ട്രാഫിക് അപകടം - രണ്ടു സംഭവങ്ങള്‍
കുറച്ചു നാള് മുന്‍പാണു, എന്റെ അനുജന്
കുവൈറ്റില്‍ ജോലിയില്‍ ആയിരുന്നു. അല്പം സാഹസികന് ആയിരുന്നു (ഇന്നു
ജീവിച്ചിരിപ്പില്ല). ഒരിക്കല്‍ അയാള്‍ കമ്പനി വാഹനത്തില്‍ കേബിള്‍ പരിശോധന കഴിഞു
വരുന്ന വഴി ഈജിപ്തുകാരന് ഡ്റൈവറെ മാറ്റി സ്വയം ഡ്റൈവു ചെയ്യുകയായിരുന്നു. പെട്ടെന്ന്
ഒരു വൃദ്ധന് കാറിനു മുന്പില് ചാടി. അവന് വണ്ടി നിറ്ത്തി നോക്കി. ഭാഗ്യത്തിനു
ജീവന് ഉണ്ട്. ഞങ്ങളുടെ അച്ഛന്റെ പ്രായം വരും. എന്തും ആവട്ടെ എന്നു കരുതി രണ്ടു
പേരും കൂടി അയാളെ പൊക്കി വണ്ടിയില്‍ കിടത്തി ഏറ്റവും അടുത്ത ആശുപത്റിയില്‍
എത്തിച്ചു. വൃദ്ധനെ അത്യാഹിത വിഭാഗത്തില്‍ ഉടനെ കൊണ്ടു പോയി, അയാള്‍ കുവൈറ്റു പൌരന് ആണു. ബോധം ഇല്ലാത്തനിലയില്‍ അയാളെ തീവ്റ പരിചരണ
വിഭാഗത്തിലാക്കി. പോലീസ് എത്തി. അനുജനെ ഉടന്‍ തന്നെ അറസ്റ്റു ചെയ്തു കൊണ്ടു പോയി,
ഡ്റൈവറെ വിട്ടു. കേട്ടറിഞ്ഞതനുസരിച്ചു മണിക്കൂറുകള്‍ക്കകം ജയില്‍
മൂന്നെണ്ണം മാറ്റിക്കഴിഞിരുന്നു. അനുജന്റെ ഭാര്യയും കുഞ്ഞുങ്ങളും വിവരം അറിയാന്‍
യാതൊരു മാര്ഗിവുമില്ലാതെ വിഷമിച്ചു. ഇന്ത്യക്കാരന് ഒരു നാട്ടുകാരന് വൃദ്ധനെ
വണ്ടി ഇടിച്ചു കൊന്നാലുള്ള ശിക്ഷ അറിയാമല്ലൊ.
പക്ഷെ നേരം പുലരുന്നത്തിനു മുന്പുു വൃദ്ധനു ബോധം തെളിഞ്ഞു. ഉടനെ
അയാള്‍ ചോദിച്ചത് "ആ ഇന്ത്യക്കാരന് എവിടെ ? അയാള്‍ എന്നെ
ഇവിടെ എത്തിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ റോഡില്‍ കിടന്നു മരിച്ചു പോയേനേ. അയാളെ
ഉടനെ വിളിക്കൂ." പോലീസുകാര്‍ സാമാന്യം നല്ല വണ്ണം 'പെരുമാറാന്‍' തുടങ്ങുന്നതിനു മുമ്പേ അനുജനെ അയാളുടെ മുന്പിാല് ഹാജരാക്കി. അയാള്‍ അവനു
നന്ദി പറഞു " ഇന്ഷാു അള്ളാ " പറഞ്ഞു അവനെ വീട്ടില്‍ കൊണ്ടാക്കാന്‍
ആവശ്യപ്പെട്ടു. പുലരും മുമ്പു പേടിച്ച കാത്തിരുന്ന ഭാര്യയുടെയും മക്കളുടെയും
അടുത്തു അനുജന് എത്തി. തന്റെ അച്ഛന്റെ പ്റായമുള്ള വ്റിദ്ധനോടു കാട്ടിയ ദയ കൊണ്ടു
അവന് രക്ഷപ്പെട്ടു.
*************************************************************************************
എന്റെ അനുഭവം കൂടി പറയാം. ഒരു ദിവസം ഞാന്‍ ജോലി കഴിഞ്ഞു എന്റെ
വാഹനത്തില്‍ വരുമ്പോള്‍ ഒരു തിരക്കേറിയ ജങ്ക്ഷനില്‍ വച്ചു ഒരു കുട്ടി എന്റെ
വണ്ടിയുടെ മുന്നില്‍ ചാടി. വണ്ടി വളരെ വേഗം കുറഞ്ഞു ആയിരുന്നതു കൊണ്ടും ഇറക്കത്തിലാണെങ്കിലും
പെട്ടന്നു ബ്രേക്കു ചവിട്ടി നിറുത്തിയത് കൊണ്ടും കുട്ടിയുടെ കാലിനു മാത്രം അല്പം
പരുക്കു പറ്റി. കക്ഷി താഴെ വീണു. വീഴ്ചയില്‍ ഒരു പല്ലു പൊട്ടി. ഞാന്‍ കുട്ടിയെ
വാരി എടുത്തു അടുത്തുകണ്ട ആരെയോ കൂട്ടി മെഡിക്കല്‍ കോള്ളേജില്‍ എത്തിച്ചു. കുട്ടി
ആയതുകൊണ്ടു IMCH ഇല് അഡ്മിറ്റു ചെയ്തു. മെഡിക്കല്‍ കോളെജില്‍
പഠിച്ചുകൊണ്ടിരുന്ന എന്റെ മകളെ വിളിച്ചു പ്രത്യേക ശ്റദ്ധ കൊടുക്കാന്‍ പറഞു. ഈ സമയം
കൊണ്ടു കുട്ടിയുടെ കൊച്ചച്ചന് അവിടെ എത്തി. എന്റെ കയ്യില്‍ ഉണ്ടായിരുന്ന അഞ്ഞൂറു
രൂപയും കൊടുത്തു. അയാള്‍ എന്നോടു ചോദിച്ചു " സാരിന്നു വീട്ടില്‍ പോകാന്‍ പൈസ
വേണ്ടേ?" . സാരമില്ല വണ്ടിയില്‍ പെട്രോള്‍ ഉണ്ടു. എന്നു
പറഞ്ഞു.
തൊട്ടടുത്തുള്ള മെഡിക്കല്‍ കോളേജ് പോലീസ് സ്റെഷനില് ചെന്ന് വിവരം
പറഞ്ഞു. അവര്‍ പറഞ്ഞു സിറ്റി ട്രാഫിക് സ്റെഷനില് ആണ് വിവരം പറയേണ്ടത്. ഞാന്‍
വീട്ടിലേക്കു പോകാതെ കസബ സ്റെഷനില് എത്തി. അവിടെ വിവരം പറഞ്ഞു. അവിടെ വൈദ്യുതി
ഇല്ലാതെ മെഴുകുതിരി വെളിച്ചത്തില്‍ ഇരുന്ന പോലീസുകാരന് പറഞ്ഞു നിങ്ങള്‍ രാവിലെ
വന്നാല്‍ മതി. ജാമ്യം എടുക്കാന്‍ ഒരാളെ കൂട്ടി കൊണ്ടു പോരെ. വണ്ടി എടുക്കാന്‍
പാടില്ലാത്തതാണ്, എന്നാലും രാവിലെ വണ്ടിയുമായി വന്നാല്‍ മതി. രാവിലെ
ഞാന്‍ അളിയനുമായി ചെന്ന് ജാമ്യം എടുത്തു, വണ്ടിയും അവിടെ
ഇട്ടു. രണ്ടു ദിവസം കഴിഞു ബ്രേക്ക് ടെസ്റ്റ് കഴിഞ്ഞു വണ്ടി ഏറ്റുവാങ്ങി.
അപകടം
നടന്നത്തിന്റെ പിറ്റേ ദിവസം ബസ്സില്‍ ഞാന്‍ കുട്ടിയുടെ വിവരം അന്വേഷിക്കാന്‍
ചെന്നപ്പോള്‍ കുട്ടിയുടെ കൊച്ചച്ചന് പറഞ്ഞു " സാറെ , സാറു ഒരു പതിനായിരം എങ്കിലും തരണം, കുട്ടിയുടെ ഒരു
പല്ലു പോയി." ഞാന്‍ പറഞ്ഞു " സുഹൃത്തേ, എന്റെ
വണ്ടിക്ക് ഫുള്ള് കവറ് ഇന്ഷുരന്സ് ഉള്ളതാണ്. നിങ്ങള്‍ ഇന്ഷ്ര്ന്സിില് നിന്നു
വാങ്ങിക്കൊ. എന്റെ കുറ്റം കൊണ്ടല്ല കുട്ടിക്കപകടം വന്നതു. ഭാഷ പോലും അറിയാത്ത (മഹരാഷ്ട്റകരായിരുന്നു,
കുട്ടി. കൊച്ചച്ചന്റെ ജോലി സ്ഥലത്തു കറങ്ങാന്‍ വന്നതായിരുന്നു)
കുട്ടിയെ ഞാന്‍ ഇത്രയു സഹായിച്ചതു എന്റെ മനുഷ്യത്വം കൊണ്ടു് മാത്രമാണു.". ഈ
മനം മാടത്തിനു കാരണം എനിക്കു പിന്നീടാണു മനസ്സിലായതു. വൈകുന്നേരം അയാളുടെ വീട്ടില്‍
ഇത്തരം കേസു എടുക്കുന്ന ഒരു വക്കീ്ല് ചെന്നിരുന്നു. ഒരു പല്ലിനു കുറഞ്ഞതു
പതിനായിരം വാങ്ങിത്തരാം എന്നു പറഞ്ഞു. പാവം വിശ്വസിച്ചു. എട്ടു വര്‍ഷം കഴിഞു. MACT
യില്‍ എന്നെ വിചാരണ ചെയ്യാന്‍ വിളിച്ചു. മജിസ്ട്രേറ്റിന്റെ
ചോദ്യത്തിന് തൃപ്തികരമായ മറുപടി ( ചെയ്യാത്ത കുറ്റം ചെയ്തു എന്ന് മനസില്ലാ
മനസ്സോടെ ഏറ്റു പറഞ്ഞു , ) കൊടുത്തു രണ്ടായിരം രൂപ പിഴ
ഒതുക്കി കേസ് തീര്‍ന്നു .
Comments
നമ്മുടെ നാട്ടിൽ മാത്രം പലജാതി മനുഷ്യർ...!!