Posts
മദ്യം വിഷമാണ് , അത് മനുഷ്യനെ നശിപ്പിക്കുന്നു
- Get link
- X
- Other Apps
മദ്യാസക്തി ഇല്ലാതാക്കാന്‍ ചികിത്സിക്കുന്ന ഒരു ഡോക്ടര്‍ പുതിയതായി വന്ന ഒരു സംഘം രോഗികളെ പരിചയപ്പെടുകയായിരുന്നു. അദ്ദേഹം മദ്യത്തിന്‍റെ ദൂഷ്യവശങ്ങള്‍ കാണിക്കാന്‍ രണ്ട് ഗ്ലാസ്സ് എടുത്തു. ഒന്നില്‍ ശുദ്ധമായ വെള്ളം എടുത്തു. മറ്റേ ഗ്ലാസില്‍ മദ്യവും എടുത്തു മേശപ്പുറത്തു വെച്ചു. രോഗികളെ കാണിച്ചു. തുടര്‍ന്ന് അദ്ദേഹം വെള്ളം നിറച്ച ഗ്ലാസില്‍ ജീവനുള്ള ഒരു വിരയെ എടുത്തിട്ടു. അതു സുഖമായി അതിനകത്തു കിടന്നു കളിച്ചു. അടുത്തതായി ഡോക്ടര്‍ മറ്റൊരു വിരയെ എടുത്തു മദ്യം നിറച്ച ഗ്ലാസ്സില്‍ ഇട്ടു. അത് ഏതാനും നിമിഷം കൊണ്ട് ചത്തു ഏതാനും മിനുട്ടുകള്‍ കൊണ്ട് അതിന്‍റെ ശരീരം മുറിഞ്ഞു മുറിഞ്ഞു ആ മദ...
കള്ളന്‍മാരുടെ വഴികളും ചില ഒരനുഭവങ്ങളും
- Get link
- X
- Other Apps
കഴിഞ്ഞ ദിവസം കുന്നംകുളത്ത് ഏതാനും കടകളില്‍ ഒരു കള്ളന്‍ കയറി. ആദ്യത്തെ കടയില്‍ നിന്നു 12000 രൂപ കിട്ടി , അടുത്ത കടയില്‍ നിന്നു 500 രൂപയും . മൂന്നാമത്തെ കട കണ്ടപ്പോല്‍ തന്നെ അയാള്‍ സന്തോഷിച്ചു. നല്ല ആഡംബര രീതിയില്‍ നിര്‍മ്മിച്ചത്. ഒന്നാം തരം ഗ്ലാസ്സ് വാതില്‍ വളരെ ബുദ്ധിമുട്ടിയാണ് അയാള്‍ പൊളിച്ചത് . ഏതായാലും അകത്തു നിന്നു കിട്ടാന്‍ പോകുന്ന നിധി ഓര്‍ത്ത് അയാള്‍ ആശയൊടെ അകത്തു കയറി , പണമായി ഒരൊറ്റ പൈസ കിട്ടിയില്ല , നിരാശനായി അയാള്‍ ഒരു ഡ്രെസ്സ് മാത്രം എടുത്തു. കണ്ണാടി ഭിത്തിയില്‍ എഴുതി വെച്ച് “ എടാ നാറീ , നിന്‍റെ കയ്യില്‍ ഒരു പൈസ പോലും ഇല്ലെങ്കില്‍ എന്തിനാടാ ഇത്തരം ഗ്ലാസ്സ് വാതില്‍കൊണ്ട് പൂട്ടി വെച്ചെക്കുന്നെ ? “ ഇതു വായിച്...
രണ്ട് നഷ്ട പ്രണയത്തിന്‍റെയും ഒരു ദീര്‍ഘകാല പ്രണയത്തിന്‍റെയും ഓര്‍മ്മകള്‍
- Get link
- X
- Other Apps
മെസ്സിലെ മസാല ദോശയും വിവാഹ നിശ്ചയവും) കഴിഞ്ഞ ദിവസം ഞങ്ങളുടെ എറ്ണാകുളം “സായന്തനം” എന്ന വയോജന വെള്ളിയാഴ്ച കൂട്ടായ്മ്മയില്‍ ഞങ്ങളുടെ ഒരംഗവും എന്‍റെ സുഹ്റുത്തുമായ ശ്റീമതി ധീരാത്മജ പ്രണയ ഹാര്‍മ്മോണുകള്‍ എന്ന വിഷയത്തെ കുറിച്ച് പ്രൌഢ ഗംഭീരമായ ഒരു ലഘുപ്രഭാഷണം അവതരിപ്പിച്ചു. അതു കേട്ടപ്പോള്‍ എന്‍റെ ജീവിതത്തിലെ ചില പ്രണയങ്ങളെ കുറിച്ച് ഓര്‍മ്മ വന്നു.അത് ഇവിടെ കുറിക്കുന്നു. എന്‍റെ ജീവിതത്തില്‍ മൂന്നു പ്രണയങ്ങള്‍ ആണ് ഓര്‍മ്മ വരുന്നത്. ആദ്യത്തെ രണ്ടും കൌമാരകൌതുകം എന്നു പറയാവുന്ന അനുരാഗം (infatuation) എന്നു പറയാം എങ്കിലും ഇന്നും തുടര്‍ന്നു വരുന്ന മൂന്നാമത്തെ പ്രണയവും ഉണ്ട്. ആദ്യത്തെ പ്രണയം പതിവുപോലെ സ്കൂളില്‍ വെച്ചു തന്നെ. ഞങ്ങള്‍ ആണ്കുട്ടികള്‍ ...
- Get link
- X
- Other Apps
കോടതി കയറിയ കഥകള്‍ - 1 ഒരു പഴയ വാച്ചിന്‍റെ കഥ എന്റെ അച്ഛന്‍ ജോലി കഴിഞ്ഞു വരുമ്പോള്‍ ചില പഴയ സാധനങ്ങള്‍ ചുരുങ്ങിയ വിലയ്ക്ക് വാങ്ങിക്കൊണ്ടു വരുമായിരുന്നു. നല്ലയിനം നായക്കുട്ടികളെ , പഴയ വാച്ച് , പേന തുടങ്ങിയവ. നായക്കുട്ടികളെ ചങ്ങലയ്ക്കിടാതെ വളര്‍ത്തും , പലപ്പോഴും അവന്റെ കുര കൊണ്ടു തന്നെ ആള്‍ക്കാര്‍ ഭയന്നു പോകും. ഞങ്ങള്‍ സ്കൂളില്‍ പോകുമ്പോള്‍ മങ്കൊമ്പ് തെക്കേക്കര കടത്തുകടവ് വരെ ഞങ്ങളെ ബോഡി ഗാര്‍ഡായി അനുഗമിക്കും. അതുകഴിഞ്ഞ് തിരിച്ചു വീട്ടിലെത്തും. കുറച്ചു വലുതായി കഴിയുമ്പോള്‍ കോഴിയെ ഓടിക്കലും മറ്റുള്ളവരെ ഉപദ്രവിക്കാനും മറ്റും തുടങ്ങുമ്പോള്‍ ഞങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കും. വള്ളത്തില്‍ കയറ്റി മൂന്നു നാലു മൈല്‍ അകലെ കൊണ്ടു പോയി വിടും. ഞങ്ങള്‍ തിരിച്ചെത്തുന്നതിനു മുമ്പ് തന്നെ അവന്‍ തിരിച്ചു വീട്ടിലെത്തിയിട്ടുണ്ടാവും . അവസാനം ശല്യം സഹിക്കാതെ നാട്ടുകാര്‍ വിഷം കൊടുത്തു കൊല്ലുകയോ മറ്റോ ചെയ്യും. ഏതായാലും ഞങ്ങളുടെ നാട്ടില്‍ പേപ്പട്ടി ശല്യം ഉണ്ടായിട്ടില്ല. ചിലപ്പോള്‍ പ്രായാധിക്യം മൂലം മരി...
6.ആശ്രമത്തിലെ മറ്റു ചില വിവരങ്ങള്‍, മടക്ക യാത്രയും
- Get link
- X
- Other Apps
ചുരുക്കത്തില്‍ ഞങ്ങളുടെ തികച്ചും ഹ്രസ്വ മായ ആശ്രമ സന്ദര്‍ശനം അവസാന ഘട്ട ത്തിലേക്ക് എത്തുകയായി. അവിടത്തെ പതിവ് യോഗാ പരി ശീലന പരിപാടികളില്‍ ഒന്നും പങ്കെടുക്കാനുള്ള യാത്ര ആയിരുന്നി ല്ല. മുമ്പ് പറഞ്ഞ നാല് തരം സന്ദര്‍ശകരില്‍ മൂന്നാം തരം മാത്രം . അടുത്തു എപ്പോഴെ ങ്കിലും അവിടെ ഏതെങ്കിലും നീണ്ട പരിശീ ലന പരിപാടിക്ക് പോകുന്നതിനു മുമ്പ് ഒരു തയാറെടുപ്പ് എന്ന് മാത്രമേ എനിക്ക് ഉദ്ദേശം ഉണ്ടായിരുന്നുള്ളൂ. അതിനു മുമ്പ് പലപ്രാവ ശ്യം, ആശ്രമം തുടങ്ങിയ കാലം മുതല്‍ അവിടെ ഇടക്കിടക്ക് പോയിരുന്ന സുഹൃത്തി ന്റെ സന്ദര്‍ശനം ഒരു നിമിത്തമായി എന്ന് മാത്രം, ശരിക്കും ഒരു തരം സ്പോണ്‍സര്‍ഡ് പ്രോഗ്രാം പോലെ. ഞങ്ങള്‍ അവിടെ എത്തിയത് ഏകദേശം പതി നൊന്നു മണിക്കായിരുന്നു. കോയമ്പ ത്തൂരില്‍ വച്ച് തമിഴ്നാട്ടിലെ ഇഡ്ഡലിയും വടയും മൂന്നു വിവിധതരം ചട്നികളും സാമ്പാ റുമായി പ്രാതല്‍ കഴിച്ചത് കൊണ്ടു ഒരു മണി വരെ വിശപ്പ് തോന്നിയി രുന്നില്ല.പ്രത്യേകിച്ചും ദേവീ ക്ഷേത്രത്തിലും ധ്യാനലിംഗഹാളിലെ ധ്യാനവും കഴിഞ്ഞപ്പോള്‍ മനസ്സിനും ശരീര ത്തിനും ഒരു ഉണര്‍വ് ഉണ്ടായത് പോലെ തോന്നി. വിശപ്പ് തോന്നിയതേയില്ല. സുഹൃ ത്ത് പറഞ്ഞു ഭക്ഷണം ആശ്രമത്തില്‍ അന്തേവാ...
കുട്ടനാട്ടിലെ നായന്മാരുടെ കഥ - 4
- Get link
- X
- Other Apps
ചില കളികള്‍, പുരുഷന്മാരുടെ വേല, സ്ത്രീകള്ക്ക് തിരുവാതിര നായര്‍ കുടുംബങ്ങളില്‍ നിലവില്‍ നിന്നിരുന്ന അഥവാ നായന്മാര്‍ കൂടുതല്‍ പങ്കെടുത്തിരുന്ന ചില കളികളെപ്പറ്റി പറയുന്നു. ഇന്ന് ഈ കളികള്‍ നായന്മാരുടെ മാത്രം കുത്തകയല്ല. പലതും മറ്റു സമുദായക്കാരും കളിക്കുന്നുണ്ട്, പോരാഞ്ഞു ഇതില്‍ ചിലത് ഓണം പോലുള്ള ദേശീയ ഉത്സവ ങ്ങളുടെ ഭാഗം ആയി മാറിയിട്ടും ഉണ്ട്. 1.പുരുഷ ന്മാരുടെ വേലകളി പഴയ നായര്‍ പടയാളികളുടെ ഓര്മ്മ പുതുക്കുന്ന ഒരു ക്ഷേത്രകലയാണ് വേലകളി. പടയാളികളുടെ വേഷവിധാനങ്ങളോടെ ഇന്നും കുട്ടനാട്ടിലെയും തിരുവിതാംകൂറിലെ ചില ക്ഷേത്രങ്ങളിലെയും ഉത്സവങ്ങള്ക്ക് വേലകളി എന്നൊരു പരിപാടി യുണ്ട്. ചുവന്ന കച്ചയും തലപ്പാവും വാളും പരിച യുമായി ഭഗവാന്റെയോ ഭഗവതിയുടെയോ എഴുന്നള്ളിച്ച വിഗ്രഹത്തിനു മുമ്പില്‍ താള നിബദ്ധ മായി വേലകളി അവതരിപ്പിക്കുന്നു. “താത്തീത്ത ക തിത്തെയ്തോം” എന്ന വായ്‌ത്താരിയും താളവുമാണ് ഇതിനുപയോഗിക്കുന്നതു. അമ്പലക്കുളത്തിനു ചുറ്റും വേഷം ധരിച്ച പടയാളികള്‍ അണിനിരന്നവതരിപ്പിക്കുന്ന വേലയ്ക്കു ‘കുളത്തില്‍ വേല’ എന്നു പറയുന്നു. തിരുവിതാംകൂര്‍ ഭാഗത്തെ എല്ലാ ക്ഷേത്രങ്ങ ള്ക്കും വലിയ ഒരു അമ്പലക്കുളം ഉണ്ടാവു...