ശിശിരം : പ്രകൃതിയിലെ വര്ണ വൈവിദ്ധ്യങ്ങളുടെ പ്രപഞ്ചം വടക്കെ അമേരിക്കയില്‍
നമ്മുടെ നാട്ടില്‍ കാണാന്‍ ഇല്ലാത്ത, തണുപ്പ് രാജ്യങ്ങളില്‍ മാത്രമുള്ള ഒരു കാലാവസ്ഥാ പ്രതിഭാസം ആണ് ശിശിരം അഥവാ ഫാള്‍. വസന്തത്തിന്റെ പിന്നാലെ വരുന്ന ശിശിരവും സുന്ദരം തന്നെ. സൂര്യന്‍ ഭൂമധ്യരേഖയില്‍ എത്തുമ്പോള്‍ ഭൂമിയില്‍ മുഴുവന്‍ രാത്രിയും പകലും തുല്യമായിരിക്കുമല്ലോ. ഇക്വിനോക്സ് എന്നറിയപ്പെടുന്ന ഇത് സംഭവിക്കുന്നത് സെപ്റ് 22 നും മാര്ച് 20 നും അടുത്താണ്. ഇക്വിനോക്സ് കഴിഞ്ഞു, തണുപ്പ് കാലത്തിന്റെ വരവായി. അമേരിക്കയില്‍ കൂടുതല്‍ തണുപ്പുള്ള മസാച്ചുസെറ്റ്സ്, വേര്മോന്റ്റ്, ന്യു ഹാമ്പ്ഷയര്‍, മെയിന്‍ എന്നീ സംസ്ഥാനങ്ങളില്‍ ( ന്യൂ ഇന്ഗ്ലണ്ട്) ഇത് വളരെ ഭംഗിയുള്ളതായി കാണപ്പെടുന്നു. ഈ സമയത്ത് മിക്കവാറും എല്ലാ മരങ്ങളിലും ഇലകളുടെ പച്ച നിറം മാറി, മഞ്ഞയായി ഓറഞ്ചു നിറമായി, ചുവപ്പ് നിറമായി ഇലകള്‍ എല്ലാം ക്രമേണ കൊഴിഞ്ഞു വീഴുന്നു. (ഫാള്‍ എന്ന പേര്‍ ഇതുകൊണ്ട് തന്നെ ). പല സ്ഥലങ്ങളിലും ഇത് തുടങ്ങുന്നതിനു സമയ വ്യത്യാസമുണ്ട് എങ്കിലും പൊതുവേ ഒക്ടോബര്‍ മദ്ധ്യം ആകുമ്പോള്‍ ഇലകളെല്ലാം മഞ്ഞ ഓറഞ്ചു, ചുവപ്പ് നിറങ്ങളിലായി അത്യപൂര്‍വമായ വര്‍ണവൈവിധ്യത്തോടെ നില്കുന്നത് കാണാം. രണ്ടാഴ്ച കഴി...