Posts

കുട്ടനാട്ടിലും വിഷ പാമ്പുകള് !!!!

ഒരു കാലത്തു കേരളത്തിലെ നെല്ലറ ആയി അറിയപ്പെട്ട കുട്ടനാട്ടില് ഇന്നു കര്ഷകര്‍ നെല്കൃഷി ചെയ്യുന്നതു പലപ്പൊഴും നഷ്ടത്തില് ആണു. പലരും മറ്റു തൊഴില് ഒന്നും ചെയ്യാന് അറിയാത്തതുകൊണ്ടും നിലം വെറുതെ ഇടുന്നതില് ഉള്ള വൈമനസ്യം കൊണ്ടും ആണു ഇന്നു കൃഷി ചെയ്യുന്നതു. ഞങ്ങളുടെ കുട്ടിക്കാലത്തെ കുട്ടനാടും ഇന്നത്തെ കുട്ടനാടും വളരെ വ്യ്ത്യസ്ഥമാണു. പലപ്പോഴും സ്കൂളില് പോകാന് ചെറിയ വള്ളം സ്വയം തുഴഞ്ഞു ഏതെങ്കിലും ബന്ധു വീട്ടില് കെട്ടിയിട്ട ശേഷം ആണു ഞങ്ങള് സ്കൂളില് പോയിരുന്നതു. ഇന്നു കുട്ടനാട്ടില് ചെറുവള്ളങ്ങള് കാണാനേ ഇല്ല. ഉള്ളതു തന്നെ വലിയ വള്ളങ്ങള് മാത്രം. തുഴയും കഴുക്കോലിനും പകരം എഞ്ചിന് വച്ച വള്ളങ്ങള്. വേഗം കൂടിയ വള്ളങ്ങള്. കയ്യ് കെട്ടി വെറുതെ ഇരുന്നാല് മതി.വള്ളം വേണ്ടിടത്തു എത്തിക്കൊള്ളും. പണ്ടു സാധനങ്ങള് കൊച്ചിയിലേക്കും മറ്റും കൊണ്ടു പോയിരുന്ന വലിയ കെട്ടുവള്ളങ്ങള് മോട്ടോറ് വച്ച ‘ഹൌസ് ബോട്ടുകള്‘ ആയി രൂപാന്തരം ചെയ്തു. മിക്കവാറും സ്ഥലങ്ങളില് റോഡു വഴി എത്താം എന്നു വന്നു, പണ്ടു ചമ്പക്കുളം കൈനകരി തലവടി ഇടത്വാ കണ്ടങ്കരി എന്നിവിടങ്ങളില് പോകാന് ബോട്ടുമാറ്ഗം മാത്രമേ സാധിക്കുമായിരുന്നുള്ളൂ. ഇന്നു സ്കൂളില് പോകാന് സൈക...

നമ്മുടെ ക്ഷേത്രങ്ങള് എവിടെ ? സുവറ്ണ ക്ഷേത്രം എവിടെ?

ഞാന് ഒരു ദൈവ വിശ്വാസി ആണു. ജനിച്ചതു ഹിന്ദു മതത്തില് ആണെങ്കിലും എല്ലാ മതത്തിലെയും നന്മയില് വിശ്വസിക്കുന്നു, അതു കൊണ്ടു ഒരു പ്രത്യേക ക്ഷേത്രത്തിനൊടോ ദൈവത്തിനൊടോ മമതയില്ല. ശീലങ്ങള് കൊണ്ടു കുടുംബത്തിലെ മറ്റംഗങ്ങളോടൊപ്പം കൂടുതലും ഹിന്ദു ക്ഷേത്രങ്ങളില് പോകുന്നു എന്നു മാത്രം. പലപ്പോഴും നമ്മുടെ നാട്ടിലെ തിരക്കുള്ള ക്ഷേത്രങ്ങളില് തനിക്കു വിശ്വാസം ഉള്ള ഭഗവാനെ കാണാന് ദൂരസ്ഥലങ്ങളില് നിന്നും എത്തുന്ന ഭക്തന്മാരോടു ക്ഷേത്രത്തിലെ ജോലിക്കാരുടെ മര്യാദകെട്ട പെരുമാറ്റത്തില് വേദനയും തികചും വ്യാപാര മനസ്ഥിതിയോടുകൂടിയുള്ള ക്ഷേത്രങ്ങളുടെ നടത്തിപ്പിലും പ്രതിഷേധവും തോന്നിയിട്ടുണ്ടൂ. തമിഴ് നാട്ടിലെയും ഒറീസ്സയിലെയും പോലെയുള്ള പ്രസിദ്ധ ക്ഷേത്രങ്ങളുടെ പരിസരത്തെ ദുറ്ഗന്ധ മലീമസമായ സാഹചര്യവും കണ്ടു സംകടപ്പെട്ടിട്ടും ഉണ്ടൂ. എന്നാല് അടുത്തു ഞാനും ശ്രീമതിയും കൂടി അമ്രിത്സറിലെ സുവറ്ണ ക്ഷേത്രത്തില് ദറ്ശനത്തിനു പോയിരുന്നു. അവിടെ ഞങ്ങള് കണ്ട അടുക്കും ചിട്ടയും സേവന മനോഭാവവും ഞങ്ങളെ ചിന്തിപ്പിച്ചു. തിരക്കു നമ്മുടെ ഗുരുവായൂര് ക്ഷേത്രത്തില് ഉള്ളതിനെക്കാള് കുറവൊന്നും ഇല്ല. എന്നാല് ചെരിപ്പു സൂക്ഷിക്കാനും ഭക്തരെ സഹായിക്കാനു...

അല്പം സ്ത്രീകളുടെ ‘താഴത്തെ’ ( അന്തര്‍ കാ ) കാര്യം

കേന്ദ്ര സര്‍ക്കാര്‍ നമ്മുടെ നാട്ടിന്പുറത്ത് താമസിക്കുന്ന സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനു വേണ്ടി പുതിയ ഒരു പദ്ധതി ആവിഷകരിക്കുന്നു. പ്രായപൂരത്തി ആയ എല്ലാ സ്ത്രീകള്ക്കും ഒരു വര്ഷടത്തില്‍ വേണ്ടി വരുന്ന ഏകദേശം നൂറു സാനിട്ടറി നാപ്കിനുകള്‍ ഫ്രീ ആയി വിതരണം ചെയ്യാന്‍ വേണ്ടി. നിസ്സാരമായ വിലയ്ക്ക് (നാട്ടിന്പുറങ്ങളില്‍ ഒരു രൂപയ്ക്കും നഗരങ്ങളില്‍ രണ്ടോ മൂന്നോ രൂപയ്ക്കും) വിതരണം ചെയ്യാനാണ് പരിപാടി. ഇന്ന് ഇന്ത്യയിലെ ഇത്തരം നാപ്കിനുകളുടെ വിലപന ഒന്നോ രണ്ടോ വിദേശകമ്പനികളുടെ കയ്യില്‍ ആണ്. ഒരു മാസം ഉപയോഗിക്കുന്ന നാപ്കിന് 24 രൂപ മുതല്‍ 34 രൂപ വരെ വിലയും ഉണ്ട്. അപ്പോള്‍ മുന്പ് പറഞ്ഞ ഒരു രൂപ മൂന്നു രൂപാ വിലക്ക് തന്നെ ഇരുപതു കോടി വനിതകള്ക്ക്ന വിതരണം ചെയ്യാന്‍ രണ്ടായിരം കോടി രൂപാ ചെലവ് വരും പ്രതിവര്ഷം . സ്ത്രീകളുടെ ആരോഗ്യം സമൂഹത്തിന്റെ ഉത്തരവാദിത്വം ആയി ഏറ്റെടുക്കുന്നത് നല്ലത് തന്നെ. എന്നാല്‍ ഇത് മറ്റൊരു സ്കാം (കുമ്ഭകോണം) ആയി മാറുമോ എന്നാണു സംശയം. പോരാഞ്ഞു ഉപയോഗശേഷം ഇത് നശിപ്പിക്കാന്‍ ഉള്ള സംവിധാനം ഉണ്ടാവേണ്ടതും ഉണ്ട്. നമ്മുടെ നാട്ടിന്പുറങ്ങളില്‍ ഉള്ള സ്ത്രീകള്‍ പഴംതുണി ആണ് ഇന്നും ഉപയോഗിക്കുന്നത്. മുപ്പതു ...

സാന്ത്വനം അന്തര്‍ദേശീതലത്തില്‍ !!!!!!

നഗര മദ്ധ്യത്തില് തന്നെയാണു ഞങ്ങളുടെ ഹൌസിങ് കോളനി. മാവൂറ് റോഡില് നിന്നു കഷ്ടിച്ചു ഒരു കിലോമീറ്ററ് ദൂരം മാത്രം. പണ്ടുണ്ടായിരുന്ന ചെളി വയല് നികത്തി ഉണ്ടാക്കിയതാണു രാജീവ് നഗര് കോളനി. ഇന്നും ഇരുപതു വീടുകളെ ഉള്ളൂ. ലയണ്സ് ക്ലബ്ബിന്റെ ഒരു ഹാളും ഒരു ദിവസം ഒരു വീട്ടില് പെട്ടെന്നു ഒരു ആറടി നീളവും നാലടിയിലധികം വീതിയുമുള്ള വിവിധ വറ്ണത്തില് ഉള്ള ഒരു ബോറ്ഡു പ്രത്യക്ഷപ്പെട്ടു. പേരു “സാന്ത്വനം ഇന്റെര്നാഷണല് ചാരിടെബിള് ട്രസ്റ്റ് (അന്തറ്ദ്ദേശീയ സാന്ത്വന അനുകമ്പ സംഘടന). ഒന്നു രണ്ടു ദിവസം കഴിഞ്ഞു . അവിടെ ആട്ടോയിലും കാറിലും ധാരാളം ആള്ക്കാര് വന്നും പോയും ഇരിക്കുന്നതായി തൊട്ടടുത്തു താമസിക്കുന്നവരുടെ ശ്രദ്ധയില് പെട്ടു. ഓരോ ദിവസവും കഴിയുമ്പോള് ആള്ക്കാര് കൂടി കൂടി വരുന്നു. അയല്പക്കത്തുള്ള ഞങ്ങളുടേയും സമാധാനം തകരുന്നുവോ എന്നു തോന്നിതുടങ്ങി. ഞങ്ങള് അന്വേഷണം തുടങ്ങി. കിട്ടിയ വിവരം ഇതാണു . സാന്ത്വനം വെറുതെ അല്ല കൊടുക്കുന്നതു. അവിടെ സാന്ത്വനം തേടി എത്തുന്നവര് രെജിസ്റ്റ്രേഷന് ഫീസ് ആയി കുറഞ്ഞതു അഞ്ഞൂറു രൂപാ കെട്ടണം. എന്നാല് മാത്രമേ സാന്ത്വനം കൊടുക്കുന്ന ‘ഗുരുക്കന്മാരെ’ കാണാന് കഴിയൂ. അകത്തു കയറിയാല് അവരവരുടേ ആവശ്യങ്ങള് ...

നാരാണത്ത് ഭ്രാന്തന്മാര്‍ .... സുസ്ഥിര നഗര (നരക) വികസനം .. കേന്ദ്രീകൃത മലിനീകരണം

കോഴിക്കൊടു നഗരവാസികള്‍ അടുത്ത കാലത്ത് ചില നല്ല കാര്യങ്ങള്‍ കണ്ടു. ഒന്നാമതായി വര്ഷകങ്ങളായി കണ്ടല്‍ കാടുകളുടെ സംരക്ഷണത്തിന് വേണ്ടി മുറവിളി കൂട്ടിക്കൊന്ടിരുന്നവരെ സന്തോഷിപിച്ചു കൊണ്ടും മിനിബൈപസിനടുത്ത് താമസിക്കുന്നവര്ക്കുട ശുദ്ധ വായു ശ്വസിക്കുന്നതിനു സഹായിക്കുകയും ചെയ്യുന്ന ഒരു ബയോപാര്ക്ക് സരോവരം എന്ന പേരില്‍ സ്ഥാപിച്ചു , പഴയകാലത്ത് അഴുക്ക് വെള്ളം മാത്രം നിറഞ്ഞിരുന്ന കളിപ്പോയ്ക ആഴം കൂട്ടി നാലുവശവും കല്ല്‌ കെട്ടി ബോട്ടിങ്ങിന് സൌകര്യം ഉണ്ടാക്കി, വൈകി ആണെങ്കിലും അരയിടത്ത് പാലം ഓവര്ബ്രി ഡ്ജ് തുറന്നു കൊടുത്തു അങ്ങനെ അങ്ങനെ. പലതും. പക്ഷെ ഇതാ അടുത്ത പരിഷ്കരണം ഇടിത്തീ പോലെ നഗര നിവാസികള്ക്ക് വരുന്നു. സരോവരം ബയോപാര്ക്കിപനു തൊട്ടു കിഴക്ക് ഒരു മലിനജല ശുദ്ധീകരണ പ്ലാന്റു സ്ഥാപിക്കാന്‍ തുടങ്ങുന്നു. നഗരത്തിലെ അഴുക്കുവെള്ളം ( സ്യൂവേജ്‌) മൂന്നൂ നാലോ കേന്ദ്രങ്ങളില്‍ ശേഖരിച്ചു പമ്പ് ചെയ്തു സരോവരത്തിന് കിഴക്ക് ഭാഗത്ത് ശേഖരിച്ചു ശുദ്ധീകരിച്ചു വെള്ളം മാത്രം ഒരു ദിവസം സുമാര്‍ രണ്ടു കോടി ലീടര്‍ വെള്ളം കനോലിക്കനാലിലേക്ക് ഒഴുക്കാന്‍ പദ്ധതി തയ്യാറാക്കി ടെന്ദര്‍ ക്ഷണിച്ചിരിക്കുന്നു. വെള്ളം മാറ്റിക്കഴിഞ്ഞു ബാക്കി...

ദയാവധം വേണൊ വേണ്ടയൊ?

ദയാവധം എന്നാല് എന്തു? മാരകമായ രോഗം മൂലം മരണം ഏതാനും ദിവസങള്ക്കകമോ ഏതാനും മാസങള്ക്കകമോ ഉറപ്പായ ചില രോഗികള് ഉണ്ടാവാം. അവരില് ചിലര് അസഹ്യ്മായ വേദനമൂലം എങ്ങിനെയെങ്കിലും ഒന്നു മരിചാല് മതി എന്നു ആലോചിക്കുന്നവരാവാം. ഇങ്ങനെയുള്ളവരെ മെല്ലെ മെല്ലെ അവരുടെ ആവശ്യപ്രകാരം മരുന്നുകള് കഴിചു മരിക്കാന് സഹായിക്കുന്ന രീതിയാണു ദയാവധം. പാശ്ചാത്യ രാജ്യങ്ങളില് ഇതിനു ദയാവധം ( Mercy killing) അഥവാ ഡോക്ടരുടെ സഹായത്തോടെ ചെയ്യുന്ന ആത്മഹത്യ ( Physician Assisted Suicide - PAS) എന്നും പറയാറുണ്ടു. ചികിത്സിചു ഭേദമാക്കാന് സാധ്യമല്ല്ല എന്നുറപ്പായ ക്രോണിക് രോഗാവസ്ഥ പലപ്പോഴും അവസാനകാലത്തു അസഹനീയമായ വേദനയില് ആണു അവസാനികുന്നതു. ചില തരം കാന്സറ് ഇതില് പെടുന്നു. ചില വേദനാസംഹാരികള് തല്കാലത്തേക്ക് വേദന കുറക്കുമെങ്കിലും ക്രമേണ പുതിയ മരുന്നുകള് കൂടിയ അളവില് കഴിക്കേണ്ടി വരും. ഒരു ഘട്ടതില് ഒരു മരുന്നിനും വേദന കുറയ്ക്കാന് വയ്യാത്ത അവസ്ഥയിലേക്കു നീങ്ങുന്നു. പണ്ടൊക്കെ കറുപ്പ് (opium) പോലെയുള്ള ലഹരി മരുന്നുകലായിരുന്നു ഉപയോഗിച്ചിരുന്നത്. നെതെര്ലാണ്ടില് ആണു ദയാവധം ആദ്യമായി നിയമാനുസ്രുതം ആക്കിയതു. ക്യാനഡായും അമെരിക്കയില...

അവതാര്‍ - അത്യപൂര്‍വമായ ഒരു ചലച്ചിത്രം

Image
ടൈടാനിക് എന്ന ചലച്ചിത്രം നിര്മി്ച്ച ജെയിംസ് കാമറുണിന്റെ പുതിയ ചലച്ചിത്രമാണ് അവതാര്‍. ഒരു സാധാരണ ബോളിവുഡ്‌ ചിത്രമാണെന്നു പേരുകൊണ്ട് തെറ്റിദ്ധരിക്കാന്‍ സാധ്യതയുള്ള ഈ ചിത്രം അത്യപൂര്‍വമായ ഒരു ദൃശ്യ വിസമയമായി അനുഭവപ്പെട്ടു. ശാസ്ത്രകഥകള്‍ ചലച്ചിത്രം ആക്കുന്നത് ഇന്ന് സാധാരണമാണ്. ജുറാസിക്‌ പാര്ക്കും മറ്റും നല്ല ഉദാഹരണങ്ങള്‍. എന്നാല്‍ ഈ ചിത്രം അത്തരം ചിത്രങ്ങളില്‍ നിന്ന് വേറിട്ട്‌ തന്നെ നില്കുന്നു, 2009 ഡിസംബര്‍ മാസം പുറത്തിറങ്ങിയ ഈ ചിത്രം 2154 ഇല നടക്കുന്നതായിട്ടാണ് സംകല്പിചിരിക്കുന്നത്. ആല്ഫാ സെന്ചാരി എന്ന നക്ഷത്ര വ്യുഹത്തിലെ നാവി എന്നൊരു ഉപഗ്രഹം. അതില്‍ പാണ്ടോര എന്നാ സ്ഥലത്ത് ഉബെര്ത്ടോനിയം എന്ന അമൂല്യമായ ധാതുവസ്തു ഭുമിയിലെ മനുഷ്യര്‍ ഖനനം ചെയ്യാന്‍ തുടങ്ങുന്നു. പാണ്ടോരായില്‍ മനുഷ്യസമാനരായ ചില ജീവികള്‍ വസിക്കുന്നു. ഭുമിയിലെ മനുഷ്യര്ക്ക് ‌ അവിടത്തെ അന്തരീക്ഷം തീരെ അനുകുലമല്ല. വന്യജീവികളുടെ ആക്രമണവും അതിജീവിക്കുക അസാദ്ധ്യം. അവിടത്തെ താമസക്കാരായ നാവികള്‍ ഒരു ഭീമാകാരമായ വൃക്ഷഗൃഹത്തില്‍ ആണ് വസിക്കുന്നത്. മനുഷ്യരുടെ ഈ കടന്നാക്രമണം പാണ്ടോരായിലെ നാവി വര്ഗവത്തിന്റെ നിലനില്പിനെതന്നെ ചോദ്യം ചെയ...