Posts

Showing posts from October, 2017

മറ്റൊരു തിരഞ്ഞെടുപ്പ് ഡ്യുട്ടി , മദ്യപിച്ച ഏജെന്റ്റ്

കുറെ നാള്‍ കഴിഞ്ഞു ഒരു പാര്ലമെന്റ്റ് ഇലക്ഷന്‍ ആയിരുന്നു. എനിക്ക് വീണ്ടും ഡ്യുട്ടി ഇത്തവണ മുക്കം മണാശ്ശേരിയിലെ ഒരു കോളേജിലാണ്, വിശാലമായ കോളേജു കെട്ടിടം . ഗെയ്റ്റില്‍ നിന്ന് മുന്നൂറിലധികം മീറ്റര്‍ ദൂരത്തിലാണ് ചെറിയ കുന്നിന്റെ മുകളിലാണ് കെട്ടിടം . ബൂത്ത് ഒന്നാം നിലയില്‍. ആര്‍ ഈ സി യില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ മാത്രം ദൂരത്തില്‍ ആയിരുന്നു സ്ഥലം.  അവിടെ ഭക്ഷണം അടുത്തുള്ള ഒരു ഹോട്ടലില്‍ നിന്ന് കൊണ്ടുവന് നു തരാം എന്ന് ഏറ്റിരുന്നു. പക്ഷെ ചായ ഗ്ലാസിലും മത്സ്യം മണക്കുന്നു. പാകം ചെയ്ത മത്സ്യം കഴിക്കുമെങ്കിലും പച്ച മത്സ്യത്തി ന്റെ മണവുമായി ചായ കുടിക്കേണ്ട ഗതി കേടു. മുതലാളിയോട് കാര്യം പറഞ്ഞു, പാത്രം സോപ്പിട്ടു കഴുകി വരാമെന്ന് പറഞ്ഞു , അതുകൊണ്ടു രാവി ലെ പ്രാതല്‍ നേരെ ചൊവ്വേ കഴിക്കാന്‍ പറ്റി. ഉച്ചക്ക് ചോറും കറിയും വാഴയിലയില്‍ തന്നെ വേണമെ ന്ന് കര്‍ശനമായി പറഞ്ഞു , അതുകൊണ്ട് ഉച്ച ഭക്ഷ ണവും. ഇവിടെ പ്രശ്നം വേറെ, ആയിരുന്നു. മഞ്ചേരി പാര്ല മെന്ടു മണ്ഡലം ആയിരുന്നു, അവിടെ വര്‍ഷങ്ങളായി ബഹു ഭൂരി പക്ഷം വോട്ടു നേടി ഒരേ പാര്‍ട്ടിയിലെ സ്ഥാനാര്‍ഥി സുലെയ്മാന്‍ സേട്ട് തന്നെ ആയിരുന്നു ജയിച്ചു കൊണ്ടിരുന്നത്...

വീണ്ടും തിരഞ്ഞെടുപ്പ് ഡ്യൂട്ടി, പി സി യും മിശ്ര വിവാഹവും

ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞു അടുത്ത ഇലക്ഷന്‍ ആയി ,ഇത്തവണ ആര്‍ ഈ സി ക്ക് അധികം ദൂരെ അല്ലാത്ത മുത്താലം എന്ന സ്ഥലത്തായിരുന്നു. വാഹന സൗകര്യം ഉണ്ട്, സ്കൂളും അത്ര മോശമല്ല. പതിവ് പോലെ നാട്ടുകാര്‍ ആരോ ഭക്ഷണം തരാമെ ന്നും ഏറ്റു. പക്ഷെ കൂടെ ഡ്യൂട്ടിക്ക് വന്ന പോലീസുകാരന്‍ നാട്ടുകാ രുമായി അല്‍പ്പം കൂടുതല്‍ ഇഷ്ടം കൂടുന്നോ എന്നൊരു സംശയം . പലരുമായി ആശാന്‍ ചുറ്റിക്കറങ്ങി നടക്കു ന്നു, ആരെ ങ്കിലും വീശാന്‍ കൊടുത്തോ എന്ന് വരെ സംശയം എനിക്ക് തോന്നി. അല്‍പ്പം വശപ്പിശക് തോന്നിയത് കൊണ്ടു ഞാന്‍ മര്യാദ യായി പറഞ്ഞു “ നിങ്ങള്‍ നാട്ടുകാരുമായി അധി കം കൂട്ടുകൂടണ്ട, നാളെ നിങ്ങള്‍ക്ക് അവരെ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാവും “ . അയാള്‍ക്ക്‌ അതത്ര പിടിച്ചില്ല എന്ന് വ്യക്തം. പഴയ തലമുറയിലെ പി സി ആണ്, നമ്മുടെ ഇടിയന്‍ കുട്ടന്‍പി ള്ളയുടെ തലമുറ, ജന മൈത്രി അല്ല. ജോലിയില്‍ നിന്ന് പിരിയാനധികം കാലമില്ല, ഞാനൊ വെറും പയ്യന്‍ 27-28 വയസു മാത്രം , അയാളുടെ മകന്റെ പ്രായം., അതുകൊണ്ടാവാം . രാത്രിയില്‍ അധികാരി ഒരു വിവരം വന്നറിയിച്ചു. സാര്‍ നാളെ ഒരു പ്രശ്നം ഉണ്ടാവാന്‍ സാധ്യ തയുണ്ട്, സാറതു വേണ്ട വിധം കൈകാര്യം ചെയ്തില്ലെങ്കില്‍ വഷളാകാവുന്ന കാര...

തിരഞ്ഞെടുപ്പ് ഡ്യൂട്ടി അനുഭവങ്ങള്‍ - 1

കോഴിക്കോട്   ജില്ലയിലുള്ള  അപൂര്‍വം കേന്ദ്ര  സര്‍ക്കാരിന്റെ  സാമ്പത്തിക  സഹായത്തോടെ  പ്രവര്‍ത്തിച്ചിരുന്ന ആട്ടോണമസ്  സ്ഥാപനങ്ങളില്‍ ഒന്നായിരുനല്ലോ റീജ്യണല്‍ എഞ്ചിനീയറിംഗ് കോളേജു, അഥവാ ആര്‍  ഈ സി. തിരഞ്ഞെടുപ്പ് വരുമ്പോള്‍ എല്ലാ തവണയും  ആദ്യം തന്നെ   ഡ്യൂട്ടിക്ക്   വിളിക്കുന്ന ഒരു   കൂട്ടരായിരുന്നു ആരീസി  ഈ സി ജീവനക്കാര്‍. അദ്ധ്യാപക അധ്യാപകേതര  ജീവനക്കാരേല്ലാവരെയും കൂട്ടി കുറഞ്ഞത്‌ ആയിരം   ആള്‍ക്കാരെ  ഒരുമിച്ചു തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് കിട്ടുന്നത്   സൗകര്യം ആയതുകൊണ്ട്. ഞങ്ങളുടെ  പ്രിന്‍സിപ്പാള്‍ എത്ര  എത്രുപ്പ് പ്രകടിപ്പിച്ചാലും ഞങ്ങളെയൊക്കെ   തിരഞ്ഞെടുപ്പ്  ഡ്യൂട്ടിക്ക്   വിളിക്കുമായിരുന്നു. 1969 ല്‍ ആര്‍ ഈ സി യില്‍ ചേര്‍ന്ന് ഞാന്‍ 2011 ല്‍ പിരിയുന്നതിനു ഏതാനും വര്‍ഷങ്ങള്‍ മുമ്പു വരെ  കുറയേറെ   പ്രാവശ്യം തിരഞ്ഞെടുപ്പ്  ഡ്യൂട്ടിക്ക് പോയിട്ടുണ്ട്, പലയിടത്തിലും രസകരമായ അനുഭവങ്ങള്‍  ഉണ്ടായിട്ടുണ്ട്, അതില്‍ ഓര്‍മ്മ...

ചില ട്രാഫിക് നിയമ ലംഘനങ്ങള്‍ പാര്‍ക്കിങ്ങും

കോഴിക്കോട് നഗരത്തിലെ സ്ഥിര താമസ ക്കാര്‍ക്ക് ഉള്ള ബുദ്ധിമുട്ടുകളില്‍ ഒന്ന് അവര വരുടെ വാഹനം പാര്‍ക്ക് ചെയ്യാന്‍ ഉള്ള വിഷമം ആണ്. സ്വന്തമായ വാഹനം ഉണ്ടെ ങ്കിലും അത് പുറത്തെടുത്താല്‍ നമുക്ക് പോകേണ്ട ഇടത്തിനടുത്ത് എങ്ങും പാര്‍ക്ക് ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കെണ്ട. നടക്കാന്‍ ബുദ്ധിമുട്ടുള്ളവരെ കൂട്ടി പുറത്തു പോകു മ്പോള്‍ എന്ത് ചെയ്യുമെന്ന് അറിയില്ല. വീൽ ചെയർ സൗകര്യം കിട്ടുമെന്നു പ്രതീക്ഷി ക്കേണ്ട. നഗര കേന്ദ്ര ത്തില്‍ തന്നെ പാര്‍ക്കി ങ്ങിനു ഒഴിചിടെണ്ട സ്ഥലത്ത് പലരും കയ്യേറി കച്ചവടം നടത്തുന്നതും അപൂര്വമല്ല. . ഉദാഹരണത്തിന് നഗര ഹൃദയത്തില്‍ ഉള്ള മാവൂര്‍ റോഡില്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ ഇടം തീരെ ഇല്ല. കുറച്ചു സ്ഥലം ഉള്ളത് അരയിടത്തു പാലം ഓവറ്ബ്രിഡ്ജിന്റെ താഴെയാണ് , അത് മിക്കപ്പോഴും നിറഞ്ഞു കവിഞ്ഞിരിക്കും. ഒന്ന് രണ്ടു പ്രാവശ്യം SBT യുടെ മുമ്പില്‍ തെറ്റായ സ്ഥലത്ത് പാര്‍ക്ക് ചെയ്തതതിനു ടിക്കറ്റ് വാങ്ങി ഫൈന്‍ അടക്കുകയും ചെയ്തു. ഇപ്പോള്‍ സ്റ്റിക്കര്‍ ഒട്ടി്ക്കുന്നതിനു പകരം ടയറില്‍ ക്ലാംപിടുക യാണ് പതിവ്. അവര്‍ ക്ലാംപിട്ടു പോകുന്ന തിനു മുമ്പ് എത്തിയില്ലെങ്കില്‍ അവരെ അന്വേ ഷിച്ചു ക്ഷണിച്ചു വരുത്തി...

കെ എസ ആര്‍ റ്റി സി ഡ്രൈവറും പോലീസ് G D യും

ഈ സംഭവവും   പോലീസും    അധികം   താമസിയാതെ കട്ടപ്പുറത് കയറാന്‍ സാദ്ധ്യതയുള്ള അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനമായ   കേരള   സംസ്ഥാന ട്രാന്‍സ്പോര്‍ട്ട്    വകുപ്പ്   ബസ്സിലെ   ഡ്രൈവറുമായി ബന്ധപ്പെട്ടതാണ്. എന്റെ   സഹോദരതുല്യനും നാട്ടുകാരനും   ആയ   ഒരു അനുജന്‍  ( Rajeev Krishna Chaithanya)   വൈകുന്നേരം കോഴിക്കോട്ടു കാരപ്പറമ്പിനടുത്തുള്ള  ഒരു ക്ഷേത്രത്തില്‍ അയാള്‍ തന്നെ  സ്വന്തമായി വികസിപ്പിച്ചെടുത്ത  കലാരൂപമായ :സോപാനനൃത്തം”  അവതരിപ്പി ക്കുന്നു  എന്ന്   വിളിച്ചു  പറഞ്ഞതനുസരിച്ച്   ഒരു വൈകുന്നേരം 6 മണിയോടടുത്തു  ഒരു വര്ഷം മുമ്പ് വാങ്ങിയ i10 കാറില്‍   വീട്ടില്‍ നിന്ന് ഞാന്‍  കാരപ്പറമ്പിലേക്ക്  പോകുകയായിരുന്നു. ഇരഞ്ഞിപ്പാലം ജങ്ക്ഷനില്‍  ട്രാഫിക് സിഗ്നല്‍ ചുവപ്പായിരുന്നത് കൊണ്ടു വണ്ടി  നിറുത്തി  സിഗ്നല്‍  പച്ചയാകാന്‍ കാത്തുകിടന്നു. സ്ഗ്നല്‍  പച്ചയായപോള്‍ ഞാന്‍ മെല്ലെ വണ്ടി മുമ്പോട്ട്‌ എടുത്തു. മൂന്നു ലെയിനിന...

ജന മൈത്രി പോലീസും ഞാനും

Image
പോലീസും ഞാനും തമ്മില്‍ ഉണ്ടായ കൂടിക്കാഴ്ച കള്‍ ആണല്ലോ പുതിയ വിഷയം . ഇപ്പോള്‍ മിക്കവാറും പോലീസ് സ്റ്റെഷനുകളില്‍ “ജന മൈത്രി “ ആയി ബോര്‍ഡു വച്ച് കണ്ടു , അതിന്റെ ഫലം എന്താണെന്ന് ചില തമാശ കാരട്ടൂണ്‌കളില്‍ കള്ളനു ബീടി കത്തിച്ചു കൊടുക്കുന്നതും ക്വോട്ടേഷന്‍ ഗുണ്ടയ്ക്ക് ചായ വാങ്ങി കൊടുക്കു ന്നതും ഒക്കെയേ കണ്ടിട്ടുള്ളൂ. ശരിക്കും അതെന്താ ണെന്ന് നേരിട്ട് അറിയാന്‍ എനിക്കൊരവസരം ഉണ്ടായി. കാര്യം നിസാരമാണ്. ഞാന്‍ ഒരു ദിവസം എന്റെ പേര്‍സില്‍ നോക്കിയപ്പോള്‍ എന്റെ ഡ്രൈവിംഗ് ലൈസന്‍സ് കാണുന്നില്ല. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം നാഗര്‍ കോവില്‍ വഴി രാമേശ്വരം ക്ഷേത്ര ദര്‍ശനത്തിനു പോയിരുന്നു. അവിടത്തെ ഒരു ഹോട്ടലില്‍ മുറി ബുക്ക് ചെയ്തിട്ടാ യിരുന്നു പോയത്. ഇപ്പോഴത്തെ എല്ലാ ഹോട്ടലി ലെയും പതിവ് പോലെ, ഐഡന്ടിറ്റി തെളിവായി മറ്റെല്ലായിടത്തും കൊടുക്കുന്നത് പോലെ അവിടെ യും ഞാന്‍ എന്റെ ലൈസന്‍സ് കൊടുത്തു എന്നാണു ഓര്‍മ്മ. പ്രായമായപ്പോള്‍ ഉണ്ടായ ഓര്‍മ്മപ്പിശകു മൂലം തിരിച്ചു വാങ്ങാന്‍ മറന്നു. ഹോട്ടല്‍ അധികൃതര്‍ അത് ഓര്‍മ്മിച്ചു തിരിച്ചു തന്നും ഇല്ല. അവിടെ വച്ചാണ് സാധനം നഷ്ടപ്പെട്ടത് എന്ന് മനസ്സിലായത്‌ കോഴിക...

നായൊരു നല്ല മൃഗം... പക്ഷെ

Image
വീട്ടില്‍ വളര്‍ത്താന്‍ ഏറ്റവും വിശ്വാസ്യമായ മൃഗം ഏതെന്നു ചോദിച്ചാല്‍ ഒരുത്തരമേ ഉള്ളൂ, നായ , അഥവാ പട്ടി. വിശ്വസ്തന്‍, സ്നേഹ സമ്പന്നന്‍, വീട് സൂക്ഷിപ്പുകാരന്‍, അങ്ങനെ പലതും. എന്റെ ചെറുപ്പകാലത്ത് വീട്ടില്‍ സ്ഥിരമായി ഒരു പട്ടിയെ വളര്ത്തുമായിരുന്നു. അച്ഛന്‍ ബോട്ടില്‍ ജോലി കഴിഞ്ഞു വരുമ്പോള്‍ കൂട്ടു കാരുടെ പക്കല്‍ നിന്നും വാങ്ങി കൊണ്ടു വരുന്ന സങ്കര വര്‍ഗത്തില്‍ പെട്ടതായിരിക്കും അവ. വീട്ടില്‍ അതിനെ ചങ്ങലക്ക് പൂട്ടി ഇടാറില്ല. അതി   നു ത്തിനു പ്രത്യേക ഭക്ഷണവും കൊടുക്കേണ്ട ആവശ്യവും ഉണ്ടാകാറില്ല. ഞങ്ങള്‍ കഴിക്കുന്ന തൊക്കെ അവനും കഴിക്കും. വീട്ടില്‍ പുതിയതായി ആരെങ്കിലും വന്നാല്‍ അവന്‍ അവന്റെ ഭയ ജനകമായ കുര കൊണ്ടു ആണ് അവരെ സ്വാഗതം ചെയ്യുന്നത്. അതുകൊണ്ടു വീട് സുരക്ഷിതം ആയിരുന്നു, മനുഷ്യരായാലും മൃഗങ്ങളായാലും അപരിചിതര്‍ക്ക് വീട്ടില്‍ കയറണമെങ്കില്‍ അവന്റെ കുര കേട്ട് വീട്ടിലുള്ള ആരെങ്കിലും പുറത്തിറങ്ങി സ്വീകാര്യര്‍ ആണെന്ന് കാണിച്ചാല്‍ മാത്രമേ കഴിയുമായിരുന്നുള്ളൂ. ഞങ്ങള്‍ സ്കൂളില്‍ പോകുമ്പോള്‍ വീട്ടില്‍ നിന്നും രണ്ടു കിലോമീറ്റര്‍ ദൂരത്തുള്ള തെക്കെക്കര കടത്തു കടവ് വരെ അവന്‍ ഞങ്ങള്‍ക്ക് ബോഡി ഗ...

ക്ഷണിക്കപ്പെടാത്ത അതിഥിയെ അറിയാതെ നാടുകടത്തല്‍

ഞങ്ങളുടെ വീട്ടില്‍ പൂച്ചയെയും പട്ടിയെയും ഒന്നും വളര്ത്താരില്ല, പൊതുവേ അവയോട് ശ്രീമതിക്ക് താല്പര്യം കുറവ്, എനിക്കും പണ്ടു പണ്ടു വീട്ടില്‍ അച്ഛന്‍ കൊണ്ടുവരുന്ന നല്ല യിനം പട്ടികളെ വളര്‍ത്തിയിരുന്നു എങ്കിലും ഇപ്പോള്‍ തീരെ താല്പര്യമില്ല. അന്ന് ഞങ്ങള്‍ വളര്‍ത്തിയ പട്ടികളില്‍ പലതിനെയും ശല്യം കൂടി വഴക്കാളി ആകുമ്പോള്‍ വള്ളത്തില്‍ കയറ്റി ദൂരെ ചമ്പക്കുളം വരെ കൊണ്ടു വിട്ടി ട്ടു തിരിച്ചെത്തുമ്പോള്‍ ഞങ്ങളെക്കാള്‍ മുമ്പേ അവ ന്‍ തിരിച്ചെത്തിയതു ഓര്‍മ്മയുണ്ട്. ഏതായാലും ഈ രണ്ടു വര്‍ഗത്തിലും പെട്ട ക്ഷണിക്കപ്പെടാത്ത ചില അതിഥികള്‍ വന്നു പോകുന്നുണ്ടു. സ്ഥിരമായി വന്നു പോകുന്ന ചില പൂച്ചകള്‍ വലിയ ശല്യക്കാരല്ല, അവ വല്ലതും കിട്ടിയാല്‍ തിന്നിട്ട് പോകും, അത്ര തന്നെ. വീട്ടില്‍ ഒരു ബയോഗ്യാസ് പ്ലാന്ടു ള്ളത് കൊണ്ടു ഭക്ഷണത്തിന്റെ അവശിഷ്ടം ഒന്നും തരമാവാത്തത് കൊണ്ടു അവരുടെ വരവും കുറവാണ്.  . എന്നാല്‍ കഴിഞ്ഞ ദിവസം ഒരു പൂച്ചക്കുട്ടി എങ്ങനെയോ വീട്ടില്‍വന്നു കയറി. രാത്രി കരച്ചില് കേട്ട് പല പ്രാവശ്യം ഉണര്‍ന്നു, സാധാരണ വരാറു ള്ള പൂച്ചകളുടെ ശബ്ദമല്ല, കുഞ്ഞു പൂച്ച ആണെന്ന് തോണി. രാവിലെ നോക്കിയപ്പോള്‍ ശരി തന്നെ, ...