തുരുമ്പും എല്ലും (RUST AND BONE ) - മറ്റൊരു ഇങ്ങ്ലീഷ് ചിത്രം
ഒരു ഫ്രഞ്ച് ബെല്ജിയന്‍ പ്രേമ കഥയാണ്
ഈ ചിത്രത്തിലെ ഇതിവൃത്തം. ജാക്വസ് ആഡിയാറഡ് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ പ്രധാന
അഭിനേതാക്കള്‍ മാരിയോണ്‍ കൊട്ടിലാര്‍ഡും മതിയാസ് ഷോനെര്ട്ട്സുമാണ്. ക്രെയിഗ് ഡേവിഡ്‌സന്‍
എഴുതിയ ഇതേ പേരിലുള്ള ഒരു ചെറുകഥയെ അടിസ്ഥാനമാക്കി ഉണ്ടാക്കിയതാണ് ഈ സിനിമ. 25 വയസ്സുള്ള ഒരു
ചെറുപ്പക്കാരനും അയാള്‍ പ്രേമിക്കുന്ന ഒരു തിമിംഗലങ്ങളുടെ പരിശീലകയായ സ്ത്രീയുമായുള്ള
പ്രേമമാണ് ചിത്രീകരിച്ചിരിക്കുന്നത്. 2012ല്‍ റിലീസ് ചെയ്ത ഈ ചിത്രം കാനെ ഫിലിം ഫെസ്റ്റിവലില്‍
പ്രദര്‍ശിപ്പിച്ചിരുന്നു, ചലച്ചിത്ര നടന്മാരുടെ സംഘടനയുടെ അവാര്‍ഡ് , രണ്ടു സുവര്‍ണ
ഗ്ലോബ് അവാര്‍ഡ് , രണ്ടു ബാഫ്ട അവാര്‍ഡ് , ഒന്‍പതു സീസര്‍ അവാര്‍ഡ് എന്നിവയ്ക്ക്
നോമിനേഷന്‍ ലഭിച്ച ഈ ചിത്രത്തിന് നാല് അവാര്‍ഡുകള്‍ കിട്ടുകയുണ്ടായി.
കഥാസാരം
അലി എന്ന 25 കാരനായ ചെറുപ്പക്കാരന് പ്രത്യേകിച്ച് ജോലി ഒന്നും ഇല്ല, അവനും
മകന്‍ സാമും ജോലി തേടി ഫ്രാന്‍സിലെ ആന്റെബ്സ്എന്ന പട്ടണത്തില്‍ എത്തുന്നു.
മറ്റു ഗതി ഒന്നും ഇല്ലാതെ അലി തന്റെ സഹോദരിയായ ആനിയുടെ വീട്ടില്‍ അഭയം തേടുന്നു.
ഒരു സൂപ്പര്‍ മാര്‍കെറ്റില്‍ ചെറിയ ജോലി ചെയ്യുന്ന ആനിക്ക് അവളുടെതായ ബുദ്ധിമുട്ടുകള്‍
ഉണ്ടെങ്കിലും സഹോദരനെയും മകനെയും കൂടെ പാര്‍പ്പിക്കുന്നു. അലിക്ക് അടുത്തുള്ള ബോക്സിംഗ്
ക്ലബ്ബില്‍ ഒരു ചെറിയ ജോലി കിട്ടുന്നു, എന്നാലും കിക്ക് ബോക്സിങ്ങിലെ അവന്റെ
താല്പര്യം അയാള്‍ കളയുന്നില്ല. ഒരു ദിവസം ഒരു നിശാക്ലബ്ബില്‍ ഉണ്ടായ ചെറിയ
ഏറ്റുമുട്ടലില്‍ പരിക്കേറ്റ സ്റ്റിഫാനിയെ അലി വീട്ടില്‍ കൊണ്ടാക്കുന്നു.സ്റ്റിഫാനി
അവിടെയുള്ള ഒരു സമുദ്രജീവി പ്രദര്‍ശന കേന്ദ്രത്തില്‍ തിമിംഗലങ്ങളെ പരിശീലിപ്പിക്കുന്ന
ജോലി ചെയ്യുന്നു.
ഒരു ദിവസം പ്രദര്‍ശനത്തിനിടയ്ക്ക് സ്റ്റിഫാനി ഒരു അപകടത്തില്‍ പെടുന്നു. ആശുപത്രിയില്‍ അവള്‍ക്കു
ബോധം വന്നപ്പോള്‍ അവള്‍ മനസിലാക്കിയത് തന്റെ രണ്ടു കാലും മുട്ടിനു താഴെ വച്ച്
മുറിച്ചു മാറ്റി എന്നതാണ്. ജീവിതത്തില്‍ വിരക്തി തോന്നി വിഷാദ രോഗതിനടിമയായ അവളെ
അലി സന്ദര്‍ശിക്കുന്നു, വൃത്തി ഹീനമായ ഇരുട്ട് മുറിയില്‍ തനിയെ കഴിജിരുന്ന അവളെ
അലി പുറത്തു കൂട്ടി കൊണ്ടു പോകുന്നു, വീല്‍ ചെയറില്‍. കടല്തീരത്തു നീന്താന്‍ തുടങ്ങിയ അയ്യാള്‍ സ്റ്റിഫാനിയെ നീന്താനും
മെല്ലെ മെല്ലെ ജീവിതത്തിലേക്ക് തിരികെ വരാനും പ്രോത്സാഹിപ്പിക്കുന്നു. അവര്‍
തമ്മില്‍ കൂടുതല്‍ അടുക്കുന്നു, ഒരു ദിവസം തന്റെ ശാരീരിക വികാരങ്ങള്‍ പോലും
നഷ്ടപ്പെട്ടോ എന്ന് സംശയം പ്രകടിപ്പിക്കുന്ന അവളെ അയാള്‍ പ്രാപിക്കുന്നു, അവള്‍ക്കു
അക്കാര്യത്തില്‍ തകരാര്‍ ഒന്നും ഇല്ലെന്നു അവര്‍ക്ക് ബോധ്യം ആകുന്നു. അലിയും സ്റ്റിഫാനിയും ഒരു നിശാക്ലബ്ബില്‍ ഒര്രുമിച്ചു
പോകുന്നു, അവിടെ വച്ച് പലപ്പോഴും അയാള്‍ മറ്റു സ്ത്രീകളുമായി സ്വതന്ത്രമായി
ഇടപെടുന്നത് അവള്‍ കാണുന്നു. ഒരു ദിവസം മറ്റൊരു സ്ത്രീയുമായി നൃത്തം ചെയ്തു
രാത്രികഴിക്കാന്‍ അലി പോകുന്നു, വേദനയോടെ സ്റ്റിഫാനി അതു നോക്കി നില്കുന്നു.
സ്റ്റിഫാനി ഒരു ദിവസം കൃത്രിമ കാലുമായി അയാളെ കാണാന്‍
വരുന്നു, അയാള്‍ അവളെ തന്റെ സഹോദരിയുടെ വീട്ടില്‍ കൊണ്ടു പോകുന്നു. നീ എന്റെ
വീട്ടിലും സ്ത്രീകളെ കൊണ്ടു വന്നു തുടങ്ങിയോ എന്ന് ആക്രോശിക്കുന്ന സഹോദരിയെ സ്റ്റിഫാനിയുടെ ശാരീരികാവസ്ഥ കാണിക്കുമ്പോള്‍ അവര്‍ ശാന്തയാകുന്നു. സ്റ്റിഫാനി
സാമിനെയും ആനിയെയും കാണുന്നു. അവള്‍ക്കു ശാരീരിക
വിഷമങ്ങള്‍ മാറുന്നതോടെ തന്റെ പഴയ ജോലി തിരിച്ചു കിട്ടുന്നു.
പെട്ടെന്നൊരു ദിവസം അലിയുടെ സഹോദരിയുടെ ജോലി നഷ്ടപ്പെടുന്നു, ഉപയോഗിക്കുന്നത്തിനുള്ള
അവസാന തീയതി കഴിഞ്ഞ ഭക്ഷണ സാധനങ്ങള്‍ അവള്‍ മോഷ്ടിച്ച്
കൊണ്ടു പോകുന്നത് കടയുടമ കണ്ടു പിടിച്ചതിനെ തുടര്‍ന്നാണ് അവള്‍ക്കു ജോലി പോയത്. ചില്ലറ
ജോലി ചെയ്യിക്കുന്ന ഒരാള്‍ അലിയെക്കൊണ്ട് സ്ഥാപിപ്പിച്ച
ഒളി ക്യാമെറാ കാരണമാണ് അവള്‍ക്കു ജോലി നഷ്ടപ്പെട്ടത്. അലിയും ആനിയും തമ്മില്‍
ഇക്കാര്യത്തില്‍ വാക്കേറ്റമുണ്ടായി പിണങ്ങി സഹോദരി അലിയെ പുറത്താക്കുന്നു. മകന്‍
സാമിനെ അവിടെ നിറുത്തി അലി മറ്റൊരു പട്ടണത്തില്‍ ജോലി തേടി പോകുന്നു. വാര്സായിലെ ഒരു ബോക്സിംഗ് പരിശീലന
കേന്ദ്രത്തില്‍ അയാള്‍ക്ക് ജോലി കിട്ടുന്നു. ഒരു ദിവസം ആനിയുടെ ഭര്‍ത്താവ് സാമിനെ അലിയുടെ അടുത്തു കൊണ്ടു വിടുന്നു, അച്ഛനും മകനും ഐസ്
പാളികളില്‍ കളിച്ചു നടക്കുന്നു, ക്ഷീണിച്ചു ഒരു സ്ഥലത്ത് അല്പം വിശ്രമിച്ച അലി പെട്ടെന്ന് തന്റെ മകനെ കാണാതാകുന്നു, മഞ്ഞുപാളി ദുര്‍ബലമായിരുന്ന എവിടെയോ അവന്‍ വീണ്‌പോയിട്ടുണ്ടാകുമെന്നു
തീര്‍ച്ചയായി, സഹായത്തിനു നിലവിളിച്ചെങ്കിലും ആരേയും കാണാതെ അയാള്‍ തന്നെ മുകള്‍ ഭാഗത്തെ മഞ്ഞു നീക്കി നീക്കി അവസാനം
കുട്ടിയെ കണ്ടെത്തുന്നു, കനത്ത മഞ്ഞു പാളിയുടെ അടിയില്‍ കുടുങ്ങിയ മകനെ മഞ്ഞു പാളി
സ്വന്തം കയ് കൊണ്ടു തല്ലി പൊട്ടിച്ചു
അയാള്‍ വീണ്ടെടുക്കുന്നു ആശുപത്രിയില്‍
എത്തിച്ച കുട്ടി മൂന്നു മണിക്കൂര്‍ കോമയില്‍ ആയിരുന്നു എങ്കിലും രക്ഷപ്പെടുന്നു. തന്റെ
കയ്യിലെ വിരലുകള്‍ എല്ലാം
പൊട്ടിയിരിക്കുന്നു എന്നു അപ്പോളാണ് അയാള്‍ക്ക് മനസ്സിലായത്. ആശുപത്രിയില്‍
വെച്ച് സ്ട്ടിഫാനി അയാളെ ഫോണില്‍ വിളിക്കുന്നു. തന്റെ മകനെ എന്നന്നേക്കുമായി
നഷ്ടപ്പെടുമായിരുന്ന സാഹചര്യം അയാള്‍ അവളോടു വിശദീകരിക്കുന്നു, തന്റെ ദു:ഖം പങ്കു
വെക്കാന്‍ അവള്‍ തയാറാവുന്നു എന്ന് മനസ്സിലായ അവളോടു അയാള്‍ പ്രേമാഭ്യര്‍ത്ഥന നടത്തുന്നു.
ചിത്രം അവസാനിക്കുമ്പോള്‍ അലി കിക്ക് ബോക്സിങ്ങില്‍ സ്ഥിരം ജോലിക്ക് പോകുന്നതും
സ്ട്ടിഫാനിയും സാമും അയാളോടൊപ്പം ഒരു ബോക്സിംഗ് മത്സരത്തിന്റെ അവസാനം വിജയം ആഘോഷിക്കുന്നതുമാണ്
കാണുന്നത്.
References : http://en.wikipedia.org/wiki/Rust_and_Bone
Comments