ശിശിരം : പ്രകൃതിയിലെ വര്ണ വൈവിദ്ധ്യങ്ങളുടെ പ്രപഞ്ചം വടക്കെ അമേരിക്കയില്‍

നമ്മുടെ നാട്ടില്‍ കാണാന്‍ ഇല്ലാത്ത, തണുപ്പ് രാജ്യങ്ങളില്‍ മാത്രമുള്ള ഒരു കാലാവസ്ഥാ പ്രതിഭാസം ആണ് ശിശിരം അഥവാ ഫാള്‍. വസന്തത്തിന്റെ പിന്നാലെ വരുന്ന ശിശിരവും സുന്ദരം തന്നെ. സൂര്യന്‍ ഭൂമധ്യരേഖയില്‍ എത്തുമ്പോള്‍ ഭൂമിയില്‍ മുഴുവന്‍ രാത്രിയും പകലും തുല്യമായിരിക്കുമല്ലോ. ഇക്വിനോക്സ് എന്നറിയപ്പെടുന്ന ഇത് സംഭവിക്കുന്നത്‌ സെപ്റ് 22  നും മാര്ച് 20നും അടുത്താണ്. ഇക്വിനോക്സ് കഴിഞ്ഞു, തണുപ്പ് കാലത്തിന്റെ വരവായി. അമേരിക്കയില്‍ കൂടുതല്‍ തണുപ്പുള്ള മസാച്ചുസെറ്റ്സ്, വേര്മോന്റ്റ്, ന്യു ഹാമ്പ്ഷയര്‍, മെയിന്‍ എന്നീ സംസ്ഥാനങ്ങളില്‍ ( ന്യൂ ഇന്ഗ്ലണ്ട്) ഇത് വളരെ ഭംഗിയുള്ളതായി കാണപ്പെടുന്നു. ഈ സമയത്ത് മിക്കവാറും എല്ലാ മരങ്ങളിലും ഇലകളുടെ പച്ച നിറം മാറി, മഞ്ഞയായി ഓറഞ്ചു നിറമായി, ചുവപ്പ് നിറമായി ഇലകള്‍ എല്ലാം ക്രമേണ കൊഴിഞ്ഞു വീഴുന്നു. (ഫാള്‍ എന്ന പേര്‍ ഇതുകൊണ്ട് തന്നെ ).   പല സ്ഥലങ്ങളിലും ഇത് തുടങ്ങുന്നതിനു സമയ വ്യത്യാസമുണ്ട് എങ്കിലും  പൊതുവേ ഒക്ടോബര്‍ മദ്ധ്യം ആകുമ്പോള്‍ ഇലകളെല്ലാം മഞ്ഞ ഓറഞ്ചു, ചുവപ്പ് നിറങ്ങളിലായി അത്യപൂര്‍വമായ വര്‍ണവൈവിധ്യത്തോടെ നില്കുന്നത് കാണാം. രണ്ടാഴ്ച കഴിഞ്ഞാല്‍ ഈ മരങ്ങളിലെ ഇലകളെല്ലാം പൊഴിഞ്ഞു  ഇലയില്ലാ വൃക്ഷങ്ങളായി ഡിസംബര്‍ മുതലുള്ള അതിശൈത്യത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയായി.  ചുറ്റുമുള്ള മിക്കവാറും എല്ലാ ജന്തുക്കളും ഇതിനുള്ള തയാറെരെടുപ്പു കാണാം, അണ്ണാനും അതിന്റെ ചെറിയ കുടുബക്കാരനായി ചിപ്മന്കും (Chipmununk) എല്ലാം തിരുതകൃതിയായി ഭക്ഷണം ശേഖരിക്കുന്നു. മിക്കവാറും അതി ശൈത്യതിന്റെ മൂന്നുനാലു മാസം സ്വന്തം കൂട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാതെ കഴിയാനുള്ള ഭക്ഷണം  അവ സൂക്ഷിച്ചു വെക്കുന്നു.  പക്ഷികള്‍ മിക്കവാറും എല്ലാം തന്നെ ദേശാടനം നടത്തുന്നു, ഏറ്റവും ചെറിയ പക്ഷിയായ  ഹമ്മിംഗ് ബേര്‍ഡ് പോലും ദേശാടനം നടത്തുന്നു എന്ന് പറഞ്ഞാല്‍ അതിശയോക്തി ഇല്ല.

ഭൂമദ്ധ്യ രേഖയ്ക്ക് തൊട്ടടുത്ത്‌ താമസിക്കുന്ന നമുക്ക് രണ്ടു കാലാവസ്തയല്ലേ ഉള്ളൂ,, മഴക്കാലവും മഴയില്ലാത്ത കാലവും, ഡിസംബര്‍ മാസത്തെ ഉറങ്ങാന്‍ സുഖമുള്ള ചെറിയ തണുപ്പും ഏപ്രില്‍ മേയ് മാസത്തെ വിയര്‍ത്തു വിഷമിക്കുന്ന ചൂടും മറ്റുള്ള സ്ഥലങ്ങളെ അപേക്ഷിച്ച് അത്ര കഠിനമല്ലല്ലോ.  ഈ കാലാവസ്ഥ മാത്രം അറിയുന്ന നമുക്ക് ഈ കാലാവസ്ഥാ വ്യതിയാനങ്ങള്‍ അത്ഭുതമായി തോന്നാം.

ഞങ്ങള്‍ ഏതാനും  ദിവസങ്ങള്‍ കഴിഞ്ഞു നാട്ടിലേക്ക് പുറപ്പെടുന്നതുകൊണ്ട്
 ഇതിന്റെ തുടക്കം എങ്കിലും കാണാന്‍ കഴിയുമോ എന്ന് കരുതി. ഞങ്ങളുടെ തൊടിയില്‍ പച്ചനിറം  മാറി മഞ്ഞ ആകുന്നെ ഉള്ളൂ, അതുകൊണ്ടു  
വേര്മോണ്ട് എന്ന അയല്‍സംസ്ഥാനത്തിലെ വുഡ്സ്റ്റോക്ക് എന്ന നഗരത്തിലേക്ക് പോയി. അവിടെ അപ്പലേച്ച്യന്‍ കുന്നുകളില്‍ കുറെ നിറം വന്നിട്ടുന്റെന്കിലും കാര്യമായ തുടക്കം ആയിട്ടില്ല. ഫാള്‍ വൈകിയാല്‍ തണുപ്പുകാലം ശക്തിയായിരിക്കും എന്നൊരു ചൊല്ലുണ്ട്, കഴിഞ്ഞ തവണ മോശമല്ലാത്ത വിന്റര്‍ ആയിരുന്നു, ഇത്തവണ എങ്ങിനെയാനൊ? കാത്തിരുന്നു കാണാം, ഏതായാലും ക്രുസ്തുമസിനു സാന്താക്ലോസ്  റെയിന്‍ ഡീയര്‍ വലിക്കുന്ന വണ്ടിയില്‍ തന്നെ തന്നെ മഞ്ഞിനുമുകളില്‍ കൂടി വന്നാലെ ഇവിടത്തെ സ്ഥിരതാമസക്കാര്‍ക്ക് സന്തോഷം ആകുകയുള്ളൂ. നമുക്ക് ശരീരക്കൂറിന് ഇത് പിടിക്കുകയില്ല.


ഞാന്‍ എടുത്ത ചിത്രങ്ങളോടൊപ്പം ഗൂഗിളില്‍ നിന്ന് നല്ല ചില ചിത്രങ്ങള്‍ കൂടി കൊടുക്കുന്നു. താഴെ കാണുന്ന വിഡിയോകള്‍ കണ്ടാല്‍ നന്ന്, പ്രകൃതിയുടെ വികൃതികള്‍ എത്ര കണ്ടാലും മതിവരില്ല, തീര്‍ച്ച.



Google Images :






Comments

വീകെ said…
ശിശിരമേ നീയെത്ര മനോഹരീ......!

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

കീചക വധം കഥകളി

നളചരിതം മൂന്നാം ദിവസം കഥകളി