3: ശിവലിംഗ സങ്കല്പവും ധ്യാന ലിംഗവും

ദോഷൈക ദൃക്കുകള്‍ ശിവലിംഗത്തെ ഒരു പുരുഷ ജനനേന്ദ്രിയം ആയി പുഛ്ചിച്ചു കളി യാക്കുന്നത് അപൂര്‍വ്വം അല്ലെങ്കിലും ഹിന്ദു സങ്കല്‍പ്പത്തില്‍ ശിവലിംഗം അനന്തമായ ഊര്‍ജ്ജത്തിന്റെ പ്രതീകമായി കണക്കാക്ക പ്പെടുന്നു. ശിവ എന്ന സംസ്കൃത വാക്കിനു പല അര്‍ത്ഥങ്ങളും പറയുന്നു വെങ്കിലും ഏറ്റ വും ലളിതമായത് പ്രഭു അഥവാ ഭഗവാന്‍ എന്നും ലിംഗം എന്നതിന് ചിഹ്നം അഥവാ അടയാളം എന്നും പറയാം . അതായത് ഭഗ വാന്റെ ചിഹ്നം എന്ന് ലളിതമായി പറയാം. മറ്റൊരു അര്‍ത്ഥത്തില്‍ ശിവ എന്നത് ഒന്നു മില്ലാത്ത അവസ്ഥയാണ്. പ്രപഞ്ചത്തില്‍ ഉള്ള എല്ലാ വസ്തുക്കളും ഗോളാകൃതിയില്‍ ഉള്ള രൂപത്തില്‍ നിന്നുണ്ടായതാണല്ലോ, ഒരു വൃക്ഷം ഉരുണ്ടിരിക്കു ന്ന ഒരു വിത്തില്‍ നിന്നുണ്ടാകുന്നു , ഒരു കുഞ്ഞു ദീര്‍ഘഗോളാ കൃതിയുള്ള ഭ്രൂണത്തില്‍ നിന്നുണ്ടാകുന്നു, എല്ലാ ജീവജാലങ്ങളുടെയും കോശങ്ങള്‍ ഗോള രൂപത്തിലൊ ദീര്‍ഘ ഗോള രൂപത്തിലോ ആണ്‌ എന്നും കരുതപ്പെടുന്നു. ചുരുക്ക ത്തില്‍, പ്രപഞ്ചത്തിലുള്ള മിക്കവാറും എല്ലാം ദീര്‍ഘഗോളാകൃതിയില്‍ ആണ്. ഭൂമിയും ഗ്രഹങ്ങളും നക്ഷത്രങ്ങളും എല്ലാം എല്ലാം . ഇവയെല്ലാം ശിവന്റെ രൂപങ്ങളായി കണക്കാ ക്കപ്പെടുന്നു, ആദിയും അന്തവും ഇല്ലാത്ത ഒന്നുമല്ലാത്തതും എന്നാല്‍ എല്ലാമായതുമാ ണ് ശിവന്‍ എന്ന സങ്കല്പം . പ്രപഞ്ചം മുഴു വന്‍ തന്നെ അങ്ങനെ ശിവ ലിംഗ സങ്കല്‍പ്പ ത്തില്‍ ഉള്‍പ്പെടുന്നു. ഒരു ജെര്‍മ്മന്‍ ചിന്ത കന്‍ ശിവലിംഗവും പുരുഷ ജനനേന്ദ്രിയാരാ ധന (Phallism)യുമായി ബന്ധപ്പെടുത്തിയ പ്പോള്‍ സ്വാമി വിവേകാനന്ദന്‍ ശിവലിംഗ ത്തിന്റെ ഉല്പത്തി അഥര്‍വ വേദത്തില്‍ അനന്തമായ, ആദിയും അന്തവുമില്ലാത്ത ബ്രഹ്മ ത്തിന്റെ സങ്കല്പ്പമായി പ്രകീര്ത്തിക്ക പ്പെട്ടി രിക്കുന്നു എന്ന് കാണിച്ചു കൊടുത്തു.
യഥാര്‍ത്ഥ ഹിന്ദുതത്വങ്ങള്‍ ശാസ്ത്രത്തിനു എതിരല്ല. മറ്റു മതങ്ങളെ എതൃക്കുന്ന ഒരു ചിന്താ സരണിയുമല്ല.. ശാസ്ത്രം മനുഷ്യന്റെ അറിവില്‍ കൂടി ഭൌതിക വസ്തുക്കളുടെ യഥാര്‍ത്ഥ അവസ്ഥ എന്തെന്ന് കണ്ടെത്താന്‍ നിരന്തരമായ പരിശ്രമം നടത്തുന്നു എന്ന് മനസ്സിലാക്കുന്നു. ആര്‍ഷഭാരതത്തില്‍ ജനിച്ചു വളര്‍ന്ന ഈ ചിന്താഗതിക്ക് ശാസ്ത്രം അന്വേഷിക്കുന്ന പല ചോദ്യങ്ങള്‍ക്കും ഉത്ത രം നല്‍കാനുള്ള കഴിവുണ്ട്. ശിവലിംഗത്തി ന്റെ മുകള്‍ ഭാഗം ഒരു അണ്ഡത്തിന്റെ ആകൃ തിയില്‍ ആണല്ലോ, ഇത് പ്രപഞ്ചത്തിന്റെ അണ്ഡം (ബ്രഹ്മാണ്ഡം )ആയി കണക്കാ ക്കാം . രണ്ടു തരത്തില്‍ ഉള്ള ശിവലിംഗം ഉണ്ട്. ഒന്ന് കറുത്ത ഉല്‍ക്ക പോലെയുള്ള ഒരു ശിലാ ഖണ്ഡം , മറ്റൊന്ന് മനുഷ്യ നിര്‍മ്മിത മായ ഖരരൂപത്തിലുള്ള മെര്‍ക്കുറി കൊണ്ടു ഉണ്ടാക്കിയത്. അങ്ങനെയുള്ള ശിവലിംഗം പ്രപഞ്ചത്തെ അതിന്റെ ഏകരൂപത്തില്‍ പ്രതിനിധീകരിക്കുന്നു. പ്രപഞ്ചം മുഴുവന്‍ ഒരു കോസ്മിക് അണ്ഡമായും. അണ്ഡം ദീര്‍ഘ ഗോളാകൃതിയില്‍ ഉള്ളതായത് കൊണ്ടു അതിനു തുടക്കവും അവസാനവും ഇല്ല, ആദിയും അന്തവുമില്ല. ഒരു ശിവ ലിംഗത്തെ ശ്രദ്ധാപൂര്‍വ്വം നോക്കിയാല്‍ ഒരു സ്തൂപ രൂപ വുവും അതിനു താഴെ മൂന്നു വളയങ്ങളി ലായി ഒരു സര്‍പ്പത്തിന്റെ രൂപവും കാണാന്‍ കഴിയും. സര്‍പ്പത്തിന്റെ നീട്ടിയ നാവുകള്‍ സ്തംഭത്തിന്റെ ഏറ്റവും താഴെയുള്ള ഫലക ത്തില്‍ നിന്ന് പുറത്തേക്കു നീണ്ടിരിക്കുന്നതു കാണാം .ഡാനിഷ് ശാസ്ത്രകാരന്‍ നീല്സ് ബോര്‍ (Neils Bohr) വിശദീകരിച്ച തന്മാത്ര യുടെ വിശദീകരണം അനുസരിച്ച് ഒരു പരമാ ണുവില്‍ (atom- molecule) പ്രോട്ടോന്‍ , ന്യുട്രോന്‍, ഇലക്ട്രോന്‍ എന്നീ മൂന്നു ഘടക ങ്ങളാണല്ലോ ഉള്ളത്. ഇവ മൂന്നും ശിവലിംഗ ത്തിന്റെ നിര്‍മ്മാണത്തില്‍ ഘടകങ്ങളാ കുന്നു. പുരാതന കാലത്ത് ഈ മൂന്ന് ഇംഗ്ലീഷ് വാക്കുകള്‍ക്കു പകരം ഭാരതത്തിലെ ഋഷി കള്‍ ശിവ, വിഷ്ണു, ബ്രഹ്മ എന്നീ വാക്കു കള്‍ ഉപയോഗിച്ചു. നെഗറ്റീവ് ചാര്‍ജുള്ള ബ്രഹ്മം ഒരു നീണ്ട തണ്ടില്‍ കൂടി ഒരു താമര പ്പൂവില്‍ ഇരിക്കുന്ന പോസിറ്റീവ് ചാര്‍ജുള്ള വിഷ്ണുവുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. താമരയുടെ തണ്ട് വിഷ്ണുഭാഗത്തില്‍ കാണുന്ന ഒര്ബിറ്റിനെ പ്രതിനിധാനം ചെയ്യു ന്ന ഫലകത്തില്‍ ആണ് ബന്ധിപ്പിച്ചിരിക്കു ന്നത്. പ്രപഞ്ചത്തിന്റെ ഉല്‍പ്പത്തിയെ കുറിച്ച് വിശദീകരിക്കാന്‍ അവര്‍ അന്ന് പ്രചാരത്തില്‍ ഇരുന്ന സംസ്കൃ ത ഭാഷയിലെ ഈ വാക്കു കള്‍ ഉപയോഗിച്ചു എന്ന് മാത്രം.
നാം പ്രത്യക്ഷമായി കാണുന്ന ശിവ ലിംഗ ത്തിന് പ്രധാനമായും മൂന്നു ഭാഗങ്ങള്‍ ഉണ്ട ത്രേ. നാല് വശങ്ങള് ഉള്ള ചതുരാകൃതി യിലുള്ള ഏറ്റവും താഴത്തെ ഭാഗം ഭൂമിക്കടി യിലായിരിക്കും. മദ്ധ്യഭാഗത്തിന് എട്ടു വശ ങ്ങള് ഉണ്ട്. ഈ ഭാഗം ഒരു ഫലകത്തില്‍ ( തട്ടില്‍ ) ആണ് സ്ഥാപിക്കുന്നത്. ഏറ്റവും മുകളില്‍ ഉള്ള ഭാഗം , നാം ആരാധിക്കുന്ന ഭാഗം ഗോളാകൃതിയിലും ആയിരിക്കും. ഈ മൂന്നു ഭാഗങ്ങളില്‍ ഏറ്റവും താഴത്തെ ഭാഗം ബ്രഹ്മാവിനെയും മദ്ധ്യഭാഗം വിഷ്ണുവിനെ യും മുകള്‍ ഭാഗം ശിവനെയും പ്രതിനിധീകരി ക്കുന്നു എന്നാണു സങ്കല്പം മധ്യഭാഗം നില കൊള്ളുന്ന ചുറ്റും ഉള്ള തട്ടില്‍ നിന്ന് ജലം ഒഴിഞ്ഞുപോകാനുള്ള ഒരു ഭാഗവും ഉണ്ട്. ഈ ഭാഗം യോനീ ഭാഗം ആയി കണക്കാക്കുന്നു. ശിവശക്തി സംയോഗത്തിന്റെ ഊര്‍ജത്തിന്റെ സാക്ഷാത്കാരമായി ഇത് കണക്കാക്കപ്പെടു ന്നു. അതായത് ശിവലിംഗം അനന്തമായ ഊര്‍ജത്തിന്റെ പ്രതീകം ആകുന്നു. പുരാതന ഭാരതത്തിലെ സിന്ധു നദീതട സംസ്കാരം നിലവിലിരുന്ന മോഹന്‍ ജോ ദാരോ ഹാരപ്പ ഭൂവിഭാഗത്തില്‍ നിന്ന് ഗവേഷകര്‍ കളിമ ണ്ണില്‍ നിര്‍മ്മിച്ച ധാരാളം ശിവലിംഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അതായതു ബി സി 3500 മുതല്‍ 2300 വരെയുള്ള കാല ഘട്ട ത്തില്‍ ശിവലിംഗാരാധന നിലവില്‍ ഉണ്ടാ യിരുന്നു എന്ന് കണ്ടിട്ടുണ്ട്. ശിവലിംഗാരാധന ഇന്ത്യന്‍ സംസ്കാരത്തിന്റെ ഭാഗമായിരുന്നു എന്നതു ഇതില്‍ നിന്നൊക്കെ വ്യക്തമാണ്. വേദങ്ങളിലും ഇതെപ്പറ്റി പരാമര്‍ശങ്ങള്‍ ഉണ്ടെന്നു പറയപ്പെടുന്നു. ലിംഗ പുരാണം , ശിവ പുരാണം എന്നിവയില്‍ ലിംഗാരാധന യെപ്പറ്റി പറഞ്ഞിട്ടുണ്ടത്രെ. അതുപോലെ തന്നെ സ്കന്ദ പുരാണത്തില്‍ “ അനന്തമായ ഈ പ്രപഞ്ചം തന്നെയാണ് ലിംഗം എന്നും ഭൂമി അതിന്റെ ആധാരം ആണെന്നും പറയുന്നു. കാലാന്തത്തില്‍ പ്രപഞ്ചത്തിന്റെ അന്ത്യവും ദൈവങ്ങളും എല്ലാം ലിംഗത്തില്‍ ലയിച്ചു ചേരുന്നു “ എന്നെഴുതിയതായി കണ്ടിട്ടുണ്ട്. ചുരുക്കത്തില്‍ യോഗികളുടെ ഭാഷയില്‍ പ്രപഞ്ച ത്തിന്റെ ഉത്ഭവത്തില്‍ ആദ്യം ഉണ്ടായ രൂപമാണ് ലിംഗം അത് പോലെതന്നെ പ്രപഞ്ചാവസാനത്തിലെ അവസാനത്തെ രൂപവും ഇത് തന്നെ ആയിരിക്കുമത്രേ. അങ്ങനെ ദ്വാപരയുഗത്തിന്റെ അവസാനം ശിവന്‍ തന്റെ ശിഷ്യന്മാരോട് “ അടുത്ത യുഗത്തില്‍ (അതായത് കലിയുഗത്തില്‍) താന്‍ നിയതമായ ഒരു രൂപത്തില്‍ കാണുക യില്ല , അനന്തമായ രൂപമില്ലാത്ത സര്‍വ വ്യാപിയായിരിക്കും” എന്ന് പറയുന്നു.
ഇഷ ആശ്രമത്തിലെ ധ്യാനലിംഗം ഈ സങ്കല്‍പ്പത്തിന് മൂര്‍ത്തമായ രൂപം നല്കു ന്നു. ധ്യാനലിംഗം അതുല്യമായ ഒരു ഊര്‍ജ രൂപമാണ്, യോഗിക്ക് ശാസ്ത്രത്തിന്റെ സത്തായ ഊര്‍ജത്തിന്റെ കേന്ദ്രം. മുമ്പ് പലരും ഇങ്ങനെയൊന്നു ഉണ്ടാക്കാന്‍ വര്‍ഷങ്ങളായി ശ്രമിച്ചു എങ്കിലും സദ്‌ഗു രുവിന്റെ ഭാഷയില്‍ ഇത്തരം ഒന്ന് ആദ്യമാ യാണ്‌ നിര്‍മ്മിച്ചു ധ്യാനം ചെയ്യുന്നതില്‍ താല്പര്യം ഉള്ളവര്‍ക്ക് വിശ്വാസി കള്‍ക്ക് വേണ്ടി സമര്‍പ്പിക്കപ്പെട്ട ആദ്യത്തെ ധ്യാന ലിംഗം ഇത് മാത്രമാകുന്നു. ആശ്രമത്തിലെ ധ്യാന ലിംഗം ഒരു യോഗ ക്ഷേത്രം ആണ്. അവിടെ ഏതെ ങ്കിലും പ്രത്യേക മതവിശ്വാ സികള്‍ക്ക് മാത്രമല്ല പ്രവേശനം. ധ്യാനനിര തരാകാന്‍ താല്പര്യം ഉള്ള ആര്‍ക്കും ഇവിടെ പ്രവേശിക്കാം . ഔപചാരികമായ യാതൊരു ആചാരങ്ങളോ ചടങ്ങുകളോ പ്രാര്‍ത്ഥ നയോ ഇവിടെ നടക്കുന്നില്ല. ധ്യാനം ചെയ്യുന്ന അട ഞ്ഞ മുറിയില്‍ ലിംഗത്തിന്റെ അമൂര ്‍ത്തമായ ഊര്‍ജം അവിടെ ധ്യാനനിരതരായി ഇരിക്കുന്ന ഓരോ ആളിലെക്കും പ്രവഹി ക്കുന്നു. നിശ്ശബ്ദമായി ആല്‍ക്കാര്‍ അവിടെ ഇരിന്ന സമയം മുഴുവന്‍ അവര്‍ ധ്യാനത്തി ന്റെ അഗാധ കയങ്ങളിലേക്ക് അറിയാതെ എത്തിച്ചേരുന്നു. പ്രപഞ്ചത്തിന്റെ നില നില്‍ പ്പിന്റെ അഗാധ തലങ്ങളിലേക്ക് ശാന്തമായും നിശ്ശബ്ദമായും എത്തിച്ചേരുന്നു. ധ്യാന ലിംഗം സ്ഥാപിച്ചിരിക്കുന്ന കേന്ദ്രത്തിലേക്ക് പ്രവേ ശിക്കുന്ന ഭാഗത്ത്‌ ഭിത്തിയില്‍ കൊത്തി വച്ചി ട്ടുള്ള .ശില്‍പ്പങ്ങളില്‍ ഹിന്ദു, കൃസ്ത്യന്‍ , ഇസ്ലാം, ജൈന ,ബുദ്ധ, യഹൂദ , സോരോ സ്ത്രിയന്‍, ടാവോവിസം എന്നീ മതങ്ങളിലെ ചിഹ്നങ്ങള്‍ ഒരു സ്തൂപത്തില്‍ ആലേഖനം ചെയ്തിരിക്കുന്നു. സര്‍വ ധര്‍മ്മ സ്തംഭം എന്ന് . നാമകരണം ചെയ്ത ഈ സ്തംഭം ധ്യാന ലിംഗത്തിലേക്കുള്ള പ്രവേശന കവാട ത്തില്‍ തന്നെ സ്ഥാപിച്ചിരിക്കുന്നു. മനുഷ്യര ്‍ക്കെല്ലാ വര്‍ക്കും ഒരുമിച്ചു സഹോദര്യ ത്തോടെ സഹവ ര്ത്തിത്വത്തോടെ സ്നേഹ ഐശ്വര്യങ്ങളോടെ ജീവിക്കാന്‍ ഒരു അപൂര്‍വ അവസരം ധ്യാന ലിംഗം ഉണ്ടാക്കുന്നു എന്ന് പറയാം .
ഞങ്ങള്‍ അവിടെ ഉച്ചക്ക് മുമ്പ് എത്തിയപ്പോള്‍ അകത്തു ഒരു ബാച്ച് ആല്‍ക്കാര്‍ ഉണ്ടായിരുന്നു. മറ്റുള്ളവരുടെ കൂടെ ഞങ്ങള്‍ പുറത്തു നിശ്ശബ്ദമായി കാത്തിരുന്നു. ഒരു ചെറിയ മണിശബ്ദം കേട്ടപ്പോള്‍ അകത്തുള്ളവര്‍ പുറത്തേക്ക് വന്നു, ഞങ്ങള്‍ അകത്തോട്ടും. അകത്തു കയറിയ എല്ലാവരും കാല്‍ കോര്‍ത്ത്‌ വച്ച് പത്മാസനത്തില്‍ (ചമ്പ്രക്കുട്ടയിട്ടു) ഇരുന്നു. അതുപോലെ ഇരിക്കാന്‍ തീരെ വയ്യാത്തവര്‍ക്ക് കുറച്ചു ഉയരം കുറഞ്ഞ ചെറിയ ബെഞ്ചുകളും ഇട്ടിട്ടുണ്ട്. എല്ലാവരും ഇരു ന്നു കഴിഞ്ഞാല്‍ പൂര്‍ണ നിശ്ശബ്ദരായി ധ്യാന ത്തില്‍ ആകുന്നു. കുറഞ്ഞത്‌ പതിനഞ്ചു മിനുട്ട് എല്ലാവരും ധ്യാനത്തില്‍ മുഴുകി ഇരിക്കുന്നു. വല്ലപ്പോഴും കൂട്ടത്തില്‍ ആരെങ്കിലും ചുമക്കുയോ മറ്റോ ചെയ്‌താല്‍ തന്നെ ആ ശബ്ദം മാത്രം അവിടെ മുഴങ്ങി കേള്‍ക്കുന്നു. ധ്യാന ത്തില്‍ ആയി പരിച യം ഇല്ലാത്തവര്‍ പോലും ഏതാനും മിനുട്ടുകള്‍ക്ക കം ധ്യാനനിരതരാകും എന്ന് തീര്‍ച്ചയാണ്. ധ്യാനലിംഗ പ്രതിഷ്ഠ നടത്തിയിരിക്കുന്ന മുറി യുടെ മേല്‍ക്കൂര അര്‍ദ്ധഗോളാ കൃതിയില്‍ ആണ്. ഭിത്തികള്‍ 50,000 ഓളം ഇഷിട്കകള്‍ ഉപയോഗി ച്ചാണ് വൃത്താകൃതിയില്‍ ഉള്ള ചുറ്റും ഉള്ള ഭിത്തികള്‍ നിര്‍മ്മിച്ചിരിക്കുന്നത്.
നാദാരാധന : വൈകുന്നേരം 5 50 മുതല്‍ 6 20 വരെ ആയിരുന്നു നാദാരാധന എന്ന പരിപാടി. ഈ സമയത്ത് ധ്യാനം ചെയ്ത സമയത്തെപ്പോലെ അകത്തുള്ളവര്‍ എല്ലാം നിശ്ശബ്ദരായി പത്മാസ നത്തില്‍ ഇരിക്കുന്നു. എല്ലാവരും ഇരുന്നു കഴിയുമ്പോള്‍ ഒരു പ്രത്യേക വാദ്യ സംഗീതം ആലപിക്കപ്പെടുന്നു, ആദ്യം വയലിന്‍ പോലെയുള്ള ഒരു ഉപകരണവും അവസാന ഭാഗത്ത്‌ മൃദംഗം പോലെയുള്ള ഉപകരണവും ആണ് വായിക്കുന്നത്. യാതൊരു രീതിയിലും നമ്മേ ധ്യാനത്തില്‍ നിന്നുണര്ത്താതെ അതിനു സഹായിക്കുന്ന ലളിതമായ സംഗീതം , അതില്‍ ലയിച്ചു ധ്യാന നിരതരായി എല്ലാവരും ഇരിക്കുന്നു. ഇതും ഒരു അപൂര്‍വ അനുഭവം ആയി.
ധ്യാനലിംഗം എന്തിനുണ്ടാക്കി , അതിന്റെ ഭൂത ഭാവി വര്ത്തമാനങ്ങളെന്ത് നാദാരാധന എന്തിനു എന്നിവയെപ്പറ്റി സദ്ഗുരു പറയുന്നത് താഴെക്കൊ ടുക്കുന്ന യുട്യുഉബ് വിഡിയോ ലിങ്കുകളില്‍ കാണാം.
1) Why Dhyanalimga was created : https://youtu.be/1VeN-MUxgGY
2) Dhyanalimga,past, present and future : https://youtu.be/vwbiGiNmkDk
3) Nadararadhana : https://youtu.be/7fRFuz2EMnU

ഈ കുറിപ്പില്‍ പറയുന്ന വിവരങ്ങള്‍ക്ക്അ വലംബം ( ചില ചിത്രങ്ങള്‍ക്ക് ഉള്‍പ്പെടെ )
LikeShow More Reactions
Comment

Comments

Anonymous said…
Lucky Club - Get Your FREE Casino Play
Lucky Club is a 100% deposit match bonus worth 1000 rupees + 35 bonus spins. Lucky Club is part of luckyclub.live the Online Casino group and focuses on delivering quality

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

കീചക വധം കഥകളി

നളചരിതം മൂന്നാം ദിവസം കഥകളി