ഏറ്റവും ധനിക രാഷ്ട്രം ആയത് - അനുഭവം

 അമേരിക്ക ലോകത്തിലെ ഏറ്റവും ധനിക രാജ്യം ആണെന്ന് പൊതുവെ ഒരു ധാരണ യുണ്ട്. അതിന് പ്രധാന കാരണം ഇവിടെ ആർക്കും ഒന്നും വെറുതെ കിട്ടില്ല എന്നത് തന്നെ. Nothing is FREE in America

ഇന്നത്തെ എന്റെ അനുഭവം തന്നെ ഉദാഹരണം 😄
ഞാൻ ആദ്യമായി അമേരിക്കയിൽ വന്നത് 1998ൽ ആയിരുന്നു. ഹവായിയിലെ . ഹോണോലുലുവിൽ ഒരു പ്രബന്ധം അവതരിപ്പിക്കാൻ. അന്ന് തന്നെ ആദ്യമായി ഞാൻ മനസ്സിലാക്കി ഈ വസ്തുത. ഇവിടെ ഒന്നും ഫ്രീ കിട്ടില്ല എന്ന്. എന്റെ ബാഗേജ്‌ വെച്ച്‌ വലിച്ചു കൊണ്ട് പോകാൻ ഒരു ട്രോളി അന്വേഷിച്ചു. ഒരു ഡോളർ നാണയം ഇട്ടാൽ മാത്രമേ ട്രോളി കിട്ടൂ അന്ന്. എന്റെ കയ്യിൽ ഒരു ഡോളറിന്റെ നോട്ട് ഇല്ലാതിരുന്നത് നല്ല മനുഷ്യനായ ഒരു സഹായാത്രികൻ സായിപ്പ് സഹായിച്ചു ട്രോളി എടുത്തു. എന്നാൽ ഇന്ന ലെ ബോസ്റ്റണ് വിമാനത്താവളത്തിൽ ട്രോളി എടുക്കാൻ 7 ഡോളർ കൊടുക്കേണ്ടി വന്നു. സുമാർ 680 രൂപ. ലോകത്തിൽ മറ്റ് എല്ലായിടത്തും free ആയ സാധനം ഇവിടെ വെറും 7 ഡോളർ. എങ്ങനെയുണ്ട് ധനിക രാജ്യം? മിനിസം. വേജസ് മണിക്കൂറിനു 12 ഡോളർ കിട്ടുന്ന ഇവിടെ ഇതാണ് സ്ഥിതി.
ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം. ചുമ്മാതല്ല...

Comments

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

കീചക വധം കഥകളി

മധ്യമ വ്യായോഗം -