Posts

ഒരു മഹാനായ കലാകാരന്‍ കോഴിക്കോട്ട് - കോട്ടക്കല്‍ ശശിധരന്‍

Image
കോട്ടക്കല്‍ ശശിധരന്‍ എന്ന കഥകളി നടന്‍ ഇന്ന് ( മെയ്‌ 12 ) കോഴിക്കോട് കേശവ മേനോന്‍ ഹാളില്‍ ഏതാണ്ട് 32 മിനിട്ട് കൊണ്ടു ശ്രീകൃഷ്ണ ചരിതം മറ്റാരുടെയും സഹായമില്ലാതെ (നേരത്തെ റെക്കോര്‍ഡ്‌ ച്യ്ത സംഗീതവും മേളവും ഒഴികെ) അവതരിപ്പിച്ചു. ശ്രീകൃഷ്ണന്റെ അവതാരം മുതല്‍ , ബാല്യകാലം , പൂതനയുമായുള്ള കൂടിക്കാഴ്ച , കാളിയ മര്‍ദ്ദനം , ഗോപസ്ത്രീകളുടെ വസ്ത്രാക്ഷേപം , ദ്രൌപദിയ്ക്ക്  വസ്ത്രം നല്‍കുന്ന അവസരം , കുരുക്ഷേത്ര യുദ്ധത്തില്‍ അര്‍ജുനന് ഗീത ഉപദേശിക്കുന്നത് , അവസാനം ഭീമസേനന്റെ കയ്യാല്‍  ദുശാസനന്റെ മാറ് പിളര്‍ന്നു രക്തം കുടിച്ചു ദ്രൌപദിയുടെ പ്രതിജ്ഞാ പാലനവും വരെയുള്ള രംഗങ്ങള്‍ തനിച്ചു തന്നെ  അദ്ദേഹം അയത്ന ലളിതമായി അവതരിപ്പിച്ചു. അതിനു ശേഷം മറ്റൊരു ഇരുപതു മിനുട്ടില്‍ ഗംഭീരമായി നവരസങ്ങള്‍ ശ്രീരാമന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളില്‍ കൂടിയും അവതരിപ്പിച്ചു. സീതയുമായി ഇരിക്കുമ്പോള്‍  ശ്രുംഗാരം, ഇന്ദ്രപുത്രന്‍ ജയന്തന്‍ സീതയെ കാക്കയുടെ രൂപത്തില്‍ വന്നു ശല്യപ്പെടുത്ത്തിയപ്പോള്‍ തൃണം അമ്പായി അയച്ചു അയാള്‍ രക്ഷ തേടി മൂന്നു ലോകവും അലഞ്ഞു നടന്നു അവസാനം സ്വന്തം കാല്‍ക്കല്‍ വന്നു വീണപ്പോള്‍ ഹാസ്...

കുട്ടനാട്ടിലെ വള്ളംകളി - ജലോത്സവങ്ങൾ

Image
വള്ളം കളി കുട്ടനാടിന്റെ അനുപേക്ഷണീയമായ ഭാഗം ആണു . പലപ്പോഴും അതു ‘ വെള്ളം ‘ കളി ആയി മാറാറുണ്ടെങ്കിലും . മഴക്കാലത്തു പ്രത്യേകിച്ചു കൃഷിയും മറ്റും ചെയ്യാനില്ലാത്ത കാലത്താണു പ ണ്ടു വള്ളം കളി നടന്നിരുന്നതു . കുട്ട നാട്ടു നടക്കാറുള്ള ആദ്യത്തെ വള്ളം കളി   ചമ്പക്കുളം മൂ ലം വള്ളം കളിയാണു . പിന്നീട് പ്രസിദ്ധമായ   ആലപ്പുഴ പുന്നമടക്കായലിലെ നെഹ്രു ട്രോഫി , പായിപ്പാടു വള്ളം കളി , ആറന്മുള ഉത്രട്ടാതി ജലോത്സവം , കൊച്ചിയിലെ ഇന്ദിരാ ഗാന്ധി വള്ളം കളി   ഇവയൊക്കെ ഉണ്ടായി .                                                              പ്രധാനമായും നാലു തരം വള്ളങ്ങൾ ആണു മത്സരത്തിൽ പങ്കെടുക്കുന്നത് . ഏറ്റവും വലുതും കാണാൻ ഭംഗിയും ഉള്ളതും ആയ ചുണ്ടൻ വള്ളം , അതിൽ അ ല്പം ചെറുതു വെപ്പു വള്ളം ,   കോടിവ ള്ളം , ഏറ്റവും ചെറി യ ചുരുളൻ വള്ളം എന്നിങ്ങനെ പോ കുന്നു ഇവയുടെ പേർ .   ...

കുട്ടനാട്ടിലെ ഗതാഗതം : രണ്ടു : യന്ത്ര ബോട്ടുകൾ

Image
വള്ളങ്ങളിൽ ഉള്ള യാത്ര സുഖകരമാണെങ്കിലും പ്രധാന അസൌകര്യം വളരെ മെല്ലെയേ പോകാൻ കഴിയൂ എന്നതാണു . ആദ്യകാലത്തു വള്ളങ്ങൾ തുഴയോ കഴുക്കോൽ കൊ ണ്ടു ഊന്നിയോ ആണു മുന്നോട്ടു പൊയിരുന്നതു . കഴുക്കോ ൽ കൊണ്ടു ഊന്നിപ്പോകണമെങ്കിൽ ആഴം കുറവായിരിക്കണം . വയലിൽ കൂടി പോകുമ്പോഴേ കഴുക്കോൽ കൊണ്ടു പ്രയോജനം ഉള്ളൂ . പുഴയിലും കായലിലും തുഴ തന്നെ ശരണം . ക്രമേണ ഔട് ബോറ്ഡ് മരൈൻ എഞ്ചിൻ ഉപയോഗിച്ചു വള്ളത്തിന്റെ   വശത്തു പിടിപ്പിച്ചു പ്രൊപ്പെ ല്ലറ് കറക്കി വെള്ളം പുറകോട്ടു തള്ളുമ്പോൾ വള്ളം വേഗത്തിൽ മുന്നോട്ടു നീങ്ങും . ഇങ്ങനെ വേഗത കൂട്ടാൻ കഴിഞ്ഞു എങ്കിലും   തുറന്ന വ ള്ളം   ആകുമ്പോൾ മഴക്കാലത്തു ഉപയോഗം കുറയും , കെട്ടിട നിറ്മ്മാണസാധനങ്ങൾ നനഞ്ഞു ചീത്തയാകുന്നതും സാധാരണയായിരുന്നു . അതു കൊണ്ടു ചിലവു കൂടുതൽ ആണെങ്കിലും ആൾക്കാറ്കു യന്ത്രനിയന്ത്രിത ബോട്ടുകളോടായിരുന്നു പ്രിയം . ബോട്ടുകൾ പലവിധം , സ്വകാര്യവ്യക്തികളുടെ ചെറിയ കനാൽ ബോട്ടുകൾ , കെട്ടുവള്ളം വലിക്കുന്ന റ്റഗ്ഗുകൾ , യാത്രക്കാരെ കൊണ്ടു പോകുന്ന   യാത്രാബോട്ടുകൾ , ഇന്നത്തെ ടൂ റിസ്റ്റുകൾക്കു വേണ്ടിയുള്ള ഹൌ സ്ബോട്ട...