സാന്‍ ഡീഗോ തുറമുഖം

നമ്മുടെ അറബിക്കടലിന്റെ റാണിയായ കൊച്ചി തുറമുഖം പോലെ ഒരു ഉള്‍ക്കടലിലേക്ക് നീങ്ങിയാണ്‌ സാന്‍ ഡീഗോ തുറമുഖവും.തുറമുഖം കാണാന്‍ വരുന്നവര്‍ക്ക് ബോട്ടില്‍ കൊണ്ടു പോയി ഏകദേശം ഒരു മണിക്കൂര്‍ തുറമുഖം ചുറ്റി കാണിച്ചു കൊടുക്കും. ബോട്ടില്‍ വച്ച് ഡിന്നര്‍ കഴിക്കാന്‍ ഉള്ള പ്രത്യേക ബോട്ടുയാത്രയും ഉണ്ട്. ഇന്ഗ്ലീഷില്‍ തുറമുഖത്തിന്റെ വിവിധ ഭാഗങ്ങളെപ്പറ്റി വിവരണവും ഉണ്ട്. മൃഗശാലയില്‍ രാവിലെ മുതല്‍; നടന്നു തളര്‍ന്ന ഞങ്ങള്‍ക്ക് കടല്‍കാറ്റും കൊണ്ടുള്ള ബോട്ട് യാത്ര ക്ഷീണം മാറ്റാനും രാത്രിയിലെ ഭക്ഷണസമയം ആകുന്നതു വരെ നേരം പോക്കാനും പ്രയോജനപ്പെട്ടു. നമ്മുടെ നാട്ടിലെ പോലെ സുരക്ഷാപരിശോധനയൊന്നും ഇല്ലായിരുന്നു. വണ്ടി പാര്‍ക്ക് ചെയ്തു  ബോട്ടിലേക്ക് പ്രവേശനത്തിനുള്ള ടിക്കറ്റ് വാങ്ങി ഞങ്ങള്‍ ബോട്ടില്‍ കയറി, വലിയ ബോട്ടാണ്, മുകളില്‍ ഇരിക്കാന്‍ കസേരകള്‍ ഉണ്ട്, താഴെയും. വലിയ തിരക്കില്ലാഞ്ഞത് കൊണ്ടു മുകളില്‍ തന്നെ കയറി ഇരുന്നു.
1962ല്‍  സാന്‍ ഡീഗോ കാലിഫോര്ണിയാ സംസ്ഥാനത്തിലെ ഒരു സ്വതന്ത്ര തുറമുഖം ആയി പ്രഖ്യാപിക്കപ്പെട്ടു. ഇത് ഒരു സ്വയംഭരണ സ്ഥാപനമാണ്‌. അമേരിക്കയിലെ മുപ്പതോളം കണ്‍ടെയിനര്‍ തുറമുഖങ്ങളില്‍ ഒന്നാണിത്. 3,300,000 മെട്രിക് ടണ്‍ സാധനങ്ങള്‍ വര്‍ഷാവര്‍ഷം കയറ്റി ഇറക്കുന്നു ഇവിടെ. മറ്റു രാജ്യങ്ങളില്‍ നിന്ന്  അമേരിക്കയിലേക്ക് അയക്കുന്ന  ഹോണ്ടാ, ഇസുസു,അകുര,വോക്സ്‌ വാഗണ്‍ നിസ്സാന്‍ മിറ്റ്സുബിഷി ഹിനോ എന്നീ മോട്ടോര്‍ കാറുകള്‍ ഇവിടെ ആണ് ഇറക്കുന്നത്‌. 1990 ലാണ് വാഹനങ്ങള്‍ ഇവിടെ ഇറക്കി തുടങ്ങിയത്. ആദ്യവര്ഷം തന്നെ 15,589   വാഹനങ്ങള്‍ ഇറക്കുമതി ചെയ്തു. ഇപ്പോള്‍ ശരാശരി എണ്ണം  400,000 കവിഞ്ഞു. 1993ല്‍ ഫ്രീസര്‍ സൌകര്യങ്ങള്‍ ഉള്ള ഓരോ ഡോക്ക് തുറമുഖത്തില്‍ ഉണ്ടാക്കി. ഡോള്‍ ഫുഡ് കമ്പനി എന്ന സ്ഥാപനം ഈ ഡോക്ക് 20 വര്‍ഷത്തെ വാടകയ്ക്ക് എടുത്തിരിക്കുകയാണ്. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഴപ്പഴം മിക്കവാറും ഈ തുറമുഖം വഴിയാണ് വരുന്നത്. ഏകദേശ, 1.8 ബില്ല്യന്‍ ( ഒരു ബില്ലിയന്‍ = 1000,000,000) പൌണ്ട് ആണ് ഒരു വര്ഷം ഇറക്കുമതി ചെയ്യുന്ന വാഴപ്പഴം. ചൈനയില്‍ നിന്ന് വരുന്ന ധാരാളം സാധനങ്ങളും ഈ തുറമുഖം വഴിയാണ് വരുന്നത്.
തുറമുഖത്തിന്റെ ഉള്ളില്‍ ഉള്ള ദ്വീപിലാണ് നേവിയുടെ ആഫീസുകളും മറ്റും, കൊച്ചിയിലെപ്പോലെ തന്നെ. കരയോടടുത്തു ഒരു അന്തര്സമുദ്ര കപ്പലുകള്‍ അടുപ്പിച്ചിടാനും വേണ്ട അറ്റകുറ്റപണി നടത്താനും ഉള്ള സൗകര്യവും ഉണ്ട്.. കൊച്ചിയിലെപ്പോലെ അഴിമുഖം ദൂരെ കാണാം.
തുറമുഖത്തിന്റെ ഒരു ഭാഗത്ത്‌ വാര്‍ഫില്‍ നിറയെ കടല്‍ സിംഹങ്ങള്‍  (See lions) കിടക്കുന്നു, വെയില്‍ കായാന്‍ എന്നോണം. 

അമേരിക്കയില്‍ സെപ്തംബര്‍ രണ്ട് തൊഴിലാളികളുടെ ദിനം ആയി ആഘോഷിക്കുന്നു. ഇതോടനുബന്ധിച്ച് സാന്‍ഡീഗോ  തുറമുഖത്തു വച്ച് ഒരു പായ്കപ്പലുകളുടെ പ്രദര്‍ശനവും മണല്‍ ശില്പങ്ങളുടെ മത്സരവും ഒരു ചിത്ര രചനാ മത്സരവും നടക്കുന്നുണ്ട്. ഇത്തവണ ആഗ 30 മുതല്‍ സെപ്റ്റംബര്‍ രണ്ടു വരെയാണ് ഈ പ്രദര്‍ശനം. ഞങ്ങള്‍ ചെന്ന ദിവസം പഴയ പായ്കപ്പലുകള്‍ വന്നു  ചേര്‍ന്ന് കൊണ്ടിരിക്കുന്നെ ഉള്ളൂ. മണലിലെ ശില്പങ്ങള്‍ക്കുള്ള തയാറെടുപ്പ് കണ്ടില്ല, അതോ ഞങ്ങള്‍ ആ സ്ഥലത്തേക്ക് പോകാത്തത് കൊണ്ടാണോ അറിയില്ല.  കഴിഞ്ഞില്ല. ഇതിനെപറ്റിയുള്ള ഒരു യുട്യുബ് വിഡിയോ http://youtu.be/4a72dL7Ozv0
ഈ ലിങ്കില്‍ കാണാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സയിറ്റ് http://www.portofsandiego.org/recreation/3341-festival-of-sail-sand-sculpting-event-enliven-san-diego-bay-waterfront-labor-day-weekend.html
സന്ദര്‍ശിക്കുക.
തുറമുഖത്തിന്റെ ഒരു ഭാഗത്തായി ഒരു വലിയ വിമാന വാഹിനികപ്പല്‍ നംകൂരം ഇട്ടപോലെ കിടക്കുന്നു. യു എസ എസ മിഡ്വേ എന്ന പഴയ വിമാന വാഹിനികപ്പലാണത്. അതിനുള്ളില്‍ നേവിയുടെ ഒരു പ്രദര്‍ശനം ഒരുക്കിയിട്ടുണ്ട്. നാവികരേയും എല്ലാം മഡാം തുസ്സാടിന്റെ മെഴുകു പ്രതിമകള്‍ പോലെ കൃത്രിമമായി നിര്‍മിച്ചിരിക്കുന്നു. കപ്പലിന്റെ മുകള്‍ ഭാഗത്ത്‌ ബൈനോക്കുലേര്സ്  രണ്ടു നേവല്‍ പട്ടാളക്കാര്‍ ആള്‍ക്കാരെ ശ്രദ്ധിച്ചു നോക്കുന്നു. പൂര്‍ണകായരൂപം കണ്ടിട്ട് യഥാര്‍ത്ഥമായി ആള്‍ക്കാര്‍ നില്കുന്നത് പോലെ തന്നെ. അഞ്ചു മണി കഴിഞ്ഞത് കൊണ്ടു പ്രദര്‍ശനസമയം കഴിഞ്ഞിരുന്നു. എങ്കിലും പുറത്തു നിന്ന് നോക്കി ഞങ്ങള്‍ ഭക്ഷണം കഴിക്കാന്‍ സ്ഥലം അന്വേഷിച്ചു തുടങ്ങി.

കുട്ടികള്‍ ഐഫോണില്‍ ഇന്ത്യന്‍ റെസ്റ്റൊരന്റ്റ് അന്വേഷിച്ചു തുടങ്ങി. ഏതാനും മൈലുകള്‍ക്കുള്ളില്‍ തന്നെ എട്ടു ഇന്ത്യന്‍ റെസ്റ്റൊരന്റുകള്‍ ഉള്ളതായി കണ്ടു. ആള്‍ക്കാരുടെ അഭിപ്രായവും റേറ്റിങ്ങും നോക്കി ഗൂര്മേ ഇന്ത്യ (Gourmey India) എന്ന റെസ്റ്റൊരന്റില്‍ എത്തി. പൊതുവേ  ഏഷ്യന്‍ വംശജര്‍ ധാരാളം ഉള്ള സ്ഥലമാണ് കാലിഫോര്‍ണിയ. വാഹനം പാര്‍ക്ക് ചെയ്യാനാണ് ഏറ്റവും വിഷമം. ഒരു പാര്‍ക്കിംഗ് സ്ഥലത്ത് പരസ്യം കണ്ടു ‘ ഇവിടെ മൂന്നു മണിക്കൂര്‍ പാര്‍ക്കിങ്ങ് സൌജന്യം പത്തു ഡോളറിലധികം കെട്ടിടത്തിലെ ഏതെങ്കിലും കടയില്‍ നിന്ന് സാധനം വാങ്ങിയാല്‍’ എന്ന്. ഏതായാലും ചില്ലറ സാധനം വാങ്ങേണ്ടതും ഉണ്ട്. അത് കൊണ്ടു അവിടെത്തന്നെ കയറി. ഗൂര്‍മെയില്‍ ചെന്നപ്പോള്‍ തീരെ തിരക്കില്ല. ഒരു സര്‍ദാര്‍ജിയും ഭാര്യയും മക്കളും കൂടി നടത്തുന്ന സ്ഥാപനം ആണ്. പുറത്തു സ്വീകരണത്തിന് മാത്രം ഒരു അമേരിക്കന്‍ സ്ത്രീ ഉണ്ട്. ഭക്ഷണം കഴിക്കാന്‍ റോഡരികില്‍ വരാന്തയിലോ അകത്തോ ഇരിക്കാന്‍ സൗകര്യം ഉണ്ട്. കുട്ടികള്‍ ഉള്ളത് കൊണ്ടു ഞങ്ങള്‍ അകത്തു തന്നെ ഇരുന്നു. എല്ലാ വിഭവങ്ങളും ഉണ്ട്. ചിക്കന്‍ ചെട്ടിനാടും നാനും ദോശയും എല്ലാം. കുട്ടികള്‍ക്ക് ദോശയും വലിയവര്‍ക്കു ചിക്കനും നാനും വാങ്ങി, ഭക്ഷണം നന്ന്. സര്‍ദാരിന്റെ മകന്റെ വിനയം നിറഞ്ഞ പെരുമാറ്റം, കുഞ്ഞുങ്ങള്‍ക്ക്‌ പപ്പടം പോലയുള്ള എന്തോ സാധനം ഫ്രീ ആയി കൊണ്ടു വച്ച്. അതും കൊറിച്ചു അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഭക്ഷണം എത്തി. രുചികരമായ ഭക്ഷണം. ഹോട്ടലിന്റെ റിവ്യൂ ശരിയായിരുന്നു. ഭക്ഷണം കഴിഞ്ഞിറങ്ങിയപ്പോള്‍  കാര്‍ പാര്‍ക്കിംഗ് ഫീ ബില്ല് കാണിച്ചാല്‍ ഒഴിവാക്കും എന്ന് അയാള്‍ പറഞ്ഞു. വണ്ടി എടുത്തു ഗെയിറ്റില്‍ എത്തിയപ്പോള്‍ കറമ്പി മദാമ്മ സമ്മതിക്കുകയില്ല, ബില്ല് എവിടെയോ പോയി അപ്രൂവ്‌ ചെയ്യിക്കണമത്രേ. രാത്രി ആയി കുട്ടികളെയും കൊണ്ടു കറങ്ങാന്‍ വയ്യാത്തത് കൊണ്ടു പറഞ്ഞ പണം ( 15  ഡോളര്‍ കൊടുത്തു ഹോട്ടലിലേക്ക് തിരിച്ചു.

 ഞാന്‍ എടുത്ത വിഡിയോയും കാണാം :
For some statistics reference to Wikipedia

Comments

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

മധ്യമ വ്യായോഗം -

കീചക വധം കഥകളി