Posts

ഹരിതവാതക ഉത്പാദനവും ശീതീകരണവും

ജീവിത നിലവാരം നന്നാകുന്തോറും കൂടുതല്‍ ശീതീകരണ യന്ത്രങ്ങളുടെ ഉപയോഗവും കൂടി വരുന്നു, ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും. കൂടുതല്‍ വൈദ്യുതി വേണ്ടി വരുന്നു എന്നതുമാത്രമല്ല ഇതില്‍ നിന്നുള്ള ദൂഷ്യം. ഫ്രിഡജിലും മറ്റു ശീതീകരണ ഉപകരണങ്ങളിലും തണുപ്പിക്കാന്‍ ഉതകുന്ന വാതകങ്ങള്‍  അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ അനുപാതം കൂട്ടുന്നു എന്നത് വസ്തുതയാണ്. ഇവ പ്രധാനമായും ഹൈഡ്രോ ഫ്ലൂരോ കാര്‍ബണ്‍ ( HFC) ) പെര്ഫ്ലൂരോ കാര്‍ബണ്‍ (PFC) , സള്‍ഫര്‍ ഹെക്സാ ഫ്ളൂറൈഡ (SFC : വൈദ്യുത ബന്ധം വേര്‍പെടുത്താന്‍ ഉപയോഗിക്കുന്ന സ്വിച്ചുകളില്‍ ഉപയോഗിക്കുന്നു)  എന്നിവയാണ്. അന്തരീക്ഷത്തിലെ ഓസോണ്‍ പാളികളെ പ്രതികൂലമായി ബാധിക്കുന്നു എന്നതു ഈ വാതകങ്ങളുടെ  പ്രധാന ദൂഷ്യം ആയി കരുതിയിരുന്നു. ഇക്കാരണത്താലാണ് ഇവയുടെ ഉപയോഗം ക്രമേണ കുറയ്ക്കാന്‍ 2011 ല്‍ നടന്ന മോന്‍ട്രിയാല്‍ കാലാവസ്ഥാ വ്യതിയാന സമ്മേളനം ആഹ്വാനം ചെയ്തത്.  വാതകങ്ങള്‍ അന്തരീക്ഷത്തില്‍ ലയിക്കുന്നത് വഴിയുള്ള താപനവും കൂടുതല്‍ ഉപദ്രവകരം. ആണ്. ഇന്നുപയോഗിക്കുന്ന ശീതീകരണ വാതകങ്ങള്‍ സ്വാഭാവികമായുള്ളതല്ല. ഫ്ലൂറിന്‍ കലര്‍ന്ന വാതകങ്ങളെല്ലാം മനുഷ്യ നിര്‍മിതമാണു. ശീതീകരണത്...

ഞങ്ങളുടെ നാട്ടിലെ ഓണക്കളികള്‍

Image
ഓണം വന്നാല്‍ പുതിയ വസ്ത്രം ഉടുത്തു  പരിപ്പും പായസവും ഉപ്പേരിയും ഉപ്പിലിട്ടതും ആയി സദ്യ ഉണ്ട് കഴിയുമ്പോള്‍ എന്തെങ്കിലും കളിക്കാതെ വയ്യ. ഓരോരുത്തരുടെയും പ്രായത്തിനനുസരിച്ച് ഞങ്ങളുടെ നാട്ടില്‍ (കുട്ടനാട്ടില്‍) വിവിധ തരം കളികള്‍ ഉണ്ട്. ഇപ്പോള്‍ ഇതില്‍ പലതും അന്യം നിന്ന് പോയി പലതും പണം വച്ചും അല്ലാതെയും ഉള്ള ചീട്ടുകളിയില്‍ ഒതുങ്ങി വരുന്നു എന്നത് സംകടം ഉണ്ടാക്കുന്നു. 1 . ചതുരംഗം രണ്ടു പേര്‍ക്ക് മാത്രം നിശബ്ദമായി എവിടെയെങ്കിലും മൂലയ്ക്ക് ഇരുന്നു കളിക്കാന്‍ പറ്റിയ കളി. ഇങ്ങ്ലീഷ്‌ ചെസ്സ് പോലെതന്നെ. പക്ഷെ പ്രധാനമായ വ്യത്യാസങ്ങള്‍ കരുക്കളും ചലനവും (coins and movements)  : കാലാള്‍പ്പട (Pawns) : വ്യത്യാസമില്ല കുതിര (Knight)   : വ്യത്യാസമില്ല. രാജാവ് (King)   : വ്യതാസമില്ല. തേര് (Rookh)     : വ്യത്യാസമില്ല. രാജ്ഞി (Queen)    : കോണില്‍ ഒരു കളം മാത്രം മുമ്പോട്ടോ പുറകോട്ടോ. ആന (Bishop)      : കോണില്‍ ഒന്നിട വിട്ടു കളം മാത്രം മുമ്പോട്ടോ പുറകോട്ടോ. കാലാള്‍ ശത്രുവിന്റെ ആദ്യത്തെ നിരയില്‍ എത്തിയാല്‍ മന്ത്ര...

സാന്‍ ഡീഗോ തുറമുഖം

Image
നമ്മുടെ അറബിക്കടലിന്റെ റാണിയായ കൊച്ചി തുറമുഖം പോലെ ഒരു ഉള്‍ക്കടലിലേക്ക് നീങ്ങിയാണ്‌ സാന്‍ ഡീഗോ തുറമുഖവും.തുറമുഖം കാണാന്‍ വരുന്നവര്‍ക്ക് ബോട്ടില്‍ കൊണ്ടു പോയി ഏകദേശം ഒരു മണിക്കൂര്‍ തുറമുഖം ചുറ്റി കാണിച്ചു കൊടുക്കും. ബോട്ടില്‍ വച്ച് ഡിന്നര്‍ കഴിക്കാന്‍ ഉള്ള പ്രത്യേക ബോട്ടുയാത്രയും ഉണ്ട്. ഇന്ഗ്ലീഷില്‍ തുറമുഖത്തിന്റെ വിവിധ ഭാഗങ്ങളെപ്പറ്റി വിവരണവും ഉണ്ട്. മൃഗശാലയില്‍ രാവിലെ മുതല്‍; നടന്നു തളര്‍ന്ന ഞങ്ങള്‍ക്ക് കടല്‍കാറ്റും കൊണ്ടുള്ള ബോട്ട് യാത്ര ക്ഷീണം മാറ്റാനും രാത്രിയിലെ ഭക്ഷണസമയം ആകുന്നതു വരെ നേരം പോക്കാനും പ്രയോജനപ്പെട്ടു. നമ്മുടെ നാട്ടിലെ പോലെ സുരക്ഷാപരിശോധനയൊന്നും ഇല്ലായിരുന്നു. വണ്ടി പാര്‍ക്ക് ചെയ്തു  ബോട്ടിലേക്ക് പ്രവേശനത്തിനുള്ള ടിക്കറ്റ് വാങ്ങി ഞങ്ങള്‍ ബോട്ടില്‍ കയറി, വലിയ ബോട്ടാണ്, മുകളില്‍ ഇരിക്കാന്‍ കസേരകള്‍ ഉണ്ട്, താഴെയും. വലിയ തിരക്കില്ലാഞ്ഞത് കൊണ്ടു മുകളില്‍ തന്നെ കയറി ഇരുന്നു. 1962 ല്‍  സാന്‍ ഡീഗോ കാലിഫോര്ണിയാ സംസ്ഥാനത്തിലെ ഒരു സ്വതന്ത്ര തുറമുഖം ആയി പ്രഖ്യാപിക്കപ്പെട്ടു. ഇത് ഒരു സ്വയംഭരണ സ്ഥാപനമാണ്‌. അമേരിക്കയിലെ മുപ്പതോളം കണ്‍ടെയിനര്‍ തുറമുഖങ്ങളില്‍ ഒന്നാണിത്...

പ്രണാമം ഗുരു വര്യരെ

അദ്ധ്യാപനം ഒരു വെറും തൊഴില്‍ എന്നതിലുപരി അത് തന്നെ ജീവിതമാക്കിയ അദ്ധ്യാപകരെ ഒര്മിക്കാതെ വയ്യ. ചിന്തകനും നമ്മുടെ രാഷ്ട്രപതിയുമായിരുന്ന ഡോ സര്‍വേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനം ആണ് ഇന്ന്, അദ്ധ്യാപക ദിനം ആയി കൊണ്ടാടുന്നത്. എന്റെ സ്കൂളില്‍( Avitam Thirunal High School Monkompu)  പഠിപ്പിച്ച അദ്ധ്യാപകരില്‍ പ്രധാനാധ്യാപകനും അല്പം മുന്കോപിയും ആയിരുന്ന എ പി സാറിനെ ( A P Neelakanta Pillai) മറക്കാന്‍ കഴിയില്ല. പ്രധാന അദ്ധ്യാപകന്റെ തിരക്കിലും ഇങ്ങ്ലീഷ്‌ പഠിപ്പിക്കാന്‍ സാര്‍ വരുമായിരുന്നു. ഇന്ഗ്ലീഷ് വ്യാകരണം എന്താണെന്നും എങ്ങനെ പഠിക്കാം എന്നും എ പി സാറാണ് ഞങ്ങളെ പഠിപ്പിച്ചത്. നല്ല ഉച്ചാരണം നല്ല സ്പെല്ലിംഗ് ഇതിന്റെ പ്രാധാന്യവും അദ്ദേഹം ഞങ്ങള്‍ക്ക് മനസിലാക്കി തന്നു. തെറ്റ് ചെയ്താല്‍ നല്ല ചൂരല്‍ കൊണ്ടു അടി പത്താം ക്ലാസില്‍ പോലും. പക്ഷെ നല്ല സരസമായി  ജീവിത കഥകള്‍ ഇടയ്ക്ക് പറയും, ക്ലാസിലെ മടിയന്മാരെ മൂക്കില്‍ പൊടി വാങ്ങാന്‍ അയക്കും, നല്ല കുട്ടികള്‍  വെയിലത്തിരുന്നു ഗോട്ടികളിച്ചാല്‍ പോലും ചീത്ത പറയും ( ചുണ്ടുകള്‍ക്കിടയില്‍ ശബ്ദം ഇല്ലാതെ പുളിച്ച തെറി തന്നെ )  ഇന്നും സാറിന്റെ ക്ലാസി...

സംശയം - Doubt (2008 film): മെറില്‍ സ്ട്രീപിന്റെ മറ്റൊരു നല്ല ചിത്രം

Image
സംശയം ഒരു മഹാരോഗമാണ്, അതിനോടൊപ്പം അല്പം നുണയും കൂടിയായാലോ? അതാണ്‌   ഈ ചിത്രത്തിന്റെ പ്രമേയം. അസാധാരണമായ അഭിനയ ശേഷിയുള്ള മെറില്‍ സ്ട്രീപിന്റെ മറ്റൊരു   നല്ല ചിത്രമാണ് ഇത്. ഒരു സ്കൂളിലെ പ്രിന്സിപാലും മദര്‍ സുപീരിയരുമായ കന്യാസ്ത്രീയുടെ സംശയം ഒരു സ്നേഹനിധിയായ വികാരിയെ വേദനിപ്പിക്കുന്നതാണ് വിഷയം. സംവിധാനവും തിരക്കഥയും ജോണ് പാട്രിക് ഷാന്‍ലി, നിര്‍മാതാവ് സ്കോട്ട് റൂബിന്‍. ഇതേ പേരിലുള്ള ഒരു പുസ്തകത്തെ അടിസ്ഥാനമാക്കി നിര്‍മിച്ചതാണ് പടം. പ്രധാന അഭിനേതാക്കള്‍ മെറില്‍ സ്ട്രീപ്, ഫിലിപ്പ് സെയ്മാര്‍ ഹോഫ്മാന്‍, അമി ആദംസ്, വയോല ഡേവിസ്, ജോസഫ്‌ ഫോസ്റ്റെര്‍. 2008 ഡിസംബറില്‍ റിലീസ് ചെയ്ത ഈ ചിത്രത്തിലെ അഭിനയത്തിന് അഭിനേതാക്കള്‍ നാലുപേരും മുക്തകണ്ഠമായ അഭിനന്ദനത്തിനു പാത്രമായി, നാല് പേര്‍ക്കും ഓസ്കാര്‍ നോമിനേഷന്‍ കിട്ടുകയും ചെയ്തു. കഥാസാരം ന്യൂ യോര്‍ക്കിലെ ഒരു കത്തോലിക്കന്‍ പള്ളിയാണ് സംഭവസ്ഥലം. കാലം 1964. സരസനായ പള്ളി വികാരി ഫാദര്‍ ഫ്ലിന്നിന്റെ ‘സംശയം’ എന്ന വിഷയത്തെപ്പറ്റിയുള്ള പ്രസംഗത്തോടെയാണ് ചിത്രം തുടങ്ങുന്നത്. വിശ്വാസം പോലെ സംശയവും പരസ്പരം ബന്ധിപ്പിക്കുന്ന ഒരു സ്വഭാവവിശേഷം...