ഗര്‍ഭപാത്രത്തില്‍ നിന്ന് ഒരു സംഭാഷണം


ആണ്‍കുട്ടി: : ഹലോ എങ്ങനെയുണ്ട് ഇന്ന് “
പെണ്‍കുട്ടി: . ഓ കുഴപ്പമൊന്നുമില്ല.'

ആ. കൂടുതല്‍ തണൂപ്പുണ്ടോ?
പെ: ഇല്ല, സുഖം നല്ല സുഖം

ആ:  വിശക്കുന്നുണ്ടോ തനിക്കു?“
പെ. അതെന്താ നമുക്ക് ഭക്ഷണം ട്യൂബില്‍ കൂടി അല്ലെ, നേരിട്ട് നമ്മുടെ വയറ്റിലേക്ക്. പിന്നെങ്ങനാ വിശക്കുന്നതു?

ആ:: അതു ശരിയാണല്ലോ?  അപ്പൊ എന്നാ നമുക്ക് സ്വാതന്ത്ര്യം കിട്ടുന്നത്?
പെ: എന്താ സ്വാതന്ത്ര്യമോ ? അതെന്തിനാ ഇവിടെ സുഖം അല്ലെ?

ആ: അത് കൊള്ളാം , ഇവിടെ എന്നും താമസിക്കാന്‍ അമ്മ സമ്മതിക്കുമോ, നമ്മളെ പത്തുമാസം ചുമക്കാനെ അമ്മക്കാവൂ. അതുകഴിഞ്ഞാന്‍ നമ്മളെ പുറത്തു വിടും.
പെ: അമ്മ അതാരാ , ഞാന്‍ കണ്ടിട്ടില്ലല്ലോ

ആ: അമ്മ, അമ്മയുടെ ഉള്ളില്‍ ആണ് നമ്മള്‍ ഇപ്പോള്‍ കിടക്കുന്നത്.
പെ; ഇവിടെ എന്താ ഇത്ര വെള്ളപ്പൊക്കം, കേരളമാണോ ഇത്?

ആ: അതോ, ഈ വെള്ളത്തിലാണ് നാം ആദ്യം ഉണ്ടായത്.
പെ: നമ്മള്‍ ഉണ്ടായതു ? അതെങ്ങനെ?

ആ; അച്ഛനും അമ്മയും കൂടി അല്ലെ നമ്മളെ ഉണ്ടാക്കിയത് ?
പെ; അച്ഛന്‍? അതാരാ ?

ആ: അയാളെ കാണാന്‍ ഇപ്പോള്‍ കഴിയില്ല, നമുക്ക് പുറത്തു വന്നാല്‍ കാണാം. ഏതായാലും അമ്മയെപോലെ നമ്മോടു സ്നേഹം ഉണ്ടെന്നു തോന്നുന്നില്ല അയാള്‍ക്ക്‌.
പെ:: എന്നാ നമ്മള്‍ പുറത്തുവരുന്നത്.

ആ: നാല് മാസം കൂടി കഴിയണം.
പെ: എന്താ ചെക്കാ പുറത്തു വന്നാല്‍ ഒരു ഗുണം.

ആ : അവിടെയല്ലേ ബഹുരസം. ഇവിടെ നമ്മള്‍ വെറുതെ നീന്തുകയും ഉറക്കവുമേ ഉള്ളല്ലോ. അവിടെ ചെന്നാല്‍ ബഹുരസമാ ?
പെ. ബഹുരസം? അതെങ്ങനെ.

ആ: പുറത്തു ചെന്നാല്‍ നമുക്ക് അമ്മയെയും അച്ഛനെയും മറ്റുള്ളവരെയും കാണാം, അവരെല്ലാം ആദ്യമാദ്യം നമ്മളെ കൊന്ചിപ്പിക്കും. കളിപ്പിക്കും.
പെ: പിന്നെ’?

ആ : അവിടെ സമരം കാണാം , അമ്മയുടെ കൂടെ ഇരുന്നു സീരിയല്‍ കാണാം, ഉമ്മന്‍ ചാണ്ടിയെയും ചെന്നിത്തലയെയും വി എസ നെയും പിണറായിയെയും  കാണാം. സമരം കാണാം
പെ: ഇത്രയെ ഉള്ളോ?

ആ: പെണ്ണെ നീ സൂക്ഷിച്ചോ , അവിടെ പെമ്പിള്ളാര് സൂക്ഷിക്കണം അല്ലെങ്കില്‍ അവര്‍ പീഡിപ്പിക്കും, ഏതായാലും ഇവിടെ വച്ച് അച്ഛന്റെ പീഡനം മാത്രം സഹിച്ചാ മതി, പുറത്തു പോയാല്‍ ആരും പീഡിപ്പിക്കാം.
പെ: അപ്പൊ അവിടെ എല്ലാം മോശമാണോ ?

ആ: അങ്ങനെയല്ല, നല്ലതും ഉണ്ട്, പക്ഷെ ഇപ്പോഴോക്കെ നല്ലതിനേക്കാള്‍ കൂടുതല്‍ ചീത്തയാ
പെ: എന്നാ  നല്ലത് വല്ലതും ഉണ്ടെങ്കില്‍ പറ.

ആ: അവിടെ അമ്മയുടെ സ്ന്രേഹം എല്ലാ കാലത്തും കിട്ടും.
പെ: അപ്പോള്‍ അച്ഛന്റെ?

ആ: അയാള്‍ക്ക്‌ തോന്നുമ്പോ മാത്രം. നമ്മള്‍ വഴക്കാളികള്‍ അയാള്‍ അച്ഛന്റെ തല്ലും കിട്ടും.
പെ: പിന്നെ?

ആ; പുറത്തു നല്ല വെളിച്ചമാണ് ? രാത്രി മാത്രമേ ഇരുട്ടുള്ളൂ. ഇവിടെ ഇപ്പോഴും ഇരുട്ടല്ലേ?
പെ: വേറെ ?  

ആ: അവിടെ നമുക്ക് ധാരാളം കൂട്ടുകാര്‍ ഉണ്ടാവും , അവരുമായി നമ്മുക്ക് കളിക്കാം, ചിരിക്കാം വഴക്ക് കൂടാം
പെ: വേറെ ഒന്നും ഇല്ലേ? അമ്മയുടെ പുറത്തു വന്നാല്‍ നമ്മടെ വയറ്റിലെ ഈ ട്യൂബുണ്ടാവുമോ

ആ: ഫ മണ്ടീ, പുറത്തുവന്നാല്‍ ഉടനെ നമ്മളെ അമ്മയുമായി ചേര്‍ക്കുന്ന ഈ ട്യൂബ് മുറിച്ചു കളയും.
പെ: പിന്നെങ്ങനാ നമ്മള്‍ക്ക് വിശക്കുംപോള്‍ ?

ആ: വേറെ ഒന്നാം തരം ഭക്ഷണം കിട്ടും,  പുറത്തു. ആദ്യമാദ്യം അമ്മയുടെ പാല് മാത്രം, പിന്നെ സീരിയല്‍, ദോശ,  ഇഡലി, പൊറോട്ട , ലഡ്ഡു, ജിലേബി പിന്നെന്തൊക്കെ, എനിക്ക് വായില്‍  വെള്ളമൂറുന്നു.
പെ: എന്നാല്‍ നമുക്ക് വേഗം പോകാം, എന്താ ?

ആ: വേണ്ട അത് കുഴപ്പമാ, നമുക്ക് സമയത്തിന് പോയാല്‍ മതി അല്ലെങ്കില്‍ നമുക്കും അമ്മയ്ക്കും കുഴപ്പമാ , ശരി എനിക്കുറക്കം വരുന്നു.അമ്മ ഉറങ്ങിയെന്നു തോന്നുന്നു, നമുക്കും ഉറങ്ങാം.
പെ: ഒ കെ , ഗുഡ് നൈറ്റ്, ബൈ ബൈ..

(Thanks to an email from a friend with similar English dialogue)



Comments

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

കീചക വധം കഥകളി

നളചരിതം മൂന്നാം ദിവസം കഥകളി