ബാലിയിലേക്ക് - 3 : കോടിപതിയല്ല ലക്ഷപ്രഭു , ക്ഷേത്രങ്ങളും
ഇന്തോനേഷ്യയിലെ
നാണയം രുപായ ആണ് . (IDR
Indonesian Rupaih) ഇതിന്റെ
വിനിമയം ആയിരക്കണക്കിനാണ്
. പണ്ടു
ടര്‍ക്കിയില്‍ ഒരു മില്ല്യന്‍
ലീറ കൊടുത്താല്‍ ഒന്നര
അമരിക്കന്‍ ഡോളര്‍ കിട്ടുമായിരുന്നു.
അതുകൊണ്ടു
ഒരു ചായ കുടിയ്ക്കാനും പത്തു
ലക്ഷം ലീറ കൊടുക്കണമായിരുന്നു.
എല്ലാവരുടെ
കയ്യിലും കോടികള്‍ ,
അതുകൊണ്ടു
എല്ലാവരും കോടി പതികളായിരുന്നു.
പക്ഷെ ഇവിടെ
ഒരു ഡോളറിനു 13000 – 14000 IDR
കിട്ടും ഒരു
ഡോളറിനു. അതുകൊണ്ടു
കോടിപതിയായില്ലെങ്കിലും
എല്ലാവര്ക്കും ലക്ഷ പ്രഭുവാകാന്‍
വിഷമമില്ല. പക്ഷെ
ഒരു ചായ കുടിക്കണമെങ്കില്‍
30000 – 40000 IDR കൊടുത്താലേ
കിട്ടൂ. നമ്മുടെ
നാട്ടില്‍ ഈ നാണയം കിട്ടാന്‍
സാദ്ധ്യത കുറവാണ്,
മലയേഷ്യന്‍
രിങ്കിറ്റും സിങ്കപൂര്‍
ഡോളറും കിട്ടുമെങ്കിലും .
അതുകൊണ്ടു
എല്ലാവര്ക്കും സ്വീകാര്യമായ
അമേരിക്കന്‍ ഡോളര്‍ തന്നെ
കരുതുകയാണ് നല്ലത് പക്ഷെ
വിനിമയം ചെയ്യുമ്പോള്‍
സൂക്ഷിച്ചില്ലെങ്കില്‍ പണി
പാളും എന്നോര്താല്‍ നന്ന്.
അംഗീകൃത വിനിമയ
ഏജെന്‍സികളില്‍ നിന്ന്
മാറിയാല്‍ റേറ്റ് അല്പം
കുറവാണെങ്കിലും ചതിക്കപ്പെടുകയില്ല,
പ്രത്യേകിച്ചും
എണ്ണിനോക്കിയില്ലെങ്കില്‍
.
എല്ലാ
വീട്ടിലും ക്ഷേത്രം !!
ബാലിയിലെ
മറ്റൊരു പ്രത്യേകത ക്ഷേത്രങ്ങളാണ്.
എല്ലാ വീടുകളിലും
ഒരു ചെറിയ ക്ഷേത്രം ഉണ്ടാവും
അവിടെ ഒരു പ്രതിമയും.,
എല്ലാ ദിവസവും
രാവിലെ അവിടെ വിളക്ക് വെച്ച്
പ്രസാദം ( ഭക്ഷണം)
വെച്ചതിനു
ശേഷമേ അവര്‍ ദൈനംദിന പരിപാടികള്‍
തുടങ്ങുകയുള്ളൂ. കടകളുടെ
മുമ്പില്‍ പോലും ഇത്തരം
കുട്ടി ക്ഷേത്രങ്ങള്‍ കാണാം.
മിക്കവാറും
പ്രതിമകളില്‍ മാല ചാര്‍ത്തി
താഴത്തെ ഭാഗം ഒരു കള്ളി
മുണ്ട് കൊണ്ടു ചുറ്റി
മറച്ചിരിക്കും, മിക്കവാറും
കറുപ്പും വെളുപ്പും കളം കളം
ആയ നമ്മുടെ ഒരു കൈലി മുണ്ട്
പോലെയുള്ള വസ്ത്രം.
മറ്റു ചില
പ്രതിമകളില്‍ മഞ്ഞ വസ്ത്രവും
ഉടുപ്പിച്ചിട്ടുണ്ട്.
നമ്മുടെ
നാട്ടില്‍ ലുങ്കി ( കൈലി
) അമ്പലത്തില്‍
മാത്രമല്ല കോളേജു ലൈബ്രറിയില്‍
പോലും അനുവദനീയമല്ല
എന്നോര്‍ക്കുമ്പോള്‍ ഈ കൈലി
ചുറ്റിയ ദൈവങ്ങളെ കാണുമ്പോള്‍
അത്ഭുതം സ്വാഭാവികം.
കേരളത്തിലെ
പഴയ തറവാടുകളില്‍ മുറ്റത്ത്
ഒരു തുളസിത്തറയും ചിലയിടങ്ങളില്‍
സര്‍പ്പക്കാവും അടുത്ത കാലം
വരെ ഉണ്ടായിരുന്നു എന്നത്
സത്യം. ഗൃഹനാഥ
രാവിലെ കുളിച്ചു തുളസിക്ക്
കിണ്ടിയില്‍ വെള്ളം ഒഴിച്ച്
നില വിളക്ക് കൊളുത്തി
തുളസിക്കതിര്‍ മുടിയില്‍
ചൂടി പ്രാര്‍ഥിച്ചതിനു ശേഷമേ
വീട്ടു കാര്യങ്ങള്‍
നോക്കുമായിരുന്നുള്ളൂ.
വൈകുന്നേരം
സര്‍പ്പക്കാവില്‍ വിളക്ക്
കത്തിക്കുന്നത് വീട്ടിലെ
കന്യകമാരുടെ കടമയായിരുന്നു.
ഇതൊക്കെ
ഇപ്പോള്‍ നമ്മുടെ നാലുകെട്ടും
സര്‍പ്പക്കാവും ബന്ധപ്പെട്ടു
നിര്‍മിച്ച സിനിമകളില്‍
മാത്രം കാണാം , കാലം
മാറുന്നു, നമ്മുടെ
കോലവും .
രാവിലെ
എഴുനേറ്റു കുട്ടാ ബീച്ച്
ഒന്ന് കാണാം എന്ന് കരുതി
വസ്ത്രം മാറി പുറത്തു കടന്നു
. ശ്രീമതി
കുളിയും തേവാരവും ആയി
തയാറാവുന്നു. ബീച്ച്
രാവിലെ വേലിയേറ്റത്തില്‍
കടല്‍ തീരത്തെ മാലിന്യങ്ങള്‍
അറിഞ്ഞു കൂടി യിട്ടുണ്ട്.
എന്നാല്‍
ഒരാള്‍ അത് വലിയ ഒരു ചൂല്
കൊണ്ടു അടിച്ചു മാറ്റുന്നു.
കടല്‍ തീരത്ത്
ചെറിയ തോതില്‍ വാണിഭം നടത്തുന്ന
. അയാളുടെ
വ്യാപാര പ്രാന്തങ്ങള്‍
എങ്കിലും വൃത്തിയായി കിടക്കട്ടെ
എന്ന് കരുതിയാവാം.
ഏതായാലും
അയാള്‍ വൈകുന്നേരം വരെ
വൃത്തിയാക്കിയാലും കടല്‍തീരം
മുഴുവന്‍ ആകുയില്ല തീര്ച്ച.
കുട്ടികള്‍
ഉണര്‍ന്നു വരുന്നേ ഉള്ളൂ.
Comments