ഞാന് കണ്ട ചില ഡോക്റ്റാര്മാര് : 1

ഒരു ഡോക്ടറുടെ ജോലി ഏറ്റവും മാന്യമായതാണെന്നു കരുതുന്ന ഒരാളാണു ഞാന്. മറ്റുള്ളവരുടെ വേദന കുറയ്ക്കാനും ഒരു പക്ഷേ ജീവന് തന്നെ നിലനിറുത്താനും ഒരു ഡോക്ക്ടറ്ക്കു മാത്രമേ കഴിയുകയുള്ളൂ. എന്നാല് ഇന്നു നമ്മുടെ സമൂഹത്തില് പ്രവറ്ത്തിക്കുന്ന ഡോക്ടറ്മാരില് എത്ര പേര് ഈ കാര്യം മനസ്സിലാക്കുന്നു. കഴിവുള്ള, മനുഷ്യത്വമുള്ള , ദയയുള്ള ഒരു ഡോക്ടറെ സംബന്ധിച്ചിടത്തോളം പണം അയാള് ചോദിക്കാതെ തന്നെ, ആള്ക്കാര് കൊടുക്കും, തീര്ചയാണു, എന്നാല് ഇന്നു ഇത്തരം എത്ര ഡോക്ടറ്മാര് ഉണ്ടു?

രംഗം ഒന്നു:

കാലം 1960-61. എന്റെ ഒരമ്മാവനു ശ്വാസം മുട്ടലായി തിരുവനന്തപുരം മെഡിക്കല് കോള്ളേജില് പ്രവേശിപ്പിച്ചു. ഇന്നത്തെ ആധുനിക രോഗ നിറ്ണയ മാറ്ഗമൊന്നും അന്നു ഇല്ല എന്നോറ്ക്ക്ക്കണം. എന്നാല് അവിടത്തെ ഒരു കൂട്ടം ഡോക്ടറ്ര്മാര് പരിശോധിച്ചു അമ്മാവനു ഹൃദയത്തിനാണു തകരാറ് എന്നു കണ്ടുപിടിച്ചു. അപകടസാദ്ധ്യത കൂടുതലാണെങ്കിലും ഹൃദയ ശസ്ത്രക്രിയ മാത്രമേ ജീവന് രക്ഷിക്കാന് മാറ്ഗമുള്ളൂ എന്നു തീരുമാനിച്ചൂ. അന്നത്തെ പരിമിതമായ സൌകര്യങ്ങളില് ഏതാണ്ടു പത്തു മണിക്കൂറ് കൊണ്ടു ശസ്ത്രക്രിയ വിജയകരമായി പൂറ്ത്തിയാക്കി, ഒന്നു രണ്ടാഴ്ച വിശ്രമം കഴിഞ്ഞു അമ്മാവന് വീട്ടിലേക്കു പോന്നു. സാധാരണ ജീവിതം നയിച്ചു വന്നു.

രംഗം രണ്ടു.

1980-81. കോഴിക്കോട്ടു മെഡിക്കല് കോള്ളേജു. അന്നത്തെ അമ്മാവനെ ചികിത്സിച്ച പ്രധാന ഡോക്ടറ് റ്റി ഡി ഗോപാലകൃഷ്ണപിള്ള കോഴിക്കോട്ടു മെഡിസിന് പ്രഫസ്സര് ആണു.അമ്മാവനു ചില സമയത്തു എക്കിട്ടം(എക്കിള് ) തുടര്ച്ചയായി വരുന്നു. അദ്ദേഹത്തിനു പഴയ ഡോക്ടരെ തന്നെ കാണണമെന്നു വാശി. ഞാന് കോഴിക്കോട്ടു ജോലിയില് ഉണ്ടു എന്നുള്ള വിവരം അറിഞ്ഞു ഒരു രാത്രിയില് , എന്റെ അടുത്തെത്തി. ഡോക്ടറെക്കാണണം , എന്താണു വഴി. അന്നും ഇന്നും കോഴിക്കോട്ടു ഒരു നല്ല ഡോക്ടരെകാണണമെങ്കില് രണ്ടാഴ്ചമുന്പു ബുക്കു ചെയ്യണം. ഞാന് അന്വേഷിച്ചു. റ്റി ഡി ജി വീട്ടില് വച്ചു രോഗികളെ പരിശോധിക്കാറില്ല,അമ്മാവന്റെ കയ്യില് പഴയ കടലാസുകള് ഒന്നും ഇല്ല, ഓ പി യില് കാണിച്ചു ഡോക്ടറെകാണാനും ചീട്ടു വാങ്ങാനും . എനിക്കു മറ്റു ഡോക്ടാറ്മാരെ ആരെയും പരിചയവും ഇല്ല.. ആരോ പറഞ്ഞു ഡോക്ടര് എട്ടു മണിക്കു കൃത്യമായി വരും . വരുമ്പോള് അദ്ദേഹത്തിന്റെ ആഫീസ് മുറിയുടെ വാതില്ക്കല് നിന്നാല് ഒരു പക്ഷേ എന്താണെന്നു ചോദിക്കുമായിരിക്കും എന്നു. ഏതായാലും ഭാഗ്യം പരീക്ഷിക്കാന് തന്നെ ഞങ്ങള് തീരുമാനിച്ചു. പുലറ്ച്ചെ ഞങ്ങള് രണ്ടു പേരും കുളിച്ചു ചാത്തമംഗലത്തു നിന്നു ബസ്സില് കയറി 730 മണിക്കു തന്നെ ഡോക്ടറുടെ ആഫീസിന്റെ മുന്പില് നിലയുറപ്പിച്ചു. സമയം 755. ഏതാണ്ടു നൂറു മീറ്ററ് അകലെ എത്തി ഡോക്ടറ്. ഞങ്ങള് അവിടെ നിന്നതു ശ്രദ്ധിച്ചു, പെട്ടെന്നു അദ്ദേഹം അമ്മാവന്റെ അടുത്തേക്കു ഓടി തന്നെ വന്നു “ കൈമളെ, നിങ്ങള് ഇപ്പൊഴും ഉണ്ടോ?, എന്തൊക്കെ ആണു വിശേഷം?” എന്നു പറഞ്ഞു നേരെ മുറിയിലെക്കു കൊണ്ടു പോയി. എല്ലാ വിവരങ്ങളും ചോദിച്ചറിഞ്ഞു, “സാരമില്ല, എല്ലാം ശരിയാക്കാം, കൈമള് ഒരാഴ്ച കഴിഞ്ഞു വീട്ടില് പോയാല് മതി” എന്നു പറഞ്ഞു പ്യൂണിനെ വിട്ടു ഒ പി ടിക്കറ്റു വരുത്തി ഒരാഴ്ച മെഡിക്കല് വാറ്ഡില് പ്രവേശിപ്പിച്ചു, പൂറ്ണ സസ്യാഹാരി ആയ അമ്മാവനു മുട്ടയും ആട്ടിന് കരളും എല്ലാം ഉള്പെട്ട പ്രത്യ്യേക ഭക്ഷണവും നല്കാന് നിറ്ദേശം കൊടുത്തു. അടുത്ത ഒരാഴ്ച അമ്മാവനെ അദ്ദേഹം അവിടെ താമസിപ്പിച്ചു. (എല്ലാ ദിവസവും വൈകുന്നേരം ഞാന് അമ്മാവനെ കാണാന് ചെല്ലുമ്പോല് കോഴിമുട്ടയും പൊരിച്ച ആട്ടിന് കരളും അമ്മാവന് കുഞുങ്ങള്ക്കു കൊടുക്കാന് സൂക്ഷിച്ചു വച്ചു എന്നെ ഏല്പിച്ചിരിരുന്നു, അങ്ങനെയാണു ഞാന് മനസ്സിലാക്കിയതു.)

20 വറ്ഷം മുമ്പു താന് ചികിത്സിച്ച ആ രോഗിയെ തന്റെ വിദ്യാറ്ത്ഥികള്ക്കു അഭിമാന പൂറ്വം കാണിച്ചു കൊടുക്കാനും അവറ്ക്കു ക്ലാസ് എടുക്കാനും വേണ്ടി ആയിരുന്നു അതു. മുമ്പു ചികിത്സിച്ച ഒരു സാധാരണ രോഗിയെ അടുത്തൂണ് പറ്റാറായ കാലത്തും ഓറ്മിക്കാനും സ്നേഹപൂറ്വം പര്രിചരിക്കാനും തയ്യാറായ ആ ഡോക്ടറ്ക്കു എന്തു തന്നെ നല്കിക്കൂടാ. ഇത്തരം ഡോക്ക്ടറ്മാറ് പ്രത്യ്ക്ഷ ദൈവങ്ങള് തന്നെ അല്ലേ?

Comments

ഇങ്ങനെയുള്ള മാതൃകകൾ ഇന്നത്തെക്കാലത്ത് ഒരധികപ്പറ്റുതന്നെയല്ലെ? വംശനാശഭീഷണി നേരിടുന്ന വർഗ്ഗം!
Ashly said…
സത്യം, ഇങ്ങനെ ഉള്ള ആള്‍കാര്‍ ആണ് ദൈവം !

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

മധ്യമ വ്യായോഗം -

കീചക വധം കഥകളി