നരകാസുര വധം കഥകളി

നരകാസുരന്‍ തന്നെ ഒരു മനുഷ്യനും ദേവനും തോല്പിക്കാന്‍ ആവില്ല എന്നാ അഹംകാരത്ത്തില് ഭുമിയില് എല്ലാവരെയും ആക്രമിച്ചു കീഴടക്കി. തന്റെ സാമ്രാജ്യം സ്വര്ഗത്തിലേക്ക് വ്യാപിപ്പിക്കണമെന്ന് മോഹമായി. ഏതായാലും ആദ്യം കുറെ അപ്സരകുമാരിമാരെ സ്വന്തമാക്കാം എന്ന് തീരുമാനിച്ചു. അതിനുവേണ്ടി തന്റെ പ്രിയ ശിഷ്യ നക്രതുണ്ഡിയെ വിളിച്ചു സ്വര്ഗത്തില് പോയി കുറച്ചു സുരസുന്ദരിമാരെ പിടിച്ചു കൊണ്ടു വരാന് ആജ്ഞാപിച്ചു. നരകാസുര വധം കഥകളി തുടങ്ങുന്നതു നക്രതുണ്ടിയുടെ രംഗപ്രവേശത്തോടെ ആണ്.

രംഗം ഒന്ന്
നക്രതുണ്ടി സ്വര്ഗത്തിലേക്ക് പോകാന് തയ്യാറാവുന്നു. തന്റെ നാറുന്ന കേശഭാരവും വസ്ത്രങ്ങളും സ്വര്ഗത്തിലേക്കുള്ള യാത്രയില് തീരെ കൊള്ളില്ല എന്ന് തോന്നി, കാട്ടില് നിന്ന് മരുന്നുകള് പറിച്ചു എണ്ണ തേച്ചു മുടി ചീകി സുഗന്ധ ദ്രവ്യം പുരട്ടി തയാറാവുന്നു. ഒരുങ്ങി കഴിഞ്ഞപ്പോള് തന്റെ സൌന്ദര്യത്ത്തില് (?) അഭിമാനം കൊണ്ടു നൃത്തം ചവിട്ടുകയും കുമ്മി അടിക്കുകയും മറ്റും ചെയ്യുന്നു.
നക്രതുണ്ടി സ്വര്ഗത്തിലേക്ക് പോകാന് തയ്യാറാവുന്നു

നക്രതുണ്ടി ഒരുങ്ങുന്നു

രംഗം രണ്ടു
നക്രതുണ്ടി സ്വര്ഗത്തില് എത്തുന്നു. അവിടത്തെ കാഴ്ചകള് കണ്ടു നടക്കുന്നു. അവിടെ കണ്ട അപ്സരകുമാരികളെ കീഴടക്കി ബന്ധിച്ചു ഒരു സ്ഥലത്താക്കി ചുറ്റി നടക്കുന്നു.

ബന്ധനസ്ഥ ആയ സുരസുന്ദരി
അതിനിടയില് അതി സുന്ദരനായ ഒരു യുവാവിനെ കാണുന്നു. ഒറ്റനോട്ടത്ത്തില് തന്നെ അയാളെ സ്വന്തമാക്കണമെന്നു അവള്ക്ക് തോന്നുന്നു. ആള് മറ്റാരുമല്ല, ദേവേന്ദ്രന്റെ മകന് ജയന്തന്നാണ് കക്ഷി. തന്റെ സ്വാഭാവികരൂപത്തില് പ്രേമാഭ്യര്ത്ത്ഥന നടത്തിയാല് കാര്യം നടക്കുകയില്ല എന്ന് വിചാരിച്ചു, ഒരു സുന്ദരിയുടെ വേഷം ധരിച്ചു ജയന്തനെ സമീപിക്കുന്നു.

ജയന്തന്‍തനെ കണ്ട ലളിത
ഈ രംഗത്തില് സുന്ദരീവേഷം ധരിച്ച നക്രതുണ്ടി ലളിത ആയും ജയന്തനും ആയുള്ള സംഭാഷണമാണ്. . നക്രതുണ്ഡി തന്റെ സൌന്ദര്യം കൊണ്ടും വാക്ക് ചാതുരി കൊണ്ടും ജയന്തനെ തന്നെ പ്രാപിക്കാന് പ്രലോഭിപ്പിക്കുന്നു. അയാളുടെ സൌന്ദര്യം കണ്ടു പുഷ്പശരന്റെ ആക്രമണത്താല്‍ താന് വിവശയാണന്നും മറ്റും ധരിപ്പിക്കുന്നു. എന്നാല് ഇതിനൊന്നും വശംവദനാകാതെ " താന് അച്ഛന്ടെ അനുവാദം ഇല്ലാതെ ഒരു സ്ത്രീയെ നോക്കുക പോലുമില്ല " എന്ന് തീര്ത്തു പറയുന്നു. നിരാശയായി ജയന്തനെ ആക്രമിക്കുവാന് തുടങ്ങുന്ന നക്രതുണ്ടി അവളുടെ ശരിയായ രൂപത്തില് ആവുന്നു. ജയന്തന് അവളുടെ നാസികാകുച്ചങ്ങള് അറുത്തു മാറുന്നു. വേദന കൊണ്ടു അവള് അലറി നിലവിളിച്ചു കൊണ്ടു ഭൂമിയിലേക്കു പോകുന്നു.


ലളിതയുടെ പ്രണയാഭ്യര്‍ത്ഥന

ലളിതയുടെ പ്രണയാഭ്യര്‍ത്ഥനരംഗം മൂന്നു
നരകാസുരന്റെ പുറപ്പാടൊടെ തുടങ്ങുന്നു. രാജാവിനൊത്ത വേഷഭൂഷാദികളോടെ നരകാസുരന് പത്നീ സമേതനായി രംഗത്തെത്തുന്നു. ഭാര്യയുടെ സൌന്ദര്യ വറ്ണയും ശ്റിംഗാര ചേഷ്ടകളും കാണിക്കുന്നു. ഭാര്യ സ്നേഹപൂറ്വം അനുകൂലമായി പ്രതികരിക്കുന്നു. പക്ഷേ പെട്ടെന്ന് ദൂരെ നിന്നു ഒരു ആരവം കേള്കുന്നു. ആദ്യം നിസ്സാരമായി തള്ളിയെങ്കിലും ക്രമേണ അതു അസഹനീയം ആവുന്നു. കടലില് നിന്നു ശക്തമായി തിരമാല തീരത്തു അലച്ചു തല്ലുന്ന ശബ്ദമാണോ അതു ? അതോ കൊടുംകാറ്റില് പാറകള് മരങ്ങളില് ഇടിച്ചുണ്ടാകുന്ന ശബ്ദമാണോ എന്നിങ്ങനെ സംശയികുന്നു. ഭാര്യയെ പറഞ്ഞയച്ചു തനിയെ എന്താണെന്നു നോക്കുന്നു. നാസിക കുചങ്ങള് ഖണ്ഡിക്കപ്പെട്ട തന്റെ നക്രതുണ്ഡി രക്തത്തില് കുളിച്ചു വരുന്ന കാശ്ചയാണു അയാള് കാണുന്നതു. അവളെ സമാധാനിപിച്ച ശേഷം ക്രുദ്ധനായി ദേവേന്ദ്രേനെ ഒരു പാഠം പഠിപ്പിക്കുവാന് തീരുമാനിക്കുന്നു. ദേവ്വെന്ദ്രനുമായുള്ള യുദ്ധത്തിനു പട്ടാളത്തെ സജ്ജമാക്കുവാന് ആജ്നാപിക്കുന്നു. തുരുമ്പു പിടിച്ചു കിടന്ന ആയുധങ്ങളെ തൂത്തു തുടച്ചു വ്രിത്തിയാക്കുന്നു അങ്ങനെ പടപ്പുറപ്പാടു നടക്കുന്നു.
.

നരകാസുരന്റെ പുറപാടു
.

Comments