ഹ്യൂഗോ – ഒരു നല്ല ചിത്രം

ഇന്ഗ്ലീഷ് ഭാഷയിലുള്ള ചിത്രങ്ങള്‍ പതിവായി കാണാറില്ലെങ്കിലും  നല്ല ചിത്രങ്ങള്‍ എന്ന് ആരെങ്കിലും പറയുമ്പോള്‍ കാണാന്‍ തോന്നും. അങ്ങനെയാണ് മകള്‍ കുട്ടികളുടെ  ഐപാഡില്‍ ആമസോണ്‍ വിഡിയോയില്‍  ഈ പടം കാണാന്‍  പറഞ്ഞപ്പോള്‍ കണ്ടതു. അടുത്തു കണ്ട പാരീസ് നഗരത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന കഥയാണെന്ന് അറിഞ്ഞപ്പോള്‍ കൂടുതല്‍ താല്പര്യം ഉണ്ടായി.

2011 ല്‍ പിടിച്ച ഒരു ഫ്രെഞ്ച്  സാഹസിക നാടക സിനിമയാണ് ഇത്. ത്രിമാന സിനിമയാണെങ്കിലും കണ്ടത് ഐപാഡില്‍.. അതുകൊണ്ടു സിനിമയിലെ ദൃശ്യങ്ങളുടെ പ്രത്യേകതകള്‍ മുഴുവനും ആസ്വദിക്കാന്‍ കഴിഞ്ഞില്ല  എന്ന് തോന്നുന്നു, എങ്കിലും കണ്ടത് മറ്റുള്ളവരും ആയി പങ്കുവെക്കണമെന്ന് തോന്നി ഇതെഴുതുന്നു.


പാരീസിലെ ഒരു റെയില്‍വേ സ്റ്റേഷനില്‍ ജീവിക്കുന്ന പന്ത്രണ്ടു വയസ്സുള്ള ഒരു കുട്ടിയുടെ – പേര്‍ ഹ്യുഗോ – കഥയാണിത്. മാര്‍ട്ടിന്‍ സ്കൊര്സേസ് സംവിധാനം ചെയ്തു ജോണ് ലോഗനുമായി സംയുക്തമായി പിടിച്ച പടം ആണിത്. ജി കെ ഫിലിംസ്  റിലീസ് ചെയ്ത ഈ ചിത്രം നവംബര്‍ 23, 2011 ല ആണ് പുറത്തു വന്നത്, പാരമൌണ്ട് പിക്ചെര്സിന്റെ  ബാനറില്‍. അഞ്ചു ഓസ്കാര്‍ അവാര്‍ഡും ( ഏറ്റവും നല്ല സിനിമാട്ടോഗ്രാഫി, കലാ സംവിധാനം,  ദൃശ്യങ്ങള്‍, ശബ്ദ മിശ്രണം, ശബ്ദ എഡിറ്റിംഗ് എന്നിവക്കെല്ലാം) പതിനൊന്നു നോമിനേഷന്നും  കിട്ടിയ ഈ ചിത്രത്തിന് ബാഫ്താ അവാര്‍ഡും സംവിധായകനായ സ്കൊര്സേസിനു മൂന്നാമത്തെ സുവര്‍ണ ഗോള അവാര്‍ഡും ലഭിക്കുകയുണ്ടായി.

 കഥാസാരം
ഹ്യുഗോ കാബറെ എന്ന അനാഥനായ പന്ത്രണ്ടു വയസ്സുകാരന്‍  പാരീസിലെ ഒരു റെയില്‍വേ സ്റെഷനിലെ നാഴികമണി നന്നാക്കുന്ന ജോലി ചെയ്തു ജീവിക്കുന്നു. അവന്റെ അച്ഛന്‍  പാരീസിലെ ഒരു മ്യൂസിയത്തിലെ യന്ത്രസാമഗ്രികളുടെ ചില്ലറ റിപെയര്‍  ജോലി ചെയ്തു ജീവിക്കുകയായിരുന്നു.  അച്ഛന്റെ കൂടെ നിന്ന് ഇത്തരം സാധനങ്ങള്‍ നന്നാക്കാന്‍ അവനും പഠിച്ചു. ഒരു യന്ത്ര മനുഷ്യനെ എങ്ങനെ ശരിയാക്കാന്‍ ശ്രമിക്കുക ആയിരുന്നു അയാള്‍. പൊടുന്നനെ മ്യൂസിയത്തിലുണ്ടായ ഒരു തീപിടുത്തത്തില്‍ അവന്റെ അച്ഛന്‍ മരിച്ചു അങ്ങനെ  അനാഥനായ അവനെ മദ്യപാനിയും കൊള്ളരുതാത്തവനുമായ വകയില്‍ ഒരു അമ്മാവന്‍ ആണ് ക്ലോക്ക് നന്നാക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്.ഭക്ഷണം കഴിക്കാന്‍ വരുമാനം ഒന്നും ഇല്ലാത്ത അവന്‍ ചില്ലറ മോഷണങ്ങളില്‍ കൂടി ജീവിതം മുന്നോട്ടു കൊണ്ടുപോയി. സ്റ്റേഷനിലെ പോലീസുകാരന്റെ നോട്ടപ്പുള്ളികളില്‍ ഒരാളായ അവന്‍ സമര്‍ത്ഥമായി അയാളില്‍ നിന്നും ഒഴിഞ്ഞു നിന്നു. ഒരു ദിവസം കുട്ടികളുടെ കളിപ്പാട്ടം വില്‍ക്കുന്ന  കടയില്‍ നിന്ന് മോഷണം നടത്തുന്നതിനിടയില്‍ കട ഉടമ പാപ്പാ ജോര്‍ജു  അവനെ കയ്യോടെ പിടിച്ചു, അവന്റെ കയ്യില്‍ ഉണ്ടായിരുന്ന ഒരു നോട്ടു ബുക്ക് അയാള്‍ പിടിച്ചു വാങ്ങി. ചെറിയ പല യന്ത്രങ്ങളുടെയും അവന്റെ അച്ഛന്‍ നിര്‍മിച്ചു കൊണ്ടിരുന്ന യന്ത്ര മനുഷ്യന്റെയും വിവരങ്ങള്‍ അതില്‍ ഉണ്ടായിരുന്നു. വീണ്ടും വീണ്ടും അപേക്ഷിച്ചിട്ടും ജോര്‍ജു നോട്ടുബുക്ക് തിരിച്ചു കൊടുത്തില്ല. നോടുബുക്കിനു വേണ്ടി അയാളുടെ പിന്നാലെ കൂടിയ ഹ്യുഗോ അയാളെ പിന്തുടര്‍ന്നു വീട്ടില്‍ എത്തുന്നു, അവിടെ വച്ച് പാപ്പ ജോര്‍ജിന്റെ വളര്‍ത്തു മകള്‍ ഇസബെല്ലിനെ ഹ്യുഗോ കാണുന്നു, പെട്ടെന്ന്ട്ടു സുഹൃത്തായി മാറിയ അവള്‍ എങ്ങനെയെങ്കിലും അവന്റെ നോട്ടുബുക്ക് തിരിച്ചു തരാന്‍ ശ്രമിക്കാം എന്നുറപ്പ് കൊടുക്കുന്നു. തന്റെ നോട്ടുബുക്കിന് വേണ്ടി അടുത്ത ദിവസവും  കടയില്‍ എത്തിയ അവനെ പാപ്പാ ജോര്‍ജു ഒരു പിടി ചാരം കാണിച്ചു തന്റെ ബുക്ക് കത്തിച്ചു കളഞ്ഞു എന്ന് പറയുന്നു, എന്നാല്‍ ഇസബെല്‍ ഇത് സത്യം അല്ല എന്നവനു ഉറപ്പുകൊടുക്കുന്നു. മറ്റൊരു ദിവസം കടയില്‍ എത്തിയ അവനോടു ചെറിയ ഒരു യന്ത്ര മൂഷികനെ ശരിയാക്കാന്‍ അയാള്‍ ആവശ്യപ്പെടുന്നു. നിഷ്പ്രയാസം അവന്‍ അത് ചെയ്യുന്നു. കുറെ ദിവസം കടയില്‍ ജോലി ചെയ്‌താല്‍ നോട്ടു ബുക്ക് തിരിച്ചു തരാമെന്നയാള്‍ പറയുന്നു. തനിക്കു വേറെ പണി ഉണ്ട് എന്നു  പറഞ്ഞു അവന്‍ പോകുന്നു.
ഒരു ദിവസം ഇസബെല്ലയുടെ വീട്ടില്‍ അവന്റെ നോട്ടുബുക്ക് തിരഞ്ഞതിനിടയില്‍ അലമാരയുടെ പുറത്തുവച്ചിരുന്ന പഴയ പെട്ടി  നിലത്തു വീഴുന്നു. പെട്ടിയില്‍ നിന്ന് കുറെ ചിത്രങ്ങള്‍ കാറ്റില്‍ പറന്നു നടക്കുന്നു. അവയില്‍ ചിലത് തന്റെ നോട്ടുബുക്കിലെ പോലെ തന്നെ എന്ന് ഹ്യൂഗൊക്കു മനസ്സിലാവുന്നു. ഈ സംഭവം  പെട്ടെന്ന് വീട്ടില്‍ എത്തിയ പാപ്പ ജോര്‍ജു കാണുന്നു, പെട്ടിയിലെ ചിത്രങ്ങള്‍ അയാളെ അസ്വസ്ഥനാക്കുന്നു. തന്റെ അച്ഛന്‍ റിപെയര്‍ ചെയ്തിരുന്ന യന്ത്ര മനുഷ്യനെപറ്റി  ഹ്യുഗോ ഇസബെല്ലിനോട് പറയുന്നു. അവള്‍ നിര്‍ന്ബന്ധിച്ചപ്പോള്‍ മനസില്ലാ മനസ്സോടെ അവന്‍ അത് ക്ലോക്ക് വെച്ച മുറിയില്‍ കാട്ടിക്കൊടുക്കുന്നു. അതു പ്രവര്‍ത്തിപ്പിക്കുവാന്‍ ഹൃദയത്തിന്റെ ആകൃതിയില്‍ ഉള്ള ഒരു താക്കോല്‍ അവന്‍ തേടി  നടക്കുകയായിരുന്നു. യാദൃശ്ചികമായി ഇസബെല്ലിന്റെ കഴുത്തില്‍ ഇത് പോലെയുള്ള ഒരു താക്കോല്‍ തൂക്കി ഇട്ടതു അവന്‍ കാണുന്നു. ഇതുപയോഗിച്ച് യന്ത്രം കുറെ നേരം പ്രവര്‍ത്തിക്കുന്നത് അവര്‍ കാണുന്നു. യന്ത്രം ഒരു പ്രത്യേക ചിത്രം വരച്ചു താഴെ ജോര്‍ജു മേലീസ് എന്ന് പേരും എഴുതുന്നു. ഈ ചിത്രം തന്റെ നോട്ടുബുക്കില്‍ ഉള്ളതു തന്നെ എന്നു അവന്‍ ഓര്‍ക്കുന്നു..  

ഇസബെല്ലുമായി ചങ്ങാത്തം കൂടി അവന്‍  വായനശാലയില്‍ പതിവായി പോകുന്നു. ഒരു ദിവസം ചലച്ചിത്രങ്ങളെ  പറ്റിയുള്ള ഒരു പുസ്തകത്തില്‍ തന്റെ കയ്യിലുണ്ടായിരുന്ന യന്ത്ര മനുഷ്യന്‍ വരച്ച ചിത്രം അവര്‍ കാണുന്നു, ‘ചന്ദ്രനിലേക്കുള്ള യാത്ര ‘ എന്ന ചിത്രത്തിലെ ഒരു രൂപം ആയിരുന്നു അത്. ജോര്‍ജു മേലീസ് എന്ന സംവിധായകന്റെ ചിത്രം. ഇതവരെ അത്ഭുതപ്പെടുത്തുന്നു കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ലൈബ്രേറിയന്‍ പറഞ്ഞതനുസരിച്ച്  അവര്‍ ചലച്ചിത്ര അക്കാഡെമിയില്‍ പോകുന്നു. അവിടെ വച്ച് കുറെ വര്ഷം മുമ്പ് ജീവിച്ചിരുന്ന ഒരു ചലച്ചിത്ര സംവിധായകനും നിര്‍മാതാവും ആയിരുന്ന ജോര്‍ജു മേലീസ് കുറെയേറെ ചിത്രങ്ങള്‍ നിര്‍മിച്ചിരുന്നു എന്നും  അവ ഉണ്ടാക്കിയ കാലത്ത് വളരെയധികം ആകര്ഷണീയമായിരുന്നു അവയെന്നും അക്കാഡെമിയിലെ ഉദ്യോഗസ്ഥനില്‍ നിന്നും അവര്‍ മനസ്സിലാക്കുന്നു. യുദ്ധം കഴിഞ്ഞു ആള്‍ക്കാരുടെ താല്‍പര്യങ്ങള്‍ക്കനുസൃതമായ സിനിമകള്‍ നിര്‍മിക്കാന്‍ കഴിയാതെ, പഴയ അനിമേഷന്‍ ചിത്രങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ആവാതെ നിരാശനായി തന്റെ സിനിമകളുടെ പകര്‍പ്പുകള്‍ ഒന്നൊഴിച്ചു മറ്റെല്ലാം അയാള്‍ നശിപ്പിച്ചു. അയാള്‍ നിര്‍മിച്ച അനേകം ചിത്രങ്ങളില്‍ നശിപ്പിക്കപ്പെടാത്ത ഒരു സിനിമയുടെ മാത്രം പ്രിന്റു അക്കാഡെമിമിയില്‍ ഉണ്ടെന്നു അവര്‍ മനസ്സിലാക്കുന്നു.
അക്കാഡെമിയിലെ ഉദ്യോഗസ്തനോടുകൂടി  ഈ ചിത്രത്തിന്റെ കോപ്പിയുമായി ഇസബെലും ഹ്യുഗോയും അവളുടെ വീട്ടില്‍ എത്തുന്നു. അപരിചിതനായ ഒരാളുമായി വീട്ടില്‍ എത്തുന്ന ഇസബെല്ലിനെ അവളുടെ വളര്ത്തമ്മ വഴക്ക് പറയുന്നു, എന്നാല്‍ അക്കാഡെമി ഉദ്യോഗസ്ഥന്റെ വിനയത്തിലും സംഭാഷണത്തിലും അനുനയിച്ചു അയാള്‍ കൊണ്ടു വന്ന സിനിമ  കാണാന്‍ അവര്‍ തയ്യാറാവുന്നു, ആ ചിത്രത്തിലെ നായിക താന്‍ തന്നെ യാണെന്ന് അവരും മറ്റുള്ളവരും തിരിച്ചറിയുന്നു. തന്റെ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിത്രങ്ങള്‍ നിര്‍മിച്ചിരുന്ന രീതിയും മറ്റും അവര്‍ അവരോടു പറയുന്നു. പത്തിലധികം ചിത്രങ്ങള്‍ നിര്‍മിച്ച അയാള്‍ പുതിയ ചിത്ര നിര്‍മാണ രീതിയോട് മത്സരിക്കാന്‍ കഴിയാതെ തന്റെ  സിനിമയുടെ പ്രിന്റുകള്‍ എല്ലാം കത്തിച്ചു കളന്ഞ്ഞുവത്രേ. കത്തിക്കാതെ ബാക്കി വന്ന ഒരേ ഒരു ചിത്രമാണിതെന്നും അവര്‍ പറയുന്നു. കളിപ്പാട്ടം വില്‍ക്കുന്ന കട നടത്തുന്ന ജോര്‍ജു ആ സംവിധായകന്‍ തന്നെ എന്നും, ജോര്‍ജിന്റെ സിനിമയിലെ സൂത്രപ്പണികള്‍ക്ക് വേണ്ട യന്ത്രങ്ങള്‍ നിര്‍മിക്കാന്‍ തന്നെ സഹായിച്ച ആള്‍ ആയിരുന്നു ഹ്യുഗോയുടെ അച്ഛന്‍ എന്നും അവിടെ എത്തിയ പാപ്പ ജോര്ജു അവരെ അറിയിക്കുന്നു. ഹ്യുഗോ താന്‍ ശരിയാക്കിയ യന്ത്രമനുഷ്യനെ അവരെ കാണിക്കാന്‍ വേണ്ടി എടുത്തു കൊണ്ടു വരാന്‍ റെയില്‍വേ സ്റെഷനിലെ ക്ലോക്കിന്റെ മുറിയിലേക്ക് ഓടുന്നു. യന്ത്ര മനുഷ്യനുമായി ഇറങ്ങി വന്ന ഹുഗോയെ സ്റ്റേഷനിലെ പോലീസുകാരന്‍ പിടിക്കാന്‍ തുടങ്ങുന്നു, രക്ഷപ്പെടാന്‍ ഭീമാകാരമായ ക്ലോക്കിന്റെ സൂചിയില്‍ തൂങ്ങി കിടന്ന ഹ്യുഗോ ഒരു വിധം പോലീസുകാരന്റെ  പിടിയില്‍ നിന്നും രക്ഷപ്പെടുന്നു. പക്ഷെ ഇതിനിടയില്‍ ഹുഗോയുടെ കയ്യില്‍ നിന്നും യന്ത്ര മനുഷ്യ റെയില്‍ പാളത്തിലേക്ക് വീഴുന്നു. അത് തിരിച്ചെടുക്കാന്‍ പാളത്തിലേക്ക് ഇറങ്ങിയ ഹ്യുഗോയെ വേഗത്തില്‍ അടുത്തു കൊണ്ടിരുന്ന  ട്രെയിനിന്റെ അടിയില്‍ നിന്നും അത്ഭുതകരമായി ആ പോലീസുകാരന്‍ രക്ഷിക്കുന്നു.  അവനെ അറസ്റ്റു ചെയ്യണോ വേണ്ടയോ എന്ന് ശങ്കിച്ച് നിന്ന പോലീസുകാരന്റെ മുമ്പില്‍ ഇസബെല്ലും പാപ്പാ ജോര്‍ജും ഹുഗോയെ അന്വേഷിച്ചു എത്തുന്നു.  പൊട്ടിയ യന്ത്രമനുഷ്യനുമായി നില്‍കുന്ന ഹ്യുഗോ അനാഥന്‍ അല്ല എന്ന് പറഞ്ഞു അവനെ പാപ്പാ ജോര്‍ജു ഏറ്റെടുക്കുന്നു, ഹ്യുഗോയുടെ അച്ഛന്റെ ശരീരം നദിയില്‍ കണ്ടതായി  സ്റേഷന്‍ പോലീസുകാരന്‍ പറയുന്നു.

നമുക്കെല്ലാം ഗാന്ധി സിനിമയിലൂടെ പരിചിതനായ ബെന്‍ കിങ്ങ്സ്ലി ആണ് പാപ്പ ജോര്‍ജു ആയി വരുന്നത്.

           അഭിനയിച്ചവരും കഥാപാത്രങ്ങളും 

Actors/Actress
Character in movie
Asa Butterfield      
Hugo Cabret
Isabelle
Georges Méliès / Papa Georges
 Inspector Gustave
Jeanne d'Alcy / Mama Jeanne
 René Tabard
Hugo's father
Claude Cabret
Monsieur Labisse
Lisette

References :http://en.wikipedia.org/wiki/Hugo_(film)                                                                                      Images from Google : 

Comments

വീകെ said…
ചിത്രം പരിചയപ്പെടുത്തിയതിനു നന്ദി. ഇതുവരെ കണ്ടിട്ടില്ല ചിത്രം.
പെരുന്നാൾ ആശംസകൾ...

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

കീചക വധം കഥകളി

നളചരിതം മൂന്നാം ദിവസം കഥകളി