ബക്കറ്റ്‌ലിസ്റ്റ് – മറ്റൊരു നല്ല ചിത്രം
ഇങ്ങ്ലീഷ് ഭാഷയില്‍ ഒരു പ്രയോഗം ഉണ്ട്, ഒരാളിന്റെ ബക്കറ്റ് തട്ടിയിടുക (kicking one’s bucket – refer : http://www.phrases.org.uk/meanings/218800.html ) എന്ന് പറഞ്ഞാല്‍ അയാള്‍ മരിക്കുക എന്നാണു പ്രയോഗം. ബക്കറ്റ് ലിസ്റ്റ് എന്ന് പറയുന്നത് ഒരാളുടെ മരിക്കുന്നതിനു മുമ്പുള്ള ആഗ്രഹങ്ങളുടെ ലിസ്റ്റ് ആണ്. ഈ സിനിമയിലെയും പ്രധാന പ്രതിപാദ്യവും അത് തന്നെ. 200 7 ല്‍ ആണ് ഈ ചിത്രം റിലീസ് ചെയ്തത്. റോബ് രേയിനര്‍ സംവിധാനം ചെയ്ത ഒരു അമേരിക്കന്‍ ഹാസ്യസിനിമയാണിത്. ജാക്ക് നിക്കോള്‍സനും മോര്‍ഗന്‍ ഫ്രീമാനും പ്രധാന വേഷങ്ങള്‍. മോര്‍ഗന്‍ ഫ്രീമാന്റെ ചിത്രങ്ങള്‍ എനിക്ക് വളരെ ഇഷ്ടമുള്ളവയാണ്. മില്ല്യന്‍ ഡോളര്‍ ബേബിയാണ് അടുത്തു കണ്ട ചിത്രം. നല്ല അഭിനയവും അല്പം പരുക്കന്‍ സംഭാഷണവും അദ്ദേഹത്തിന്റെ പ്രത്യേകതകളാണ്. ബോക്സ് ഓഫീസില്‍ വളരെ വിജയമായ ഈ ചിത്രത്തില്‍ ഫ്രീമാന്‍ ഒരു ആട്ടോ മെക്കാകാനിക് ആണ് പേരു കാര്‍ട്ടര്‍. വലിയ ഒരു ആശുപത്രി മുതലാളിയുമായ എഡവാര്‍ഡ് കോള്‍ എന്ന കോടീശ്വരന്‍ അയാളുടെ സ്വന്തം ആശുപത്രിയില്‍ ഒരു മുറിയില്‍ പോലും ഒറ്റയ്ക്ക് ഒരു രോഗിയെ കിടത്തരുത് എന്ന് നിര്‍ബന്ധം ഉള്ളയാളാണ്...