സിംഹപുര ത്തിലെ - അന്തര്‍സമുദ്ര അക്ക്വേറിയം









സെന്റോസ ദ്വീപിലെ മറ്റൊരു അപൂറ്വ ദൃശ്യമാണു വെള്ളത്തിനടിയിലെ അക്ക്വ്വേറിയം. കനം കൂടിയ അക്രിലിക് ഗ്ലാസ്സില്‍ ഉണ്ടാക്കിയ ഭിത്തികള്‍കു മുകളിലു വലിയ മത്സ്യങ്ങള്‍ യഥേഷ്ടം വിഹരിക്കുന്നു. കൂറ്റന്‍ സ്രാവുകളും തിരണ്ടിയും മറ്റു വിവിധ മത്സ്യങ്ങളും നമ്മുടെ തലക്കു മുകളില്‍ കൂടി നീങ്ങുന്നു. ഒക്ടൊപസ്സിന്റെ തന്നെ വിവിധതരം. നമ്മുടെ നാട്ടില്‍ ഓന്തിനും രാഷ്ട്രീയക്കാറ്കും മാത്രമേ നിറം മാറാന്‍ കഴിയുള്ളൂ എന്നാണല്ലോ നാം ധരിച്ചു വച്ചിരിക്കുന്നതു. എന്നാല്‍ ഇതാ ഒരു ഒക്റ്റോപസ് സൌകര്യം പോലെ നിറം മാറാന്‍ കഴിയുന്നതു. പെന്‍ ഗുയിനുകള്‍കു അന്റാര്‍ട്ടിക്കില്‍ മാത്രമേ ജീവിക്കാന്‍ കഴിയൂ എന്നാണല്ലൊ പൊതുവെ ധാരണ. എന്നാല്‍ ഇവിടെ ഭൂമദ്ധ്യരേഖക്കു തൊട്ടടുത്തു പെന്‍ ഗുയിനുകള്‍കു വേണ്ട താമസ സൌകര്യം ഒരുക്കിയിരിക്കുന്നു. അവയ്കു ജീവിക്കാനും വളരാനുമുള്ള താപനില നിലനിറ്ത്തി ഒരു ആവാസ കേന്ദ്രം ഉണ്ടാക്കിയിരിക്കുന്നു. വിവിധ തരത്തിലും വലുപ്പത്തിലും ഉള്ള പെന്‍ ഗുയിനുകള്‍. അവയ്കു ഭക്ഷണം കൊടുക്കുന്ന സമയത്തു കാണാന്‍ പ്രത്യേക രസമുണ്ടു. അങ്ങനെ വൈവിധ്യങ്ങളുടെ ഒരു കലവറ തന്നെ ആണു ആ അക്ക്വേറിയം. എല്‍ലാം കുറിച്ചു വയ്കാന്‍ കഴിയാഞ്ഞതു കൊണ്ടു ഓര്‍മ നില്‍കുന്നില്ല. പിന്നെ കുഞ്ചന്‍ നമ്പ്യാറ് സദ്യ വറ്ണിക്കുന്നതു പോലെ വറ്ണിക്കാന്‍ ‘ആയിരം നാവുള്ളൊരനന്തനും സാദ്ധ്യമാണോ?‘. കണ്ടറിയാനുള്ളതു കണ്ടു തന്നെ അറിയണം. ഒന്നൊന്നര മണിക്കൂറ് അവിടെക്കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ ഒരു അത്ഭുത ദ്വീപില്‍ നിന്നു പുറത്തിറങ്ങിയപോലെയാണു തോന്നിയതു. ഇനിയും മണിക്കൂറുകള്‍ അവിടെ കഴിയാന്‍ തോന്നും.

Comments

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

കീചക വധം കഥകളി

നളചരിതം മൂന്നാം ദിവസം കഥകളി