കടലിന്റെ സംഗീതം – സിംഗപൂറ് സെന്റോസ



ഇന്നു സിംഹപുരത്തെ സെന്റൊസ ദ്വീപിലെ ഏറ്റവും മെച്ചപ്പെട്ട കാഴ്ച ‘കടലിന്റെ സംഗീതം’ എന്നു വിളിക്കുന്ന ശബ്ദ വെളിച്ച ലേസറ് പ്രദറ്ശനമാണു.. വൈകുന്നേരം 7 40 നും 8 40 നും രണ്ടു പ്രദറ്ശനമാണുള്ളതു. ഞങ്ങള് വൈകി എത്തിയതു കൊണ്ടു ആദ്യത്തെ പ്രദറ്ശനത്ത്നുള്ള റ്റിക്കറ്റു കിട്ടിയില്ല. നമ്മുടെ സിനിമാ കൊട്ടകകളിലെ പോലെ എക്ട്രാ കസേരയിട്ടു ആളെ ഇരുത്താനുള്ള സംവിധാനവും ഇല്ല, അതുകൊണ്ടു രണ്ടാമത്തെ പ്രദ്ര്ശനത്തിനു റ്റിക്കറ്റു എടുത്തു. സമയം പോക്കാന് ദ്വീപില് ചുറ്റിക്കറങ്ങാന് ഉള്ള ഒരു മോണോ റെയിലില് ഓടുന്ന റ്റ്രെയിനില് കയറി കറങ്ങി. ട്രെയിനിന്റെ ശബ്ദത്ത്നിടയിലും മൈകില് കൂടി വിശദീകരണം കേള്കുന്നുണ്ടു, തിരിയുന്നില്ലെങ്കിലും. കടല്പുറത്തു കമിതാക്കള്കു ഒത്തുകൂടാനുള്ള ചെറിയ കുടിലുകള് വരെ കാണാം. രണ്ടു ഡോളര് മുടക്കി ഓരോ കാപ്പി കുടിച്ചു വീണ്ടും തിരിച്ചെത്തിയയപ്പോള് ആദ്യത്തെ പ്രദറ്ശനം കഴിഞ്ഞിരുന്നു










പണ്ടു ഞങ്ങള് കണ്ടപ്പോള് ഇവിടെ ലേസറ് രശ്മി കളും ജലധാരയും വച്ചു കൊണ്ടുള്ള ഒരു സാധാരണ പ്രകടനം മാത്രം ആയിരുന്നു. നമ്മുടെ നാട്ടില് പലയിടങ്ങളിലും ലേസറ് പ്രദറ്ശനം ആള്കാര് കൂടുന്നിടത്തു കാണിക്കാറുണ്ടല്ലോ. എന്നാല് ഇന്നു ഈ പ്രദര്‍ശനം വളരെ വിപുലീകരിച്ചു ഒരു അസാമാന്യമായ ദൃശ്യ ശ്രാവ്യ അനുഭവമാക്കി മാറ്റിയിരിക്കുന്നു. ഒരു ഫ്രഞ്ച് എഞ്ചിനീയര് രൂപകല്പന ചെയ്ത ഇന്നത്തെ പ്രദറ്ശനത്തിനു ‘കടലിന്റെ സംഗീതം ‘ എന്നു നാമകരണം ചെയ്തിരിക്കുന്നു. കടല്തീരത്തു പത്തിരുപതു മീറ്റര് ഉള്ളിലേക്ക് മാറി കൂറ്റന് ജലധാരകളും വിവിധ നിറത്തിലുള്ല ലൈറ്റുകളും സാധാരണ മുക്കുവക്കുടിലുകള്കുള്ളിലു സ്ഥാപിച്ചിരിക്കുന്നു. ഒറ്റ നോട്ടത്തില് കടല്പുറത്തെ മുക്കുവരുടെ കുടിലുകള് ആണെന്നേ തോന്നൂ. ഡിസൈനറുടെ ഉപദേശം അനുസരിച്ചു പ്രത്യേക ലോഹമിശ്രിതമുപയോഗിച്ചു ഉണ്ടാക്കിയ വലിയ പമ്പുകളും വന്പൈപ്പുകളും കടലില് സ്ഥാപിച്ചു ജല ധാരകള്കും മറ്റും ആവശ്യമായ സംവിധാനം ഉണ്ടാക്കിയിരിക്കുന്നു. ലേസറ് ലൈറ്റുകളൊ അതുപോലെ കൃത്രിമമായ ഒന്നും ഒറ്റനോട്ടത്തില് പുറത്തു കാണുകയില്ല. ഒരു സംഘം നറ്ത്തകരുടേ സംഗീതവും നൃത്തവും ആയാണു തുടങ്ങുന്നതു. ചൈനീസ് , മലായ്, തമിഴ് ഗാനങ്ങളാണു തുടക്കത്തില് ബാക്കി വിവരണം ഇങ്ലീഷില് തന്നെ. നൃത്തം ചെറിയ ഒരു കോമാളി രൂപത്തിലാണെന്നു തോന്നി. എന്നാലും ശ്രദ്ധിച്ചാല് സംഗീതം വിവിധ ലേസറ് പ്രദറ്ശനത്തിനു പ്രചോദകമായ രീതിയിലാണു സംവിധാനം ചെയ്തിരിക്കുന്നതു. ഉദാഹരണത്തിനു ഒരു പുകപടലത്തില് കാണുന്ന അഗ്നിദേവത തന്റെ ശക്തി വറ്ദ്ധിപ്പിക്കാന് പാട്ടു പാടാന് ആവശ്യപ്പെടുന്നു, വീണ്ടും വീണ്ടും ഉച്ചത്തില്. സംഗീതം ഉച്ചസ്ഥായിയില് ആകുമ്പോള് അഗ്നി പൂറ്ണമായ ശക്തി പ്രാപിച്ചു അഗ്നിപറ്വതത്തില് നിന്നെന്ന പോലെ പുകയും അഗ്നിയും വമിപ്പിക്കുന്നു. പുകപടലത്തിന്റെ ഇടക്കു ഒരു സുന്ദരിയുടെ രൂപം തെളിഞു വരുന്നു. ആദ്യമാദ്യം വ്യക്തമല്ലാത്ത രൂപം ക്രമേണ വ്യക്തമാവുന്നു. ലേസറ് ലൈറ്റുകൊണ്ടു ഉണ്ടാക്കിയ കടല് ജന്തുക്കലുടെ, നീര്കുതിരയുടെയും മറ്റും രൂപം ഇടക്കിടക്കു വന്നു പ്രേക്ഷകരൊടു സംസാരിക്കുന്നു, ചോദ്യങ്ങള് ചോദിക്കുന്നു.








സംഗീതജലധാര വളരെ ആകറ്ഷകമാണു. സംഗീതത്തിന്റെ ഏറ്റക്കുറച്ചിലനുസരിച്ചു നൃത്തം ചെയ്യുന്ന ജലധാര സുന്ദരമായ കാഴ്ചയാണു. വിവിധ കളറിലുള്ള ലൈറ്റുകളുടെ സഹായത്തോടെ അതു അതീവ സുന്ദരമായി കാണുന്നു. 40 മിനുട്ടുകള് നീണ്ടു നില്കുന്ന ഈ പ്രദറ്ശനത്തിന്റെ അവസാനം ഒരു തകറ്പ്പന് വെടിക്കെട്ടോടെ ആണു. തൃശ്ശൂര് പൂരം വെടിക്കെട്ടു കണ്ട കേരളീയറ്കു ഇതെന്താ എന്നു തോന്നുമെങ്കിലും, അഞ്ചു മിനുട്ടു കൊണ്ടു പൂക്കുറ്റിയും അമിട്ടും എല്ലാം ഉണ്ടാക്കിയിരിക്കുന്നു. ഞാന് പണ്ടു കണ്ട ലേസര് ഷോ എവിടെ , ഇന്നത്തെ ‘കടലിന്റെ സംഗീതം’ എവിറ്ടെ? നമ്മുടെ നാട്ടില് ഏതെങ്കിലും നല്ല പ്രദാറ്ശന വസ്തു ഉണ്ടാക്കിയാല് തന്നെ അവ കാല ക്രമേണ അത്യാവശ്യമായ അനുരക്ഷണം ഇല്ലാതെ നശിച്ചുപോകുന്ന എത്ര അനുഭവങ്ങള് ഉണ്ടു. മലമ്പുഴയിലെ പൂന്തോട്ടവും രോക് ഗാറ്ഡനും അടുത്തു കണ്ടപ്പോള് ഞങ്ങള്കുണ്ടായ വേദന മുന്പൊരിക്കല് എഴുതിയിരുന്നു. അവഗണനയുടെ കഥ പറയാന് എത്ര എത്ര ഉദാഹരണങ്ങള് നമ്മുടെ നാട്ടില് ഉണ്ടാവും.

Comments

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

കീചക വധം കഥകളി

നളചരിതം മൂന്നാം ദിവസം കഥകളി