വിക്ടര്‍ യൂഗോയുടെ പാവങ്ങളുടെ സംഗീത ചലച്ചിത്രാവിഷ്കരണം

 വിക്ടര്‍ യൂഗോയുടെ പ്രസിദ്ധമായ പാവങ്ങള്‍ (Les Mis’erables – 1862) എന്ന നോവല്‍ പണ്ടു സ്കൂളില്‍ പഠിക്കുന്ന കാലത്ത് വായിച്ചതായി തോന്നുന്നു,. അന്ന് പൂര്‍ണമായൊന്നും മനസിലായിരുന്നില്ല. ബിഷപ്പിന്റെ ‘മെഴുകുതിരിക്കാലുകള്‍’  (Bishop’s candle sticks ) എന്ന ഒരു കഥാഭാഗം പിന്നീട് ഏതോ ക്ലാസില്‍ പഠിക്കാനുണ്ടായിരുന്നു.കുറ്റവാളിയായ ജീന്‍ വാല്ജീന്റെ (Jean Valjean) കഥ. ഇത് ഒരു സംഗീത നാടകമായി ലണ്ടനില്‍ എണ്‍പതുകളില്‍ അവതരിപ്പിച്ചിരുന്നു. ഇതിന്റെ 25ആം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ സിനിമാ  നിര്‍മാതാവായ ക്യാമെരോണ്‍  മകിന്റോഷ് ഈ നാടകം ചലച്ചിത്രമാക്കുന്നതായി പ്രഖ്യാപിച്ചു. യൂണിവേസല് പിക്ചേര്‍സിന്റെ ബാനറില്‍ 2012 ല്‍ പുറത്തുവന്ന ഈ ചിത്രത്തിന്റെ സംവിധായകന്‍ ടോം കൂപ്പറും, തിരക്കഥ വില്യം നിക്കൊല്സനും ആയിരുന്നു. ഹഗ് ജാക്മാന്‍, റസല്‍ ക്രോവ്, ആന്‍ ഹാതെവേ അമന്‍ഡാ സെഫ്രീദ് എന്നിവര്‍   പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 2012 ഡിസംബറില്‍ ആണ് ചിത്രം റിലീസ് ചെയ്തത്.   

വിക്ടര്‍ യൂഗോയുടെ നോവല്‍ ശരിക്കും പാവപ്പെട്ടവരുടെ  പട്ടിണിയുടെ, വേദനയുടെ, വിരഹത്തിന്റെ, കഷ്ടപ്പാടുകളുടെ, മോഹഭംഗങ്ങളുടെ  കഥയാണ്. ഫ്രെഞ്ച് വിപ്ലവകാലത്തിനു തൊട്ടു മുമ്പുള്ള 17  വര്ഷം ആണ് കഥ നടക്കുന്നത്. ജെയിലില്‍ നിന്ന് പരോളില്‍ പുറത്തുവന്ന ജീന്‍ വാല്ജീന്റെ  ( ശരിയായ ഫ്രെഞ്ച് ശബ്ദതില്‍ (ഴാന്ഗ് വാന്ഴാനഗ്) കഥയാണിത്.എട്ടു അകാഡെമി അവാര്‍ഡിന് നോമിനേഷന്‍ കിടിയെങ്കിലും നാല് അവാര്‍ഡ് കിട്ടി, നാലു ബാഫ്ട അവാര്‍ഡും കിട്ടി, ആന്‍ ഹാതവെയ്ക്ക് ഏറ്റവും നല്ല നടിക്കുള്ളതുള്‍പെടെ..    ബോക്സ് ഓഫീസില്‍ വലിയ വിജയമായിരുന്നു ഈ ചിത്രം. 

സ്വന്തം സഹോദരിയുടെ വിശപ്പ് മാറ്റാന്‍ മാര്‍ഗമില്ലാതെ ഒരു കഷണം റൊട്ടി മോഷ്ടിച്ചതിന് ജെയിലില്‍ ആയിരുന്ന ജീന്‍ വാല്ജീന്‍ (Hugh Jackman) ജയിലില്‍ നിന്ന് പരോളില്‍ 1815 ല്‍ പുറത്തു വരുന്നതോടു കൂടി കഥ തുടങ്ങുന്നു. ജെയില്‍ വാര്‍ഡറായ ജാവേദ്‌ (Russel Crowe) ആണ് അയാളെ റിലീസ് ചെയ്യുന്നത്, റൊട്ടി മോഷ്ടിച്ചതിന് ജെയിലില്‍ അടയ്ക്കപ്പെട്ട അയാള്‍ പല പ്രാവശ്യം ജെയില്‍ ചാടിയതിനുള്പെടെ 19 വര്‍ഷമാണ്‌ ജെയിലില്‍ കിടക്കേണ്ടത്. തിരിച്ചു വന്നില്ലെങ്കില്‍ എവിടെയാണെങ്കിലും നിന്നെ ഞാന്‍ അകത്താക്കും എന്ന് ജാവേദ് ജീന്‍ വാല്ജീനോടു പറയുന്നു. ഞാന്‍ പരോളില്‍ ആയതു കൊണ്ടു ഒരു പട്ടണത്തില്‍ നിന്ന് മറ്റൊന്നിലേക്കു അയാള്‍ പലായനം ചെയ്യുന്നു. ഒരു ദിവസം  

നിരത്തില്‍ തണുത്തുവിറച്ചു കിടന്ന അയാളെ വിളിച്ചു ഭക്ഷണവും കിടക്കാനിടവും ദിഗ്നെയിലെ ആര്‍ച് ബിഷപ്‌ (Colm Wilkinson) നല്‍കുന്നു. പക്ഷെ രാത്രിയില്‍ ബിഷപ്പിന്റെ വെള്ളിയില്‍ നിര്‍മിച്ച മെഴുകുതിരിക്കാലുകളുമായി അയാള്‍ സ്ഥലം വിടുന്നു. പോലീസുകാര്‍ കയ്യോടെ അയാളെ പിടിച്ച  ബിഷപ്പിന്റെ മുന്നില്‍ ഹാജരാക്കി. എന്നാല്‍ ആ മെഴുകുതിരികാല്‍ ബിഷപ്പയാള്‍ക്ക് സമ്മാനമായി  കൊടുത്തതാണെന്നു ബിഷപ്പ് പറയുന്നു. സ്വതന്ത്രനായ ജീന്‍ വാല്ജീന്‍ അപ്രതീക്ഷിതമായ ഈ അനുകമ്പയില്‍നിന്ന് ഇനിയെങ്കിലും മറ്റൊരു പേരിലെങ്കിലും നന്മയുടെ ജീവിതം തുടരണമെന്ന് പ്രതിജ്ഞ എടുക്കുന്നു.

എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം ജീന്‍ വാല്ജീന്‍ ഒരു വ്യവസായിയും ഒരു ചെറിയ പട്ടണത്തിലെ(Montreuil-sur-Mer) മേയറും ആകുന്നു. തന്റെ ജോലിക്കാരില്‍ ഒരാളായ ഫാന്റീന്‍ അവളുടെ അവിഹിത ബന്ധത്തില്‍ ഉണ്ടായ മകള്‍ക്ക് പണം അയക്കുന്നതായി കണ്ടെത്തുന്നു. കൊസ്സെത്(Isabelle Allen) എന്ന പേരുള്ള മകള്‍ നീചരായ തെനാര്‍ദിയര്‍ ദമ്പതിമാരുടെ ((Helena Bonham Carter and Sacha Baron Cohen), സംരക്ഷണയിലാണ് കഴിഞ്ഞു കൂടുന്നത്. അവരുടെ മകള്‍ എപോനിന്‍ (Natalya Wallace) സ്നേഹ ലാളനയില്‍ വളരുമ്പോള്‍ കൊസ്സെതിനെ അവര്‍ നിര്‍ദയമായി പണി എടുപ്പിച്ചു വിഷമിപ്പിച്ചിരുന്നു. ഫാന്ടിനേ ഫാക്ടറിയിലെ ഫോര്‍മാന്‍ ജോലിയില്‍ നിന്ന് പിരിച്ചു വിടുന്നു. അവളുടെ മകളെ വളര്‍ത്താന്‍ വിഷമിച്ച ഫാന്റീന്‍ തന്റെ മുടിയും പല്ലും വിറ്റു കാശാക്കുന്നു. നഗരത്തിലെ അഴുക്കുചാലിലേക്ക്‌ നീങ്ങെണ്ടി വന്ന അവള്‍ ഒരു വ്യഭിചാരകേന്ദ്രത്തില്‍ ചെന്നുപെടുന്നു.  ബാലാല്കാരമായി തന്നെ പ്രാപിക്കാന്‍ വന്ന ഒരാളെ ആക്രമിച്ചതിന് പോലീസുകാരന്‍ ജാവേദ് അവളെ അറസ്റ്റു ചെയ്യുന്നു. എന്നാല്‍ മേയറായ ജീന്‍ വാല്‍ ജീന്‍ അവളെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ ആക്കുന്നു. അതെ സമയം താന്‍ ആണെന്ന് തെറ്റിദ്ധരിച്ചു മറ്റാരെയോ അറസ്റ്റു ചെയ്തതായി അറിഞ്ഞു ജീന്‍ വാല്ജീന്‍ കോടതിയിലെത്തി ശരിയായ ജീന്‍ വാല്‍ ജീന്‍ താനാണെന്ന് വെളിപ്പെടുത്തി നിരപരാധിയായ ആളെ സ്വതന്ത്രനാക്കുന്നു. തിരിച്ചു ആസ്പത്രിയില്‍ എത്തിയ ജീന്‍ വാല്‍ ജീന്‍ മരിക്കാറായി കിടക്കുന്ന ഫാന്ടീനെ ആണ് കാണുന്നത്. അവളുടെ മകളെ സ്വന്തം മകളെപ്പോലെ  താന്‍ രക്ഷിച്ചുകൊള്ളാമെന്നു അയാള്‍ അവള്‍ക്കു ഉറപ്പു കൊടുക്കുന്നു. ജീന്‍ വാല്‍ ജീനെ തിരിച്ചറിഞ്ഞ ജാവെദ്   അയാളുടെ പിന്നാലെ കൂടി അറസ്റ്റു ചെയ്യാന്‍ ശ്രമിക്കുന്നു, ചെറിയ ഒരു മല്പിടുതത്തിനു ശേഷം പുഴയില്‍ ചാടി രക്ഷപ്പെട്ട ജീന്‍ വാല്‍ ജീന്‍ കൊസെത്തിന്റെ സംരക്ഷകരുടെ അടുത്തെത്തി  അവര്‍ ആവശ്യപ്പെട്ട പണം കൊടുത്തു അവളെ ഏറ്റെടുക്കുന്നു. അവളെ സ്വന്തം അച്ഛനെപ്പോലെ സംരക്ഷിക്കുമെന്ന് ഉറപ്പു കൊടുക്കുന്നു. രണ്ടു പേരും കൂടി പാരീസിലെക്ക് യാത്രയാകുന്നു. രക്ഷപെട്ട കുറ്റവാളിയെ എങ്ങനെയും  ജെയിലില്‍ അടയ്ക്കുമെന്ന് ജാവേദ് പ്രതിജ്ഞ എടുക്കുന്നു.
കാലം പിന്നെയും കഴിഞ്ഞു, ഒന്‍പതു വര്ഷം കഴിഞ്ഞു. പാരീസില്‍ കടുത്ത ക്ഷാമവും പട്ടിണിയും നിലനില്‍കുന്നു. പാവങ്ങളോട് അല്പമെങ്കിലും കരുണയുള്ള ഒരേ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ലമാര്‍ക്ക് രോഗ ശയ്യയില്‍ ആണ്. വിപ്ലവകാരികളായ വിദ്യാര്‍ഥികളുടെ സംഘം ( എ ബി സി സുഹൃത്തുക്കള്‍ ) ഫ്രെഞ്ച് ചക്രവര്തിക്കെതിരെ ഒരു ലഹളയ്ക്ക് പദ്ധതിയിടുന്നു. വിദ്യാര്‍ഥി സംഘത്തിലെ നേതാക്കള്‍ മരിയസ്(Eddie Redmayne),എന്ജോലാസ് (Aaron Tveit), ഗവ്രോഷ് (Daniel Huttlestone), ഗ്രാന്റെയര്‍ (George Blagden), കൂര്ഫെയ്രാക് (Fra Fee), കൊമ്ബെഫെര്‍ (Killian Donnelly), ജോളി (Hugh Skinner) , ജിഹാന്‍ (Alistair Brammer) എന്നിവര്‍ ആണ്. മരിയസ് യാദൃശ്ചികമായി  ഇപ്പോള്‍ സുന്ദരിയായ ഒരു യുവതിയായി മാറിയ കൊസ്സെതിനെ കാണുന്നു, ആദ്യകാഴ്ചയില്‍ തന്നെ അയാള്‍ അവളുമായി പ്രേമതിലാവുന്നു. തന്റെ പൂര്‍വ കാലത്തെക്കുറിച്ചുള്ള കൊസ്സെതിന്റെ ചോദ്യങ്ങള്‍ക്കൊന്നും  ജീന്‍ വാല്ജീന്‍ തൃപ്തികരമായ മറുപടി കൊടുക്കുന്നില്ല. ലമാര്‍ക്കിന്റെ മരണം സ്ഥിരീകരിച്ചതോടു കൂടി വിപ്ലവകാരികള്‍ സംഘട്ടനം തുടങ്ങാന്‍ തീരുമാനിക്കുന്നു. മരിയസിന്റെ സുഹൃത്തായ എപോനിന്‍ അയാളെ പ്രേമിക്കുന്നു, അയാള്‍ തന്നെ പ്രേമിക്കുന്നില്ല എന്ന് മനസിലാക്കിയ അവള്‍ മരിയസിനെ  കൊസ്സെത്തിന്റെ വീട്ടില്‍ എത്തിക്കുന്നു. അവിടെ വച്ച് മരിയസും കൊസ്സെത്തും  അവരുടെ പ്രേമം പരസ്പരം അറിയിക്കുന്നു. എപോനിന്‍ തന്റെ ജീവിതം ഒടുക്കാന്‍ തയ്യാറായി വിപ്ലവകാരികളുടെ കൂടെ ചേരുന്നു.   
തെനാര്‍ഡിയരുടെ കൂടെ ഒരു കൂട്ടം ആള്‍ക്കാര്‍  ജീന്‍ വാല്‍ ജീനെ പിടിച്ചു പ്രതിഫലം വാങ്ങാനായി ജാവേദിനെ ഏല്പിക്കാന്‍ ശ്രമിക്കുന്നു, ഈ വിവരം അറിഞ്ഞ എപ്പോനിന്‍ ജീന്‍ വാല്‍ ജീനെയും കൊസ്സെതിനെയും വിവരം അറിയിക്കുന്നു, ജീന്‍ വാല്‍ ജീനും കൊസ്സെതും പാരീസില്‍ നിന്നും പലായനം ചെയ്യാന്‍ തുടങ്ങുന്നു മരിയസുമായി കൊസ്സെത്തിനുള്ള ബന്ധം അറിയാതെ. ഇതേ സമയം എന്ചോലാസ് ഭരണ കൂടത്തിനെതിരെ വിപ്ലവം ആരംഭിക്കുന്നത്തിനു പാരീസിലെ ജനങ്ങളെ ആഹ്വാനം ചെയ്യുന്നു. . കൊസ്സേത്തിന്റെ യാത്രയുടെ വിവരം അറിഞ്ഞ മരിയസ് നിരാശനായി അവള്‍ക്കു ഒരു കത്തയക്കുന്നു.
അടുത്ത ദിവസം വിപ്ലവകാരികള്‍ ലമാര്‍ക്കിന്റെ വിലാപ യാത്ര തടസ്സപ്പെടുത്തിക്കൊണ്ടു സമരത്തിന്‌ തുടക്കം കൊടുക്കുന്നു, ജാവേദ് ഉപായത്തില്‍ വിപ്ലവകാരികലുറെ കൂടെ കൂടി അവരുടെ പദ്ധതികള്‍ ചോര്‍ത്തിക്കൊടുക്കാന്‍ ചാരപ്പണിക്ക്‌ ശ്രമിക്കുന്നു, എന്നാല്‍ ഗവ്രോശേയുടെ സാന്ദര്‍ഭികമായ ഇടപെടലോടെ അയാള്‍ ചതിയനാണെന്ന് മനസിലാക്കി അയാളെ പിടി കൂടുന്നു. ഇതിനിടയില്‍ ഉണ്ടായ അടിപിടിയില്‍ സ്വന്തം ജീവനെ പണയപ്പെടുത്തി എപ്പോനിന്‍ മരിയസിനെ രക്ഷിക്കുന്നു. അയാളുടെ മടിയില്‍ കിടന്നു മരിക്കുന്ന അവള്‍ തന്റെ പ്രേമം അയാളോട് തുറന്നു പറയുന്നു, മരിയസ് തന്റെ ആത്മാര്‍ത്ഥ സുഹൃത്തിന്റെ മരണത്തില്‍ വിഷമിക്കുന്നു. യാത്ര തീരുന്നതിനു മുമ്പ്  മരിയസ് കൊസേത്തിനു എഴുതിയ കത്ത് വായിക്കുന്ന ജീന്‍ വാല്‍ ജീന്‍ മരിയസിനെ രക്ഷിക്കാന്‍ വിപ്ലവകാരികളുടെ ഇടയിലേക്ക് ചെല്ലുന്നു. എന്ചോല്രാസിനെ രക്ഷിക്കുന്ന ജീന്‍ വാല്‍ ജീനോടു ജാവേദിനെ വധിക്കുവാന്‍ അവര്‍ ആവശ്യപ്പെടുന്നു.  എന്നാല്‍ അവര്‍ രണ്ടു പേരും തനിച്ചായപ്പോള് ജീന്‍ വാല്‍ ജീന്‍ ജാവേദിനെ സ്വതന്ത്രനാക്കുന്നു, താന്‍ വിപ്ലവകാരികളെ തെറ്റിദ്ധരിപ്പിക്കാന്‍ വെടിവെക്കുംപോള്‍ ഓടി രക്ഷപ്പെടാന്‍ ആവശ്യപ്പെടുന്നു.


പാരീസിലെ ജനങ്ങള്‍ വിപ്ലവത്തിന് പ്രതീക്ഷിച്ചതുപോലെ അനുകൂലിക്കുന്നില്ല എങ്കിലും മരണം വരെ സമരം ചെയ്യാന്‍ അവര്‍ തീരുമാനിക്കുന്നു. മിക്കവാറും എല്ലാവരും പട്ടാളത്തിന്റെ വെടിവെപ്പില്‍ മരിക്കുന്നു. ബോധരഹിതനായ മരിയസിനെ  ഓടയിലേക്ക് വലിച്ചുകൊണ്ടു പോയി  ജീന്‍ വാല്‍ ജീന്‍ രക്ഷിക്കുന്നു. തെനാര്‍ദിയാര്‍ ശവശരീരങ്ങള്‍ കൂട്ടുന്നതിനിടയില്‍ മരിയസിന്റെ  വിരലില്‍ കിടന്ന മോതിരം കയ്യിലാക്കുന്നു, ഓടയില്‍ നിന്നും രക്ഷപ്പെട്ട ജീന്‍ വാല്‍ ജീന്‍ മുറിവേറ്റ മാരിയസിനെയും തോളിലേറ്റി ആശുപത്രിയിലേക്ക് നീങ്ങുന്നു. എന്നാല്‍ ജാവേദ് അയാളെ പിടിച്ചു നിര്ത്തുന്നു, ഒരു മണിക്കൂര്‍ സമയം യാചിക്കുന്ന ജീന്‍ വാല്‍ ജീന്‍ടെ അപേക്ഷ തിരസ്കരിക്കുന്ന ജാവേദ് കീഴടങ്ങിയില്ലെങ്കില്‍ അയാളെ അപ്പോള്‍ തന്നെ വെടിവെക്കുമെന്നു ഭീഷണിപ്പെടുത്തുന്നു. ഭീഷണി വകവെക്കാതെ മരിയസുമായി ജീന്‍ വാല്‍ ജീന്‍ മുന്നോട്ടു നീങ്ങുന്നു. വിപ്ലവകാരികളില്‍ നിന്നും തന്റെ ജീവിതം തിരിച്ചു നല്‍കിയ ജീന്‍ വാല്‍ ജീനോടുള്ള ധാര്‍മിക ഉത്തരവാദിത്വവും തന്റെ ജോലിയോടുള്ള ആത്മാര്തതയും തമ്മില്‍ ഉള്ള മാനസിക സംഘട്ടനത്തില്‍ ആയ ജാവേദ് സീന്‍ നദിയിലേക്ക് ചാടി ആത്മഹത്യ ചെയ്യുന്നു.
ദു:ഖിതനായ മരിയസ് തന്റെ സുഹൃത്തുക്കളുടെ മരണത്തില്‍ വേദനിക്കുന്നു, എന്നാല്‍ അവിടെ എത്തിയ കൊസ്സെത്ത് അയാളെ സമാധാനിപ്പിക്കുന്നു. ജീന്‍ വാല്‍ ജീന്‍ താന്‍ അവിടെ നിന്നാല്‍ കൊസ്സെത്തിന്റെ ജീവനു അപകടമാവുമെന്നു കരുതി നാടുവിട്ടു  പോകാന്‍ തയാറെടുക്കുന്നു, മരിയസിനോടു തന്റെ ശരിയായ വിവരങ്ങള്‍ കൊസ്സെത്തിനെ ഒരിക്കലും അറിയിക്കരുത് എന്നപേക്ഷിക്കുന്നു. അവിടെ എത്തിയ തെനാര്‍ഡിയര്‍ ജീന്‍ വാല്‍ ജീന്‍ വില്പകാരികളുടെ സുഹൃത്താണ് എന്നതിനു തെളിവായി താന്‍  മോഷ്ടിച്ച മോതിരം കാണിക്കുന്നു. മരിയസ് അത് തന്റെ മോതിരം ആണെന്നും തന്നെ രക്ഷിച്ചത്‌ ജീന്‍ വാല്‍ ജീന്‍ ആണെന്നും മനസ്സിലാക്കുന്നു. ജീന്‍ വാല്‍ ജീന്‍ അടുത്തുള്ള പള്ളിയില്‍ ഉണ്ടെന്നു തെനാര്‍ഡിയറില്‍ നിന്ന് മനസ്സിലാക്കിയ മരിയസും കൊസ്സെത്തും   പള്ളിയില്‍  ജീന്‍ വാല്‍ ജീന്റെ അടുത്തെത്തുന്നു. അവിടെ മരണത്തോടു മല്ലടിക്കുന്ന ജീന്‍ വാല്‍ ജീന്റെ അടുത്തു വച്ച് തന്നെ മരണത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത് ജീന്‍ വാല്‍ ജീന്‍ ആണെന്ന് കൊസേത്തിനോടു പറയുന്നു. കൊസ്സെത്തിന്റെ അമ്മ ഫാന്ടീനിന്റെ  ആത്മാവ് ജീന്‍ വാല്‍ ജീനെ സ്വര്‍ഗത്തിലേക്ക് വിളിക്കുന്നതായി അയാള്‍ക്ക്‌ തോന്നുന്നു, തന്റെ പൂര്‍വ കാലജീവിതത്തിന്റെ കഥയും കുറ്റസമ്മതവും  എഴുതിയ കത്ത് മാരിയസ്സിനെ ഏല്പിച്ചു ജീന്‍ വാല്‍ ജീന്‍ മരിക്കുന്നു, തന്നെ മനുഷ്യനായി ജീവിക്കാന്‍ സഹായിച്ച  ബിഷപ്പിന്റെയും ഫാന്ടീന്റെയും പാരീസിലെ പാവപ്പെട്ടവര്‍ക്ക് വേണ്ടി മരിച്ച വിപ്ലവകാരികളുടെയും അടുത്തേക്ക്.  
 Images from Google 
 Reference Wikipedia

Comments

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

കീചക വധം കഥകളി

നളചരിതം മൂന്നാം ദിവസം കഥകളി