സംശയം - Doubt (2008 film): മെറില്‍ സ്ട്രീപിന്റെ മറ്റൊരു നല്ല ചിത്രം
സംശയം ഒരു മഹാരോഗമാണ്, അതിനോടൊപ്പം അല്പം നുണയും കൂടിയായാലോ? അതാണ് ഈ ചിത്രത്തിന്റെ പ്രമേയം. അസാധാരണമായ അഭിനയ ശേഷിയുള്ള മെറില്‍ സ്ട്രീപിന്റെ മറ്റൊരു നല്ല ചിത്രമാണ് ഇത്. ഒരു സ്കൂളിലെ പ്രിന്സിപാലും മദര്‍ സുപീരിയരുമായ കന്യാസ്ത്രീയുടെ സംശയം ഒരു സ്നേഹനിധിയായ വികാരിയെ വേദനിപ്പിക്കുന്നതാണ് വിഷയം. സംവിധാനവും തിരക്കഥയും ജോണ് പാട്രിക് ഷാന്‍ലി, നിര്‍മാതാവ് സ്കോട്ട് റൂബിന്‍. ഇതേ പേരിലുള്ള ഒരു പുസ്തകത്തെ അടിസ്ഥാനമാക്കി നിര്‍മിച്ചതാണ് പടം. പ്രധാന അഭിനേതാക്കള്‍ മെറില്‍ സ്ട്രീപ്, ഫിലിപ്പ് സെയ്മാര്‍ ഹോഫ്മാന്‍, അമി ആദംസ്, വയോല ഡേവിസ്, ജോസഫ് ഫോസ്റ്റെര്‍. 2008 ഡിസംബറില്‍ റിലീസ് ചെയ്ത ഈ ചിത്രത്തിലെ അഭിനയത്തിന് അഭിനേതാക്കള്‍ നാലുപേരും മുക്തകണ്ഠമായ അഭിനന്ദനത്തിനു പാത്രമായി, നാല് പേര്‍ക്കും ഓസ്കാര്‍ നോമിനേഷന്‍ കിട്ടുകയും ചെയ്തു. കഥാസാരം ന്യൂ യോര്‍ക്കിലെ ഒരു കത്തോലിക്കന്‍ പള്ളിയാണ് സംഭവസ്ഥലം. കാലം 1964. സരസനായ പള്ളി വികാരി ഫാദര്‍ ഫ്ലിന്നിന്റെ ‘സംശയം’ എന്ന വിഷയത്തെപ്പറ്റിയുള്ള പ്രസംഗത്തോടെയാണ് ചിത്രം തുടങ്ങുന്നത്. വിശ്വാസം പോലെ സംശയവും പരസ്പരം ബന്ധിപ്പിക്കുന്ന ഒരു സ്വഭാവവിശേഷം...