പഴശ്ശി രാജാ ചരിത്രവും സിനിമയും

ഹരിഹരന്റെയും എം റ്റി യുടെയും ‘പഴശ്ശിരാജാ’ എന്ന ചിത്രം ചരിത്രത്തോടു എത്ര മാത്രം നീതി പുലറ്ത്തുന്നോ എന്നു നോക്കുകയല്ല ഈ കുറിപ്പിന്റെ ഉദ്ദേശം. സാധാരണ സിനിമാ പ്രേക്ഷകരെ പോലെ ഞാനും പത്നിയും കൂടി ഞായറാഴ്ച രാവിലെ പത്തു മണിക്കുള്ള പ്രദറ്ശനത്തിനു ശ്രീ തിയേറ്ററില് കയറി. ബുദ്ധിമുട്ടു കൂടാതെ ബാല്ക്കണി റ്റിക്കറ്റു കിട്ടി. കയറിയപ്പോള് താഴെയുള്ള മിക്കവാറും സീറ്റുകള് കാലി.ഞങ്ങള് ചെമ്പകശ്ശേരി രാജാവിന്റേ നാട്ടില് നിന്നു വന്നവരായതുകൊണ്ടു പഴശ്ശിരാജായുടെ ചരിത്രം അത്ര നന്നായി അറിയാന് വയ്യ, എങ്കിലും ഒരു ഏകദേശ രൂപം മാത്രം അറിയാം.

വയനാടു ഭാഗത്തുള്ള കോട്ടയം എന്ന നാട്ടു രാജ്യത്തിലെ ഇളമുറതമ്പുരാനായിരുന്നു പഴശ്ശിരാജാ എന്നും അനന്തിരവന്റെ ജനസമ്മതിയില് അല്പം കുശുമ്പുണ്ടായ അദ്ദേഹത്തിന്റെ അമ്മാവന് അയാളെ വശത്താക്കാന് ശ്രമിച്ചു എങ്കിലും കഴിയാഞ്ഞപ്പോള് ബ്രിട്ടീഷുകാരുടെ സഹായത്തോടെ അയാളെ ഒതുക്കാന് ശ്രമിച്ചു. ടിപ്പു സുല്ത്താന് ബ്രിട്ടീഷുകാരോടു പൊരുതി നിന്ന കാലത്തു വയനാട്ടില് മാനന്തവാടി തലസ്ഥാനമായി പ്രവറ്ത്തിച്ചിരുന്ന പഴശ്ശി കുരിച്ച്യരുടെയും നാട്ടിലെ നായന്മാരുടെയും സഹായത്തോടെ കുറെനാള് ബ്രിട്ടിഷുകാരെ തടഞ്ഞു നിറുത്തിയെന്നും അന്തിമമായി നാട്ടുരാജാക്കന്മാരുടെ തൊഴുത്തില് കുത്തും പാരവെപ്പും കൊണ്ടു നില്ക്കക്കള്ലിയില്ലാതെ ബ്രിട്ടീഷ് തോക്കിന്റെ മുമ്പില് പരാജയം സമ്മതിച്ചു ജീവന് വെടിഞ്ഞു എന്നും ആണു മനസ്സിലാക്കിയതു. ടിപ്പു സുല്ത്താനുണ്ടായ പരാജയം പഴശ്ശിരാജാവിനെ കീഴ്പ്പെടുത്താന് ബ്രിട്ടീഷുകാറ്ക്കു സഹായകമായി എന്നും വായിച്ചു. തലശ്ശേരി മാനന്തവാടി, വയനാടു എന്നീ ഭൂഭാഗങ്ങളാണു ഇതില് ഉള്പെട്ട നാടുകള്.

ഒരു സിനിമാ നിറ്മാതാവിനെ സംബന്ധിച്ചിടത്തോളം ഇത്രയേറെ പ്രകൃതി ഭംഗിയുള്ള ഒരു സ്ഥലം എവിടെ കാണാനാണു. അതു ഈ സിനിമായുടെ കാര്യത്തിലും അക്ഷരാറ്ത്ഥത്തില് ശരിയാണ്. വയനാടിന്റെ പ്രകൃതി സൌന്ദര്യം ശരിക്കും ഈ ചിത്രം മുതലാക്കിയിട്ടുണ്ടു. അഭിനേതാക്കളുടെ കാര്യത്തില് മമ്മൂട്ടിയാണു നായകന്. മനോജ് കെ ജയന്, തിലകന്, തമിഴ് നടനായ ശരത്കുമാര് , ബ്രിട്ടീഷുകാരുടെ വാലാട്ടികള് ആയി ജഗതിയും ജഗദീഷും, ഒരൊറ്റ പാട്ടില് മാത്രം കാണാന് കാപ്റ്റന് രാജുവും എല്ലാം ഉണ്ടു. പദ്മ പ്രിയയുടെ കുറിച്യപ്പെണ്നും, കനിഹ എന്ന പഴശ്സിയുടെ ഭാര്യയും കൂട്ടിനും ഉണ്ടു. ബ്രിട്ടീഷ് പട്ടാളക്കാരുടെ ആക്രമണത്തില് ഭയന്നോടിയ ഭാര്യയുടെ ഗറ്ഭം അകാലത്തില് പൊലിഞ്ഞതോടു കൂടിയാണു തുടക്കം. അമ്മാവനായ തിലകന് മരുമകനെ ശാസിച്ചു നിറുത്താന് കഴിയാഞ്ഞപ്പോള് ബ്രിട്ടീഷ് ചേരിയില് കൂടി അയാളെ ഒതുക്കാന് ശ്രമിക്കുന്നു. ഇതൊക്കെ ആണെങ്കിലും, ചിത്രം വിജയമാണെന്നു ജനത്തിന്റെ കയ്യടിയില് നിന്നു മനസ്സിലാക്കാം. വലിയ ബഡ്ജറ്റു പടം തമിഴിലും ഹിന്ദിയിലും മാത്രമല്ല, മലയാളത്തിലും പിടിക്കാം എന്നു ഗോകുലം ഗോപാലനും തെളിയിച്ചിരിക്കുന്നു.

അഭിനേതാക്കളില് ഞങ്ങളുടെ അഭിപ്രായത്തില് മനോജ് കെ ജയനും ശരത്കുമാര്മാണു മെച്ചം. കണ്ടു മടുത്ത മുഖം ആയതുകൊണ്ടോ എന്തോ മമ്മൂട്ടി പ്രതീക്ഷക്കൊത്തു ഉയറ്ന്നതായി കണ്ടില്ല. എന്നാല് താരതമ്യെന ചെറിയ റോളാണെങ്കിലും മനോജ് കെ ജയന് കലക്കി, പടത്തലവനായ ശരത്കുമാറും. ഇവര് മൂന്നു പേരും കഴിച്ചാല് എടുത്തു പറയാനുള്ള പ്രകടനം പദ്മപ്രിയയുടെ താണു. ആക് ഷന് ഹീറോയിന് ആയും അവറ്ക്കു നന്നായി അഭിനയിക്കാന് കഴിയും അവര് കാണിച്ചു. ചെറുതെങ്കിലും നല്ല റോള് അവരെ അതിനു സഹായിക്കുകയും ചെയ്തു. റസൂല് പൂക്കുട്ടിയുടെ ശബ്ദനിയന്ത്രണം സാംകേതികത അറിവില്ലാത്തതു കൊണ്ടാവാം ഞങ്ങള്ക്കു ആസ്വദിക്കാന് കഴിഞില്ല. യുദ്ധത്തിന്റെയും മറ്റും ശബ്ദം അല്പം കൂടി പോയോ എന്നും തോന്നി. എന്നാല് വനത്തിലെ ശബ്ദങ്ങള് യധാതഥമായി തന്നെ ചിത്രീകരിച്ചിരിക്കുന്നു. പാട്ടുകള് അസാധാരണമെന്നു പറയാനാവില്ല, വടക്കന് വീരഗാഥയിലെപ്പോലെ. ജഗതിയെയും ജഗദീഷിനെയും കോമാളി കളിപ്പിച്ചില്ല എന്നതിലാശ്വാസം. മാമുക്കൊയയുടെ യുദ്ധം മാത്രം ടൈപ്പ്‌ ചെയ്യപ്പെട്ടത് കൊണ്ടാവാം, ചിരിപ്പിക്കാനേ ഉതകിയുള്ളൂ. ചുരുക്കത്തില് ഞങ്ങളുടെ അഭിപ്രയത്തില് എം റ്റി ഹരിഹരന് റ്റീമിനു വടക്കന് വീരഗാഥയില് നിന്നുണ്ടായത്ര വിജയം ആയോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. എന്നാലും നമ്മുടെ വീരനായകന്മാരില്‍ ഒരാളുടെ ആവേശമുണ്ടാക്കുന്ന ജീവിതം തികഞ്ഞ യാധാര്‍ദ്ധ്യ ബോധത്തോടെ ചിത്രീകരിച്ചു എന്നത് അഭിനന്ദനാര്‍ഹം തന്നെ.

For those who want to know the history of Pazhassiraaja see this link:
http://en.wikipedia.org/wiki/Pazhassi_Raja


Comments

Ashly said…
Two things :

1. റസൂല് പൂക്കുട്ടിയുടെ ശബ്ദനിയന്ത്രണം : i watched it in PVR. it was a GREAT experience. Rs.250 per head for ticket and Rs.40 for parking - it was worth paying that much.

2. മാമുക്കൊയയുടെ യുദ്ധം : i think it was due to the prejudices, caused by seeing him only in limited type of roles. i think he did a good job. Same with Mamooty too.
Pulchaadi said…
നിരൂപണങ്ങള്‍ സിനിമയെ കൊല്ലുന്നതിനെ പറ്റി ഞാന്‍ എന്റെ ബ്ലോഗില്‍ ഒരു പോസ്റ്റ്‌ ഇട്ടിട്ടുണ്ട്. ഇത് പക്ഷെ ഒരു ആസ്വാദനം ആണെന്ന് കരുതുന്നു. എങ്കിലും സുഹൃത്തേ, കാര്യങ്ങള്‍ വ്യക്തമായി അറിയുക എന്നത് പ്രധാനം തന്നെ ആണ്. എംടീ-ദാമോദരന്‍ എന്നത് ഏതു ദാമോദരനെ ആണ് താങ്കള്‍ ഉദ്ദേശ്ശിക്കുന്നത്? സംവിധായകനെയാനെങ്കില്‍ അയാളുടെ പേര് ഹരിഹരന്‍ എന്നാണ്. മറ്റൊന്ന്, തമിഴില്‍ സുരേഷ് കുമാര്‍ എന്ന ഒരു നടന്‍ ഇല്ല എന്ന് ഞാന്‍ കരുതുന്നു; ഈ സിനിമയില്‍ എന്തായാലും ഇല്ല, അങ്ങേരുടെ പേര് ശരത് കുമാര്‍ എന്നാണ്.

ഇനി ശ്രദ്ധിക്കുമല്ലോ?!
ഓര്‍മയില്‍ നിന്നെഴുതിയപ്പോള് പേരില്‍ ചില തെറ്റുകള്‍ കടന്നുകൂടി, മാപ്പര്‍ഹിക്കുന്നില്ല. എങ്കിലും തെറ്റു തിരുത്തിയിട്ടുണ്ട്. തെറ്റു ചൂണ്ടി കാണിച്ചതിനു നന്ദി. ഇത് ഞങ്ങളുടെ വെറും ആസ്വാദനം മാത്രം.
വിമര്‍ശിക്കാനുള്ള വിവരം ഇല്ലെന്നു വ്യക്തമല്ലേ? നന്ദി, നമസ്കാരം.
Sabu Kottotty said…
ചരിത്രം എങ്ങനെയും വളച്ചൊടിയ്ക്കാം എന്നതിന് ഉത്തമ ഉദാഹരണമാണു പഴശ്ശിരാജ എന്ന സിനിമ.

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

മധ്യമ വ്യായോഗം -

കീചക വധം കഥകളി