Posts

യന്തിരന് - യന്ത്രത്തിനു മനുഷ്യനാവാമോ?

Image
കോടികള് മുടക്കി സ്റ്റൈല്മന്നന് രജനികാന്തും ഐശ്വര്യ റോയ്ഉം അഭിനയിച്ച കലാനിധി മാരന് നിറ്മിച്ച ചിത്രം കഴിഞ്ഞ ദിവസം ഞങ്ങള് കണ്ടു. ചിത്രം രണ്ടു പേര്ക്കും ഇഷ്ടപ്പെട്ടു. പതിവു തമിഴ് പടത്തിന്റെ രീതിയേ അല്ല, കുറച്ചു നാള് മുമ്പു കമലഹാസന്റെ ദശാവതാരവും സായിപ്പിന്റെ അവതാറും (http://profkuttanadan.blogspot.com/2010_01_01_archive.html) കണ്ട ശേഷം തിയേറ്ററില് പോയി കണ്ട പടം. ശാസ്ത്രകഥയെന്നൊക്കെ പറയാമെന്നുണ്ടെങ്കിലും മനുഷ്യനും യന്ത്രവും ഒരിക്കലും ഒന്നാവാന് കഴിയില്ല എന്നതാണെന്നു തോന്നുന്നു ശങ്കറ് എന്ന സംവിധായകന് പറയാനുദ്ദേശിക്കുന്നതു. രജനി (വാസീകരന്- വാസി) എന്ന ശാസ്ത്രകാരന് ഗവേഷണഫലമായി തന്റെ തന്നെ രൂപത്തില് ഒരു യന്ത്രമനുഷ്യനെ ഉണ്ടാക്കുന്നു. മനുഷ്യനെ പോലെ എല്ലാം ചെയ്യാന് , നടക്കാനും ഇരിക്കാനും നൃത്തം ചെയ്യാനും ഒക്കെ കഴിയുന്ന യന്ത്ര മനുഷ്യന്. തന്റെ അമ്മയുടെ നിറ്ദേശപ്രകാരം ചിട്ടിബാബു എന്നു ഇതിനു പേരിടുന്നു . തന്റെ ഗവേഷണഫലം വിശദീകരിക്കുന്ന ശാസ്ത്ര സമ്മേളനത്തില് മിക്കവാറും എല്ലാ ചോദ്യങ്ങള്ക്കും യന്ത്രമനുഷ്യനു ഉത്തരം കണ്ടെത്താന് കഴിയുന്നു. എന്നാല് വാസിയുടെ ഗൈഡിനു മാത്രം അതു പൂറ്ണമാണെന്നു തോന്നിയില്ല. എല്ലാ ക...

രാവണ വിജയം കഥകളി കോഴിക്കോട്ട്

രാജരാജവറ്മ കോയിതമ്പുരാന് രചിച്ച രാവണ വിജയം കഥകളി കഴിഞ്ഞ ദിവസം തോടയം കഥകളി യോഗത്തിന്റെ ആഭിമുഖ്യത്തില് തളി ഗായത്രികല്യാണമണ്ഡപത്തില് അവതരിപ്പിച്ചു. കലാമണ്ഡലം വാസു പിഷാരടി രാവണനായും കലാമണ്ഡലം രാജശേഖരന് രംഭയായും കലാമണ്ഡലം ഹരിനാരായണന് ദൂതനായും വേഷമിട്ടു. കോട്ടക്കല് മധുവിന്റെയും സന്തോഷിന്റെയും സംഗീതവും കലാമണ്ഡലം ബലരാമന്റെ ചെണ്ടയും കോട്ടക്കല് രവിയുടെ മദ്ദളവും അകമ്പടിയായി ഉണ്ടായിരുന്നു. ആറരക്കു തുടങ്ങിയ കളി എട്ടരക്കു കഴിഞ്ഞപ്പോള് അല്പ്പം അത്ഭുതം തോന്നി എങ്കിലും ഇന്നത്തെ തിരക്കിട്ട ജീവിതത്തില് ചില അപ്രധാന രംഗങ്ങള് ഒഴിവാക്കിയതു ശരിയോ തെറ്റോ? ചെറുപ്പത്തില് രാത്രി മുഴുവന് ഉറക്കം ഒഴിച്ചു കണ്ടതു കൊണ്ടോ എന്തോ എനിക്കത്ര സുഖമായി തോന്നിയില്ല. ഏതായാലും പിഷരടിയുടെ രാവണനും രാജശേഖരന്റെ രംഭയും ഗംഭീരമായി. ഉള്ള സമയത്തിനിടയില് അവരവരുടെ മനോധര്മ്മവും അഭിനയ ശേഷിയും അവറ്ക്കു പ്രകടിപ്പിക്കാന് അവസരം കിട്ടി. അതിലെ ചില രംഗങ്ങള് വിഡിയോയില് പകറ്ത്തിയതു കാണുക. രംഗം ഒന്നു മൂന്നു ലോകങ്ങളെയും കീഴടക്കി വിജയ ശ്രീലാളിതനായി ലങ്കയില് ഭാര്യ മണ്ഡോദരിയു യുമായി രമിച്ചിരിക്കുന്ന രാവണനെ കാണാന് സഹോദരന് വൈശ്രവണന് അയച്ച ഒരു ദൂതന് സന്ദേ...

കല്യാണ സൌഗന്ധികം കഥകളി – കോഴിക്കോട്ടു

കഥകളി പ്രിയന്മാരെ എന്നും ഹരം പിടിപ്പിക്കുന്ന കഥയാണു കല്യാണ സൌഗന്ധികം . വെറും മൂന്നു കഥപാത്രങ്ങള് മാത്രം. എന്നാല് അഭിനയ സാദ്ധ്യത ധാരാളം. ആഗസ്റ്റ് ഏഴാം തീയതി കോഴിക്കോട്ടു തോടയം ക്ഥകളി യോഗത്തിന്റെ ആഭിമുഖ്യത്തില് തളി ഗായത്രി കല്യാണ മണ്ഡപത്തില് ഈ കളി അവതരിപ്പിച്ചപ്പോഴും പ്രേക്ഷകരുടെ അനുഭവം മറ്റൊന്നായിരുന്നില്ല. കലാമണ്ഡലം മനോജ്കുകുമാറിന്റെ ഭീമനും സദനം കൃഷ്ണന് കുട്ടി ആശാന്റെ ഹനുമാനും അരങ്ങു തകറ്ത്തു. ചെറുതെങ്കിലും പാഞ്ചാലിയുടെ വേഷം കലാമണ്ഡലം സാജനും നന്നാക്കി. കോട്ടക്കല് നാരായണന്റെയും വേങ്ങേരി നരായണന്റെയും സംഗീതവും പൊടിപൊടിച്ചു. ചെണ്ട കോട്ടക്കല് നരായണനും കലാമണ്ഡലം അനീഷും ചുട്ടി കലാമണ്ഡലം ബാലന്റെയും ആയിരുന്നു. ഇതിന്റെ ചില രംഗങ്ങള് കൊടുക്കുന്നു. ഈ അവതരണത്തോടൊപ്പം മനോധറ്മ് അഭിനയിക്കുമ്പൊള് മുദ്രകള് കാണിച്ചുള്ള അഭിനയം എന്താണു എന്നു വിശദീകരിക്കുന്നുണ്ടായിരുന്നു. അതുകൊണ്ടു കഥകളി മുദ്രകള് അറിയാന് വയ്യാത്തവറ്ക്കു പോലും എന്താണു അഭിനയിക്കുന്നതു എന്നു മനസിലാക്കാന് കഴിഞ്ഞു. ഇതൊരു പ്രശംസനീയമായ കാര്യം ആയി തോന്നി. കഥകളി പോലുള്ള ഇത്ര ഉദാത്തമായ കലയെ പൊതുജനങ്ങള്ക്കു കുറെകൂടി ആസ്വാദ്യകരമാക്കാന് ഇത്തരം പ...

സന്താന ഗോപാലം

മഹാഭാരതത്തിലെ ഒരു കഥയെ അടിസ്ഥാനമാക്കി അവതരിപ്പിച്ചു വരുന്ന കഥകളി ആണു സന്താനഗോപാലം. ഭാരത യുദ്ധം കഴിഞ്ഞു കുറച്ചു നാള് ആയി. അറ്ജുനന് തന്റെ ഗുരുവും സ്നേഹിതനും എല്ലാം എല്ലാം ആയ ശ്രീകൃഷ്ണനെ കാണാന് ദ്വാരകയിലേക്കു പുറപെടുന്നു. ഭഗവാനെ കാണുന്നതില് നിന്നുള്ള സന്തോഷം അനുഭവിച്ചുകൊണ്ടു കൊച്ചു വറ്തമാനം പറഞ്ഞിരിക്കുന്നതിനിടയില് ദ്വാരകയിലെ പ്രജ ആയ ഒരു ബ്രാഹ്മണന് അവിടെ എത്തുന്നു. രംഗം ഒന്നു :കൃഷ്ണനും അറ്ജുനനും വളരെ നാള്‍ക്കു ശേഷം കാണുന്നു . തന്റെ ഒന്പതു കുട്ടികളും പ്രസവിച്ചു കഴിഞ്ഞാലുടന് മരിച്ചുപോയി എന്ന സംകടം ഭഗവാനെ അറിയിക്കുന്നു. തന്റെ ശേഷക്രിയ ചെയ്യാന് വേണ്ടി തന്റെ പത്താമത്തെ കുട്ടിയെ എങ്കിലും തനിക്കു തരണേ എന്നു ഭഗവാനോടു അപേക്ഷിക്കുന്നു. എന്നാല് കറ്മഫലം മാറ്റാന് ആറ്ക്കും കഴിയുകയില്ല എന്നു പറഞ്ഞു കൃഷ്ണന് കൈമലറ്ത്തുന്നു. ദു:ഖിതനായ ബ്രാഹ്മണന് ഇതിനൊക്കെ കാരണം രാജാവായ കൃഷ്ണന്റെ തോന്നിയവാസം ആണെന്നു പറഞ്ഞു കൃഷ്ണനെ കുറ്റപ്പെടുത്തുന്നു. കൃഷ്ണന് മെല്ലെ രംഗത്തു നിന്നു മാറുന്നു. രംഗം രണ്ടു: ബ്രാഹ്മണനെ അറ്ജുനന്‍ സമാധാനിപ്പിക്കുന്നു ബ്രാഹ്മണന്റെ അപേക്ഷയില് കൃഷ്ണന് ഉദാസീനന് ആയിരിക്കുന്നതു അറ്ജുനനു പിടിച്ചില്ല....

കുട്ടനാട്ടിലും വിഷ പാമ്പുകള് !!!!

ഒരു കാലത്തു കേരളത്തിലെ നെല്ലറ ആയി അറിയപ്പെട്ട കുട്ടനാട്ടില് ഇന്നു കര്ഷകര്‍ നെല്കൃഷി ചെയ്യുന്നതു പലപ്പൊഴും നഷ്ടത്തില് ആണു. പലരും മറ്റു തൊഴില് ഒന്നും ചെയ്യാന് അറിയാത്തതുകൊണ്ടും നിലം വെറുതെ ഇടുന്നതില് ഉള്ള വൈമനസ്യം കൊണ്ടും ആണു ഇന്നു കൃഷി ചെയ്യുന്നതു. ഞങ്ങളുടെ കുട്ടിക്കാലത്തെ കുട്ടനാടും ഇന്നത്തെ കുട്ടനാടും വളരെ വ്യ്ത്യസ്ഥമാണു. പലപ്പോഴും സ്കൂളില് പോകാന് ചെറിയ വള്ളം സ്വയം തുഴഞ്ഞു ഏതെങ്കിലും ബന്ധു വീട്ടില് കെട്ടിയിട്ട ശേഷം ആണു ഞങ്ങള് സ്കൂളില് പോയിരുന്നതു. ഇന്നു കുട്ടനാട്ടില് ചെറുവള്ളങ്ങള് കാണാനേ ഇല്ല. ഉള്ളതു തന്നെ വലിയ വള്ളങ്ങള് മാത്രം. തുഴയും കഴുക്കോലിനും പകരം എഞ്ചിന് വച്ച വള്ളങ്ങള്. വേഗം കൂടിയ വള്ളങ്ങള്. കയ്യ് കെട്ടി വെറുതെ ഇരുന്നാല് മതി.വള്ളം വേണ്ടിടത്തു എത്തിക്കൊള്ളും. പണ്ടു സാധനങ്ങള് കൊച്ചിയിലേക്കും മറ്റും കൊണ്ടു പോയിരുന്ന വലിയ കെട്ടുവള്ളങ്ങള് മോട്ടോറ് വച്ച ‘ഹൌസ് ബോട്ടുകള്‘ ആയി രൂപാന്തരം ചെയ്തു. മിക്കവാറും സ്ഥലങ്ങളില് റോഡു വഴി എത്താം എന്നു വന്നു, പണ്ടു ചമ്പക്കുളം കൈനകരി തലവടി ഇടത്വാ കണ്ടങ്കരി എന്നിവിടങ്ങളില് പോകാന് ബോട്ടുമാറ്ഗം മാത്രമേ സാധിക്കുമായിരുന്നുള്ളൂ. ഇന്നു സ്കൂളില് പോകാന് സൈക...

നമ്മുടെ ക്ഷേത്രങ്ങള് എവിടെ ? സുവറ്ണ ക്ഷേത്രം എവിടെ?

ഞാന് ഒരു ദൈവ വിശ്വാസി ആണു. ജനിച്ചതു ഹിന്ദു മതത്തില് ആണെങ്കിലും എല്ലാ മതത്തിലെയും നന്മയില് വിശ്വസിക്കുന്നു, അതു കൊണ്ടു ഒരു പ്രത്യേക ക്ഷേത്രത്തിനൊടോ ദൈവത്തിനൊടോ മമതയില്ല. ശീലങ്ങള് കൊണ്ടു കുടുംബത്തിലെ മറ്റംഗങ്ങളോടൊപ്പം കൂടുതലും ഹിന്ദു ക്ഷേത്രങ്ങളില് പോകുന്നു എന്നു മാത്രം. പലപ്പോഴും നമ്മുടെ നാട്ടിലെ തിരക്കുള്ള ക്ഷേത്രങ്ങളില് തനിക്കു വിശ്വാസം ഉള്ള ഭഗവാനെ കാണാന് ദൂരസ്ഥലങ്ങളില് നിന്നും എത്തുന്ന ഭക്തന്മാരോടു ക്ഷേത്രത്തിലെ ജോലിക്കാരുടെ മര്യാദകെട്ട പെരുമാറ്റത്തില് വേദനയും തികചും വ്യാപാര മനസ്ഥിതിയോടുകൂടിയുള്ള ക്ഷേത്രങ്ങളുടെ നടത്തിപ്പിലും പ്രതിഷേധവും തോന്നിയിട്ടുണ്ടൂ. തമിഴ് നാട്ടിലെയും ഒറീസ്സയിലെയും പോലെയുള്ള പ്രസിദ്ധ ക്ഷേത്രങ്ങളുടെ പരിസരത്തെ ദുറ്ഗന്ധ മലീമസമായ സാഹചര്യവും കണ്ടു സംകടപ്പെട്ടിട്ടും ഉണ്ടൂ. എന്നാല് അടുത്തു ഞാനും ശ്രീമതിയും കൂടി അമ്രിത്സറിലെ സുവറ്ണ ക്ഷേത്രത്തില് ദറ്ശനത്തിനു പോയിരുന്നു. അവിടെ ഞങ്ങള് കണ്ട അടുക്കും ചിട്ടയും സേവന മനോഭാവവും ഞങ്ങളെ ചിന്തിപ്പിച്ചു. തിരക്കു നമ്മുടെ ഗുരുവായൂര് ക്ഷേത്രത്തില് ഉള്ളതിനെക്കാള് കുറവൊന്നും ഇല്ല. എന്നാല് ചെരിപ്പു സൂക്ഷിക്കാനും ഭക്തരെ സഹായിക്കാനു...

അല്പം സ്ത്രീകളുടെ ‘താഴത്തെ’ ( അന്തര്‍ കാ ) കാര്യം

കേന്ദ്ര സര്‍ക്കാര്‍ നമ്മുടെ നാട്ടിന്പുറത്ത് താമസിക്കുന്ന സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനു വേണ്ടി പുതിയ ഒരു പദ്ധതി ആവിഷകരിക്കുന്നു. പ്രായപൂരത്തി ആയ എല്ലാ സ്ത്രീകള്ക്കും ഒരു വര്ഷടത്തില്‍ വേണ്ടി വരുന്ന ഏകദേശം നൂറു സാനിട്ടറി നാപ്കിനുകള്‍ ഫ്രീ ആയി വിതരണം ചെയ്യാന്‍ വേണ്ടി. നിസ്സാരമായ വിലയ്ക്ക് (നാട്ടിന്പുറങ്ങളില്‍ ഒരു രൂപയ്ക്കും നഗരങ്ങളില്‍ രണ്ടോ മൂന്നോ രൂപയ്ക്കും) വിതരണം ചെയ്യാനാണ് പരിപാടി. ഇന്ന് ഇന്ത്യയിലെ ഇത്തരം നാപ്കിനുകളുടെ വിലപന ഒന്നോ രണ്ടോ വിദേശകമ്പനികളുടെ കയ്യില്‍ ആണ്. ഒരു മാസം ഉപയോഗിക്കുന്ന നാപ്കിന് 24 രൂപ മുതല്‍ 34 രൂപ വരെ വിലയും ഉണ്ട്. അപ്പോള്‍ മുന്പ് പറഞ്ഞ ഒരു രൂപ മൂന്നു രൂപാ വിലക്ക് തന്നെ ഇരുപതു കോടി വനിതകള്ക്ക്ന വിതരണം ചെയ്യാന്‍ രണ്ടായിരം കോടി രൂപാ ചെലവ് വരും പ്രതിവര്ഷം . സ്ത്രീകളുടെ ആരോഗ്യം സമൂഹത്തിന്റെ ഉത്തരവാദിത്വം ആയി ഏറ്റെടുക്കുന്നത് നല്ലത് തന്നെ. എന്നാല്‍ ഇത് മറ്റൊരു സ്കാം (കുമ്ഭകോണം) ആയി മാറുമോ എന്നാണു സംശയം. പോരാഞ്ഞു ഉപയോഗശേഷം ഇത് നശിപ്പിക്കാന്‍ ഉള്ള സംവിധാനം ഉണ്ടാവേണ്ടതും ഉണ്ട്. നമ്മുടെ നാട്ടിന്പുറങ്ങളില്‍ ഉള്ള സ്ത്രീകള്‍ പഴംതുണി ആണ് ഇന്നും ഉപയോഗിക്കുന്നത്. മുപ്പതു ...