ബക്കറ്റ്‌ലിസ്റ്റ് – മറ്റൊരു നല്ല ചിത്രം
ഇങ്ങ്ലീഷ് ഭാഷയില്‍ ഒരു പ്രയോഗം ഉണ്ട്, ഒരാളിന്റെ ബക്കറ്റ് തട്ടിയിടുക (kicking one’s bucket – refer : http://www.phrases.org.uk/meanings/218800.html) എന്ന് പറഞ്ഞാല്‍ അയാള്‍ മരിക്കുക എന്നാണു പ്രയോഗം. ബക്കറ്റ് ലിസ്റ്റ് എന്ന് പറയുന്നത് ഒരാളുടെ മരിക്കുന്നതിനു മുമ്പുള്ള ആഗ്രഹങ്ങളുടെ ലിസ്റ്റ് ആണ്. ഈ സിനിമയിലെയും പ്രധാന പ്രതിപാദ്യവും അത് തന്നെ. 2007 ല്‍ ആണ് ഈ ചിത്രം റിലീസ് ചെയ്തത്.
റോബ് രേയിനര്‍ സംവിധാനം ചെയ്ത ഒരു അമേരിക്കന്‍ ഹാസ്യസിനിമയാണിത്. ജാക്ക് നിക്കോള്‍സനും
മോര്‍ഗന്‍ ഫ്രീമാനും പ്രധാന വേഷങ്ങള്‍. മോര്‍ഗന്‍ ഫ്രീമാന്റെ ചിത്രങ്ങള്‍ എനിക്ക് വളരെ ഇഷ്ടമുള്ളവയാണ്. മില്ല്യന്‍ ഡോളര്‍ ബേബിയാണ് അടുത്തു കണ്ട ചിത്രം. നല്ല അഭിനയവും അല്പം പരുക്കന്‍ സംഭാഷണവും അദ്ദേഹത്തിന്റെ
പ്രത്യേകതകളാണ്.
ബോക്സ് ഓഫീസില്‍ വളരെ വിജയമായ ഈ ചിത്രത്തില്‍ ഫ്രീമാന്‍ ഒരു ആട്ടോ മെക്കാകാനിക്
ആണ് പേരു കാര്‍ട്ടര്‍. വലിയ ഒരു ആശുപത്രി മുതലാളിയുമായ എഡവാര്‍ഡ് കോള്‍ എന്ന കോടീശ്വരന്‍
അയാളുടെ സ്വന്തം ആശുപത്രിയില്‍ ഒരു
മുറിയില്‍ പോലും ഒറ്റയ്ക്ക് ഒരു രോഗിയെ കിടത്തരുത് എന്ന് നിര്‍ബന്ധം ഉള്ളയാളാണ്. കാര്‍ട്ടറും
എഡ്വേര്‍ഡും ഒരേ മുറിയില്‍ പ്രവേശിപ്പിക്കപ്പെടുന്നു. കാര്ട്ടരുമായി ഒരേ
മുറിയില്‍ കിടക്കുന്നതിനു ആദ്യം വൈമുഖ്യം കാണിച്ചുവെങ്കിലും ക്രമേണ അയാളുമായി ചങ്ങാത്തത്തില്‍ ആവുന്നു.
രണ്ടു പേരും ശ്വാസകോശത്തിലെ ക്യാന്‍സറിനു
ചികിത്സയിലാണ്. ചരിത്രത്തില്‍ അവഗാഹമായ അറിവും ഓര്‍മ്മയുമുള്ള കാര്‍ട്ടര്‍ താന്‍
ചെറുപ്പത്തില്‍ ഒരു ചരിത്ര അദ്ധ്യാപകന്‍
ആവാനാണ് ആഗ്രഹിച്ചിരുന്നതു എന്ന് പറയുന്നു. കറുത്ത വര്‍ഗക്കാരനും പാപ്പരും
കുട്ടിയുടെ തന്തയുമായ (Black, Broke and with a
baby) താന്‍ ഒരു പാവം മെക്കാനിക്കില്‍ കൂടുതല്‍ ഒന്നുമായില്ല എന്ന്
വിഷമിക്കുന്നു, എന്നാലും തന്റെ ചരിത്രത്തിലുള്ള അറിവ് പ്രദര്‍ശിപ്പിക്കുന്നതില്‍
സന്തോഷം ഉള്ളയാളാണ്. ജിയോപാര്ടി എന്ന ടി വി ഷോയാണ് കാര്ട്ടരുടെ ഏറ്റവും
ഇഷ്ടപ്പെട്ട പരിപാടി. നാല് പ്രാവശ്യം വിവാഹം കഴിച്ചുവെങ്കിലും നാലുപേരോടും ബന്ധം
വേര്‍പെടുത്തി ഒറ്റയ്ക്ക് താമസിക്കുന്ന
ആളാണ് എഡ്വേര്‍ഡ. തന്റെ പ്രൈവറ്റ് സെക്രട്ടറിയെ കളിയാക്കുന്നതില്‍ വളരെയധികം സന്തോഷിക്കുന്നയാള്‍.
തോമസ് എന്നാണു സെക്രെട്ടരിയുടെ പേര്‍ , പിന്നീട് ശരിക്കും അയാളുടെ പേര്‍ മാത്യു
എന്നാണു എന്നയാള്‍ സമ്മതിക്കുന്നു, പക്ഷെ ഈ പേര്‍ ബൈബിളുമായി കൂടുതല്‍ ബന്ധം
തോന്നിക്കുന്നതായത് കൊണ്ടു അയാള്‍ ആദ്യം എഡ്വേര്‍ഡിനോടു പറയുന്നില്ല. എഡ്വാര്‍ഡ്
കോളിന് ഏറ്റവും ഇഷ്ടപ്പെട്ട പാനീയാം കോപി ലുവാക് എന്ന ലോകത്തിലെ ഏറ്റവും വില കൂടിയ
കാപ്പിയാണ്.
രോഗശയ്യയില്‍ കിടക്കുമ്പോള്‍ ബുദ്ധിമാന്മാരായ രണ്ടു പേരും പല കാര്യങ്ങളിലും
ഏകാഭിപ്രായം ഉള്ളവരാണെന്ന് അറിയുന്നു. കാര്‍ട്ടര്‍ ഒരു തുണ്ട് കടലാസില്‍ തന്റെ
അന്തിമാഭിലാഷങ്ങള്‍, (ബക്കറ്റ് ലിസ്റ്റ്) കുറിക്കുന്നു, ഒരു അപരിചിതന്റെ സന്തോഷത്തിനു വേണ്ടി
എന്തെങ്കിലും ചെയ്യുക, ലോകത്തിലെ ഏറ്റവും സുന്ദരിയായപെണ്‍കുട്ടിയെ ചുംബിക്കുക എന്നിങ്ങനെ. ആദ്യത്തെ ലിസ്റ്റ് അത്ര
ത്രുപ്തികരമായില്ല എന്ന് തോന്നി രാത്രിയില്‍ അത് ചുരുട്ടി താഴേക്കു എറിയുന്നു.
രാവിലെ യാദൃശ്ചികമായി ഈ ലിസ്റ്റ് എഡ്വാര്‍ഡിന്റെ കയ്യില്‍ എത്തുന്നു. നിസ്സാരമായ ഈ
കാര്യങ്ങള്‍ക്ക് താഴെ അയാള്‍ തന്റെ താല്പര്യങ്ങള്‍ കൂടി എഴുതി ചേര്‍ക്കുന്നു. സ്കൈ
ഡൈവിംഗ് ചെയ്യുക , ഷെല്ബി മുസ്താന്ഗ് എന്ന ഏറ്റവും വില കൂടിയ കാര്‍ സ്വയം
ഓടിക്കുക, ഉത്തര ധ്രുവത്തിനു മുകളില്‍ വിമാനത്തില്‍ പറക്കുക, ഫ്രാന്‍സിലെ ഒരു
പ്രസിദ്ധ ഹോട്ടലില്‍ ഡിന്നര്‍ കഴിക്കുക, ടാജ് മഹല്‍ കാണുക, ചൈനയിലെ വന്മതിലിന്റെ മുകളില്‍
മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുക, എവറെരെസ്റ്റ് കൊടുമുടി കാണുക, ആഫ്രിക്കയില്‍
പിരമിഡ് കാണുക, സഫാരി നടത്തുക എന്നിങ്ങനെ പോകുന്നു അയാളുടെ ബക്കറ്റ് ലിസ്റ്റ്. ഡോക്ടര്‍ മാരുടെ അഭിപ്രായത്തില്‍ രണ്ടു പേരും ആറുമാസം
മുതല്‍ ഒരു വര്‍ഷത്തിലധികം ജീവിച്ചിരിക്കില്ല എന്ന് ഉറപ്പ് പറയുമ്പോള്‍, എഡ്വാര്‍ഡ്
കാര്ട്ടരുമായി തന്റെ ആഗ്രഹങ്ങള്‍ സാധിക്കാന്‍ യാത്രക്ക് തയാറാവുന്നു, പക്ഷെ
കാര്ട്ടരിന്റെ ഭാര്യയും കുടുംബവും സമ്മതിക്കുന്നില്ല. എന്നാലും എഡ്വാറഡ് തന്റെ സെക്രട്ടറി തോമസിനോടൊപ്പം
അവര്‍ യാത്ര പുറപ്പെടുന്നു. ഈജിപ്റ്റിലെ ഏറ്റവും വലിയ പിരമിഡിന്റെ മുകളില്‍ നിന്ന്
മറ്റു ചെറിയ പിരമിഡുകള്‍ കണ്ടു കൊണ്ടിരിക്കുമ്പോള്‍ അവര്‍ തങ്ങളുടെ കുടുംബ
രഹസ്യങ്ങള്‍ പരസ്പരം പറയുന്നു. തന്റെ ഭാര്യയുമായുള്ള സ്നേഹവും സന്തോഷവും
നിറഞ്ഞ കുടുംബജീവിതത്തെപ്പറ്റി കാര്‍ട്ടര്‍ പറയുന്നു. എഡ്വാര്‍ഡ് തന്റെ വ്യവസായത്തോടും
ജോലിയോടും ഉള്ള അമിതമായ സ്നേഹം മൂലം പിരിഞ്ഞുപോയ ഭാര്യമാരെപറ്റി ഓര്‍ക്കുന്നില്ലെങ്കിലും
തന്റെ ഒരേ ഒരു മകള്‍ അയാള്‍ക്കിഷ്ടപ്പെടാത്ത ഒരുവനുമായി വിവാഹം കഴിച്ചു
താമസിക്കുനതിന്റെ പേരില്‍ മകളുമായി പിണങ്ങിക്കഴിയുന്നതില്‍ വിഷമിക്കുന്നു,.
എഡ്വാര്‍ഡ് കാര്ട്ടറോടോപ്പം ലിസ്റ്റിലെ
ഓരോ കാര്യങ്ങള്‍ ചെയ്യുന്നു, സ്കൈ ഡൈവിംഗ് ചെയ്യുമ്പോള്‍ കാര്ട്ടറിന്റെ പേടി
മാറ്റാന്‍ എഡ്വാര്‍ഡ് അയാളെ തള്ളി ഇടുന്നു, ഷെല്ബി മുസ്ഥാന്ഗ് കാര്‍ കൊച്ചു
കുട്ടികളെപ്പോലെ ഓടിച്ചു കൂട്ടി ഇടിച്ചു രസിക്കുന്നു. താജ് മഹാല്‍ കാണുന്നു,
എവെരസ്റ്റ്റ് കൊടുമുടിയുടെ താഴെ എത്തുമ്പോള്‍ ദൌര്‍ഭാഗ്യവശാല്‍ കൊടുമുടി മൂടല്‍
മഞ്ഞില്‍ പെട്ട് കാണാന്‍ കഴിയുന്നില്ല. ചൈനാ വന്മതിലില്‍ രണ്ടു പേരും ഒരുമിച്ചു
ബൈക്കില്‍ യാത്ര ചെയ്യുന്നു., ഹോന്ഗ്കോങ്ങില്‍ വച്ച് എഡ്വാര്‍ഡ് കാര്ട്ടരിനു വേണ്ടി
ഒരു കറുത്ത വര്‍ഗക്കാരി വേശ്യയെ വാടകക്കെടുക്കുന്നു. തന്റെ ഭാര്യയുമായല്ലാതെ
മറ്റൊരു സ്ത്രീയുമായും അതുവരെ ബന്ധപ്പെടാത്ത കാര്‍ട്ടര്‍ ഇതിനു തയാറാവുന്നില്ല, അസ്വസ്ഥനായ കാര്‍ട്ടര്‍ തനിക്കു ഉടന്‍ തന്നെ തിരിച്ചു പോകണമെന്ന്
ആവശ്യപ്പെടുന്നു, തിരിച്ചു നാട്ടില്‍ എത്തിയ കാര്‍ട്ടര്‍ നേരെ വണ്ടി എഡ്വാര്‍ടിന്റെ
മകളുടെ വീട്ടിലേക്കു വിടുന്നു, എന്നാല്‍ അവിടെ എത്തി എന്നറിയുംപോള്‍ ക്ഷുഭിതനായ എഡ്വാര്‍ഡ്
മകളെ കാണാന്‍ വിസമ്മതിക്കുന്നു, കാര്ട്ടരിനെ ഇവിടെയൊക്കെ കൊണ്ടു പോയത് തന്റെ വ്യക്തിപരമായ
കാര്യങ്ങളില്‍ ഇടപെടാന്‍ അല്ല എന്ന് പറഞ്ഞു പിണങ്ങി പിരിയുന്നു. എഡ്വാര്‍ഡ് തന്റെ
ബംഗ്ലാവില്‍ ആഹാരം ഫ്രീസറില്‍ നിന്ന് എടുത്തു തല്ലിപ്പൊട്ടിച്ചു കഴിക്കുമ്പോള്‍ കാര്‍ട്ടര്‍
വീട്ടിലെത്തി മക്കളും മരുമക്കളും പേരക്കുട്ടികളും അടങ്ങിയ കുടുംബത്തിലെ എല്ലാവരുമായി സന്തോഷമായി ഡിന്നര്‍ കഴിച്ചു.
ഭാര്യയുമായി അല്പം ശ്രുംഗാരത്തിന് കിടപ്പറയിലേക്ക് നീങ്ങുന്നു. ഹോങ്ങ്കൊങ്ങില്‍
വച്ച് മോഹിച്ച ശാരീരിക ബന്ധത്തിന് തയാറാവുന്നു.
കുറെ നാള്‍ കൂടി ബന്ധപ്പെടാന്‍ തുടങ്ങുന്ന കാര്ട്ടരുറെ ഭാര്യ വസ്ത്രം മാറി വരുമ്പോള്‍ കാര്‍ട്ടര്‍ അബോധാവസ്ഥയില്‍ നിലത്തു കിടന്നു പിടയുന്നതാണ്.
പെട്ടെന്ന് അയാളെ ആശുപത്രിയില്‍
എത്തിച്ചെങ്കിലും ക്യാന്‍സര്‍ അയാളുടെ തലച്ചോറിനെയും കീഴടക്കി കഴിഞ്ഞു എന്ന്
മനസിലാകുന്നു.
രോഗത്തിന്റെ കാഠിന്യം കുറഞ്ഞു
വരുകയായിരുന്ന എഡ്വാര്‍ഡ് കാര്ട്ടരെ സന്ദര്‍ശിക്കുന്നു.
കാര്‍ട്ടര്‍ എഡ്വാര്‍ദിനു ഏറ്റവും ഇഷ്ടമായ
കാപ്പി സുമാത്രയിലെ ഒരു കാട്ടുപൂച്ചയുടെ പ്രത്യേക വാസന ഉള്ള മലം ഉണക്കി പൊടിച്ചു ചേര്ത്തുണ്ടാക്കുന്നതാണ്
എന്ന് വിശദീകരിക്കുന്നു, രണ്ടു പേരും
പൊട്ടിച്ചിരിക്കുന്നു, അതോടെ തന്റെ ബക്കട്റ്റ് ലിസ്റ്റിലെ ഇനമായ ‘മരിക്കുന്നത്
വരെ ചിരിക്കുക’ എന്ന അവസാനത്തെ ഇനവും പൂര്‍ത്തിയാക്കി കാര്‍ട്ടര്‍ക്ക് ശസ്ത്രക്രിയ
ചെയ്തു വെങ്കിലും അയാള്‍ മരിക്കുന്നു. കാര്ട്ടരിന്റെ മരണം കുടുംബത്തെ അറിയിച്ച ശേഷം എട്വേര്ദ് തന്റെ മകളുടെ അടുത്തേക്ക് പോകുന്നു, പിണക്കം
മാറിയ മകള്‍ തന്റെ മകള്‍ക്ക് അപ്പുപ്പനെ
പരിചയപ്പെടുത്തുന്നു, സുന്ദരിയായ കൊച്ചു മകളെ ചുംബിച്ചു കാര്ട്ടരുടെ ബക്കട്റ്റ് ലിസ്റ്റിലെ “ ഏറ്റവും
സുന്ദരിയായ ‘ സ്ത്രീയെ ചുംബിക്കുക എന്ന ഇനവും പൂര്‍ത്തിയാക്കുന്നു. കാര്ട്ടരിന്റെ
സംസ്കാര ചടങ്ങില്‍ എഡ്വാര്‍ഡ് കാര്‍ട്ടറും താനും ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വരെ
തികച്ചും അപരിചിതരായിരുന്നു വെന്നും രോഗ ശയ്യയില്‍ കിടന്നുണ്ടാക്കിയ ബക്കറ്റ്
ലിസ്റ്റാണ് തങ്ങളെ ബന്ധിപ്പിച്ചതെന്നും ഓര്‍മ്മിക്കുന്നു. കാര്ട്ടരിന്റെ അവസാനത്തെ
മൂന്നു മാസം അയാളുടെ ജീവിതത്തിലെ ഏറ്റവും നല്ല മൂന്നു മാസമാക്കാന്‍ കഴിഞ്ഞതില്‍
ഉള്ള സന്തോഷം അയാല്‍ മറ്റുള്ളവരുമായി പംക് വെക്കുന്നു, അതോടൊപ്പം കാര്ട്ടരിന്റെ ലിസ്റ്റിലെ
അവസാന ഇനമായ ‘ അപരിചിതനായ ഒരു സുഹൃത്തിനു നന്മ ചെയ്യുക എന്ന കര്‍മവും പൂര്‍ത്തിയാക്കിയതായി
ലിസ്റ്റില്‍ നിന്ന് വെട്ടുന്നു.
സിനിമയുടെ പരിസമാപ്തിയില്‍ എഡ്വാര്‍ഡ്
81 വയസ്സ് വരെ ജീവിച്ചിരുന്നതായും
അയാളുടെയും കാര്ട്ടരുറെയും സംസ്കാരശേഷമുള്ള ചിതാഭസ്മം ഹിമാലയത്തിലെ അറിയപ്പെടാത്ത ഒരു
പര്‍വതശ്രുംഗത്തില്‍ വിതറാന്‍ വിമാനത്തില്‍
കൊണ്ടു പോകുന്നു. മാത്യുവിന്റെ സഹായത്തോടെ ചിതാഭസ്മം കൊണ്ടു പോയ രണ്ടു പാത്രത്തോടൊപ്പം, എഡ്വാര്‍ടിന്റെ
പ്രിയംകരമായ കാപ്പിയും മറ്റൊരു പാത്രത്തില്‍ കൊണ്ടു പോകുന്നതായി കാണിക്കുന്നു.
കാരണം, പാര്‍വത ശ്രുംഗങ്ങളില്‍ ഭസ്മം വിതറുന്നത് നിയമ വിരുദ്ധമാണെങ്കിലും അത് എഡ്വാര്‍ഡിനു
ഇഷ്ടമാകുമെന്നുള്ളത് കൊണ്ടു.
Reference : Wikipedia and Google Images
Comments
നന്നായി വിവരിച്ചു, സിനിമ കാണണം, ഒരു പാട് സിനിമ ലിസ്റ്റിൽ ഉണ്ട് ..............