Posts

ശീമതി.ചാറ്റര്‍ജിയും നോര്‍വേ സര്‍ക്കാറും ആയുള്ള കേസ്:സിനിമ

Image
    നമ്മുടെ  ഭാരതീയ  രീതിയില്‍ കുട്ടികളെ  വളര്‍ത്തുന്ന  രീതി  ശരിയോ  തെറ്റോ ? സ്വാമി   വിവേകാനന്ദനെ   കുറിച്ചാണെന്ന്   തോന്നുന്നു   കേട്ടിട്ടുള്ള ഒരു   സംഭവം. സ്വാമി തന്‍റെ   സുപ്രസിദ്ധമായ   ചിക്കാഗോ   പ്രസംഗത്തിനു   ശേഷം   വിവിധ രാജ്യങ്ങളില്‍   പ്രസംഗപര്യടനം   നടത്തുകയായിരുന്നു. അതിനിടയില്‍   ഇങ്ലണ്ടില്‍   വെച്ച്   അദ്ദെഹത്തിന്‍റെ   ആതിഥേയന്‍ ചൊദിച്ചു : ആതി: താങ്കള്‍ ഭക്ഷണം   കഴിക്കുന്നത്   കൈ   കൊണ്ടാണല്ലോ , അതു   ആരോഗ്യപരമായി   ശരിയാണൊ ? സ്വാമിജി: അതിനെന്താണ്   തെറ്റ് ? ഞാന്‍   എന്‍റെ   കൈ ഭക്ഷണം   കഴിക്കുന്നതിനു   മുമ്പും   പിമ്പും   വളരെ വൃത്തിയാക്കി   കഴിഞ്ഞാണല്ലോ   ഭക്ഷണം   കഴിക്കുന്നത്. അതേ സമയം    താങ്കള്‍   ഉപയോഗിക്കുന്ന   സ്പൂണും ഫോര്‍ക്കും   കത്തിയും എത്രയൊ പേര്‍   ഉപയോഗിച്ചതാണ്. അത് എത്രമാത്രം   വൃത്തിയാക്കിയിട്ടുണ്ട്   എന്ന്   നി...

മഹാപണ്ഡിതനെ ഉപദേശിച്ച ഇറച്ചിവെട്ടുകാരന്‍ (മഹാഭാരതത്തില്‍ നിന്നൊരു കഥ )

മഹാഭാരതത്തിലെ വനപര്‍വത്തില്‍ നിന്നൊരു  കഥയാണിത്. മഹാഭാരതത്തിലെ  18 അദ്ധ്യായങ്ങളില്‍ മൂന്നാമത്തെതാണ്  വനപര്‍വം . അതില്‍ കൌശികന്‍  എന്ന  ഒരു മഹാ പണ്ഡിതനെ  കുറിച്ചു പറയുന്നു. കൌശികന്‍ തന്‍റെ വീടും നാടും വിട്ടു കൂടുതല്‍  അറിവു  നേടുവാന്‍ ഏറ്റവും  നല്ല ഗുരുക്കന്‍മാരെ  അടുത്തു തന്നെ പോയി വിദ്യ  അഭ്യസിച്ചു.  മിക്കവാറും  എല്ലാം  പഠിച്ചു  കഴിഞ്ഞു   എന്നു തോന്നിയപ്പോള്‍  ഒരു ദിവസം  അദ്ദേഹം  ഭിക്ഷക്കായി  ഇറങ്ങി. അതിനു മുമ്പായി   ഒരു വലിയ  ആല്‍ വൃക്ഷത്തിന്‍റെ  തണലില്‍  നിന്ന് താന്‍  പഠിച്ച  ചില  ശ്ലോകങ്ങള്‍   ഉരുവിട്ടുതുടങ്ങി.എന്നാല്‍  ഇതു  തുടങ്ങി ഏതാനും നിമിഷങ്ങള്‍ക്കകം ആ മരത്തിന്‍റെ  മുകളിലെത്തെ  ശാഖയില്‍ ഇരുന്ന ഒരു കൊക്കു അറിയാതെ ഇട്ട കാഷ്ടം  അദ്ദേഹത്തിന്‍റെ  തലയില്‍  തന്നെ  പതിച്ചു.  ക്രുദ്ധനായ അദ്ദേഹം ആ പാവം പക്ഷിയെ  ക്രോധത്തൊടെ  നോക്കി. അദ്ദേഹത്തിന്‍റെ  കോപാഗ്നിയുടെ  തീഷ്ണതയി...

ഒരു മരണവീട് സന്ദര്‍ശനവും വൈദ്യുത വാഹനവും

Image
  കഴിഞ്ഞ  ദിവസം ഞാന്‍  എന്‍റെ രണ്ട്  അനുജന്‍മാരും അനുജത്തിയും  വൈദ്യുത   വാഹനത്തിന്‍റെ  ഉടമയായ അളിയനുമായി   എറകുളത്തു   നിന്ന്   ത്രിശ്ശൂരിനടുത്തുള്ള   ഞങ്ങളുടെ  അടുത്ത ഒരു ബന്ധു മരിച്ച വീട്ടില്‍ പോകുകയുണ്ടായി. അളിയന്‍ പെട്റോള്‍   പണം  ലാഭിക്കാന്‍   തന്‍റെ ടാറ്റയുടെ  പുതിയ  ഈവിയില്‍  ആണ്  പുറപ്പെട്ടത്. ഒരു  വൈദ്യുത എഞ്ചിനീയറിങ് അദ്ധ്യാപകനും  പരിസ്ഥിതികാര്യത്തില്‍  അല്‍പ്പം  ബോധവാനും  ആയ  എനിക്ക്  അതു  സന്തോഷകരവും  ആയിരുന്നു.   എന്നാലും   തൃശ്ശൂര്ര്  വരെ  യാത്ര  ചെയ്തു  തിരിച്ചു വരാന്‍  വാഹനം  ഒരൊറ്റ  ചാര്‍ജില്‍  പൊകുമോ  എന്നു സംശയം  ഉണ്ടയിരുന്നതു   കൊണ്ട്  വഴിയില്‍  വെച്ച്   കാര്യങ്ങള്‍ തിരക്കി ,  ഒറ്റ ഫുള്‍  ചാര്‍ജില്‍  200  കി മീ  പോകും  എന്നാണ്  കമ്പനി പറയുന്നത്. അത് അവരുടെ ...

ഒരു ഓണ്‍ ലയിന്‍ ഓണസദ്യയുടെ കഥ, 2018 ലെ പ്രളയ കാലം കഴിഞ്ഞ്

Image
  2018   ലെ   പ്രളയ കാലത്ത്   കേരളത്തില്‍    മിക്ക   സ്ഥലങ്ങളിലും   വെള്ളം കയറിയപ്പോള്‍    ഞങ്ങളുടെ കോഴിക്കൊട്ടെ   രാജീവ്   നഗര്‍    കോളനിയിലും   വെള്ളം കയറി .   ആഗസ്റ്റ്    മാസം   12   നു രാത്രിയില്‍   തുടങ്ങിയ      നില്‍ക്കാത്ത   മഴയും   കൂനിന്മേല്‍ കുരു എന്നത് പോലെ വൈകി നിരപ്പായ   സ്ഥലം എല്ലാം വെള്ളം പരന്നു കഴിഞ്ഞ് കേരളത്തിലെ   മിക്കവാറും എല്ലാ   ഡാമുകളും ഒരുമിച്ചു   തുറക്കുകയും    ചെയ്തപ്പോള്‍ ജനങ്ങള്‍   അക്ഷ്രാര്‍ത്ഥത്തില്‍ വെള്ളം കുടിച്ചു. ഞങ്ങള്‍    ഒരു വിധം വീട്ടില്‍   നിന്നു രക്ഷപെട്ട് അനുജത്തിയുടെ   വീട്ടില്‍   അഭയം   പ്രാപിച്ചു.   വെള്ളം ഇറങ്ങിയതിന്‍റെ   ശേഷം   വീട്   വൃത്തിയാക്കുന്നത് തന്നെ   ശ്രമകരമായിരുന്നു. എന്നാലും   ഒരു വിധം വീട് വൃത്തിയാക്കി   കഴിഞ്ഞപ്പൊള്‍    ഓണവും   വരവായി. കുട്ടികള്‍    ആരും   അടുത്തില്ലാത്തത...

വൃദ്ധ ദമ്പതികളുടെ പ്രളയ കാല ( 2018 ആഗസ്ത് 14-15) ദുരിത കഥ

  പക്ഷെ അന്ന് രാത്രി പെയ്ത   മഴ ശക്തിയായി. മലയോര പ്രദേശത്ത് ഉരുള്‍പൊട്ടി എന്ന് ടി.വി.യില്‍ കണ്ടു. (കക്കയം ഡാമും രാത്രിയില്‍ തന്നെ തുറന്നു എന്ന് പിന്നീടറിഞ്ഞു). വെള്ളം   മിനിട്ടിനു മിനിട്ടിനു ഉയര്‍ന്നു കൊണ്ടിരുന്നു. രാത്രിയില്‍   വീടിനുള്ളില്‍ തന്നെ അരയറ്റം വെള്ളം ഉയര്‍ന്നു. അസമയത്ത് പ്രായമായ രണ്ടു സ്ത്രീകളോടൊപ്പം 70 വയസ്സായ  നിസ്സഹായനായി ഇത് നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളു.. ഓരോ അര മണിക്കൂറും ഞാന്‍ താഴ വന്നു വെള്ളത്തിന്റെ നില നോക്കി വന്നു. കംപ്യുട്ടര്‍ , ടി.വി , അലമാരയുടെ താഴത്തെ തട്ടിലുള്ള കുറെ വസ്ത്രങ്ങള്‍ എല്ലാം മുകളിലേക്ക് എത്തിച്ചു. ഏതായാലും നേരം വെളുത്തപ്പോള്‍ ഇനി   ഭാഗ്യം പരീക്ഷിക്കാതെ ഭാര്യാ സഹോദരിയുടെ വെങ്ങേരിയിലുള്ള വീട്ടിലേക്കു ക്ക് പോകുക തന്നെ. എന്ന് തീരുമാനിച്ചു. ആഗസ്റ്റ്‌ 15   സ്വാതന്ത്ര്യം കിട്ടിയ ദിവസം രാവിലെ തന്നെ ശ്രീമതിയെ വെള്ളത്തില്‍ നിന്ന്   കരയിലേക്ക് എത്തിക്കാന്‍ സഹായം   ഫയര്‍ സ്റ്റേഷനില്‍   വിളിച്ചു, മീഞ്ചന്ത വിളിച്ചപ്പോള്‍ അവരുടെ    പക്കല്‍ ഉള്ള രണ്ടു ഫയര്‍ എഞ്ചിനും പുറത്താണ്   അല്‍പ്പം വൈകും എന്നറി...

ഒരു വൃദ്ധ ദമ്പതികളുടെ പ്രളയകാല (2018 ആഗസ്റ്റ് 12 -13 ) ദുരിത കഥ -1

  ഞങ്ങള്‍, ഞാനും ഭാര്യയും 1991 മുതല്‍ താമസിക്കുന്നത് കോഴിക്കോട് നഗര മദ്ധ്യത്തില്‍ മാവൂര്‍ റോഡില്‍ നിന്ന് കഷ്ടിച്ച് പത്തു മിനുട്ട്   നടന്നാല്‍ എത്തുന്ന   ഒരു കോളനിയില്‍ ആണ്. പണ്ടു കാലത്ത് പാഴ്വയല്‍ ആയി കിടന്ന സ്ഥലം. ഒരു   PWD എഞ്ചിനീയര്‍ നിസ്സാര വിലയ്ക്ക് വാങ്ങിയ ചള്ളിവയലെന്ന സ്ഥലം . കോഴിക്കോട്‌ ഡവലപ്മെന്‍റ്  അതോറിറ്റി അക്വയര്‍ ചെയ്യാന്‍ തുടങ്ങുന്നു എന്ന് കേട്ടപ്പോള്‍ സ്ഥലം ഉടമയും ഭാര്യയും മറ്റൊരു സഹായിയുമായി ഈ താഴ്ന്നസ്ഥലം നികത്തി പ്ലോട്ടുകള്‍ ആയി വേര്‍തിരിച്ചു റോഡും വെള്ളം ഒഴിഞ്ഞുപോകാനുള്ള ഓടയും ഉണ്ടാക്കി റോഡും ഓടയും കോര്‍പ്പൊറേഷനെ ഏല്‍പ്പിച്ചു കൊള്ളാം  എന്ന് സമ്മതപത്രം   കൊടുത്തതനുസരിച്ചു പ്ലോട്ടുകള്‍ വില്‍ക്കാന്‍ CDA അനുവാദം വാങ്ങി. അങ്ങനെ പ്ലോട്ടുകള്‍ അദ്ദേഹം തന്റെ സുഹൃത്തുക്കള്‍ക്കും മറ്റും വില്‍പ്പന നടത്തിയ സ്ഥലം. അവിടെയാണ് ഞങ്ങള്‍  6 സെന്‍റുള്ള  രണ്ട്  അടുത്തടുത്ത  12   സെന്റു സ്ഥലം വാങ്ങി ഒരു വീട് വെച്ചതു . താഴ്ന്ന സ്ഥലം ആയതു കൊണ്ടു വില കുറവായിരുന്നു   എന്നാലും ആ ലാഭം   കെട്ടിടത്തിന്റെ അസ്ഥിവാരം ഉണ്ടാക്കുന്നതി...