കറ്ണ ശപഥം കഥകളി


കര്‍ണന്റെ ആത്മരോദനം
വളരെ നാളുകളായി കാണണമെന്നു വിചാരിച്ചിരുന്ന കറ്ണ ശപഥം കഥകളി പെട്ടെന്നു വീണുകിട്ടിയ നിധിപോലെ കാണാന് സാധിച്ചു. കോഴിക്കോടു കുറച്ചു വറ്ഷങള്കു മുമ്പു തുടങ്ങിയതും മൃതപ്രായമായി എന്നു തോന്നിയതുമായ 'തോടയം’ കഥകളി സംഘത്തിന്റെ ആഭിമുഖ്യത്തില് പദ്മസ്ശ്രീ സമ്മാനിതരായ കലാമണ്ഡലം ഗോപി ആശാനെയും മട്ടന്നൂറ് ശങ്കരങ്കുട്ടിയെയും സ്വീകരിച്ചു ആദരിക്കാന് ചടങ്ങും അതിനോടനുബന്ധിച്ചു തായമ്പകയും കറ്ണ ശപഥം കഥകളിയും തൊണ്ടയാടു ചിന്മയാഞലി ആഡിറ്റോരിയത്തില് അരങ്ങേറി. സ്വീകരണയോഗത്തില് പങ്കു കൊള്ളാന് കഴിഞ്ഞില്ല്ലെങ്കിലും കഥകളി കാണാന് കഴിഞ്ഞു. അത്യപൂറ്വ ഒരനുഭവവും ആയി, ഗോപി ആശാന്റെ കറ്ണന്. സിംഗപൂറ് നീ ആന് പോളിറ്റെക്നില് നിന്നു ഞങ്ങളുടെ കാമ്പുസ്സില് വന്ന സിംഗപൂറ് വിദ്യാറ്ഥികള്കു ആദ്യമായി ഒരു കഥകളി കാണാനും ഒരവസരം കിട്ടി. അവരുടെ പഠനപദ്ധതിയിലുള്ള കലാമണ്ഡലത്തിലേക്കുള്ള യാത്ര ഇതിനു മുന്പായിരുന്നെങ്കില് അവര്ക്കു കുറച്ചുകൂടി കഥകളി ആസ്വദിക്കാന് കഴിയുമായിരുന്നു എങ്കിലും അവറ്കും കുറെയൊക്കെ ആസ്വദിക്കാന് കഴിഞ്ഞു എന്നു തോന്നുന്നു. അല്ലെങ്കിലും നമ്മളൊക്കെ കഥകളി പൂറ്ണമായും ആസ്വദിക്കുന്നു എന്നു പറയാമോ? ആസ്വദിക്കാന് ശ്രമിക്കുന്നു എന്നു പറയുകയാവും കൂടുതല് ശരി. അത്ര പൂറ്ണമായ ഒരു കലാരൂപത്തെ പൂറ്ണമായും ആസ്വദിച്ചു എന്നു പറയാന് വയ്യ


കര്‍ണനും കുന്തിയും
രംഗം ഒന്നു
ദുര്യ്യൊധനനും ഭാനുമതിയും പ്രവേശികുന്നു.ഭാനുമതിയുടെ ദു:ഖിതമായ മുഖം കണ്ടു ദുര്യോധനന് വിഷമിക്കുന്നു. എന്താണു കാരണമെന്നു ചോദിക്കുന്നു. അടുത്തു നടക്കാന് പോകുന്ന കുരുക്ഷേത്ര യുദ്ധത്തിലു തന്റെ ഭറ്ത്താവിനു ഒരു പക്ഷേ വന്നു ചേറ്ന്നേക്കാവുന്ന അപകടത്തെപറ്റി ഓറ്ത്താണു ദുഖിത ആയതു എന്നു ഭാനുമതി പറയുന്നു. ദുര്യോധനന് ഭാര്യയെ സമാധാനിപ്പിക്കുന്നു. വീരനായ കറ്ണനും മറ്റും നമ്മുടെ കൂടെ ഉള്ളപ്പോള് നീ എന്തിനാണു ഭയക്കുന്നതു. നിങ്ങള് സ്ത്രീകള് എല്ലാം ഒരു പോലെയാണു. ഒരു സംശയം ഉള്ളില് പോയാല് അതു മാറ്റാന് വിഷമാണു എന്നു പറഞ്ഞു ഭാനുമതിയുടെ വിഷമം കുറച്ചൊന്നു ശകാരിച്ചും കുറച്ചു തമാശയായും സംസാരിച്ചു മറ്റാന് ശ്രമിക്കുന്നു. എന്നാല് ഇതു വ്യറ്ഥമാകിന്നു. ആ സമയത്തു കറ്ണന് അവിടെ ആഗതനാകുന്നു. കാര്യം കറ്ണനെ പറഞ്ഞു മനസ്സിലാക്കി നിന്റെ സഹോദരിയുറ്റെ വിഷമം നീ തന്നെ തീറ്ത്തു കൊടുക്കൂ എന്നു പറഞ്ഞു പോകുന്നു. കറ്ണന് ഭാനുമതിയെ ആശ്വസിപ്പിക്കുന്നു. തന്റെ ശരീരത്തില് ഒരു തുള്ളി രക്തമുള്ളിടത്തോളം കാലം ദുര്യോധനനൊന്നും വരാന് ഞാന് അനുവദിക്കയില്ല എന്നു ഉറപ്പുകൊടുക്കുന്നു.

രംഗം രണ്ടു
പുഴക്കരയില് ഏകാന്തനായിരിക്കുന്ന കറ്ണന്. . തന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങള് ഓറ്മിക്കുന്നു. അച്ഛനും അമ്മയും ആരെന്നു അറിയാന് വയ്യാത്ത തന്റെ ദുര്യ്യൊഗത്തെപറ്റി ഓറ്ത്തു വിഷമിക്കുന്നു. ധനുറ് വിദ്യ അഭ്യസിക്കുവാന് പരശുരാമന്റെ അടുത്തു ബ്രാഹ്മണ വേഷത്തില് പോയതും ഗുരുവിനെ തെറ്റിദ്ധരിപ്പിച്ചു വിദ്യ അഭ്യസിച്ചതും ഓറ്കുന്നു. ഒരിക്കല് ഗുരു തന്റെ മടിയില് കിടന്നു വിശ്രമിക്കുന്ന ഇടയില് ഒരു വലിയ കടന്നല് തന്റെ തുടയില് വന്നിരുന്നു തന്നെ ആക്രമിക്കുമ്പോള് ഗുരുവിനെ ഉണറ്ത്താതിരിക്കുവാന് വേദന കടിച്ചമറ്ത്തുന്നു. ഗുരു ഉണറ്ന്നപ്പോള് രക്തത്തില് കുളിച്ചിരുന്ന തന്റെ വസ്ത്രം കണ്ടു എന്താണു സംഭവിച്ചതെന്നു ചോദിക്കുന്നു. സത്യം അറിഞ്ഞപ്പോള് “ നീ ഒരു ബ്രാഹ്മണന് അല്ല, നീ എന്റെ അടുത്തു കളവാണു പറഞ്ഞതു. അതിനാല് ഞാന് പഠിപ്പിച്ച വിദ്യകള് ഒന്നും നിനകു ആവശ്യമുള്ളപ്പോള് ഉതകാതെ പോകട്ടെ“ എന്നു ശപിക്കുന്നു. വീണ്ടും തന്റെ ദുര്യോഗങ്ങള് ഓര്ത്തു വിലപിക്കുന്നു. ഞാന് മരിക്കുന്നതിനു മുന്പു ഒരിക്കലെര്ങ്കിലും എനിക്കു എന്റെ അച്ചനും അമ്മയും ആരെന്നു അറിയാന് കഴിയുമോ എന്നു ഓറ്ത്തു വിലപിക്കുന്നു. മനസ്സിനെ ശാന്തമാക്കി പ്രാറ്ത്ഥിക്കാന് പോലും കഴിയാതെ വിഷമിക്കുന്നു.

അപ്പോള് കുന്തി അവിടെ എത്തുന്നു. എന്തിനാണു പാണ്ഡവമാതാവു ഇവിടെക്കു വരുന്നതു എന്നു കറ്ണന് സംശയിക്കുന്നു. എന്നാലും വന്ന കാരണം അന്വേഷിക്കുന്നു. “ഞാന് നിന്റെ മുന്നില് ഒരു യാചക ആയാണു നില്കുന്നതു” എന്നു പറയുന്നു. ദാന വീരനായ കറ്ണന് നിങ്ങള് ചോദിച്ചുകൊള്ളൂ, എനിക്കു ആവുന്നതെന്താണെങ്കിലും ഞാന് തരാം എന്നു വാക്കു കൊടുക്കുന്നു. കുന്തി കറ്ണന് കൌരവ പക്ഷത്തില് നിന്നു മാറി പാണ്ഡവരോടൊപ്പം യുദ്ധം ചെയ്യണമെന്നു ആവശ്യപ്പെടുന്നു. ഇതു കേട്ട മാത്രയില് കറ്ണന് ക്രൂദ്ധനായി “നിങ്ങള് ഒരു സ്ത്രീ ആയതുകൊണ്ടു മാത്രം ഞാന് ക്ഷമിക്കുന്നു. അല്ലെങ്കില് ഞാന് നിങ്ങളെ വധിക്കുമായിരുന്നു “ എന്നു പറയുന്നു. തീരെ നിവൃത്തിയില്ലാ എന്നു കണ്ടു കുന്തി “ കറ്ണാ സത്യം അറിയുക, നിന്റെ അച്ഛന് സൂര്യ ഭഗവാനും അമ്മ ഈ ഹതഭാഗ്യയുമായ ഞാനും ആണെന്നു” പറയുന്നു. ഈ വാക്കുകള് കേട്ട മാത്രയില് കറ്ണന് ബോധഹീനനായി നിലം പതിക്കുന്നു. അല്പ സമയത്തിനു ശേഷം ബോധം വീണ്ടെടുത്തു, “എന്താണു സംഭവിച്ചതു “ എന്നു അങ്ങു എന്നോടു വിശദമായി പറയണം" എന്നു അപേക്ഷിക്കുനു. അവിവാഹിതയയ ഒരു സ്ത്രീ ഒരു തമാശക്കു കിട്ടിയ വരം പരീക്ഷിച്ചു നോക്കിയതും സൂര്യഭഗവാന് അനുഗ്രഹിച്ചു കറ്ണന് പിറന്നതും അപമാനഭയത്താല് കുട്ടിയെ ഗംഗയില് ഒഴുക്കിയതും പറയുന്നു. സ്വന്തം അമ്മയാണെന്നു മനസ്സിലായതിന്റെ സന്തോഷം ഒരു വശത്തു, ദുര്യോധനനോടുള്ള സൌഹ്രിദവും കടമയും മറുവശത്തു. കറ്ണന് വിഷമിക്കുന്നു. കുന്തി വീണ്ടും പാണ്ഡവ സഹോദരന്മാരുടേ കൂടെ യുദ്ധം ചെയ്യണമെന്ന ആവശ്യം ആവറ്തിക്കുന്നു. പക്ഷേ കറ്ണന് ഒരിക്കലും ദുര്യോധനനെ വിട്ടു പിരിയില്ലെന്നും, അമ്മാക്കു വാഗ്ദാനമായി പഞ്ചപാണ്ഡവരില് അറ്ജുനനെ ഒഴിച്ചു മറ്റാരെയും കൊല്ലുകയില്ലെന്നും ശപഥം ചെയ്യുന്നു.

മാലിയുടെ ശുദ്ധസുന്ദരമായ മലയാള കാവ്യഭാഷ വ്യ്കതമായ ഉച്ചാരണ ശുദ്ധിയോടെ പാട്ടുകാറ് അവതരിപ്പിച്ചു. കലാമണ്ഡലം ഗോപി എന്ന കഥകളി നടന്റെ അനന്യസാധാരണമായ അഭിനയ പാടവം ഓരോ നിമിഷത്തിലും ഞങ്ങള് അനുഭവിച്ചറീഞ്ഞു. ‘തോടയ‘ത്തിനു നന്ദി.

Comments