നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍
കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍ ജാതി വര്‍ണവ്യവസ്ഥ ഒരു പക്ഷെ കേരളത്തില്‍ ഉണ്ടായിരുന്നപോലെ ഇന്ത്യയിലെ മറ്റൊരു ഭാഗത്തും ഉണ്ടായിരുന്നില്ല എന്ന് തോന്നുന്നു. വിവിധ വിഭാഗങ്ങള്‍ തമ്മില്‍ തൊട്ടു കൂടായ്മ്മയും അയിത്തവും മറ്റും നിലവിലിരുന്ന കേരളത്തിന്റെ ശോച്യാവസ്ഥ കണ്ടായിരിക്കണം സ്വാമി വിവേകാനന്ദന്‍ കേരളത്തെ ഒരു ഭ്രാന്താലയം ആയി ചിത്രീകരിച്ചത്. ഇന്നും അതില്‍ നിന്ന് വലിയവ്യത്യാസം ഇല്ല എന്ന് മാത്രം അയിത്തം പോയി വോട്ടു ബാങ്ക് രാഷ്ട്രീയം നിലവില്‍ വന്നു എന്ന് മാത്രം. നായന്മാരില്‍ അവര്‍ ചെയ്യുന്ന ജോലികള്‍ നോക്കി 18 തരം നായന്മാര്‍ ഉള്ളതായി രേഖകള്‍ ഉണ്ട് . താല്പര്യം ഉള്ളവര്‍ക്ക് വേണ്ടി അവ താഴെ കൊടുക്കുന്നു. ( ഇത്തരം വിവരങ്ങള്‍ ഒരു നായരായി ജനിച്ച എനിക്കുപോലും പുതിയതായി തോന്നിയത് കൊണ്ടു പങ്കുവെക്കുന്നു. നായന്മാരെപോതുവെയോ ഏതെങ്കിലും വിഭാഗത്തെയോ മോശമായി ചിത്രീകരിക്കാനോ പുകഴ്താനോ എനിക്ക് ഉദ്ദേശമില്ല എന്ന...