സിംഗപൂരിലേക്കു ഒരു യാത്ര – കുറച്ചു വറ്ഷങള്കു ശേഷം

സിംഹപുരത്തേക്കു പോകാന് പെട്ടെന്നാണു ഒരു അവസരം ഉണ്ടായതു, അതും ഒഊദ്യോഗിക ആവശ്യത്തിനായി. 1999 ഇല് ആറുമാസം അവിടെ താമസിച്ചതിനു ശേഷം ഏകദേശം പത്തു വര്ഷത്തിനു ശേഷം അവിചാരിതമായി വീണു കിട്ടിയ അവസരം. കൂടെയുള്ള മേലധികാരി ആദ്യമായി അങ്ങോട്ടു പോകുക ആയിരുന്നതു കൊണ്ടു അദ്ദേഹത്തിനെ സിംഗപൂര് കാണിക്കേണ്ട ജോലിയും എന്റെ ചുമലില് തന്നെ വന്നു.
ഞങ്ങളുടെ സ്ഥാപനവും സിംഗപൂരിലെ നീ ആന് പോളിറ്റെക്നിക്കുമായി ഒരു ധാരണാപത്രം ഒപ്പിടുകയായിരുന്നു യാത്രയുടെ ഉദ്ദേശം. ആവിടെ നിന്നു 30 വിദ്യാറ്ത്ഥികളും രണ്ടു അദ്ധ്യാപകരും ആറാശ്ച ഞ്ങ്ങളുടെ കാമ്പസ്സില് താമസിച്ചു ഇന്ത്യയിലെ കലാ സാസ്കാരിക വ്യാപാര വ്യവസായ മേഖലെകളെപ്പറ്റി പഠിക്കുകയാണു ലക്ഷ്യം. രണ്ടാം വര്ഷം പോളിറ്റെക്നിക് വിദ്യാറ്ഥികള്കു പഠിക്കേണ്ട ഒരു വിഷയത്തിന്റെ ഭാഗമായി. ചാങി വിമാനത്താവളത്തില് ഞങ്ങളെ സ്വീകരിക്കാന് ആ സ്ഥാപനത്തിന്റെ പ്രതിനിധികള് ഉണ്ടായിരുന്നു. എയറ് ഇന്ത്യയുടെ ചെന്നൈ സീംഗപൂര് വിമാനത്തില് നാലു മണിക്കൂറ് പറന്നു രാത്രി 8 മണിക്കു അവിടെ എത്തി. വിമാനത്താവളത്തില് നിന്നു പോകുന്ന വഴി തന്നെ വൈകുന്നേരത്തെ ഭക്ഷണം കഴിച്ചതിനു ശേഷം താമസസ്ഥലത്തേക്കു പോകാമെന്നു അവര് പറഞ്ഞതനുസരിച്ചു നമ്മുടെ നാട്ടുകാരുടേതെന്നു പറയാവുന്ന ‘ലിറ്റില് ഇന്ത്യ’ യിലേക്കു തന്നെ കാറ് പാഞ്ഞു. ആദ്യം തന്നെ ചൈനാക്കാരുടെ ഭക്ഷണം കഴിപ്പിക്കേണ്ട എന്നു കരുതി ആവണം ഞങ്ങളെ ‘ വാഴയില റെസ്റ്റോറന്റ്‘ എന്ന ഹോട്ടലിലേക്കാണു കൊണ്ടു പോയതു. സ്വീകരിക്കാന് വന്നവരില് ഒരാള് ചൈനാക്കാരനും മറ്റെയാള് ഇന്ത്യാക്കാരനുമായൊരുന്നു. അതുകൊണ്ടു ഭൂരിപക്ഷം നമുക്കു തന്നെ. വളരെ വൃത്തിയുള്ള ഹോട്ടല്, സ്റ്റീല് പ്ലേറ്റില് വാഴയില വിരിച്ചു അതിലാണു ഭക്ഷണം. യാത്രയില് എന്തൊക്കെയോ ഭക്ഷിച്ചതു കാരണം കാര്യുമായ വിശപീല്ലാത്തതു കൊണ്ടു ഞങ്ങള് രണ്ടു പേരും ഒരോ മാങ്ങാജ്യൂസിലും ദോശയിലും നിറുത്തി. ആതിഥേയര് ഫ്രൈഡ് റൈസും ചിക്കനും ഭക്ഷിച്ചു. ചെറുപ്പക്കാരായ അവരുടെ ഒപ്പം ഭക്ഷണം കഴിക്കാന് ഞങ്ങള്ക്ക്കു ഏതായാലും ആവില്ലല്ലോ. ചുറ്റും ഭക്ഷണം കഴിക്കുന്നവരില് നല്ലൊരു ഭാഗം ചൈനീസ് സിംഗപൂര് വാസികളാണ്, ന്യൂ ഡല്ഹി കൊണാട്ട് പ്ലേസിലെ മദ്രാസ് കഫേയില് മസാലദോശ തിന്നുന്നവരില് കൂടുതലും സറ്ദാറ്ജിമാരും മറ്റു ഉത്തരേന്ത്യക്കാരും ആണെന്നുള്ളതു പോലെ.
ഭക്ഷണ ശേഷം താമസ സ്ഥലത്തേക്കു തിരിച്ചു. സിംഗപൂരിന്റെ പതിനായിരം വിളക്കുകളുടെ മാസ്മര ഭംഗി ആസ്വദിച്ചു കൊണ്ടു ഞങ്ങള് കാറില് ഇരുന്നു. നീ ആന് പോളിയുടെ ഒരു സ്റ്റാഫ് ക്വാറ്ട്ടേര്സിലാണു താമസം. അടുത്തു പണി തീറ്ന്നിട്ടേ ഉള്ളൂ. എതാനും ദിവസങ്ങള്കു മുമ്പു ഉണങ്ങിയ പെയിന്റിന്റെ പുതുമ നഷ്ടപ്പെട്ടിരുന്നില്ല. സമയം പതിനൊന്നു മണി കഴിഞ്ഞിരുന്നു. പിറ്റേ ദിവസത്തെ വിശദമായ പരിപാടി കയ്യില് തന്നു. നേരം വളരെ വൈകിയതുകൊണ്ടു ആതിഥേയരെ യാത്രയാക്കി ഞങ്ങളും വിശ്രമിക്കാന് ശ്രമം തുടങ്ങി. ഏ സി പ്രവറ്ത്തിക്കുന്നുണ്ടു പക്ഷേ മറ്റു ചില പ്രശ്നങ്ങള് ഓരോന്നായി തുടങ്ങുന്നതു.
വീട്ടിലേക്കു വിളിച്ചു വിവരം അറിയിക്കാന് ഫോണ് ഇല്ല. നമ്മുടെ നാട്ടില് മൊബൈല് ഫോണിന്റെ ഉപയോഗം കൂടിയിട്ടുണ്ടെങ്കിലും ഇന്നും ലാന്ഡ് ഫോണ് തീര്ത്തും ഒഴിവാക്കപ്പെട്ടിട്ടില്ലല്ലോ. ഇന്ററ്നാഷണല് റോമിങ്ങിനു വേണ്ടി മുങ്കൂട്ടി അപേക്ഷിക്കാത്തതുകൊണ്ടു, കയ്യിലുള്ള മൊബൈല് ഫോണ് വെറും നോക്കു കുത്തി ആയി ഉണ്ടു. ബോസ്സിന്റെ ബ്ലാക് ബെറിയില് ബന്ധം കിട്ടുന്നും ഇല്ല. വാങ്ങിയപ്പോള് ഇന്റെര്ണാഷണല് റോമിങ് ഉണ്ടു എന്നു പറഞ്ഞു വാങ്ങിയതാണത്രേ. പക്ഷേ അതു യാത്ര പുറപ്പെടുന്നതിനു 48 മണിക്കൂറ് എങ്കിലും പ്രവറ്ത്തന ക്ഷമം ആക്കണമത്രേ. ഈ വിവരം ഞങ്ങള് തിരിച്ചു വന്നപ്പോള് അറിഞ്ഞു. നേരത്തെ ആവശ്യപ്പെടാത്തതിന്റ്റെ വിഷമം.മറ്റൊന്നു, കുളിമുറിയില് യാതൊരു സാധനവും ഇല്ല. നമ്മളൊക്കെ കുളിമുറിയില് കയറിയാല് ആദ്യം അന്വേഷിക്കുന്ന ബക്കറ്റും മഗ്ഗും ഇല്ല. കുറച്ചു ടിഷ്യൂ പേപ്പറ് മാത്രം ചുരുട്ടി വച്ചിട്ടുണ്ടു.വിദേശങ്ങളില് പല പ്രാവശ്യം പോയിട്ടും താമസിച്ചിട്ടും ഉണ്ടെങ്കിലും കടലാസ് ഉപയോഗിച്ചു ശൌചം ചെയ്യുന്ന രീതി പൂറ്ണമായി ശീലം ആയിട്ടും ഇല്ല. സോപ്പിന്റെ ഒരു കഷണം പോലും ഇല്ല. ഭാഗ്യത്തിനു ശ്രീമതി എന്റെ ടോയ്ലെറ്റ് കേസില് വച്ച ഒരു ലക്സ് സോപ്പ് രണ്ടു കഷണമായി ഒരു പ്ലാസ്റ്റിക് ചരടു കൊണ്ടു മുറിച്ചു ഒരു കഷണം ബോസ്സിനും നല്കി. ഒരു ചെറിയ പ്ലാസ്റ്റിക് കപ്പും സംഘടിച്ചു അത്യാവശ്യകാര്യം സാധിക്കാനുള്ള സംവിധാനം ആയി. ചൂടു വെള്ളവും തണുത്ത വെള്ളവും വേണ്ട രീതിയില് കിട്ടുന്ന ഷവറ് ഉള്ളതു കൊണ്ടു കുളിക്കാന് മാത്രം കുശാല്. അങ്ങനെ ‘ വല്ലഭനു പുല്ലും ആയുധം’ എന്ന ചൊല്ലു അന്വര്ത്ഥം ആക്കി കൊണ്ടു ഞങ്ങള് താമസം തുടങ്ങി.

Comments

മനോഹരമായിരിക്കുന്നു
നന്നായിട്ടുണ്ടു ആശംസകള്‍

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

കീചക വധം കഥകളി

നളചരിതം മൂന്നാം ദിവസം കഥകളി