സിംഗപൂരിലേക്കു ഒരു യാത്ര – രണ്ടാം ദിവസം.

ഔദ്യോഗിക കാര്യത്തിനു വേണ്ടി മാറ്റിവച്ച ദിവസം. രാവിലെ 930 മണിക്കു നമ്മുടെ സുഹൃത്തുക്കള് രണ്ടു പേരും വന്നു. ആദ്യത്തെ പരിപാടി പ്രാതല് തന്നെ. ഞങ്ങളും സ്ഥാപനത്തിന്റെ ഡയറക്ടറും ആയി പ്രാതല് കഴിക്കാന് നീ ആന് പോളിയില് തന്നെയുള്ള ഒരു കാന്റീനിലേക്കു പോയി. നമ്മുടെ ഒരു സ്റ്റാറ് ഹോട്ടലിന്റത്ര വലിപ്പമുള്ള ഭക്ഷണശാല. ഫുഡ് കോറ്ട്ട് എന്ന ഓമനപേരില് അറിയപ്പെടുന്ന ഇത്തരം കാന്റീനുകളില് അവരവരുടെ താല്പര്യം അനുസരിച്ചു ചൈനീസ്, ഇന്ത്യന്, മലായി തരത്തിലുള്ള ഭക്ഷണം ലഭ്യമാണു. കൂടുതല് പരീക്ഷണത്തിനു തുനിയാതെ നമ്മുടെ ഇമ്ഗ്ലീഷ് പ്രാതല് തന്നെ - ബ്രെഡും ബുട്ടറും ഓമ്ലേറ്റും കഴിച്ചു. പ്രാതലിനു ശേഷം ഡയറക്ടറുടെ ആപ്പീസിലേക്കു നീങ്ങി. പരിചയപ്പെടുത്തലും മറ്റും കഴിഞ്ഞു ഏകദേശം ഒരു മണിക്കൂറ് ആ സ്ഥാപനത്തെ പറ്റിയുള്ള ഒരു പ്രസന്റേഷനും ചറ്ച്ചയും. നമ്മുടെ സ്ഥാപനത്തെപറ്റി അവരെയും ചുരുക്കത്തില് പറഞ്ഞു മനസ്സിലാക്കി. ധാരണാപത്രം ഒപ്പിടുന്നതു വൈകുന്നേരം ആയതുകൊണ്ടു സ്ഥാപനം ചുറ്റിക്കാണാനുള്ള അവസരം ആണു അടുത്തതു. അവരുടെ സ്ഥാപനത്തിലെ പരീക്ഷണ ശാലകളും കുട്ടികള് ചെയ്യുന്ന പ്രൊജെക്ക്റ്റുകളും എല്ലാം വൃത്തി ആയി വച്ചിരിക്കുന്നു. വിശദമായി എല്ലാം പറഞ്ഞു തരാന് അദ്ധ്യാപകരും സീനിയറ് വിദ്യാറ്ത്ഥികളും ഉണ്ടായിരുന്നു. നമ്മുടെ സ്ഥാപനങ്ങളില് ഏതെങ്കിലും വി ഐ പി കള് സന്ദറ്ശനത്തിനു വരുമ്പോള് ഏതാനും ദിവസം കൊണ്ടു തട്ടിക്കൂട്ടിയ പ്രദര്ശനം അല്ല എന്നു വ്യക്തം. ഇത്തരം സന്ദര്ശനം അവറ്ക്കു ഒരു പതിവാണു എന്നറിയുന്ന സമീപനം. ഞങ്ങളുടെ ചോദ്യങ്ങള്കു വ്യക്തമായ ഉത്തരങ്ങള് തയ്യാര് . “അതു സാറിനോടു ചോദിക്കണം എനിക്കറിയാന് വയ്യ “ എന്നൊരിക്കല് പോലും അവര് പറഞ്ഞു കേട്ടിട്ടില്ല.

ഐ സി റ്റി ( ഇന്ഫൊറ്മേഷന് കമ്മ്യൂണികേഷന് ടെക്നോളജി - ഐ സി റ്റി ) എന്ന ശാഖയിലെ കുട്ടികള് ആണു ഞങ്ങളുടെ സ്ഥാപനത്തിലേക്കു വരുന്നതു എന്നുള്ളതുകൊണ്ടൂ അവരുടെ സ്ഥാപനത്തിന്റെ ആ വിഭാഗങ്ങളാണു ഞങ്ങളെ ആദ്യം കാണിച്ചതു. മൈക്രോസോഫ്റ്റ് ,ഹ്യൂലറ്റ് പക്കാറ്ഡ് തുടങ്ങിയ വങ്കിട കമ്പ്യൂട്ടറ് കമ്പനികളുടെ സാമ്പത്തിക സഹായത്തൊടെ കുട്ടികള് ചെയ്യുന്ന പല പ്രോജെക്റ്റുകളും തരക്കേടില്ല എന്നു തോന്നി. എഞ്ചിനീയറിങ് പഠിക്കാന് വരുന്നവര് പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞു വരുന്നവരാണല്ലോ. എന്നാല് പത്താം ക്ലാസ് കഴിഞ്ഞു വരുന്ന പോളിറ്റെക്നിക് കുട്ടികള് ചെയ്യുന്നതു എന്നതു കൊണ്ടു തന്നെ അവ മോശം ആയി തോന്നിയില്ല. വിവര സാങ്കേതിക വിദ്യയിലെ എല്ലാ നൂതനശാഖകളിലും കുട്ടികള് ധാരാളം ഉണ്ടു. സോഫ്റ്റ്വെയറ് വികസനത്തിലും മല്ടിമീഡിയ എന്നീ വിഷയത്തിലെല്ലാം അവര്കു വലിയ താല്പര്യം ഉണ്ടു. കൂടുതലും പ്രായോഗികമായ പ്രോജെക്ടുകളാണു പ്രധാനം. പോളിടെക്നിക്കില് അതു തികച്ചും ആവശ്യവുമാണു. പൊതുവെ നമ്മുടെ എഞ്ച്നീയറിങ് സ്ഥാപനങ്ങളില് പ്രായോഗിക പ്രോജെക്റ്റുകളുടെ എണ്ണം കുറഞ്ഞു വരുന്നു എന്നു പരാതി ഉണ്ടു. കമ്പ്യൂട്ടറ് വെച്ചുള്ള കളികള്കു അമിത പ്രാധാന്യം നല്കുക വഴി അവര് അവശ്യം ഉണ്ടാവേണ്ട എഞ്ചിനീയറിങ്ങിലെ പ്രായോഗിക പരിചയം നേടുന്നുണ്ടോ എന്നും സംശയം ഉണ്ടു.

രാവിലത്തെ സന്ദറ്ശനം ഒരു മണിയോടു കൂടി മതിയാക്കി ഉച്ച ഭക്ഷണത്തിനുള്ള പുറപ്പാടായി. ചൈനീസ് റെസ്റ്റോറന്റിലേക്കാണു യാത്ര. ഒരു വലിയ ഷോപ്പിങ്ങ് കോമ്പ്ലക്സിന്റെ മുകളില് ഉള്ല റെസ്റ്റോറന്റ്. ബോസ്സ് വെജിറ്റേറിയന് ആയതു കൊണ്ടു എല്ലാവറ്കും ചൈനീസ് വെജിറ്റേറിയന് ഭക്ഷണം ഓറ്ഡറ് ചെയ്തു. നമ്മുടെ നാട്ടിലെ ചൈനീസ് ആഹാരം പലപ്പോഴും നൂഡിത്സിലും ചില്ലി ,ബട്ടറ് , ജിഞ്ചറ് ചിക്കന് എന്നിവയിലും അവസാനിക്കുകയാണല്ലോ പതിവു. അതുകൊണ്ടു ഓരോ സാധനവും വരുമ്പോള് അതു എന്താണെന്നുള്ള ഒരു വിശദീകരണത്തോടൊപ്പം ഞങ്ങള് ഭക്ഷണം രുചിച്ചു തുടങ്ങി

പ്രത്യേക രൂപത്തിലും ഭാവത്തിലും ഉള്ല വിഭവങ്ങള്. ചൈനീസ് തത്വചിന്തയുടെ ഭാഗമായ ‘യിന് യാങ് ’ എന്ന കറുപ്പും വെളുപ്പും ആയുള്ള ചന്ദ്രക്കലയുടെ ആകൃതിയില് ഒരു വലിയ ബൌളില് വിളമ്പിയ കൊഴുത്ത സൂപ്പു പോലെയുള്ള ഒരു സാധനം പ്രത്യേകിച്ചും കൌതുകകരമായി തോന്നി. വിളമ്പുമ്പോള് പോലും ആകൃതി നഷ്ടപ്പെടാതെ വിളമ്പാന് അല്പം വൈദഗ്ദ്ധ്യം ആവശ്യമാണെന്നു മാത്രം. പച്ചക്കറികള് മാത്രം അടങ്ങിയ സാലഡില് തുടങ്ങി ഏകദേശം പത്തോളം വിഭവങ്ങള്. കുടിക്കാന് ജാസ്മിന് ചായ തീരുന്നതിനു തീരുന്നതിനു ജീരകവെള്ളം പോലെ കൊണ്ടു വന്നു തന്നു. എല്ലാവറ്കും വിഭവങ്ങള് ഒരു വലിയ തളികയില് കൊണ്ടു വന്നു കറങ്ങുന്ന മേശയുടെ മുകളില് വക്കുന്നു. മേശ കറക്കി നമുക്കാവശ്യമുള്ളതു എടുക്കുകയേ വേണ്ടൂ. ഡയറക്ടര്കു ആതിഥേയയായ ഡയറക്ടറ് തന്നെ ഭക്ഷണത്തെപ്പറ്റി പറഞ്ഞു മനസ്സിലാക്കി വിളമ്പിക്കൊടുത്തിരുന്നു. അതിഥി സല്കാരത്തില് അവരും നമ്മെക്കാള് ഒട്ടും പുറകിലല്ല എന്നു, ഓരോ നിമിഷത്തിലും ഓറ്മിപ്പിച്ചു കൊണ്ടു. ഞാന് എല്ലാ വിഭവങ്ങളും രുചിച്ചു നോക്കുന്നതില് മാത്രം താല്പര്യം കാണിച്ചു. വിശപ്പടക്കാന് സാലഡ് മാത്രം മതിയല്ലോ. എന്നാലും പൂറ്ണമായ ഒരു ചൈനീസ് ലഞ്ചിന്റെ ആസ്വാദ്യത അനുഭവപ്പെട്ടു. ഇങ്ങോട്ടു കടിക്കാത്ത ഏതിനെയും പാചകം ചെയ്താല് കഴിക്കുന്ന സ്വഭാവം എനിക്കുണ്ടെന്നു എന്റെ ശ്രീമതി കളിയാക്കുന്ന കാര്യം ഓറ്ത്തു. ബോസ്സ് എങ്ങനെ അതു ആസ്വദിച്ചു എന്നു എനിക്കറിയാന് കഴിഞ്ഞില്ല. ഏതായാലും സുന്ദരിയും കുലീനയുമായ ഡയറക്ടറുറ്റേ സ്നേഹപൂറ്വമായ ആതിഥ്യം അദ്ദേഹം ആസ്വദിച്ചു എന്നു വ്യക്തം.
വൈകുന്നേരം മറ്റു വിഭാഗങ്ങളില് ആയിരുന്നു സന്ദ്ര്ശനം. പ്രത്യേകിച്ചും എനിക്കു താല്പര്യമുള്ള ഇലക്റ്റ്രിക്കല് എലക്ട്രോണിക്സ് വിഭാഗങ്ങളും ബോസ്സിനു താലപര്യമുള്ള ഫോട്ടോണിക്സ് വിഭാഗവും. വൈദ്യുതിയെ സംബന്ധിച്ചു ഇന്നു ലോകവ്യാപകമായി നടക്കുന്ന ഊറ്ജഗവേഷണം അവിടെയും നടക്കുന്നു. നമ്മെക്കാള് ഭൂമദ്ധ്യരേഖക്കു അടുത്തു കിടക്കുന്ന അവിടേ ധാരാളം സൂര്യ്പ്രകാശം കിട്ടുമെന്നുള്ളതിനാല് സൌരോറ്ജ ഗവേഷണത്തിനാണു കൂടുതല് പ്രധാന്യം കൊടുത്തു കണ്ടു. സൊഊരോറ്ജം ഉപയോഗിഗ്ച്ചു പ്രവറ്ത്തിപിക്കുന്ന തെരുവു വിളക്കുകളും റ്റ്രാഫിക് സിഗ്നലുകളും പ്രത്യേകം എടുത്തു പറയേണ്ട ഒന്നു നാനോടെക്നോളൊജിയില്ഉം അവര് ചെറിയ തോതിലെങ്കിലും ഗവേഷണം നടത്തുന്നു എന്നതാണു. നമ്മുടെ നാട്ടുകാരനായ ഒരാളാണു ഇതിനു നേതൃത്വം നല്കുന്നതു. മത്സ്യം വളര്ത്തുന്നതിലും മത്സ്യങ്ങളുടെ ജീവിത രീതികള് പഠിപ്പിക്കുന്നതിനും വേണ്ടി ഒരു മത്സ്യ ഗവേഷണ കേന്ദ്രവും ഇവിടെ ഉണ്ടു. വിവിധ തരം മത്സ്യങ്ങളെ നിയന്ത്രിതമായ കാലാവസ്ഥയില് സസുഖം വളറ്ത്തുന്നു. ഹോറ്ട്ടികള്ചറ് വിഭാഗത്തിന്റെ കീഴിലാണു ഈ പരീക്ഷണശാല.


430 ആയപ്പോള് ധാരണാപത്രം ഒപ്പിടല് ചടങ്ങു ആയി. അവരുടെ സ്ഥാപനത്തിലെ എല്ലാ ജോലിക്കാരും പംകെടുത്ത ലളിതമായ ചടങ്ങു. അതിനു ശേഷം സ്മ്രണിക സമറ്പാണം. ഞങ്ങള് കോഴിക്കോട്ടു കാറ്ക്കു സുപരിചിതമായ വിപായ് കപ്പല് മാതൃക ആണു കൊണ്ടുപോയിരുന്നതു. “സിംഗപൂരിലേക്കു സ്വാഗതം “ എന്നെഴുതിയ ലോഹ പ്ലാകുകള് അവര് ഞങ്ങള്കും.
അവരുടേ കുട്ടികള് ഇത്തരം പഠനത്തിനു ആദ്യമായി ആണു ഇന്ത്യയിലേക്കു വരുന്നതു. ഇതിനു മുന്പു പല പ്രാവശ്യം ചൈനയിലേക്കു അവറ് പോയിരുന്നു. വിദ്യാറ്ത്ഥികളില് നല്ലൊരു ഭാഗം ചൈനീസ് വംശജര് ആയതു കൊണ്ടു അവറ്കും അതു സ്വീകാര്യമായി. എന്നാല് ഇന്ത്യ ഏഷ്യയില് എന്നല്ല ലോകത്തിലെ തന്നെ അവഗണിക്കാനാകാത്ത ഒരു സാമ്പത്തിക ശക്തി ആയി വളരുന്നതു കാരണമാവാം ഇത്തരം പഠനസന്ദറ്ശനങ്ങള് അവര് തുടങ്ങുന്നതു. നമ്മുടെ വിവര സാങ്കേതിക വ്യ്വസായ മേഖലകളിലെ വിജയം അസൂയാവഹമാണല്ലോ . പൊതുവെ ഇന്ത്യക്കാരെപറ്റി വലിയ മതിപ്പു ഇല്ലാത്ത അവറ്ക്കു നാം ഇന്നു അവഗണിക്കാനാവാത്ത രീതിയില് എത്തി എന്നതു നമുക്കു അഭിമാനാറ്ഹം ആണു.
പതിവുപോലെ സമാപനം ഡിന്നറില് തന്നെ. ഇത്തവണ ഇന്റ്യന് ഭക്ഷണത്തിനു പ്രസിദ്ധമായ “മുത്തൂസ് കറി” എന്ന റെസ്റ്റോറന്റിലെക്കാണു പോയതു. എല്ലാവരും മത്ദ്യവും മാസവും ഉള്പെടെ നല്ല വണ്ണം ഭക്ഷിച്ചു, ബോസ്സ് ഒഴികെ. മാങാ ജ്യൂസില് തൂടങ്ങി ഐസ് ക്രീമില് അവസാനിച്ചു. നല്ല ഒന്നാം തരം പാചകം. നല്ല സെറ്വീസ്. അങ്ങനെ രണ്ടാം ദിവസവും സമാപിച്ചു.

Comments