Posts

സിംഹപുരത്തേക്കുള്ള യാത്ര- ഡോള്ഫിന് ലഗൂണ്

Image
സെന്റോസ എന്ന മാന്ത്രിക ദ്വീപു. സിംഗപൂറ് ഷോപ്പിങ് പറുദീസ ആണെങ്കില് സെന്റോസ സഞ്ചാരികള്കു ശരിക്കും ഒരു മാന്ത്രിക ദ്വീപു തന്നെ ആണു. കണ്ണിനും കാതിനും കുള്ഊറ്മ നല്കുന്ന വൈവിധ്യമാറ്ന്ന കാശ്ചകള് അവിടെ ഒരുക്കി വച്ചിരിക്കുന്നു. സ്വാഗതം ചെയ്യുന്നതു സിംഹപുരത്തിന്റെ ചിഹ്നം ആയ പകുതി സിംഹവും പകുതി മത്സ്യകന്യകയുടെയും രൂപത്തില് ഉള്ള മെറ്ലയണിന്റെ ഭീമാകാരമായ രൂപം. ചെറിയ ചാറ്റല് മഴ ഞങ്ങളുടെ ഉത്സാഹത്തെ തീരെ കെടുത്തിയില്ല. ആദ്യം പോയതു ഒരു ഡോള്ഫിന് കുളത്തിലേക്കാണു. സമാന്യം വലിപ്പമുള്ള ഒരു വലിയ കുളം. ഒരു വശത്തു ഒരു സ്റ്റേജും മറ്റേ വശത്തു കാണികള്കു ഇരിക്കാനുള്ല സൌകര്യവും. പ്രവേശന ഫീസ് കൊടുത്തു അകത്തു കടന്നപ്പോള് പ്ര്ദറ്ശനം തുടങ്ങാറായി. ചൈനീസ് ഇംഗ്ലീഷില് വിശദീകരണം ഉണ്ടു. ഡോല്ഫിനുകല് മനുഷ്യനു നല്ലവണ്ണം മെരുങ്ങുമെന്നു കേട്ടിട്ടുണ്ടു. എന്നാല് ഇത്രയധികം അനുസരണയോടെ അവ പരിശീലകയുടെ ഓരോ നിര്ദേശവും അനുസരിക്കുന്നു. കുളത്തിന്റെ ഒരറ്റത്തു നിന്നു മറ്റേ അറ്റം വരെ ശരീരത്തിന്റെ പകുതിയിലധികം ഭാഗം വെള്ളത്തിനു മുകളില് ഉയറ്ത്തി പിടിച്ചു കൊണ്ടുള്ള ഓട്ടം , മൂന്നു ഡോള്ഫിനുകള് ഒന്നിച്ചു ഒരേ സമയം വളയത്തില് കൂടി ചാടുന്നതു, ഇവ മ...

സിംഹപുരത്തേക്കുള്ള യാത്ര- മൂന്നാം ദിവസം ( ഒന്നാം ഭാഗം)

ഔദ്യോഗികമായി വന്ന കാര്യം കഴിഞ്ഞു, എന്നാലും ഇത്രയും ദൂരം യാത്ര ചെയ്തു വന്നപ്പോള് സിംഹപുരത്തിന്റെ മറ്റു ഭാഗങ്ങള് കാണാതെ അഥവാ ബോസ്സിനെ കാണിക്കാതെ പോകുന്നതു ശരിയല്ലല്ലോ. “രോഗി ഇച്ഛിച്ചതും വൈദ്യന് വിധിച്ചതും ഒന്നെന്ന“ പോലെ ആതിഥേയറ് തന്നെ മൂന്നാം ദിവസം സിംഗപൂറ് കാണലിനു സംവിധാനം ഒരുക്കിയിരുന്നു. ഒരു ദിവസം കൊണ്ടു കാണാന് കഴിയുന്നതു കാണട്ടേ എന്നു ഞാനും. മുന്പരിചയമുള്ളതു കൊണ്ടു സിംഗപൂറില് വരുന്ന ഒരാളും ഒഴിവാക്കാത്തതു സെന്റോസ ദ്വീപിലെ കാശ്ചകളും മുസ്തഫാ സൂപെര്മാര്കെറ്റിലെ ഷോപ്പിങ്ങുമാണു. അതുകൊണ്ടു ഇതു രണ്ടും ഞങ്ങള് പരിപാടിയില് ചേറ്ത്തു. സമയം കിട്ടിയാല് ഓറ്ചാറ്ഡ് റോഡിലും പോകണം. രാവിലെ എഴുനേറ്റപ്പോള് പ്രാതല് കഴിക്കാന് ഒന്നും ഇല്ല, കുറച്ചു പച്ചവെള്ളം മാത്രം ഉണ്ടു കുടിക്കാന്. ഏതായാലും താമസസ്ഥലത്തു നിന്നു പുറത്തു കടക്കുക തന്നെ. ഫ്ലാറ്റില് നിന്നു പുറത്തേക്കു കടക്കാന് വാതലിന്റെ പുറകിലുള്ള ഒരു ബട്ടണ് അമറ്ത്തിയാല് മതി. പുറത്തിറങ്ങിയാല് അതു താനെ അടഞ്ഞുകൊള്ളും. പുറത്തു നിന്നു തുറക്കണമെങ്കില് വാതിലിന്റെ പാസ്സ്വേറ്ഡു നമ്പര് അറിഞ്ഞിരിക്കണം. പണ്ടു മാന്ത്രികറ് പറയുന്നതു പോലെ “ അബ്രകടബ്ര” പറയുകയല്ല ഒരു കീബോ...

സിംഗപൂരിലേക്കു ഒരു യാത്ര – രണ്ടാം ദിവസം.

Image
ഔദ്യോഗിക കാര്യത്തിനു വേണ്ടി മാറ്റിവച്ച ദിവസം. രാവിലെ 930 മണിക്കു നമ്മുടെ സുഹൃത്തുക്കള് രണ്ടു പേരും വന്നു. ആദ്യത്തെ പരിപാടി പ്രാതല് തന്നെ. ഞങ്ങളും സ്ഥാപനത്തിന്റെ ഡയറക്ടറും ആയി പ്രാതല് കഴിക്കാന് നീ ആന് പോളിയില് തന്നെയുള്ള ഒരു കാന്റീനിലേക്കു പോയി. നമ്മുടെ ഒരു സ്റ്റാറ് ഹോട്ടലിന്റത്ര വലിപ്പമുള്ള ഭക്ഷണശാല. ഫുഡ് കോറ്ട്ട് എന്ന ഓമനപേരില് അറിയപ്പെടുന്ന ഇത്തരം കാന്റീനുകളില് അവരവരുടെ താല്പര്യം അനുസരിച്ചു ചൈനീസ്, ഇന്ത്യന്, മലായി തരത്തിലുള്ള ഭക്ഷണം ലഭ്യമാണു. കൂടുതല് പരീക്ഷണത്തിനു തുനിയാതെ നമ്മുടെ ഇമ്ഗ്ലീഷ് പ്രാതല് തന്നെ - ബ്രെഡും ബുട്ടറും ഓമ്ലേറ്റും കഴിച്ചു. പ്രാതലിനു ശേഷം ഡയറക്ടറുടെ ആപ്പീസിലേക്കു നീങ്ങി. പരിചയപ്പെടുത്തലും മറ്റും കഴിഞ്ഞു ഏകദേശം ഒരു മണിക്കൂറ് ആ സ്ഥാപനത്തെ പറ്റിയുള്ള ഒരു പ്രസന്റേഷനും ചറ്ച്ചയും. നമ്മുടെ സ്ഥാപനത്തെപറ്റി അവരെയും ചുരുക്കത്തില് പറഞ്ഞു മനസ്സിലാക്കി. ധാരണാപത്രം ഒപ്പിടുന്നതു വൈകുന്നേരം ആയതുകൊണ്ടു സ്ഥാപനം ചുറ്റിക്കാണാനുള്ള അവസരം ആണു അടുത്തതു. അവരുടെ സ്ഥാപനത്തിലെ പരീക്ഷണ ശാലകളും കുട്ടികള് ചെയ്യുന്ന പ്രൊജെക്ക്റ്റുകളും എല്ലാം വൃത്തി ആയി വച്ചിരിക്കുന്നു. വിശദമായി എല്ലാം പറ...

സിംഗപൂരിലേക്കു ഒരു യാത്ര – കുറച്ചു വറ്ഷങള്കു ശേഷം

സിംഹപുരത്തേക്കു പോകാന് പെട്ടെന്നാണു ഒരു അവസരം ഉണ്ടായതു, അതും ഒഊദ്യോഗിക ആവശ്യത്തിനായി. 1999 ഇല് ആറുമാസം അവിടെ താമസിച്ചതിനു ശേഷം ഏകദേശം പത്തു വര്ഷത്തിനു ശേഷം അവിചാരിതമായി വീണു കിട്ടിയ അവസരം. കൂടെയുള്ള മേലധികാരി ആദ്യമായി അങ്ങോട്ടു പോകുക ആയിരുന്നതു കൊണ്ടു അദ്ദേഹത്തിനെ സിംഗപൂര് കാണിക്കേണ്ട ജോലിയും എന്റെ ചുമലില് തന്നെ വന്നു. ഞങ്ങളുടെ സ്ഥാപനവും സിംഗപൂരിലെ നീ ആന് പോളിറ്റെക്നിക്കുമായി ഒരു ധാരണാപത്രം ഒപ്പിടുകയായിരുന്നു യാത്രയുടെ ഉദ്ദേശം. ആവിടെ നിന്നു 30 വിദ്യാറ്ത്ഥികളും രണ്ടു അദ്ധ്യാപകരും ആറാശ്ച ഞ്ങ്ങളുടെ കാമ്പസ്സില് താമസിച്ചു ഇന്ത്യയിലെ കലാ സാസ്കാരിക വ്യാപാര വ്യവസായ മേഖലെകളെപ്പറ്റി പഠിക്കുകയാണു ലക്ഷ്യം. രണ്ടാം വര്ഷം പോളിറ്റെക്നിക് വിദ്യാറ്ഥികള്കു പഠിക്കേണ്ട ഒരു വിഷയത്തിന്റെ ഭാഗമായി. ചാങി വിമാനത്താവളത്തില് ഞങ്ങളെ സ്വീകരിക്കാന് ആ സ്ഥാപനത്തിന്റെ പ്രതിനിധികള് ഉണ്ടായിരുന്നു. എയറ് ഇന്ത്യയുടെ ചെന്നൈ സീംഗപൂര് വിമാനത്തില് നാലു മണിക്കൂറ് പറന്നു രാത്രി 8 മണിക്കു അവിടെ എത്തി. വിമാനത്താവളത്തില് നിന്നു പോകുന്ന വഴി തന്നെ വൈകുന്നേരത്തെ ഭക്ഷണം കഴിച്ചതിനു ശേഷം താമസസ്ഥലത്തേക്കു പോകാമെന്നു അവര് പറഞ്ഞതനുസരിച്ച...

റിട്ടയറ് ചെയ്തു കഴിഞ്ഞു ജോലി ചെയ്യുന്ന ഡോക്ടറ് മാറ്

ഞങ്ങളുടെ കാമ്പസ് ഏകദേശം അഞ്ഞൂറു കുടുംബങ്ങള് താമസിക്കുന്നതാണു. അദ്ധ്യാപകരും അദ്ധ്യാപകേതര ജീവനക്കാരും വിദ്യാറ്ത്ഥികളും ഉള്പെടെ രണ്ടായിരത്തിലധികം ആള്കാറ് താമസം ഉണ്ടാവും, കുറഞ്ഞതു. അത്യാവശ്യം ചികിത്സക്കു വേണ്ടി ഒരു ചെറിയ ആശുപത്രി ഞങ്ങള്കുണ്ടു. രണ്ടു ഡോക്ടറ് മാരും രണ്ടു നര്സന്മാരും ഒരു ഫാറ്മസിസ്റ്റും സഹായിയും. അഞ്ചു കിടകകളും ഉണ്ടു. സാധാരണ അസുഖങ്ങള്കു കൊടുക്കാനുള്ള മരുന്നുകളും ഉണ്ടു. ഒരു ഡോക്ടറ് കാമ്പസില് തന്നെ താമസിക്കുന്നു. ആറ് എം ഓ എന്നു വിളിക്കുന്നു. മറ്റൊരാള് ദിവസേന വന്നു പോകുന്നു. പലപ്പോഴും ഇവിടെ സ്ഥിരമായി ജോലി നോക്കാന് ആളെ കിട്ടാന് വിഷമമാണു, ശമ്പളം . കുറവായതു കൊണ്ടാകാം. ആദ്യകാലത്തു ഇവിടെക്കു വരാന് സംസ്ഥാന് മെഡിക്കല് സെറ്വീസില് നിന്നും പിരിഞവര് താല്പര്യം കാണിച്ചിരുന്നു. പിരിയുന്നതിനു മുമ്പു ഡി എം ഓ യെപോലെയുള്ള കൂടുതല് ചികിത്സാ രംഗവുമായി അല്പം വിട്ടു നിന്നവരായിരിക്കും പലരും. കിട്ടുന്ന ശമ്പളത്തെക്കാള് കൂടുതല് ഒരു പകുതി വിശ്രമ ജീവിതം നയിക്കാന് വരുന്നവര്. പിന്നെ പൊതുവേ വിദ്യ്ഭ്യാസസ്ഥാപനമായതു കൊണ്ടു വലിയ ബുദ്ധിമുട്ടില്ലാതെ പണി ചെയ്യുകയും ആവാമല്ലോ. അങ്ങനെയാണു ഞങ്ങള്കു ഒരു ഡോക്ക്ടറ് ദമ്...

ജനകീയ വിചാരണ ചോദിച്ചു വാങ്ങുന്ന ഡോക്റ്ററ്മാര് .

ഞാന് കോഴിക്കോട്ടു ജോലി ചെയ്യുന്നതിനിടയില് ആണു. ഹെറ്ണിയ എന്ന രോഗം വന്നു പെട്ടതു. കുടലിറക്കം എന്നു മലബാറില് പറയുന്ന ഈ അസുഖത്തിനു ശസ്ത്രക്രിയ മാത്രമേ ചികിത്സയുള്ളൂ എന്നു പലരും പറഞ്ഞു. പ്രത്യേകിച്ചും ആരംഭ ദിശയില് കൂടുതല് പ്രശ്നം ഉണ്ടാകാന് സാദ്ധ്യത ഉണ്ടത്രേ. മനസ്സിലാകിയതില് നിന്നു നമ്മുടെ ഉദരഭിത്തിയുടേ താഴ് ഭാഗത്തുള്ള പേശികളുടെ ബലക്കുറവു മൂലം അതില് ഒരു ചെറിയ സുഷിരം ഉണ്ടാവുന്നു. കുടലിന്റെ ഒരു ഭാഗം ജനനേന്ദ്രിയത്തിന്റെ വശത്തുള്ള ആ സുഷിരത്തില് കൂടി താഴോട്ടു ഇറങ്ങുന്നതാണു കുടലിറക്കം. ആദ്യം ആ സുഷിരം ചെറിയതായിരിക്കും. കൂടുതല് ഭാരം എടുക്കുമ്പോഴോ , മല വിസറ്ജനം ചെയ്യുമ്പോള് മുക്കുന്നതു കൊണ്ടൊ പെട്ടെന്നു കൂടലിന്റെ ഭാഗം താഴേക്കിറങ്ങുന്നു. തീവ്രമായ വേദന ആ സമയത്തുണ്ടാവുന്നു. ജീവിതത്തില് ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത തരം വേദന. വേദനയുടെ ശക്തിയില് വിയറ്ത്തു കൂളിച്ചു വല്ലാതെ തളരുന്നു. സുഷിരം വളരെ ചെറുതാണെങ്കില് കുടലിന്റെ പുറത്തേക്കു ചാടുന്ന ഭാഗം രക്ത ഓട്ടം നിലച്ചു നീല നിറം ആവുക ആണെങ്കില് ആ ഭാഗം മുറിച്ചു കള്യേണ്ടി വന്നേക്കുമത്രേ. ഇതിനാണു സ്ട്രാങുലേറ്റഡ് ഹെറ്ണിയ എന്നു പറയുന്നതു. ശ്രദ്ധിക്കാതിരുന്നാല് ജീവാപായ...

സ്പെഷ്യലിസ്റ്റിന്റെ ടോന്സില് ഓപെരേഷന് – ഞാന് കണ്ട ഡോക്ടര് മാര് രണ്ടു

ഞാന് കൊല്ലത്തു ഡിഗ്രീക്കു പഠിച്ചു കൊണ്ടിരുന്ന കാലം. മാസത്തില് ഒരാശ്ചയെങ്കിലും പനി ആയി ക്ലാസ്സില് പോകാന് കഴിയാറില്ല. കാരണം പനി. പനി എന്നാല് വലിയ പനി. 102-103 ഡിഗ്രി വരെ വരും. കാരണം ടോന്സിലൈറ്റിസ് എന്ന അസുഖം. തൊണ്ടയുടെ രണ്ടു വശത്തും ഉള്ളില് ചെറിയ നെല്ലിക്കാ വലിപ്പത്തില് ഉള്ള മാംസക്കഷണം. മിക്കവറ്കും ആള്കാറ്ക്കു നിരുപദ്രവി ആയ ഒരു ഉപകരണം. പക്ഷേ എനിക്കു രണ്ടാഴ്ച കൂടുമ്പോഴെങ്കിലും അവന് ഉള്ള വിവരം അറിയിക്കും. ഉഗ്രന് ഇന്ഫക്ഷന്. എത്ര വലിയ ആന്റി ബയോറ്റിക്സു കഴിച്ചാലും നാലു ദിവസമെങ്കിലും കടുത്ത പനി. അതുകഴിഞ്ഞു കലശലായ ക്ഷീണവും. എഞ്ചിനീയറിങ്ങു പഠിത്തവും ഇതും കൂടി ഒരുമിച്ചു കൊണ്ടുപോകാന് ആവില്ല എന്നുറപ്പായി. പല ഡോക്റ്ററ്മാരും പറഞ്ഞു. “ ഓപെരേഷന് നടത്തി അവനെ മുറിച്ചു കളഞ്ഞേരേ” എന്നു. നിവൃത്തി ഇല്ലാത്തതായപ്പോള് ഒരു അവധിക്കാലത്തു എന്റെ ടോന്സില് മുറിച്ചു കളയാന് തീരുമാനിച്ചു. അന്നു ആലപ്പുഴ മെഡിക്കല് കോളെജില് ഒരു വിദഗ്ദ്ധ്നായ ഒരു ഇ എന് ടി സറ്ജന് ഉണ്ടു എന്നു കേട്ടു. ആസ്ട്രിയായില് നിന്നു വിദഗ്ധ പരിശീലനം കഴിഞു വന്ന ആള്. പക്ഷേ ആള് ‘മുതിര കൊടുത്തു പഠിച്ചതല്ല ‘ എന്നുള്ളതു കൊണ്ടു ഓപെരേഷന് വെറുതെ ചെയ്യുകയില്ല. അന്നത...