സിംഹപുരത്തേക്കുള്ള യാത്ര- ഡോള്ഫിന് ലഗൂണ്

സെന്റോസ എന്ന മാന്ത്രിക ദ്വീപു.
സിംഗപൂറ് ഷോപ്പിങ് പറുദീസ ആണെങ്കില് സെന്റോസ സഞ്ചാരികള്കു ശരിക്കും ഒരു മാന്ത്രിക ദ്വീപു തന്നെ ആണു. കണ്ണിനും കാതിനും കുള്ഊറ്മ നല്കുന്ന വൈവിധ്യമാറ്ന്ന കാശ്ചകള് അവിടെ ഒരുക്കി വച്ചിരിക്കുന്നു. സ്വാഗതം ചെയ്യുന്നതു സിംഹപുരത്തിന്റെ ചിഹ്നം ആയ പകുതി സിംഹവും പകുതി മത്സ്യകന്യകയുടെയും രൂപത്തില് ഉള്ള മെറ്ലയണിന്റെ ഭീമാകാരമായ രൂപം. ചെറിയ ചാറ്റല് മഴ ഞങ്ങളുടെ ഉത്സാഹത്തെ തീരെ കെടുത്തിയില്ല.



ആദ്യം പോയതു ഒരു ഡോള്ഫിന് കുളത്തിലേക്കാണു. സമാന്യം വലിപ്പമുള്ള ഒരു വലിയ കുളം. ഒരു വശത്തു ഒരു സ്റ്റേജും മറ്റേ വശത്തു കാണികള്കു ഇരിക്കാനുള്ല സൌകര്യവും. പ്രവേശന ഫീസ് കൊടുത്തു അകത്തു കടന്നപ്പോള് പ്ര്ദറ്ശനം തുടങ്ങാറായി. ചൈനീസ് ഇംഗ്ലീഷില് വിശദീകരണം ഉണ്ടു. ഡോല്ഫിനുകല് മനുഷ്യനു നല്ലവണ്ണം മെരുങ്ങുമെന്നു കേട്ടിട്ടുണ്ടു. എന്നാല് ഇത്രയധികം അനുസരണയോടെ അവ പരിശീലകയുടെ ഓരോ നിര്ദേശവും അനുസരിക്കുന്നു. കുളത്തിന്റെ ഒരറ്റത്തു നിന്നു മറ്റേ അറ്റം വരെ ശരീരത്തിന്റെ പകുതിയിലധികം ഭാഗം വെള്ളത്തിനു മുകളില് ഉയറ്ത്തി പിടിച്ചു കൊണ്ടുള്ള ഓട്ടം , മൂന്നു ഡോള്ഫിനുകള് ഒന്നിച്ചു ഒരേ സമയം വളയത്തില് കൂടി ചാടുന്നതു, ഇവ മൂന്നും ഒരേ സമയത്തു വെള്ലത്തില് നിന്നു പുറത്തേക്കു ഉയറ്ന്നു ചാടുന്നതു എല്ലാം കാണികള്കു ഫോട്ടൊയ്യിലോ വിഡിയോയിലോ പകര്താം. കാണികളില് ചിലരെ ക്ഷണിച്ചു ഡോള്ഫിനു ഭക്ഷണം കൊടുക്കാനും അവയെ താലോലിക്കാനും അവസരം കൊടുക്കുന്നു. നല്ല അനുസരണയുള്ള കുട്ടികളെപ്പോലെ അവ നിന്നു കൊടുക്കുന്നു. അവിടെ നിന്നെടുത്ത ചില ചിത്രങ്ങള് ഇതില് ചേര്ക്കുന്നു. നല്ലൊരനുഭവന് തന്നെ. പണ്ടു ഞാന് ഇതു കണ്ട ഓറ്മയില്ല, അതുകൊണ്ടു കൂടുതല് ആസ്വാദ്യകരം ആയി.
ഡോള്‍ഫിന്‍ ഇരട്ടകലുടെ നീന്തല്‍

സിന്ക്രോനൈസ്ഡ്സ് ചാട്ടം


ഒറ്റയാന്‍ ചാട്ടം പന്ത് പിടിക്കാന്‍

Comments

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

മധ്യമ വ്യായോഗം -

കീചക വധം കഥകളി