ഹരിതവാതക ഉത്പാദനവും ശീതീകരണവും
ജീവിത
നിലവാരം നന്നാകുന്തോറും കൂടുതല്‍ ശീതീകരണ യന്ത്രങ്ങളുടെ ഉപയോഗവും കൂടി വരുന്നു, ഇന്ത്യയിലും
മറ്റു രാജ്യങ്ങളിലും. കൂടുതല്‍ വൈദ്യുതി വേണ്ടി വരുന്നു എന്നതുമാത്രമല്ല ഇതില്‍
നിന്നുള്ള ദൂഷ്യം. ഫ്രിഡജിലും മറ്റു ശീതീകരണ ഉപകരണങ്ങളിലും തണുപ്പിക്കാന്‍ ഉതകുന്ന
വാതകങ്ങള്‍ അന്തരീക്ഷത്തിലെ ഹരിതഗൃഹ
വാതകങ്ങളുടെ അനുപാതം കൂട്ടുന്നു എന്നത് വസ്തുതയാണ്. ഇവ പ്രധാനമായും ഹൈഡ്രോ ഫ്ലൂരോ
കാര്‍ബണ്‍ (HFC)) പെര്ഫ്ലൂരോ കാര്‍ബണ്‍(PFC), സള്‍ഫര്‍
ഹെക്സാ ഫ്ളൂറൈഡ(SFC: വൈദ്യുത ബന്ധം വേര്‍പെടുത്താന്‍
ഉപയോഗിക്കുന്ന സ്വിച്ചുകളില്‍ ഉപയോഗിക്കുന്നു) എന്നിവയാണ്. അന്തരീക്ഷത്തിലെ ഓസോണ്‍ പാളികളെ
പ്രതികൂലമായി ബാധിക്കുന്നു എന്നതു ഈ വാതകങ്ങളുടെ പ്രധാന ദൂഷ്യം ആയി കരുതിയിരുന്നു.
ഇക്കാരണത്താലാണ് ഇവയുടെ ഉപയോഗം ക്രമേണ കുറയ്ക്കാന്‍ 2011
ല്‍ നടന്ന മോന്‍ട്രിയാല്‍
കാലാവസ്ഥാ വ്യതിയാന സമ്മേളനം ആഹ്വാനം ചെയ്തത്. വാതകങ്ങള്‍ അന്തരീക്ഷത്തില്‍ ലയിക്കുന്നത് വഴിയുള്ള
താപനവും കൂടുതല്‍ ഉപദ്രവകരം. ആണ്. ഇന്നുപയോഗിക്കുന്ന ശീതീകരണ വാതകങ്ങള്‍ സ്വാഭാവികമായുള്ളതല്ല.
ഫ്ലൂറിന്‍ കലര്‍ന്ന വാതകങ്ങളെല്ലാം മനുഷ്യ നിര്‍മിതമാണു. ശീതീകരണത്തിനോടൊപ്പം അലുമിനിയം,
അര്‍ദ്ധചാലകങ്ങള്‍ ഇവയുടെ നിര്‍മാണത്തിലും ഇത്തരം വാതകങ്ങള്‍ ഉണ്ടാവുന്നു. അമേരിക്കയിലും
യുറോപ്യന്‍ കൌണ്‍സില്‍ രാജ്യങ്ങളിലും
ഇത്തരം വാതകങ്ങള്‍ ഉപയോഗിച്ചുള്ള ശീതീകരണ യന്ത്രങ്ങള്‍ ഉണ്ടാക്കാറില്ല. അമേരിക്ക
നമ്മുടെ രാജ്യത്തിലും ഇതിനുള്ള സമ്മര്‍ദം ചെലുത്തിക്കൊണ്ടിരിക്കുന്നു. എന്നാല്‍
ഇന്ത്യ് ഇതിനു മടി കാണിക്കുന്നു ഇതിനുള്ള പ്രധാന കാരണം ഇന്നത്തെ ശീതീകരണ ഉപകരണ
നിര്മാതാക്കളുടെ താല്പര്യങ്ങള്‍ മാത്രമാവാനെ വഴിയുള്ളൂ.
എന്താണ്
ഫ്ലൂറോകാര്‍ബണിനു ദൂഷ്യം?
കുറഞ്ഞ
തോതില്‍ ആണെങ്കിലും അന്തരീക്ഷത്തില്‍ കലരുന്ന ഈ വാതകങ്ങള്‍ 500 വര്‍ഷത്തിനു മേലില്‍ അന്തരീക്ഷത്തില്‍ നിലനില്കുന്നു എന്ന് മനസിലാക്കിയിരിക്കുന്നു. മറ്റു ഹരിത വാതകങ്ങളെക്കാള്‍ ഇവ ആഗോള താപനത്തിന് കൂടുതല്‍ കാരണമാവുന്നു.
ഇവ അന്തരീക്ഷത്തില്‍ കലര്‍ന്നാല്‍ സൂര്യ പ്രകാശം മൂലം മാത്രം അന്തരീക്ഷത്തിന്റെ
വളരെ ഉയര്‍ന്ന ഭാഗത്ത് വച്ച് മാത്രമേ ഇവയ്ക്കു നാശം സംഭവിക്കുകയുള്ളൂ.
ചുരുക്കത്തില്‍ ഫ്ലൂറിന്‍ കലര്‍ന്ന വാതകങ്ങള്‍ ഇക്കാരണത്താല്‍ കുറഞ്ഞ
തോതിലാണെങ്കിലും കൂടുതല്‍ അപകടകാരികള്‍ ആണ്. ഇവയെ കാലക്രമേണ ഒഴിവാക്കേണ്ടത് ആവശ്യമാണ്.
പകരം എന്താണ്
?
ശീതീകരണത്തിന്
മറ്റു പല വാതകങ്ങളും ഉപയോഗിക്കാം. ഇതില്‍ പ്രധാനമായവ കാര്‍ബണ്‍ ഡയോക്സൈഡ്, ഹൈഡ്രോകാര്‍ബന്‍സ്,
അമോണിയ, നൈട്രജന്‍, ഡൈമീതെയില്‍ ഈതര്‍ എന്നിവയാണ്.
മറ്റു വാതകങ്ങള്‍ പരീക്ഷിക്കുന്നത് പോലെ കുറഞ്ഞ ജീവദൈര്‍ഘ്യം ( ഏതാനും മാസങ്ങള്‍ക്കകം
അന്തരീക്ഷത്തില്‍ വച്ച് നശിച്ചു പോകുന്ന ഇനം) ഉള്ള ഹൈഡ്രോഫ്ളൂരോ കാര്‍ബനുകളും
ഉപയോഗിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. എന്തിനു സാധാരണ വെള്ളം പോലും ഉപയോഗിച്ച്
പരീക്ഷണങ്ങള്‍ നടതുന്നുണ്ട്. ഹൈഡ്രോ കാര്‍ബന്‍ ഉപയോഗിക്കുന്നതിനുള്ള പ്രധാന തകരാര്‍
അവ പെട്ടെന്ന് തീപിടിക്കും എന്നുള്ളതാണ്. അതുകൊണ്ടു വാഹനങ്ങളില്‍ അവ ഉപയോഗിക്കുമ്പോള്‍
പ്രത്യേക സുരക്ഷയില്‍ ശ്രദ്ധിക്കണം. എന്നാല്‍ കാര്‍ബണ്‍ ഡയോക്സൈഡ് വളരെയധികം ഉപയോഗ
പ്രദമാണ്. മറ്റു രാജ്യങ്ങളില്‍ ഈ പുതിയ
വാതകങ്ങള്‍ ഉപയോഗിച്ച് ശീതീകരണ ഉപകരണങ്ങള്‍ നിര്‍മിച്ചു വരുന്നു. നമ്മുടെ
നാട്ടില്‍ ഇതിനുള്ള ശ്രമങ്ങള്‍ വളരെ മെല്ലെയേ നീങ്ങുന്നുള്ളൂ എന്നത് ഖേദകരമാണ്.
പുതിയ തരം റെഫ്രിജെറേറ്ററും ഫ്രീസറുകളും കാലത്തിന്റെ ആവശ്യമാണ്.
References
6. 6. U.S. Department of State (2007). Projected Greenhouse Gas
Emissions In: Fourth Climate Action Report to the UN Framework Convention on
Climate Change . U.S. Department of State, Washington, DC,
USA.
Comments