സ്വാമി ഉദിത് ചൈതന്യജി പറഞ്ഞതു :
ദാനം എന്ന കല നദികൾ അവയിലെ വെള്ളം കുടിക്കുന്നില്ല, വൃക്ഷങ്ങൾ അവയിലെ പഴങ്ങൾ ഭക്ഷിക്കുന്നില്ല, മഴ മേഘങ്ങൾ അവ മൂലം വളരുന്ന ധാന്യങ്ങൾ ആഹരിക്കുന്നില്ല. മാന്യന്റെ ധനം മറ്റുള്ളവറ്ക്കു വേണ്ടി ഉള്ളതാണു. ദാനം കൊടുക്കുന്നതു നല്ല കാര്യം ആണെന്നും എല്ലാവരും കൊടുക്കുവാൻ ശീലിക്കണം എന്നും അംഗീകരിച്ചാലും ചില ചോദ്യങ്ങൾക്കു ഉത്തരം കാണേണ്ടതുണ്ടു. 1.എപ്പോഴാണു കൊടുക്കേണ്ടതു? മഹാഭാരതത്തിലെ കഥ ഓർമിക്കുന്നില്ലേ? യുധിഷ്ടിരന്റെ സമീപം ഒരു യാചകൻ ഭിക്ഷ ചോദിച്ചു ചെല്ലുന്നു. നിങ്ങൾ നാളെ വരൂ എന്നു പറഞ്ഞു യുധിഷ്ടിരൻ അയാളെ മടക്കുന്നു. അപ്പോൾ ഭീമ സേനനൻ ചിരിച്ചു കൊണ്ടു പറയുന്നു “ അല്ല, നമ്മുടെ ജ്യേഷ്ടൻ മരണത്തെ കീഴടക്കി കഴിഞ്ഞല്ലൊ. കാരണം നാളെ ഭിക്ഷ കൊടുക്കാൻ അദ്ദേഹം ജീവിച്ചിരിക്കും എന്നു ഉറപ്പാക്കിയതു പോലെ.” അതുകൊണ്ടു ഭിക്ഷ കൊടുക്കാൻ സമയം നോക്കെണ്ടതില്ല. 2. എത്രമാത്രം കൊടുക്കാം ? ചരിത്രത്തിൽൽ നിന്നു ഒരേടു. റാണാ പ്രതാപ് സിങ് മുഗളന്മാരുമായി യുദ്ധത്തിൽ തോറ്റു എല്ലാം നഷ്ടപ്പെട്ടു. ധനവും എല്ലാം, പ്രത്യേകിച്ചു പ്രതീക്ഷ പോലും നഷ്ടമായിരുന്ന സമയത്തു അദ്ദേഹത്തിന്റെ മുൻ മന്ത്രി ഭമാഷ തന്റെ ധനം മുഴുവൻ രാജാവിന്റെ കാ...