഭായെയും വിക്രം സാരാഭായിയെയും പോലെ നമ്മുടെ രാജ്യത്തു തന്നെ ജോലി ചെയ്യുന്നില്ല ? നമ്മൂടെ തന്നെ വിശ്വേശ്വരയ്യയും സി വി രാമനും പൊലെയുള്ളവരു ഇന്നു നമ്മുടെയിടയിൽ എന്തുകൊണ്ടു ഉണ്ടാവുന്നില്ല ?. ചിന്തിക്കേണ്ട വിഷയം തന്നെ.   നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം ഒരു ജോലി കിട്ടാൻ വേണ്ടി ഉള്ളതായി മാത്രം മാറിയിരിക്കുന്നു. എഞ്ചിനീയറിംഗ് കോളേജില്‍ ആണെങ്കില്‍ എങ്ങനെയെങ്കിലും ക്യാമ്പസ് പ്ലെസ്മെന്റില്‍ ഒരു ജോലി തരപ്പെട്ടാല്‍ പരമ സുഖം. വാര്‍ഷിക ശമ്പളം കുറഞ്ഞത് അഞ്ചു ലക്ഷം എങ്കിലും കിട്ടിയാല്‍ ജീവിതം ധന്യമായി, ആസ്വദിക്കാം. മെഡിക്കല്‍ ക...

അമ്മേ എന്തിനാ അമ്മ കരയുന്നത്?

ഒരു കുഞ്ഞു അമ്മയോട് ചോദിച്ചു “ അമ്മെ എന്തിനാണ് ഇങ്ങനെ കരയുന്നത്?” അമ്മ : ഞാന്‍ ഒരു പെണ്ണായതുകൊണ്ട്”. “എനിക്ക് മനസിലായില്ല”.. അവന്‍ പറഞ്ഞു. അമ്മ അവനെ കെട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു, “നിനക്ക് അതിപ്പോള്‍ മനസിലാവില്ല. ഒരു പക്ഷേ ഒരിക്കലും.” കുറച്ചുനേരം കഴിഞ്ഞു അവന്‍ അച്ഛനോട് ചോദിച്ചു “അച്ചാ, എന്താണ് അമ്മ എപ്പോഴും കരയുന്നത്, കാരണം ഒന്നുമില്ലാതെ” അച്ഛന്‍: “പെണ്ണുങ്ങള്‍ അങ്ങനാ, അവര്‍ക്ക് കരയാന്‍ കാരണം ഒന്നും വേണ്ട”. കുട്ടി വലുതായി ഒരു പുരുഷനായി. അപ്പോഴും അവനു അമ്മയുടെ കരച്ചിലിനുള്ള  കാരണം മനസിലായില്ല. അവസാനം അവന്‍ ദൈവ ത്തി നോടു ചോദിച്ചു “ ദൈവമേ എന്താണ് എന്റെ അമ്മ എപ്പോഴും പെട്ടെന്ന് കരയുന്നത്?” ദൈവം പറഞ്ഞു : “മകനെ, ഞാന്‍ സ്ത്രീയെ സൃഷ്ടിച്ചപ്പോള്‍  ഒരു  പ്രത്യേക രീതിയില്‍ ആയിരുന്നു.  ഞാന്‍ ഭൂമിയിലെ ഭാരം മുഴുവന്‍ താങ്ങാന്‍ ശക്തിയുള്ള തോളുകള്‍ അവള്‍ക്കു കൊടുത്തു. അതോടൊപ്പം മറ്റുള്ളവരെ ആശ്വസിപ്പിക്കുവാനുള്ള കഴി വും    കൊടുത്തു. അവളുടെ കുട്ടികളെ പത്തുമാസം ഗര്‍ഭത്തില്‍ ചുമന്നു, ലോകത്തിലെ ഏറ്റവും വലിയ വേദന സഹിച്ചു പ്രസവിക്കുവാനും അവളു...

ചാണക്യ സൂത്രങ്ങള്‍

പതിനഞ്ചു ചാണക്യ സൂത്രങ്ങള്‍  1).മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്ന് പഠിക്കുക, കാരണം നിങ്ങള്ക്ക് നിങ്ങളുടെ ജീവിതത്തില്‍ അവയെല്ലാം സ്വയം ചെയ്തു തീര്‍ക്കാന്‍  കഴിയുകയില്ല. 2).ഒരാള്‍ അധികം സത്യവാന്‍ ആവാന്‍ പാടില്ല, കാരണം വളവില്ലാത്ത മരമാണ് ആദ്യം മുറിക്കപ്പെടുന്നത്‌.  3).ഒരു പാമ്പിനു വിഷമില്ലെന്കിലും അതിനു വിഷമുണ്ട് എന്നു നടിക്കുകയാണ് നല്ലത്.  4.)എല്ലാ സൌഹൃദത്തിനു പിന്നിലും ചെറിയ സ്വാര്ത്ഥതാല്പര്യമെന്കിലും ഉണ്ടാ ലവും. സ്വാര്ത്ഥതാല്പര്യം ഇല്ലാത്ത സൗഹൃദം ഇല്ല എന്നത് കയ്പ്പുള്ള സത്യമാണ്. 5) ഒരു കാര്യം ചെയ്യുന്നതിന് മുമ്പ് മൂന്നു ചോദ്യങ്ങള്‍ സ്വയം ചോദിക്കുക: ഞാന്‍ എന്തിനു വേണ്ടി ഇത് ചെയ്യുന്നു , ഇതിന്റെ ഫലം എന്തായിരിക്കും, ഞാന്‍ ഇതില്‍ വിജയി ആകുമോ . ഈ മൂന്നു ചോദ്യങ്ങള്ക്ക്ു തൃപ്തികരമായ ഉത്തരം കിട്ടിയാല്‍ മാത്രമേ നിങ്ങള്‍ മുന്നോട്ടു പോകാവൂ. 6) ഭയത്തിനെ അടുത്തെത്തുമ്പോള്‍ തന്നെ ആക്രമിച്ചു നശിപ്പിക്കുക. 7) ലോകത്തിലെ ഏറ്റവും വലിയ ശക്തികള്‍ യുവത്വവും സ്ത്രീകളുടെ സൗന്ദര്യവുമാണ് 8).നിങ്ങള്‍ ഒരു കാര്യം ചെയ്യാന്‍ തുടങ്ങിയാല്‍ നിങ്ങള്‍ തോറ്റുപോകുമെന്ന ഭയം ഒഴിവാക്കുക, അതുപേക്ഷിക്കാതിരിക്...

സെഡോണാ കുന്നുകള്‍ - അരിസോണായിലെ മറ്റൊരു പ്രകൃതി ദൃശ്യം

Image
അമേരിക്കയിലെ അരിസോണാ സംസ്ഥാനത്തിന്റെ വടക്ക് ഭാഗത്തുള്ള പ്രത്യേകമായ രൂപവും വര്‍ണ വൈവിധ്യവുമുള്ള കുന്നുകളുടെ  സമൂഹമാണ് വെര്‍ദെ താഴ്വരയുള്‍പെട്ട ഈ  കുന്നുകള്‍. ഫ്ലാഗ് സ്ടാഫില്‍ നിന്ന് ഫിനിക്സിലേക്ക് പോകുന്ന വഴിയില്‍ ആണ് ഈ കുന്നുകള്‍. ചുവപ്പ് നിറത്തില്‍ ശില്പങ്ങള്‍ പോലെ കാണപ്പെടുന്ന ഈ പാറകള്‍ സൂര്യ പ്രകാശത്തില്‍ ജ്വലിച്ചു നില്കുന്നത് നല്ലൊരു കാഴ്ചയാണ്. മല കയറ്റക്കാര്‍ക്കും ആത്മീയ കാര്യങ്ങള്‍ക്കും നല്ലൊരു കേന്ദ്രവും ആണ് ഈ ചെറിയ പട്ടണം.     ഈ കുന്നുകളുടെ പേര്‍ തിയോഡോര്‍ കാള്‍ട്ടന്‍ ശ്നെബ്ലി എന്നയാളുടെ ഭാര്യ സെഡോണ അറബേല്‍ ശ്നെബ്ലി യില്‍ നിന്നാണ് കിട്ടിയത് . 1877 മുതല്‍ 1 950 വരെ ജീവിച്ചിരുന്ന ഇവര്‍ ഈ നഗരത്തിലെ ആദ്യത്തെ പോസ്റ്റ്‌ മാസ്റര്‍ ആയിരുന്നു, ആതിഥ്യമര്യാദയിലും സഹജീവി സ്നേഹത്തിലും മാതൃക ആയി ജീവിച്ച ഒരു സ്ത്രീ.     ചരിത്രത്തില്‍ ഈ ഭൂവിഭാഗം അറിയപ്പെടുന്നത് ക്രി മു 11500 മുതല്‍ 9000  വരെയുള്ള കാലത്താണ്. നല്ല നായാട്ടുകാരായിരുന്ന പാളിയോ ഇന്ത്യന്‍ വംശജര്‍ ക്രി. മു.   9000 നടുത്തു  ഇവിടെ ജീവിച്ചിരുന്നു. അമേരിക്കയുടെ തെക്ക് പടിഞ...

ശിശിരം : പ്രകൃതിയിലെ വര്ണ വൈവിദ്ധ്യങ്ങളുടെ പ്രപഞ്ചം വടക്കെ അമേരിക്കയില്‍

Image
നമ്മുടെ നാട്ടില്‍ കാണാന്‍ ഇല്ലാത്ത, തണുപ്പ് രാജ്യങ്ങളില്‍ മാത്രമുള്ള ഒരു കാലാവസ്ഥാ പ്രതിഭാസം ആണ് ശിശിരം അഥവാ ഫാള്‍. വസന്തത്തിന്റെ പിന്നാലെ വരുന്ന ശിശിരവും സുന്ദരം തന്നെ. സൂര്യന്‍ ഭൂമധ്യരേഖയില്‍ എത്തുമ്പോള്‍ ഭൂമിയില്‍ മുഴുവന്‍ രാത്രിയും പകലും തുല്യമായിരിക്കുമല്ലോ. ഇക്വിനോക്സ് എന്നറിയപ്പെടുന്ന ഇത് സംഭവിക്കുന്നത്‌ സെപ്റ് 22  നും മാര്ച് 20 നും അടുത്താണ്. ഇക്വിനോക്സ് കഴിഞ്ഞു, തണുപ്പ് കാലത്തിന്റെ വരവായി. അമേരിക്കയില്‍ കൂടുതല്‍ തണുപ്പുള്ള മസാച്ചുസെറ്റ്സ്, വേര്മോന്റ്റ്, ന്യു ഹാമ്പ്ഷയര്‍, മെയിന്‍ എന്നീ സംസ്ഥാനങ്ങളില്‍ ( ന്യൂ ഇന്ഗ്ലണ്ട്) ഇത് വളരെ ഭംഗിയുള്ളതായി കാണപ്പെടുന്നു. ഈ സമയത്ത് മിക്കവാറും എല്ലാ മരങ്ങളിലും ഇലകളുടെ പച്ച നിറം മാറി, മഞ്ഞയായി ഓറഞ്ചു നിറമായി, ചുവപ്പ് നിറമായി ഇലകള്‍ എല്ലാം ക്രമേണ കൊഴിഞ്ഞു വീഴുന്നു.  (ഫാള്‍ എന്ന പേര്‍ ഇതുകൊണ്ട് തന്നെ ).     പല സ്ഥലങ്ങളിലും ഇത് തുടങ്ങുന്നതിനു സമയ വ്യത്യാസമുണ്ട് എങ്കിലും  പൊതുവേ ഒക്ടോബര്‍ മദ്ധ്യം ആകുമ്പോള്‍ ഇലകളെല്ലാം മഞ്ഞ ഓറഞ്ചു, ചുവപ്പ് നിറങ്ങളിലായി അത്യപൂര്‍വമായ വര്‍ണവൈവിധ്യത്തോടെ നില്കുന്നത് കാണാം. രണ്ടാഴ്ച കഴി...