Posts

Showing posts from 2012

ചില ചരിത്ര വസ്തുതകള്‍ - ഡോ എം ജി എസ നാരായണന്‍ പറഞ്ഞത്

കേരളത്തില്‍ നിലനിന്നിരുന്ന അനുപമമായ   മത മൈത്രിയെപറ്റി  പ്രസിദ്ധ ചരിത്ര പണ്ഡിതനും ഗവേഷകനുമായ ഡോ എം ജി എസ നാരായണന്‍ കുറ്റിപ്പുറം എം ഇ എസ കോളേജിലെ ഈദ്‌ ഓണാഘോഷ വേളയില്‍ സവിസ്തരം പ്രതിപാദിച്ചു. കൂട്ടത്തില്‍ പല ഞെട്ടിപ്പിക്കുന്ന കാര്യങ്ങളും. ഓണാഘോഷത്തെപറ്റി അദ്ദേഹം പറയുന്നത് ശ്രദ്ധിക്കുക. ആദ്യകാലത്ത്  ഓണം വാമനന്റെ അപദാനങ്ങളെ വാഴ്ത്തുന്നതിനു വേണ്ടി ആണ് ആഘോഷിച്ചിരുന്നത്. വിഷ്ണു ഭഗവാന്റെ അവതാരമായ വാമനന്‍ അസുരനായ മഹാബലിയെ നശിപ്പിച്ചതിന്റെ വാര്‍ഷികം അന്നത്തെ ബ്രാഹ്മണരും മറ്റും ആഘോഷിച്ചിരുന്നു. പ്രധാന ആഘോഷം ബ്രാഹ്മണസദ്യ തന്നെ. കൃഷിക്കാരും മറ്റു സാധാരണക്കാരും കൊണ്ടു വന്ന കാഴ്ച വസ്തുക്കളായിരുന്നു സദ്യക്ക് ഉപയോഗിച്ചിരുന്നത്. എന്നാല്‍ തങ്ങളുടെ അദ്ധ്വാന ഫലം ചൂഷണം ചെയ്യാന്‍ വേണ്ടി മാത്രം നടന്നിരുന്ന ഓണാഘോഷം ക്രമേണ സാധാരണക്കാരുടെതായി മാറി. സ്വാഭാവികമായും മഹാബലി അബ്രാഹ്മണരുടെ രാജാവായി അവര്‍ക്ക് നേതാവുമായി.  ഓണപ്പാട്ടിനെപറ്റിയും പ്രഫസര്‍ക്ക് ചിലത് പറയാനുണ്ട്. മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരും ഒന്നു  പോലെ. ആമോദത്തോടെ  വസിച്ചീടും കാലം കള്ളവുമില്...

കടലാസില്ലാത്ത ആപ്പീസ് – അടുത്ത തലമുറക്കു വേണ്ടി.

കടലാസില്ലാത്ത ആപ്പീസ് – ഭൂമിക്കൊരു ആശ്വാസം കടലാസിന്റെ അമിതമായ ഉപയോഗം ഒരിക്കലും മാറ്റാനാവാത്ത നാശമാണ് പരിസ്ഥിതിക്കും ജീവജാലങ്ങള്‍ക്കും ഉണ്ടാക്കുന്നത്. നാരുകൾ ഉണ്ടാക്കുവാൻ മരങ്ങൾ വെട്ടുന്നതു മുതൽ , മരത്തിൽ നിന്ന് നാരുകൾ ഉണ്ടാക്കി അവസാനം ഉപയോഗിച്ച കടലാസ്‌ നശിപ്പിക്കുന്നത് വരെ പല ഘട്ടങ്ങളിൽ ആണ് ഈ വിഷമസ്ഥിതി ഉണ്ടാകുന്നതു.  പേപ്പറ്  വ്യവസായത്തിൽ  ഉപയോഗിക്കുന്ന മാരകമായ പല ലായിനികളും ജല ജന്തുക്കള്‍ക്കു ജീവഹാനി ഉണ്ടാക്കുന്നു. പുഴകളെ മലീമസമാക്കുന്നു. ഈ വ്യവസായങ്ങളിൽ  നിന്ന് പുറത്തേക്കു വമിക്കുന്ന പുകയിൽ കാര്‍ബണ്‍ ഡയോക്സൈഡ്  കാര്‍ബണ്‍ മോനോക്സൈഡ്  , സള്‍ഫറ് ഡയോക്സൈഡ് , നൈട്രസ് ഓക്സൈഡ് എന്നിവ ഉൾപ്പെടുന്നു. വളരെ അധികം ഊര്‍ജം ഉപയോഗിക്കുന്ന ഒരു വ്യവസായമാണ് പേപ്പര്‍ വ്യവസായം. വളരെ അധികം ജലവും ആവശ്യമാണ്. വന്‍തോതിൽ  വൃക്ഷങ്ങള്‍ നശിപ്പിക്കുന്നതിൽ  നിന്ന് ഉണ്ടാവുന്ന മനുഷ്യര്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും ഉപയോഗമുള്ള ജന്തുക്കളുടെ ആവാസ വ്യവസ്ഥയെ ബാധിക്കുന്നതും പ്രശ്നമാണ്.      1. ആഫീസുകളില്‍ കടലാസ്‌ ഉപയോഗം എങ്ങിനെ കുറയ്കാം 1. പ്രിന്റു ചെയ്...

ബലിദാനം എന്ന കഥകളി

Image
രബീന്ദ്രനാഥ ടാഗോറിന്റെ നൂറ്റംപതാം ജന്മദിനം കോഴിക്കോടു തോടയം കഥകളി യോഗം സമുചിതമായി ആഘോഷിച്ചു. ഗുരുദേവന്റെ പ്രസിദ്ധമായ ‘ബിസറ്ജൻ’ എന്ന നാടകത്തിന്റെ കഥകളി രൂപത്തില്‍ ഉള്ള പുനരാഖ്യാനം ആയിരുന്നു അതില്‍ മുഖ്യം. കലാമണ്ഡലം ചെയര്മാന്‍ ആയിരുന്ന പി എം ബി നെടുങ്ങാടി എഴുതിയ കഥകളി, സദനം നാരായണന്‍ നമ്പൂതിരി (നരിപ്പറ്റ  )  ചിട്ടപ്പെടുത്തി ശാന്തിനികേതനത്തില്‍ ഇരുപതു വര്ഷത്തിലധികം പ്രവര്ത്തിച്ച കലാമണ്ഡലം മോഹനകൃഷ്ണന്‍ സംഗീതം നല്കി ആദ്യമായി ഏപ്രില്‍ 29 നു ചൊല്ലിയാട്ടത്തോടെ അവതരിപ്പിച്ചു . കഴിഞ്ഞ വര്ഷ്ങ്ങളില്‍ നടത്തിയ ആട്ടമഹോത്സവം 2010, ആട്ടക്കളരി 2011, ആട്ടസപ്തകം 2012 എന്നിവയ്ക്ക് മകുടം ചാര്ത്തുകന്ന പരിപാടി ആയിരുന്നു ഇത്. കാളിദാസന്റെയും ഷെയ്ക്ക്‌സ്പീയരിന്റെയും സമശീര്ഷ നായ ഗുരുദേവന്‍ ഒരു സ്വാതന്ത്ര്യസമര സേനാനിയും സാമൂഹ്യ പരിഷ്കര്ത്താനവും കൂടി ആയിരുന്നു. ബിസര്ജുന്‍ എന്ന നാടകം അന്ന് ബംഗാളില്‍ നിലനിന്നിരുന്ന ജന്തുബലിയോടുള്ള തുറന്ന ആക്രമണം ആയിരുന്നു. ത്രിപുരയിലെ രാജാവായിരുന്ന ഗോവിന്ദസിംഹനും രാജ്ഞി ഗുണവതിയും ഒരു കുട്ടിയുടെ കുഞ്ഞിക്കാല് കാണാന്‍ കാത്തിരിക്കുകയായിരുന്നു. അവര്‍ ഒരു കുട്ടിയെ ദത്തെടുത്തു വള...

കൊക്കോകൊളായ്ക്ക് പുതിയ ഉപയോഗം !!!!

1. ഒരു ക്യാന്‍ കോക്ക് നിങ്ങളുടെ ക്ലോസെറ്റില്‍ ഒഴിക്കു, ഒരു മണിക്കൂര്‍ കഴിഞ്ഞു ഫ്ലഷ് ചെയ്യുക, ഹാര്പിക്കിനെക്കാള്‍ നന്നായി കക്കൂസ്‌ വൃത്തിയാകും. 2.കാറിന്റെ ബംപറിലെ തുരുമ്പു മാറ്റാന്‍ കോക്കില്‍ മുക്കിയ ടിന്‍ ഫോയില്‍ കൊണ്ടു തുടക്കുക. 3. അമേരിക്കയില്‍ പോലിസ്‌ ഹൈവേ പെട്രോള്‍ ഇപ്പോഴും രണ്ടു ഗാലന്‍ കോക്ക് സൂക്ഷിക്കുന്നു., റോഡിലെ രക്തക്കറ മായ്ക്കാന്‍! 4. കാര്‍ ബാറ്റെറി ടെര്മികനലിലെ അഴുക്ക് കളയാന്‍ കുറച്ചു കോക്ക് ടെര്മിടനലിന്റെ മുകളില്‍ ഒഴിക്കുക, 5.തുരുമ്പിച്ച ഒരു ബോള്ട്ട് ഇളക്കാന്‍ അല്പം കോക്ക് അതിന്റെ മുകളില്‍ ഒഴിച്ചാല്‍ മതി. 6.വസ്ത്രങ്ങ്ങ്ങളിലെ കറ കളയാന്‍, ഒരു ക്യാന്‍ കോക്ക് ഒഴിച്ചു നനച്ച വസ്ത്രം സാധാരണ സോപ്പുപൊടി ഉപയോഗിച്ചു വാഷിംഗ് മെഷിനില്‍ ഇട്ടു കഴുകുക. 7. ഒരു എല്ലിന്‍ കഷണം കോക്കില്‍ മുക്കി വച്ചാല്‍ രണ്ടു ദിവസം കൊണ്ട് അത് അലിഞ്ഞ് ഇല്ലാതെയാവും. 8. നിങ്ങളുടെ കാറിന്റെ ഗ്ലാസ്‌ വൃത്തിയാക്കാന്‍ വളരെ നല്ലതാണ് കോക്ക്. മറ്റു ചില വിവരങ്ങള്‍ 1.കോക്കില്‍ അടങ്ങിയിരിക്കുന്ന പ്രധാന ഘടകം ഫോസ്ഫോറിക് അമ്ലം ആണ്. ഒരു ആണിയെ രണ്ടു ദിവസം കൊണ്ട് ലയിപ്പിക്കാന്‍ അതിനു കഴിയും. 2.കൊക്കൊകൊളാ( കൊണ്സേന്റ്രെട...

കർണ ശപഥം കഥകളി

Image
രംഗം ഒന്നു; ദുര്യോധനൻ, ഭാനുമതി, കർണൻ മഹാഭാരത്തിലെ അത്ത്യുജ്വല നായകന്മാരിൽ ഒരാളാണല്ലൊ കറ്ണൻ. മഹാഭാരത യുദ്ധം അതിന്റെ തീവ്രതയിൽ എത്തി നിൽക്കുമ്പോൾ ദുര്യോധനന്റെ ഭാര്യ ഭാനുമതി ദു:ഖിതയാകുന്നു. അസംഖ്യം യോദ്ധാക്കൾ മരിച്ചു വീണു കഴിഞ്ഞു, ഇനിയും എത്ര മരിക്കാൻ തയാറായി നിൽകുന്നു. ശൃംഗാര ചേഷ്ടകൾ കാണിച്ചു അടുത്തു നിൽകുന്ന തന്റെ കാന്തന്റെ ജീവൻ തന്നെ എത്ര നാൾ ഉണ്ടാവും എന്നോറ്ത്തു ഭാനുമതി വിലപിക്കുന്നു. എല്ലാം പുച്ഛിച്ചു തള്ളി തന്റെ പത്നിയെ സമാധാനിപ്പിക്കാൻ ദുര്യോധനൻ ശ്രമിക്കുന്നു, എന്നാൽ തന്റെ നല്ല വാക്കുകൾ പത്നിയെ സമാധാനിപ്പിക്കാൻ പര്യാപ്തമാകുന്നില്ലല്ലൊ എന്നു വിഷമിച്ചിരിക്കുമ്പോൾ തന്റെ പ്രിയ സുഹൃത്തും അംഗരാജാവുമായ കറ്ണൻ അവിടേക്കു വരുന്നു. സ്വാഗതവാക്കുകളോടെ തന്റെ പത്നിയുടെ ബാലിശമായ ചിന്തകൾക്കു സുഹൃത്തു തന്നെ മറുപടി പറയൂ, അവളെ സമാധാനിപ്പിക്കൂ എന്നു പറഞ്ഞു ദുര്യോധനൻ പിൻ വാങ്ങുന്നു. സ്നേഹിതന്റെ പത്നിയുടെ ദു:ഖ കാരണം മനസിലാക്കിയ കർണൻ, താൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം തന്നെ താനാക്കിയ, പൊതുസഭയിൽ തന്നെ അംഗരാജാവാക്കി വാഴിച്ചു മാനം രക്ഷിച്ച തന്റെ ആത്മാറ്ത്ഥ സുഹൃത്തിനു ഒന്നും സംഭവിക്കുകയില്ല എന്നുറപ്പുകൊട...

രാജസൂയം കഥകളി കോഴിക്കോട്ടു

Image
ധർമ്മപുത്രർ ശ്രീകൃഷ്ണന്റെ നിറ്ദേശപ്രകാരം അശ്വമേധത്തിനു മുന്നോടിയായി രാജസൂയം യാഗം ചെയ്യാൻ തീരുമാനിക്കുന്നു. എന്നാൽ ഇതിനു തടസ്സം ഉണ്ടാക്കാൻ സാധ്യതയുള്ള രണ്ടു പേരെ ഉള്ളൂ. ഒന്നു മഗധ രാജാവായ ജരാസന്ധൻ, മറ്റൊരാൾ സ്വന്തം ബന്ധുവെങ്കിലും കൃഷ്ണനെ ബദ്ധശത്രുവായി കരുതുന്ന ചേദി രാജാവായ ശിശുപാലനും. രണ്ടു പേരെയും സാധാരണ യോദ്ധാക്കൾക്കു വധിക്കാൻ കഴിയാത്ത വിധം വരങ്ങളും ലഭിച്ചിട്ടുണ്ടു. രാജസൂയം കഥകളിയിൽ പ്രധാനമായും ജരാസന്ധന്റെയും ശിശുപാലന്റെയും വധമാണു ചിത്രീകരിച്ചിരിക്കുന്നതു. കഴിഞ്ഞ മാസം കോഴിക്കോട് തോടയം കഥകളിയോഗത്തിന്റെയും ചിന്മയാ മിഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന ആട്ടസപ്തകത്തിലെ ഒരു ദിവസം കഥകളി രാജസൂയം ആയിരുന്നു. നെല്ലിയോടു വാസുദേവൻ നമ്പൂതിരിയുടെ ജരാസന്ധനും കലാമണ്ഡലം ബാലസുബ്രമണ്യന്റെ ശിശുപാലനും പ്രധാന വേഷങ്ങൾ. ജരാസന്ധന്റെ പൂറ്വകഥ: മഗധ രാജ്യത്തിലെ അജയ്യനായ രാജാവായിരുന്നു ജരാസന്ധൻ. ശക്തിയിലും യുദ്ധവ്വെര്യത്തിലും അതുല്യനായ ജരാസന്ധനെ ചക്രവർത്തിയായി വാഴിക്കപ്പെട്ടു. സ്വന്തം കീർത്തി വറ്ദ്ധിക്കുണ്ടെങ്കിലും തനിക്കു അനന്തരാവകാശി ആയി ഒരു പുത്രനോ പൌത്രനോ ഇല്ലാത്തതു വിഷമമായി. സുഹ്രുത്തു ബാണാസുരന്റെ...

പുറപ്പാട് – കഥകളി

Image
കഥകളി പൂറ്ണ രൂപത്തിൽ അവതരിപ്പിക്കുമ്പോൾ എട്ടു ഘടകങ്ങൾ ഉണ്ടത്രെ. അതിൽ ആദ്യ ഘട്ടത്തിൽ ഉള്ള കേളികൊട്ട് , പുറപ്പാടു, തോടയം, മേളപ്പദം എന്നിവ ഇന്നത്തെ ക്യാപ്സ്യൂൾ കഥകളിയിൽ നിന്നു തികച്ചും അപ്രത്യക്ഷമായിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട് തോടയം കഥകളിയോഗത്തിന്റെയും ചിന്മയാ മിഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന ആട്ടസപ്തകത്തിന്റെ ഭാഗമായി ദുര്യോധന വധം കഥകളി പൂറ്ണ രൂപത്തിൽ അവതരിപ്പിക്കുകയുണ്ടായി. അതിന്റെ പ്രാരംഭത്തിൽ നാലു മുടി വേഷങ്ങൾ ചേറ്ന്നു പുറപ്പാട് അവതരിപ്പിച്ചു.ഇരട്ട ചെണ്ടയും മദ്ദളവും പാട്ടും എല്ലാം കൂടി ഒരു പുതിയ അനുഭവമായി. പുറപ്പാട് കഥയുടെ ഭാഗമല്ല. ദൈവാനുഗ്രഹത്തിനു വേണ്ടിയുള്ള പ്രാറ്ത്ഥനയാണു. കഥാപാത്രങ്ങളുടെ വേഷം തന്നെ ആവണമെന്നില്ല. സാധാരണ മുടി (ശ്രീകൃഷ്ണൻ , ശ്രീരാമൻ എന്നിവരുടെ വേഷം) വേഷമാണു പുറപ്പാട് അവതരിപ്പിക്കുക. ഇവിടെ നാലു മുടി വേഷം ഒന്നിച്ചാണു പുറപ്പാടു അവതരിപ്പിച്ചതു. സദനം ഹരികുമാറിന്റെ സംഗീതവും ഇരട്ട മദ്ദള ചെണ്ട ഇവയും കൂടിയപ്പൊൾ ഗംഭീരമായി.വിഡിയോ കാണുക :

മധ്യമ വ്യായോഗം -

Image
മധ്യമ വ്യായോഗം എന്നതു ഭാസൻ ഏകദേശം രണ്ടായിരം വർഷങ്ങൾക്കു മുമ്പു രചിച്ച ഒരു സംസ്കൃത നാടകമാണു. അതിന്റെ പുനരാഖ്യാനം കാവാലം നാരായണ പണിക്കരുടെ നിറ്ദേശത്തിൽ ചിന്മയാഞ്ജലി ആഡിറ്റോറിയത്തിൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ചു. തോടയം കഥകളി യോഗത്തിന്റെയും ചിന്മയാ മിഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന ആട്ടസപ്തകത്തിന്റെ ഭാഗമായി ആയിരുന്നു ഈ പരിപാടി. ഒരാഴ്ച നീണ്ടു നിന്ന കഥകളി, മോഹിനിയാട്ടം, നൃത്തങ്ങൾ, സെമിനാറുകൾ, പ്രഭാഷണങ്ങൾ എന്നിവയായിരുന്നു ആട്ട സപ്തകത്തിൽ നടന്നതു. മാധ്യമവ്യായോഗത്തിൽ ഒരു മാധ്യമ പുത്രനു വരുന്ന ബുദ്ധിമുട്ടുകളെപ്പറ്റിയാണു പ്രതിപാദിക്കുന്നതു. പാണ്ഡവരിൽ മധ്യമനായ ഭീമസേനൻ വനവാസ കാലത്തു ഹിഡുംബി എന്ന കാട്ടാള സ്ത്രീയുമായി പ്രേമത്തിൽ ആകുന്നു. അവർക്കു ഘടോട്കചൻ എന്ന പേരിൽ ഒരു പുത്രനുണ്ടായി. കഥ തുടങ്ങുന്നതിങ്ങനെ. ഹിഡുംബി അവളുടെ വൃതത്തിനു പാരണ വീടുന്നതിനായി ഒരു മനുഷ്യനെ കൊണ്ടുവരാൻ മകനോടു ആവശ്യപ്പെടുന്നു. മകൻ കാട്ടിൽ അന്വേഷിച്ചു നടക്കുമ്പോൾ ഒരു ബ്രാഹ്മണ കുടുംബം അതിലേ പോകുന്നു. അച്ഛനും അമ്മയും മൂന്നു പുത്രന്മാരും. ശരി നിങ്ങളിൽ ആരാണു ഒരാൾ എന്റെ അമ്മക്കു ഭക്ഷണം ആവുക എന്നു ഘടോട്കചൻ ചോദിക്കുന്നു. ആദ...

അംബയുടെ ചരിത്രം മോഹിനിയാട്ട രൂപത്തിൽ

Image
മഹാഭാരതത്തിലെ അംബയുടെ കഥ പല പ്രത്യേകതകളും ഉള്ളതാണല്ലോ. ശന്തനു പുത്രനായ ഭീഷ്മർ തന്റെ സഹോദരനായ വിചിത്ര വീര്യനു വേണ്ടി സ്വയംവര വേദിയിൽ നിന്നു അംബ, അംബിക, അംബാലിക എന്നീ മൂന്നു സഹോദരിമാരെ ബലം പ്രയോഗിച്ചു കൊണ്ടു പോകുന്നു. അംബയുടെ കാമുകനായ ശാല്യരാജാവു എറ്തിക്കുന്ന്കിലും അയാളെ ഭീഷ്മർ തോല്പിക്കുന്നു. വിചിത്രവീര്യന്റെ അടുക്കൽ എത്തിയ കുമാരിമാരിൽ മൂത്തവളായ അംബ താൻ ശാല്യ രാജാവിനെ പതിയായി മനസാ വരിച്ചതാണെന്നു അറിയിക്കുന്നു. രാജാവു അവളെ തിരിച്ചു പോകാൻ അനുവദിക്കുന്നു. എന്നാൽ തിരിച്ചു ചെന്ന അംബയെ ശാല്യ രാജാവു സ്വീകരിക്കുന്നില്ല. നിന്റെ കൈ ആദ്യം പിടിച്ച ഭീഷ്മർ തന്നെ ആണു നിന്റെ ഭറ്ത്താവു എന്നു പറഞ്ഞു നിരസിക്കുന്നു. അംബ ഭീഷ്മരുടെ അടുത്തു തിരിച്ചെത്തുന്നു. “നിങ്ങൾ ആണു എന്റെ കൈ ആദ്യം പിടിച്ചതു, അതുകൊണ്ടു എന്റെ ഭറ്ത്താവും നിങ്ങൾ തന്നെ.. എനിക്കു ഒരു ജീവിതം തരൂ“ എന്നു അപേക്ഷിക്കുന്നു. എന്നാൽ താൻ നിത്യബ്രഹ്മ ചാരിയാണെന്നും അംബയെ സ്വീകരിക്കാൻ നിവൃത്തി ഇല്ലെന്നും പറയുന്നു. അംബ തന്റെ നിസ്സഹായാവസ്ഥക്കു കാരണമായ ഭീഷ്മരോടു പ്രതികാരം ചെയ്യുവാൻ പ്രതിജ്ഞ എടുക്കുന്നു. പരമശിവനെ തപസ്സു ചെയ്തു അടുത്ത ജന്മം ഭീഷ്മരെ വധിക്കുവ...

കാരട്ടും കോഴിമുട്ടയും കാപ്പിക്കുരുവും : ഒരു കഥ ( സ്വാമി ഉദിത് ചൈതന്യജി പറഞ്ഞതു)

ഒരു യുവതി തന്റെ അമ്മയുടെ അടുത്തെത്തി തന്റെ ജീവിതം വളരെ കഷ്ടത്തിൽ ആണെന്നും ഈ ജീവിതം തനിക്കു മതിയായി എന്നു പറഞ്ഞു. ‘അമ്മേ എനിക്കിതു മതിയായി, ഞാൻ ഇതു അവസാനിപ്പിക്കുകയാണു. ഒരു പ്രശ്നത്തിനു പരിഹാരം കാണുമ്പോൾ മറ്റൊന്നു ഉണ്ടാകുന്നു.എനിക്കു വയ്യ.“ അമ്മ മകളെ അടുക്കളയിലേക്കു കൊണ്ടു പോയി. അവിടെ മൂന്നു പാത്രങ്ങൾ എടുത്തു മൂന്നിലും വെള്ളം നിറച്ചു അടുപ്പത്തു വച്ചു. ആദ്യത്തേതിൽ അമ്മ കുറച്ചു കാരട്ടു ഇട്ടു. രണ്ടാമത്തെതിൽ ഒരു കോഴിമുട്ടയും മൂന്നാമത്തെതിൽ കുറച്ചു കാപ്പിക്കുരുവും . ഇരുപതു മിനുട്ടു എല്ലാ പാത്രവും തിളപ്പിച്ചു. പാത്രങ്ങൾ വാങ്ങി വച്ചു. ആദ്യത്തെ പാത്രത്തിൽ നിന്നു കാരട്ടു ഒരു പ്ലേറ്റിൽ എടുത്തു വച്ചു., രണ്ടാമത്തെ പാത്രത്തിൽ നിന്നു മുട്ടയും എടുതു വച്ചു. മൂന്നാമത്തെ പാത്രത്തിൽ നിന്നു കാപ്പി ഒരു കപ്പിൽ ഒഴിച്ചു വച്ചു. മകളോടു ചോദിച്ചു, നീ എന്താണു കാണുന്നതു? മകൾ; കാരട്ടും മുട്ടയും കാപ്പിയും. അമ്മ മകളെ അടുത്തു വിളിച്ചു ആദ്യം കാരട്ടു തൊട്ടു നോക്കുവാൻ പറഞ്ഞു. കാരട്ടു നല്ലവണ്ണം വെന്തിരുന്നു. അതു കൊണ്ടു നല്ല മാറ്ദവം ഉള്ളതായി മാറിയിരുന്നു. അമ്മ രണ്ടാമത്തെ പാത്രത്തിലെ മുട്ട പൊട്ടിച്ചു നോക്കാൻ പറഞ...