Posts

ഇന്നത്തെ അദ്ധ്യാപകന്‍ നേരിടുന്ന വെല്ലുവിളികള്‍ - ഒരെത്തിനോട്ടം

 ഞാ ന്‍ ഏതാണ്ട് 45 വര്‍ഷം  ഒരു അദ്ധ്യാപകന്‍ ആയിരുന്നതു കൊണ്ട് ഇന്നു   അദ്ധ്യാപകര്‍ നേരിടുന്ന  ചില  വെല്ലുവിളികളെപ്പറ്റി   സൂചിപ്പിക്കുവാന്‍   ശ്രമിക്കുന്നു. ഞാന്‍  സജീവ അദ്ധ്യാപനസേവനത്തില്‍ നിന്ന്   പിരിഞ്ഞിട്ട് പത്തില്‍  അധികം വര്‍ഷങ്ങളായി എങ്കിലും ഇപ്പൊഴും മനസ്സില്‍  ഒരു അദ്ധ്യാപകനായി  തന്നെ  കരുതി സൂക്ഷിക്കുന്നു , മറ്റുള്ളവര്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും. നാല്‍പ്പതോ   അമ്പതോ വര്‍ഷം   മുമ്പത്തെ   അദ്ധ്യാപനം 40 , 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് ,   നമ്മില്‍   മിക്കവരും സ്കൂളിലും   കോളേജുകളിലും   പഠിച്ചു    കൊണ്ടിരുന്ന കാലത്ത് ഇന്നത്തെ   അപേക്ഷിച്ച്   അദ്ധ്യാപനം   താരതമ്യേനെ വിഷമം കുറഞ്ഞതായിരുന്നു   എന്നു തോന്നുന്നു.   സ്കൂളിലും കോളെജിലും അന്നത്തെ അദ്ധ്യാപകന്‍റെ ജോലി വിവരങ്ങള്‍   (information) ശേഖരിച്ച്   വിദ്യാര്‍ത്ഥികളില്‍   എത്തിക്കുക   എന്നതായിരുന്നു ,   ടെക്സ്റ്റ് ബുക്കില്‍   നിന്ന്   കിട്ടുന്ന വി...

ന്യൂ യൊര്‍ക്കിലെ ഇരട്ട ഗോപുരം തകര്‍ക്കലും ഭീകരരുടെ എഞ്ചിനീയറിംഗ് വൈദഗ്ദ്ധ്യവും- അനുസ്മരണം

Image
  അമേരിക്കയിലെ ന്യൂ യോര്‍ക്ക്  നഗരത്തിലെ , 2002 ല്‍   ലോകത്തിലെ  ഏറ്റവും   ഉയരം കൂടിയ  കെട്ടിടം ആയിരുന്ന ഇരട്ട ഗോപുരം ഭീകര വാദികള്‍ തകര്‍ത്തിട്ടു ഈ സെപ്റ്റംബര്‍  11 നു 21   വര്‍ഷം തികഞ്ഞു.   110   നിലകളുണ്ടായിരുന്ന അംബരചുംബികളായ ഈ ഗോപുരങ്ങളില്‍   ലോക  വ്യാപാര  സംഘടനയുടെ ഓഫീസുകള്‍  ആയിരുന്നു  പ്രവര്‍ത്തിച്ചിരുന്നത്. ആ കെട്ടിടത്തില്‍ ബോസ്റ്റണില്‍   നിന്നും  വന്ന രണ്ട്  കൂറ്റന്‍ വിമാനങ്ങള്‍ 20 മിനുട്ട്  ഇടവിട്ട്  ഇടിച്ചു തകര്‍ക്കുകയായിരുന്നല്ലോ ഭീകരര്‍ ചെയ്തത്. വിമാനത്തില്‍ യാത്ര  ചെയ്തിരുന്നവര്‍ അല്ലാതെ ആ കെട്ടിടം തകര്‍ന്നപ്പോള്‍   മരിച്ചത് വിവിധ രാജ്യങ്ങളില്‍ നിന്ന് അവിടെ ജോലി ചെയ്തിരുന്ന മൂവായിരത്തിലധികം നിരപരാധികളായ മനുഷ്യ ജീവികള്‍ ആയിരുന്നു.  ഇത്ര ഭീകരമായ മനുഷ്യത്വ ഹീനമായ പ്രവര്‍ത്തിയെ അപലപിക്കുമ്പോള്‍ തന്നെ ഈ ഭീകരാക്രമണം ആസൂത്രണം ചെയ്തവരുടെ എഞ്ചിനീയറിംഗ് വൈദഗ്ദ്ധ്യം അഭിനന്ദിക്കാതെ  വയ്യ. കൂട്ടത്തില്‍   പറയട്ടെ , ഈ   കെട്ടിടത്ത...

ഒരു രാഷ്ട്രത്തിന്‍റെ പൈതൃകവും കെട്ടിടങ്ങളും : നാട്ടിലും വിദേശത്തും

Image
  ഒരു  പക്ഷേ  നിങ്ങളില്‍  പലര്‍ക്കും അറിയാമായിരിക്കും ഞാനും  എന്‍റെ  കുടുംബവും  ധാരാളം യാത്ര  ചെയ്തിരുന്നു , ഇപ്പോഴും യാത്ര  ചെയ്തുകൊണ്ടും  ഇരിക്കുന്നു.  ഈ യാത്രയില്‍  ഞാന്‍ ശ്രദ്ധിച്ചിട്ടുള്ള  പല കാര്യങ്ങളില്‍ ഒന്ന്  ഇന്നിവിടെ  അവതരിപ്പിക്കുന്നു.   എന്‍റെ   നിരീക്ഷണത്തില്‍ ഒരു   രാജ്യത്തിലെ   പ്രധാന   നഗരങ്ങളിലെ   പ്രധാന   കെട്ടിടങ്ങള്‍ ,    പ്രത്യെകിച്ചും   വിമാന താവളങ്ങള്‍   റെയില്വേ സ്ടെഷനുകള്‍ , പ്രധാന ഓഫീസ് കെട്ടിടങ്ങള്‍   എന്നിവ   ആ രാജ്യത്തിന്‍റെ   പൈതൃകവും   പാരമ്പര്യവും    മറ്റുള്ളവര്‍ക്ക്    കാണിച്ചു    കൊടുക്കുന്ന   രീതിയില്‍ ഉള്ളത് ആവേണ്ടതല്ലേ. എന്നാല്‍   നമ്മുടെ രാജ്യത്ത് പലപ്പോഴും ഇത്തരം   കെട്ടിടങ്ങള്‍ വെറും കോണ്‍ ക്രീറ്റ്   ചതുരങ്ങളായി അല്ലേ നിര്‍മ്മിക്കുന്നത്. ഒരു   പക്ഷേ   ബാംഗളൂരിലെ   വിധാന്‍   സൌധമൊ മദിരാശി   സെന്‍റ്രല്‍   റെയില്വേ സ്ടെഷന...

നമ്മുടെ നാട്ടില്‍ തവളപിടുത്തം, ഇവിടെ തവള സംരക്ഷണം

Image
ഞങ്ങളുടെ കുട്ടനാട്ടില് ‍ ഒരു കാലത്ത് ധാരാളമായി ഉണ്ടായിരുന്ന തവള (മാക്രി) കളെ രാത്രികാലങ്ങളില് ‍ പെട്റോമാക്സ് വിളക്കും ചാക്കുമായി പോയി ആള് ‍ ക്കാര് ‍ കമ്പി വല വെച്ചു പിടിക്കുമായിരുന്നു. ഇവയുടെ പിന് ‍ കാലിന് ‍ റെ ഭാഗത്തുള്ള മാംസം കൊഞ്ചു പോലെ വളരെ സ്വാദുള്ള നല്ല ഒരു ഭക്ഷ്യ വിഭവം ആണെന്ന് കണ്ട് അന്നു നല്ല വരുമാനം കിട്ടുന്ന ഒരു തൊഴില് ‍ ആയിരുന്നു. പിങ്കാല് ‍ മുറിച്ചു മാറ്റിയ തവളകള് ‍ ജീവന് ‍ പിടഞ്ഞു മരിക്കുന്നതും ഒരിക്കല് ‍ കാണേണ്ട വിഷമ വും ഉണ്ടായിട്ടുണ്ട്. എന്നാല് ‍ ഇന്ന് കുട്ടനാട്ടില് ‍ തവള കള് ‍ തീരെ ഇല്ലാതായിരിക്കുന്നു, ഏതാനും പൊട്ടക്കു ളങ്ങളിലോ മറ്റൊ കണ്ടാലായി. കൊതുകിനെയും ഈച്ചകളെയും പോലുള്ള ക്ഷുദ്രജീവികളെ തിന്നുന്ന ഇവയുടെ “ക്രാ ക്രാ” വിളികള് ‍ രാത്രികളെ ശബ്ദ മുഖരിതമാക്കുമായിരുന്നു. അതെല്ലാം ഇന്നൊരു കഥ. എന്നാല് ‍ കഴിഞ്ഞ ദിവസം ഞാന് ‍ ഇവിടെ സ്കോട്ട്ല ണ്ടില് ‍ ഒരു പാര് ‍ ക്കില് ‍ കണ്ടത് എന്താണെന്നു പറയട്ടെ. അവിടെ പാര് ‍ ക്കിലെ കുളത്തിന് ‍ റെ ഒരു വശത്തു കുറ്റിക്കാടുകള് ‍ ക്കിടയില് ‍ കൂടി പോകുന്ന റോഡില് ‍ ചില ബോര് ‍ ഡുകള് ‍ വെച്ചിര...