പേറെടുക്കാന് പോയ പതിച്ചി ഇരട്ട പെറ്റു. – എനിക്കു പറ്റിയ മറ്റൊരമളി

(ആമുഖം: പ്രസവം എടുക്കാന് ഞങ്ങളുടെ നാട്ടില് പണ്ടു സ്ഥിരം ആയി ചില സ്ത്രീകള് ഉണ്ടായിരുന്നു. ഇവര് ‘പതിച്ചി’ എന്നാണു അറിയപ്പെട്ടിരുന്നതു. പരിചയ സമ്പന്നരായവര് , വലിയ ബുദ്ധിമുട്ടൊന്നും കൂടാതെ പ്രസവം എടുക്കുകയും ചെയ്തിരുന്നു, സിസേറിയനും ഒന്നും ഇല്ലാതെ. അന്നു പിന്നെ പെണ്ണുങ്ങള്കു പ്രസവ വേദന അനുഭവിക്കാതിരിക്കാനും ഭാഗ്യമുള്ള നക്ഷത്രം തിരഞെടുക്കാനും ആരും തത്രപ്പെട്ടിരുന്നില്ല. ഇന്നത്തെ പോലെ പത്തില് ഒമ്പതും കുട്ടികളെ കീറി എടുക്കേണ്ട ആവശ്യവും ഇല്ലായിരുന്നു, പ്രസവം ഒരു സ്വാഭാവിക പ്രക്രിയ ആയി എല്ലാവരും കണക്കാക്കിയിരുന്നു.)

ഇനി എനിക്കു പറ്റിയ അമളി. പറ്റിയതു ദന്ത ഡോക്ടറുടെ അടുത്തു പോയപ്പോഴാണു. എന്റെ ഒരു സഹപ്രവറ്ത്തകന്റെ പല്ലെടുക്കണം. ആള് ഭയങ്കര പേടിത്തൊണ്ടന്. പല്ലെടുക്കാന് ആരെങ്കിലും കൂടെ പോകണം. അദ്ദേഹത്തിന്റെ കൂടെ ഞാന് പോകാമെന്നേറ്റു. ഡോക്ടര് വളരെ മിടുക്കനാണു, പ്രത്യേകിച്ചും പല്ലു പറിക്കുന്നതില്. ഇന്നത്തെപ്പോലെ പല്ലില് കമ്പി കെട്ടുന്നതിലും റൂട് കനാല് പരിപാടിയും, ഭംഗി വര്ദ്ധിപ്പിക്കാനുള്ള കുറുക്കുവഴികളും പഠിക്കാത്ത ഒരു സാധാരണ ദന്ത ഡോക്ടറ്. പക്ഷേ എടുക്കുന്നതില് അസാമാന്യമായ കഴിവുള്ള ആള്. എന്റെ സുഹൃത്തുക്കള് ആയും കുടുംബാമ്ഗങ്ങളായും ഒരു പാടു പേരുടെ അനുഭവത്തില് നിന്നു, പല്ലെടുത്താല് യാതൊരു വിഷമവും ഉണ്ടാകാത്ത കഴിവു. പല്ലിന്റെ എത്ര പൊട്ടിയ കഷണമാണെങ്കിലും ഒരൊറ്റ പിടിക്കു അദ്ദേഹത്തിന്റെ കയ്യിലുള്ള ചവണയുടെ വായില് ഇരിക്കും, തീര്ച. പല്ലെടുത്താല് കൂടിവന്നാല് രണ്ടു ദിവസത്തേക്കു അല്പം നീരുണ്ടാകും, അത്ര തന്നെ.

നമ്മുടെ സുഹൃത്തു പല്ലെടുക്കാന് ആ ഡോക്ടരുടെ അടുത്തു തന്നെ ആണു പോകുന്നതു. ഞങ്ങള് വൈകുന്നേരം 5 മണിക്കു ഡോകടറുടെ അടുത്തെത്തി. വലിയ തിരക്കില്ല. ആശാന്റെ പല്ലു നോക്കി, അല്പം പഴുപ്പുണ്ടു., മരുന്നു കഴിച്ചിട്ടു മൂന്നു നാലു ദിവസം കഴിഞ്ഞേ എടുക്കാന് പറ്റുള്ളൂ എന്നു പറഞ്ഞു. ആശാനു പേടിയുള്ളതു കൊണ്ടു ഞാന് ദന്തകസേരയുടെ അടുത്തു തന്നെ ഇരിക്കുന്നു. അപ്പോഴാണു എനിക്കു ഒരു ഭൂതോദയം. എന്റെ ഒരു പല്ലിനു ചെറിയ കേടുണ്ടോ എന്നു ഒരു തോന്നല്. ഞാന് വിചാരിച്ചു, ഏതായാലും ഒന്നു കാണിച്ചേക്കാം. ഞാന് പറഞ്ഞു. “ഡോക്ടറേ , എന്റെ പല്ലും കൂടി നോക്കണേ”, ഞാന് കസേരയില് ഇരുന്നു, വായ് പൊളിച്ചു. ഡോക്ടര് എന്റെ പല്ലു നോക്കി, “ ഇതു പോയാല്ലോ, എടുത്തേക്കട്ടേ? ഇതെടുത്തില്ലെങ്കില് അടുത്ത പല്ലും കേടായി പോകും“ . ഡോക്ടര് ഭയപ്പെടുത്തി. . ജീവിതത്തില് അതുവരെ എനിക്കു പല്ലിനു വേദന ഉണ്ടായിട്ടില്ല. പല്ലിനു കേടുണ്ടെന്ന ഒരു തോന്നല് മാത്രമേ ഉള്ളൂ. ഞാന് എന്താണു പറയുക, ഒരു ദുറ്ബ്ബല നിമിഷത്തില് ഞാന് സമ്മതിച്ചു. രണ്ടു മിനുട്ടിനകം എന്റെ ഒരു ഒന്നാം തരം പല്ലു ഡോക്ടറുടെ കയ്യില്. ദോഷം പറയരുതല്ലോ, അദ്ദേഹം പല്ലു എന്നെ കാണിച്ചു തന്നു, നോക്കൂ. രക്തത്തില് മുങ്ങിയ പല്ലു, എന്റെ വായില് നിന്ന പ്പോള് ഒരു കുഴപ്പവുമില്ലാത്ത പല്ലു, എനിക്കു നോക്കാന് തന്നെ കഴിഞില്ല. ചുരുക്കത്തില് ഞാന് ആദ്യം പറഞ്ഞതു പോലെ “പേറെടുക്കാന് പോയ പതിച്ചി, ഇരട്ട പെറ്റില്ലെങ്കിലും, ഒരു ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിച്ചു.”

പല്ലെടുക്കാന് പോയ ആളു പല്ലെടുക്കാതെയും , കൂടെ പോയ ആള് പല്ലെടുത്തും വന്നപ്പോള് വീട്ടുകാരികള് രണ്ടു പേരും തലയറഞ്ഞു ചിരിച്ചു. പല്ലെടുതു വായില് രക്തം വാറ്ന്നു പോകാതെ വച്ച പഞ്ഞി ഉള്ളിലുള്ളതു കൊണ്ടു എനിക്കു കരയണോ ചിരിക്കണൊ എന്നറിയാന് വയ്യായിരുന്നു.

Comments

കൊള്ളാം.തലക്കെട്ടിനു ചേര്‍ന്ന കഥയും അവതരണവും
Levitra said…
Thank you so much for the information. Rest assured that I can use this and appropriate this in my life!!!

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

കീചക വധം കഥകളി

നളചരിതം മൂന്നാം ദിവസം കഥകളി