Posts

Showing posts from 2009

ഊറ്ജം സംരക്ഷിക്കൂ, ഈ ഭൂമിയെയും നമ്മുടെ കുഞ്ഞുങ്ങളെയും രക്ഷിക്കൂ,

ഇന്നു ലോക ഊറ്ജ സംരക്ഷണ ദിവസം ആണു. ഭൂമിയിലെ ഊറ്ജം സംരക്ഷിക്കാതിരുന്നാല് ഈ ഭൂമി ജീവിക്കാന് കൊള്ളാത്ത്തതാകും. നമ്മുടെ കുഞ്ഞുങ്ങളുടെ ജീവിതം ദു:സ്സഹം ആകും. അതുകൊണ്ടു ഊറ്ജം സരക്ഷിക്കുക, ഭൂമിയെ രക്ഷിക്കുക. നമുക്കു ചെയ്യാന് കഴിയുന്ന ചില ചെറിയ (വലിയ) കാര്യങ്ങള് ഇതാ: 1.ആവശ്യമുള്ളപ്പോള് മാത്രം ഫാനും ലൈറ്റും ഉപയോഗിക്കുക. മുറിയില് ആരും ഇല്ലെങ്കില് തീര്ചയായും ഫാനും ലൈറ്റും ഓഫ് ചെയ്യണം. 2.ആരും കാണാന് ഇല്ലെങ്കില് റ്റിവി ഒഫാക്കുക, റിമോട്ടില് ഓഫ് ചെയ്താല് പൊരാ, വൈദ്യുത ബന്ധം തന്നെ ഓഫ് ആക്കണം. 3.വീട്ടില് കഴിയുമെങ്കില് റ്റ്യൂബ് ലൈറ്റൊ (36 /40 വാട്ട്) കോമ്പാക്റ്റ് ഫ്ലൂറെസ്കന്റ് വിളക്കൊ ( 5/10/15 വാട്ട്) ഉപയോഗിക്കുക. ഇവക്കു 60/100 വാട്ട് സാധാരണ ബള്ബിന്റത്ര വെളിച്ചം തരാന് കഴിയും. തുടക്കത്തിലുള്ള അധികചിലവു മൂന്നു മാസം കൊണ്ടു ലാഭമാകും. 4.ഓരോ മുറിയിലും ആവശ്യത്തിനു മാത്രം ശക്തിയുള്ല വിളക്കുകള് ഉപയോഗിക്കുക. വായിക്കുവാന് സി എഫ് എല് ഉപയോഗിക്കുന്ന മേശ വിളകുകള് ആണു നല്ലതു. 5.സൂര്യ്പ്രകാശം ഉള്ലപ്പോല് കറ്ട്ടന് ഉയറ്ത്തി വച്ചു ലൈറ്റുകള് ഓഫ് ആക്കുക. 6.വെള്ളം ചൂടാക്കാന് ഇന്സ്റ്റന്റ് ഹീറ്ററ് ആണു ലാഭം,...

ഉപ്പന്മാര് സൂക്ഷിക്കുക

അമിതമായി കറിയുപ്പു കഴിക്കുന്നവര് സൂക്ഷിക്കുക. ലോക ആരോഗ്യ സംഘടനയുടെ ഏറ്റവും അടുത്തു പ്രസിദ്ധീകരിച്ച കണക്കനുസരിച്ചു 69 ശതമാനം സ്ട്രോക്കിനും 49 ശതമാനം ഹ്രുദ്രോഗങ്ങള്കും കാരണം അമിത രക്തസമ്മറ്ദമാണു. എന്നാല് അമിത രക്തസമ്മറ്ദത്തിനു കാരണം കുടുതല് കറിയുപ്പു കഴിക്കുന്നതു കൊണ്ടാണു എന്നു അടുത്ത കാലത്താണു വ്യക്തമായി മനസിലായതു. ആറു രാജ്യങ്ങളില് നിന്നും ആയി 1,75,000 ആള്കാരില് 3.5 വര്ഷം നീണ്ടു നിന്ന 13 പഠനങ്ങളില് നിന്നും കറിയുപ്പും അമിത രക്തസമ്മറ്ദവുമായി വ്യക്തമായ ബന്ധം ഉണ്ടെന്നു തെളിഞ്ഞിരിക്കുന്നു. ഒരു ദിവസം കഴിക്കുന്ന കറിയുപ്പില് 5 ഗ്രാം വറ്ദ്ധന ഉണ്ടായപ്പോള് 23% ആള്കാറ്ക്കു സ്റ്റ്രോക്ക് 17% ആള്കാറ്ക്കു ഹ്രുദ്രോഗവും ഉണ്ടാവാനുള്ള സാധ്യത വറ്ദ്ധിചു. ലോക ആരോഗ്യ സംഘടന നിര്ദേശിച കറിയുപ്പിന്റെ തോതു വെറും 5 ഗ്രാം മാത്രമാകുമ്പോള് നമ്മുടെ രാജ്യം പോലുള്ള പല രാജ്യങളിലും 9 ഗ്രാമിലധികം ഉപ്പുപയോഗിക്കുന്നു. ഇത്തരം കറിയുപ്പിന്റെ ഉപയോഗത്തിനു പ്രധാന കാരണം സംസ്കരിച ആഹാരസാധനങ്ങള് ആണെങ്കിലും, മറ്റു ആഹാര സാധനങളോടുള്ള താല്പര്യവും ഇന്ത്യയിലും മറ്റു പല രാജ്യങ്ങളിലും കാരണമാവുന്നു. രക്ത സമ്മറ്ദം നിയന്ത്രിക്കാന് ഏറ...

കോഴിക്കോട്ടു നിന്നുള്ള വിമാന യാത്ര.

കോഴിക്കോട്ടു വിമാനത്താവളം നവീകരിച്ചതിനു ശേഷം അതു നമ്മുടെ സമീപ പ്രദേശങ്ങളില് ഉള്ള മറ്റേതു വിമാനത്താവളത്തിനും കിട പിടികുന്നതാണു, കാഴ്ചയില്. കോയംബത്തൂരാണെങ്കിലും എന്തിനു നമ്മുടെ തലസ്ഥാന നഗരിയിലെ വിമാനത്താവളവുമായി പോലും താരതമ്യം ചെയ്യുമ്പോള് പോലും. പക്ഷേ എന്തേ ഇവിടെ യാത്രക്കാര് എന്നും ബഹളം ഉണ്ടാക്കി എന്നു പത്രത്തില് വാറ്ത്ത വരാന്, മിക്കവാറും ആഴ്ചയില് ഒന്നു രണ്ടു പ്രാവശ്യം എങ്കിലും. ഒന്നുകില് വിമാനം തിരിച്ചു വിടുന്നു, കൊച്ചിയിലോ മറ്റോ ഇറങ്ങുന്നു. അല്ലെങ്കില് സമയത്തിനു പുറപ്പേടാന് തയ്യാറാവാത്തതു കൊണ്ടു. ഇതിനു ഒരു പരിഹാരമില്ലേ? ഉണ്ടാവണമല്ലോ. ഒന്നാമതായി വിമാനത്താവളത്തിന്റെ ഭംഗി വറ്ദ്ധിപ്പിച്ചു. വാഹനങ്ങള് പാറ്ക്കു ചെയ്യാനുള്ള സൌകര്യം കൂട്ടിയീട്ടുണ്ടു. പാറ്കിങ് ഫീ കൂട്ടുകയും ചെയ്തു. പ്പ്രീമിയം പാറ്കിങ്ങും ( Rs 150/ hour) സദാ പാറ്കിങും (Rs 60/ hour) എല്ലാം ഉണ്ടു. എന്നാല് വിമാനത്താവളത്തിന്റെ ഉള്ളിലെ സംകേതികമായ സൌകര്യങ്ങള് വറ്ദ്ധിച്ചിട്ടുണ്ടോ എന്നു നോക്കണം. ഒന്നാമതായി കൂടുതല് വിമാനങ്ങള് വരുമ്പോള് അവയ്ക്കു വേണ്ട സ്ഥല സൌകര്യം ഇവിടെ ഇല്ല. വിമാനങള് ഇടാനുള്ള ഹാങറ് സൌകര്യം പരിമിതമാണു. . ഇവിടെ...

കണ്ണൂരില് പണ്ടു നടന്നതു – ഇപ്പോഴും നടക്ക്കാവുന്നതു

ആമുഖം : ഇതെഴുതുന്നയാള് ഒരു രാഷ്ട്രീയ പാറ്ട്ടിയിലും അംഗം അല്ല. ഇന്നത്തെ ഇടതു വലതു സമദൂര രാഷ്ട്രീയത്തില് വലിയ താല്പര്യം ഉള്ള ആളുമല്ല. ഒരു സറ്കാറ് ഉദ്യോഗസ്ഥന് എന്ന നിലയില് പത്തിരുപതു പ്രാവശ്യം തിരഞ്ഞെടുപ്പു നടത്താന് നിയോഗിക്കപ്പെട്ടിട്ടും ഉണ്ടു. ആ അവസരങ്ങളില് ഒരിക്കല് പോലും വോട്ടു ചെയ്തിട്ടും ഇല്ല. കണ്ണൂര് പാര്ല്യമെന്റു നിയോജക മണ്ഡലത്തില് ഒരിക്കല് തിരഞ്ഞെടുപ്പുദ്യോഗസ്ഥനായി പോകേണ്ടി വന്ന എന്റെ അനുഭവം പറയട്ടേ. നിയോജക മണ്ഡലം തളിപ്പറമ്പിനടുത്തു ഒരു കുഗ്രാമം. രാവിലെ കണ്ണൂര് തഹ്സീല്ദാരില് നിന്നും പെട്ടിയും മറ്റും ആയി ഒരു വിധം വൈകുന്നേരം നാലുമണി ആയപ്പോള് ബൂത്തില് എത്തി. ബൂത്തു പരിശോധിച്ചു അത്യാവശ്യം ചെയ്യെണ്ട കാര്യങ്ങള് ചെയ്തു എന്നു ഉറപ്പു വരുത്തി. ബൂത്തു ഒരു നാടന് പള്ളിക്കൂടത്തില് ആണു. ബാലട് പേപ്പറും മറ്റും വയ്ക്കാന് അലമാരയും ഒന്നും ഇല്ല. എന്റെ ബ്രീഫ് കേസില് തന്നെ അതു ഭദ്രമായി സൂക്ഷിച്ചു. അവിടെ അടുത്തൊന്നും വീടുകളില്ല എന്നു തോന്നുന്നു. കുടിക്കാന് കുറച്ചു വെള്ളം എങ്കിലും കിട്ടുമോ എന്നു നോക്കി. ഇല്ല. ആരോ ഒരു പൊട്ടിയ ബക്കറ്റു കൊണ്ടെ തന്നു. കിണറ്റിലെ വെള്ളം കോരി കുടിച്ചു ദാഹം തീറ്ത്തു. വൈകുന്നേര...

പഴശ്ശി രാജാ ചരിത്രവും സിനിമയും

ഹരിഹരന്റെയും എം റ്റി യുടെയും ‘പഴശ്ശിരാജാ’ എന്ന ചിത്രം ചരിത്രത്തോടു എത്ര മാത്രം നീതി പുലറ്ത്തുന്നോ എന്നു നോക്കുകയല്ല ഈ കുറിപ്പിന്റെ ഉദ്ദേശം. സാധാരണ സിനിമാ പ്രേക്ഷകരെ പോലെ ഞാനും പത്നിയും കൂടി ഞായറാഴ്ച രാവിലെ പത്തു മണിക്കുള്ള പ്രദറ്ശനത്തിനു ശ്രീ തിയേറ്ററില് കയറി. ബുദ്ധിമുട്ടു കൂടാതെ ബാല്ക്കണി റ്റിക്കറ്റു കിട്ടി. കയറിയപ്പോള് താഴെയുള്ള മിക്കവാറും സീറ്റുകള് കാലി.ഞങ്ങള് ചെമ്പകശ്ശേരി രാജാവിന്റേ നാട്ടില് നിന്നു വന്നവരായതുകൊണ്ടു പഴശ്ശിരാജായുടെ ചരിത്രം അത്ര നന്നായി അറിയാന് വയ്യ, എങ്കിലും ഒരു ഏകദേശ രൂപം മാത്രം അറിയാം. വയനാടു ഭാഗത്തുള്ള കോട്ടയം എന്ന നാട്ടു രാജ്യത്തിലെ ഇളമുറതമ്പുരാനായിരുന്നു പഴശ്ശിരാജാ എന്നും അനന്തിരവന്റെ ജനസമ്മതിയില് അല്പം കുശുമ്പുണ്ടായ അദ്ദേഹത്തിന്റെ അമ്മാവന് അയാളെ വശത്താക്കാന് ശ്രമിച്ചു എങ്കിലും കഴിയാഞ്ഞപ്പോള് ബ്രിട്ടീഷുകാരുടെ സഹായത്തോടെ അയാളെ ഒതുക്കാന് ശ്രമിച്ചു. ടിപ്പു സുല്ത്താന് ബ്രിട്ടീഷുകാരോടു പൊരുതി നിന്ന കാലത്തു വയനാട്ടില് മാനന്തവാടി തലസ്ഥാനമായി പ്രവറ്ത്തിച്ചിരുന്ന പഴശ്ശി കുരിച്ച്യരുടെയും നാട്ടിലെ നായന്മാരുടെയും സഹായത്തോടെ കുറെനാള് ബ്രിട്ടിഷുകാരെ തടഞ്ഞു നിറുത്...

ഒരു റെയില് യാത്ര., റെയില് വേയുടെ കാര്യക്ഷമതയും.

തിരുവനതപുരത്തിനു പോകാന് റ്റിക്കറ്റു ബുക്കു ചെയ്തു, രണ്ടാം ടയറ് എസി യില് തന്നെ. വണ്ടി കൃത്യ സമയത്തു തന്നെ എത്തി, എ1 കമ്പാറ്ട്ടുമെന്റു തിരഞ്ഞു പിടിച്ചു ബെറ്ത്തില് എത്തി. പക്ഷേ ഞാന് ബുക്കു ചെയ്ത ബെറ്ത്തില് ആരോ സുഖമായി പുതച്ചു കിടന്നു ഉറങ്ങുന്നു. അല്പം പ്രായമായ ആള് ആയതു കൊണ്ടു ഉണറ്ത്താന് തുനിഞ്ഞില്ല, അപ്പോള് അടുത്ത സീറ്റില് ഇരുന്ന ആള് പറഞ്ഞു, എസി ഒരു കോച്ചേ ഉള്ളൂ. റ്റി റ്റി യെ കണ്ടാല് നിങ്ങളുടെ സീറ്റ് എവിടെ എന്നു അറിയാം എന്നു. റ്റി റ്റി പുറത്തു നില്കുന്നു, ചുറ്റും ഒരു പത്തിരുപതു ആള്ക്കാറ് ഉണ്ടു. സാധാരണ റ്റിക്കറ്റു ബുക്കു ചെയ്യ്യാതെ അവസാന നിമിഷത്തില് ബെറ്ത്തിനുള്ള ആവശ്യക്കാരാണെന്നേ ഞാന് കരുതിയുള്ളൂ. ഞാനും കൂട്ടത്തില് കൂടിയപ്പോഴാണു അറിയുന്നതു എന്നെപ്പോലെ സീറ്റു അറിയാന് വേണ്ടി ഉള്ലവരാണു. ഞാനും അവരുടെ കൂടെ കൂടി, പത്തു മിനുട്ടു കഴിഞ്ഞു റ്റി റ്റി പറഞ്ഞു നിങ്ങള് ഒന്നാം ക്ലാസ്സില് എ ക്യാബിനില് പോയി ഇരിക്കൂ, ഞാന് അവിടെക്കു വരാം എന്നു. ഏതായാലും ഇരിക്കാന് ഇടമായല്ലോ എന്നു കരുതി ഞാന് അവിടെ പോയി ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോല് റ്റി റ്റി വന്നു, സീറ്റു ഉറപ്പാക്കി. അവിടെത്തന്നെ ഇരുന്നോളൂ എന്നു ഉത്തരവായി. ...

എനിക്കും കിട്ടണം പണം : മറ്റൊരു ഡോക്ടറ്

ഞാന് കോഴിക്കോട്ടു ജോലി ചെയ്യുന്നതിനിടയില് ആണു. ഹെറ്ണിയ എന്ന രോഗം വന്നു പെട്ടതു. ‘കുടലിറക്കം‘ എന്നു മലബാറില് പറയുന്ന ഈ അസുഖത്തിനു ശസ്ത്രക്രിയ മാത്രമേ ചികിത്സയുള്ളൂ എന്നു പലരും പറഞ്ഞു. പ്രത്യേകിച്ചും ആരംഭ ദിശയില് കൂടുതല് പ്രശ്നം ഉണ്ടാകാന് സാദ്ധ്യത ഉണ്ടത്രേ. മനസ്സിലാകിയതില് നിന്നു നമ്മുടെ ഉദരഭിത്തിയുടേ താഴ് ഭാഗത്തുള്ള പേശികളുടെ ബലക്കുറവു മൂലം അതില് ഒരു ചെറിയ സുഷിരം ഉണ്ടാവുന്നു. കുടലിന്റെ ഒരു ഭാഗം ജനനേന്ദ്രിയത്തിന്റെ വശത്തുണ്ടാകുന്ന ആ സുഷിരത്തില് കൂടി താഴോട്ടു ഇറങ്ങുന്നതാണു കുടലിറക്കം. ആദ്യം ആ സുഷിരം ചെറിയതായിരിക്കും. കൂടുതല് ഭാരം എടുക്കുമ്പോഴോ , മല വിസറ്ജനം ചെയ്യുമ്പോള് സമ്മറ്ദം ചെലുത്തുന്നതു കൊണ്ടൊ പെട്ടെന്നു കൂടലിന്റെ ഭാഗം താഴേക്കിറങ്ങുന്നു. തീവ്രമായ വേദന ആ സമയത്തുണ്ടാവുന്നു. ജീവിതത്തില് ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത തരം വേദന. വേദനയുടെ ശക്തിയില് വിയറ്ത്തു കൂളിച്ചു വല്ലാതെ തളരുന്നു. സുഷിരം വളരെ ചെറുതാണെങ്കില് കുടലിന്റെ പുറത്തേക്കു ചാടുന്ന ഭാഗം രക്ത ഓട്ടം നിലച്ചു നീല നിറം ആവുക ആണെങ്കില് ആ ഭാഗം മുറിച്ചു കള്യേണ്ടി വന്നേക്കുമത്രേ. ഇതിനാണു സ്ട്രാങുലേറ്റഡ് ഹെറ്ണിയ (strangulated hernea)എന്നു...

ഞാന് കണ്ട ചില ഡോക്റ്റാര്മാര് : 1

ഒരു ഡോക്ടറുടെ ജോലി ഏറ്റവും മാന്യമായതാണെന്നു കരുതുന്ന ഒരാളാണു ഞാന്. മറ്റുള്ളവരുടെ വേദന കുറയ്ക്കാനും ഒരു പക്ഷേ ജീവന് തന്നെ നിലനിറുത്താനും ഒരു ഡോക്ക്ടറ്ക്കു മാത്രമേ കഴിയുകയുള്ളൂ. എന്നാല് ഇന്നു നമ്മുടെ സമൂഹത്തില് പ്രവറ്ത്തിക്കുന്ന ഡോക്ടറ്മാരില് എത്ര പേര് ഈ കാര്യം മനസ്സിലാക്കുന്നു. കഴിവുള്ള, മനുഷ്യത്വമുള്ള , ദയയുള്ള ഒരു ഡോക്ടറെ സംബന്ധിച്ചിടത്തോളം പണം അയാള് ചോദിക്കാതെ തന്നെ, ആള്ക്കാര് കൊടുക്കും, തീര്ചയാണു, എന്നാല് ഇന്നു ഇത്തരം എത്ര ഡോക്ടറ്മാര് ഉണ്ടു? രംഗം ഒന്നു: കാലം 1960-61. എന്റെ ഒരമ്മാവനു ശ്വാസം മുട്ടലായി തിരുവനന്തപുരം മെഡിക്കല് കോള്ളേജില് പ്രവേശിപ്പിച്ചു. ഇന്നത്തെ ആധുനിക രോഗ നിറ്ണയ മാറ്ഗമൊന്നും അന്നു ഇല്ല എന്നോറ്ക്ക്ക്കണം. എന്നാല് അവിടത്തെ ഒരു കൂട്ടം ഡോക്ടറ്ര്മാര് പരിശോധിച്ചു അമ്മാവനു ഹൃദയത്തിനാണു തകരാറ് എന്നു കണ്ടുപിടിച്ചു. അപകടസാദ്ധ്യത കൂടുതലാണെങ്കിലും ഹൃദയ ശസ്ത്രക്രിയ മാത്രമേ ജീവന് രക്ഷിക്കാന് മാറ്ഗമുള്ളൂ എന്നു തീരുമാനിച്ചൂ. അന്നത്തെ പരിമിതമായ സൌകര്യങ്ങളില് ഏതാണ്ടു പത്തു മണിക്കൂറ് കൊണ്ടു ശസ്ത്രക്രിയ വിജയകരമായി പൂറ്ത്തിയാക്കി, ഒന്നു രണ്ടാഴ്ച വിശ്രമം കഴിഞ്ഞു അമ്മാവന് വീട്ടിലേക്ക...

മൊബൈല് ഫോണില് സംസാരിക്കുമ്പോള്

1.മൊബൈല് ഫോണ് ഉപയോഗിക്കുമ്പോള് മറ്റുള്ളവറ്കു ശല്യം ഉണ്ടാകാത്ത വിധം ശബ്ദം കുറച്ചു സംസാരിക്കുക. 2.വാഹനം ഓടിക്കുമ്പോള് മൊബൈല് ഫോണ് ഉപയോഗിക്കുന്നതു നിയമവിരുദ്ധമാണു. അവനവന്റെയും മറ്റുള്ളവരുടെയും ജീവനപകടം വരാന് സാദ്ധ്യതയുള്ളകൊണ്ടു ഇതു തികച്ചും ഒഴിവാക്കുക. അത്യാവശ്യം ആണെന്നുതോന്നുന്നെങ്കില് സ്റ്റോപ്പ് സിഗ്നല് കൊടുത്തു വാഹനം വശത്തേക്കു മാറ്റി നിറ്ത്തിയതിനു ശേഷം മാത്രം സംസാരിക്കുക. 3.പര്ചയമില്ലാത്ത നമ്പറുകളില് നിന്നുള്ള ഫോണ് കാളുകള് കഴിവതും സ്വീകരിക്കാതിരിക്കുക. ഇന്നു വ്യാപാര ആവശ്യങ്ങള്കു ധാരാളം ഫോണ് കാളുകള് വരുന്നുണ്ടു മൊബൈലില് നിന്നു ഇതൊഴിവാക്കാന് ചില മൊബൈല് സേവന ദാതാക്കള്കു സംവിധാനം ഉണ്ടു. അതുപയോഗിച്ചു പരസ്യ ആവശ്യങ്ങ്ള്കുള്ള ഫോണ് കാളുകള് നമുക്കു ഒഴിവാക്കാം. 4.മിസ്സ്ഡ് കാള് പര്ചയമുള്ളവരില് നിന്നും ( നമ്മുടെ ഫോണില് ഉള്ള നമ്പറുകളിലുകളിലേക്കാണെങ്കില് ) മാത്രം തിരിച്ചു വിളിക്കുക. വെറുതേ പണം ചിലവാക്കേണ്ടല്ലൊ. 5.കഴിവതും മൊബൈലില് കൂടി ചിത്രങ്ങളും മറ്റും അയക്കാതിരിക്കുക. അതു നമ്മുടെ രാജ്യത്തു പല പ്രശ്നങ്ങളിലേക്കും നയിച്ചേക്കാം. 6.മൊബൈല് ദാതാക്കളില് നിന്നും പലപ്പോഴും പല വാഗ്ദാനങ്ങളും വരാം. നിങ...

ടെലിഫോണ് മര്യാദകള്

ടെലഫോണ് ഇന്നത്തെ മനുഷ്യനു അനുപേക്ഷണീയമായ ഒരു ഉപകരണമായി മാറിക്കഴിഞ്ഞിരിക്കുന്നു. “കൈമുഷ്ടിയില് ലോകം“ എന്നതു അക്ഷരാറ്ത്ഥത്തില് ശരി ആണു.പക്ഷേ പലപ്പോഴും നാം ടെലഫോണ് ഉപയോഗിക്കുമ്പോള് ചില പ്രാഥമിക മര്യാദകള് മറന്നു പോകുന്നുണ്ടോ എന്നു സംശയം. ഒരു ടെലഫോണ് ഉപയോഗിക്കുന്ന ആള് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളും പാലിക്കേണ്ട ചില സാമാന്യ മര്യാദകളും എന്താണെന്നു നോക്കാം. 1.ഫോണ് വിളികുന്നതിനു മുന്പു എന്താണു പറയാനുള്ളതു എന്നു മുന് കൂട്ടി ആലോചിച്ചു വക്കുക. സമയം ലാഭിക്കാനും ധനനഷ്ടം ഒഴിവാക്കാനും ഇതു കൊണ്ടു കഴിയും. 2.ആരെയാണു വിളിക്കുന്നതു എന്നു ആദ്യം ഉറപ്പാക്കുക, പ്രത്യേകിച്ചും ഒഊദ്യോഗികമായ കാര്യമാണെങ്കില് ആരാണെന്നും അയാളുടെ സ്ഥാപനത്തിലെ സ്ഥാനവും പ്രാധാന്യവും അറിഞ്ഞിരിക്കുന്നതു സൌകര്യമായിരിക്കും. 3.സാമാന്യ മര്യാദകള് പാലിക്കുക. വ്യക്തമായി ത്തന്നെ മര്യാദ പാലിക്കുന്നു എന്നതു കേള്കുന്ന ആളിനു തോന്നണം. സംഭാഷണത്തില് ബഹുമാനവും സ്നേഹവും ഉണ്ടായിരിക്കുന്നതു ആശയവിനിമയത്തിനു വളരെ സഹായിക്കും. സംസാരിക്കുമ്പോള് അക്ഷമ കാണിക്കുക, ശബ്ദം അനിയന്ത്രിതമായി കൂടുക എന്നിവ ഒഴിവാക്കണം. മറ്റെയാള്കു കേള്കത്തക്ക വിധം കഴിയുമെങ്കില് ശബ്ദം ക്...

നളചരിതം മൂന്നാം ദിവസം കഥകളി

Image
പശ്ചാത്തലം: നളചരിതം ഒന്നും രണ്ടും ദിവസങ്ങളുടെ കഥ നൈഷധ രാജാവായ നളന് വളരെ സത്സ്വഭാവിയും സുന്ദരനും ജനസമ്മതനുമായിരുന്നു. അവിവാഹിതനായിരുന്ന അദ്ദേഹം ഒരു ദിവസം ഉദ്യാനത്തില് വച്ചു ഒരു ഹംസത്തെ തമാശക്കു പിടികൂടി. മരണഭയത്താല് നിലവിളിച്ചഹംസം തന്നെ ജീവനോടെ വിട്ടാല് പ്രത്യുപകാരം ചെയ്യാം എന്നു പറയുന്നു. വെറുതെ ഒരു തമാശക്കു പിടിച്ച ഹംസത്തെ നളന് മോചിപിക്കുന്നു. പ്രത്യുപകാരമായി സുന്ദരിയും സുശീലയും ആയ ഭീമസേന രാജാവിന്റെ മകള് ആയ ദമയന്തിയുടെ അടുക്കല് നളന്റെ ഗുണഗണങ്ങള് വറ്ണിച്ചു നളനുമായി പ്രേമം ഉണ്ടാക്കുന്നു. തിരികെ വന്നു നളനു ദമയന്തിയോടു തിരിച്ചും പ്രേമം ഉണ്ടാകുന്നു. അന്നത്തെ നാട്ടുനടപ്പനുസരിച്ചു സ്വയം വരത്തിനു നളനും പോകുന്നു. എന്നാല് ഇന്ദ്രന് വരുണന് അഗ്നി എന്നീ ദേവന്മാരും സ്വയംവരത്തിനു ആഗതരായിരുന്നു. ദമയന്തി നളനില് അനുരക്തയാണെന്നു അറിഞ്ഞ അവര് നളന്റെ തന്നെ രൂപത്തില് തന്നെ കാണപ്പെട്ടു. ഒരു പോലെയുള്ള നാലു നളന്മാരെ കണ്ട ദമയന്തി തന്റെ ഇഷ്ട ദേവതയെ പ്രാര്ത്ഥിച്ചു തന്ടെ പ്രിയതമനെ തിരിച്ചറിയുന്നു. വിവാഹ ശേഷം തിരിച്ചുപോകുന്ന വഴി കലിയും ദ്വാപരനും ഇന്ദ്ര വരുണ അഗ്നി ദേവന്മാരെ കാണുന്നു. കുശലാന്വേഷണത്തിനിടയില് തങ്ങള് ദമയ...

നരകാസുര വധം കഥകളി

Image
നരകാസുരന്‍ തന്നെ ഒരു മനുഷ്യനും ദേവനും തോല്പിക്കാന്‍ ആവില്ല എന്നാ അഹംകാരത്ത്തില് ഭുമിയില് എല്ലാവരെയും ആക്രമിച്ചു കീഴടക്കി. തന്റെ സാമ്രാജ്യം സ്വര്ഗത്തിലേക്ക് വ്യാപിപ്പിക്കണമെന്ന് മോഹമായി. ഏതായാലും ആദ്യം കുറെ അപ്സരകുമാരിമാരെ സ്വന്തമാക്കാം എന്ന് തീരുമാനിച്ചു. അതിനുവേണ്ടി തന്റെ പ്രിയ ശിഷ്യ നക്രതുണ്ഡിയെ വിളിച്ചു സ്വര്ഗത്തില് പോയി കുറച്ചു സുരസുന്ദരിമാരെ പിടിച്ചു കൊണ്ടു വരാന് ആജ്ഞാപിച്ചു. നരകാസുര വധം കഥകളി തുടങ്ങുന്നതു നക്രതുണ്ടിയുടെ രംഗപ്രവേശത്തോടെ ആണ്. രംഗം ഒന്ന് നക്രതുണ്ടി സ്വര്ഗത്തിലേക്ക് പോകാന് തയ്യാറാവുന്നു. തന്റെ നാറുന്ന കേശഭാരവും വസ്ത്രങ്ങളും സ്വര്ഗത്തിലേക്കുള്ള യാത്രയില് തീരെ കൊള്ളില്ല എന്ന് തോന്നി, കാട്ടില് നിന്ന് മരുന്നുകള് പറിച്ചു എണ്ണ തേച്ചു മുടി ചീകി സുഗന്ധ ദ്രവ്യം പുരട്ടി തയാറാവുന്നു. ഒരുങ്ങി കഴിഞ്ഞപ്പോള് തന്റെ സൌന്ദര്യത്ത്തില് (?) അഭിമാനം കൊണ്ടു നൃത്തം ചവിട്ടുകയും കുമ്മി അടിക്കുകയും മറ്റും ചെയ്യുന്നു. നക്രതുണ്ടി സ്വര്ഗത്തിലേക്ക് പോകാന് തയ്യാറാവുന്നു നക്രതുണ്ടി ഒരുങ്ങുന്നു രംഗം രണ്ടു നക്രതുണ്...

കൂടിയാട്ടം , കഥകളി വിരുന്നു കോഴിക്കോട്ടു

Image
‘സോപാനം‘ എന്ന സംഘടനയുടെ വാര്ഷിക പരിപാടി ആയ കഥകളി കൂടിയാട്ട വിരുന്നു ഇത്തവണ തളി ഗായത്രീ കല്യാണ മണ്ഡപത്തില് ആയിരുന്നു. മാര്ച് 20, 21, 22 തീയതികളില്. 20 നു കൂടിയാട്ടവും 21 നു നളചരിതം മൂന്നാം ദിവസം , 22നു നരകാസുര വധം കഥകളിയും ആയിരുന്നു. വ്യാഴാശ്ച ‘തോടയം’ കഥകളി ക്ലബ്ബിന്റെ ‘ കറ്ണ ശപഥം ‘ കഴിഞു വാരാന്ത്യം സുഭിക്ഷമായിരുന്നു.എല്ലാ ദിവസവും പരിപാടി കൃത്യമായി ആറു മണിക്കു തന്നെ തുടങ്ങി. ചില ദിവസം പതിനൊന്നു മണി കഴിഞ്ഞു പരിപാടി കഴിഞപ്പോള്. നാഗാനന്ദം കൂടിയാട്ടം ( മാര്ച് 20) കലാമണ്ഡലം രാമ ചാക്യാരുടേ നേത്രുത്വത്തില് ആയിരുന്നു കൂടിയാട്ടം. ജീമുതവാഹനനും മലയവതിയുമായി വിവാഹം നടന്ന ശേഷം ഉള്ള സംഭവങള് ആണു അവതരിപ്പിച്ചതു. അവതരിപ്പിക്കുന്ന കഥാഭാഗത്തിന്റെ ഒരേകദേശ രൂപം ആദ്യം തന്നെ ശ്രീ രാമചാക്യാര് അദ്ദേഹത്തിന്റെ സ്വതസ്സിദ്ധമായ ശൈലിയില് വിശദീകരിച്ചു തന്നു. സംസ്ക്രിതം അറിയാന് വയ്യാത്തവറ്കു അതു വളരെ ഉപകാരമായി. പോരാഞ്ഞു വിശദമായി എഴുതി തന്നിരുന്ന വിവരങ്ങളും. കൂടിയാട്ടത്തില് സംസ്കൃത ശ്ലോകങ്ങളുടെ നൃത്താഖ്യാനം ആണല്ലോ അവതരിപ്പിക്കുന്നതു. കേരളത്തിലെ മറ്റു കലാരൂപങ്ങളെ അപേക്ഷിച്ചു കൂടിയാട്ടത്തിനു പ്രചാരം കുറയാനും ഇതു ക...

കറ്ണ ശപഥം കഥകളി

കര്‍ണന്റെ ആത്മരോദനം വളരെ നാളുകളായി കാണണമെന്നു വിചാരിച്ചിരുന്ന കറ്ണ ശപഥം കഥകളി പെട്ടെന്നു വീണുകിട്ടിയ നിധിപോലെ കാണാന് സാധിച്ചു. കോഴിക്കോടു കുറച്ചു വറ്ഷങള്കു മുമ്പു തുടങ്ങിയതും മൃതപ്രായമായി എന്നു തോന്നിയതുമായ 'തോടയം’ കഥകളി സംഘത്തിന്റെ ആഭിമുഖ്യത്തില് പദ്മസ്ശ്രീ സമ്മാനിതരായ കലാമണ്ഡലം ഗോപി ആശാനെയും മട്ടന്നൂറ് ശങ്കരങ്കുട്ടിയെയും സ്വീകരിച്ചു ആദരിക്കാന് ചടങ്ങും അതിനോടനുബന്ധിച്ചു തായമ്പകയും കറ്ണ ശപഥം കഥകളിയും തൊണ്ടയാടു ചിന്മയാഞലി ആഡിറ്റോരിയത്തില് അരങ്ങേറി. സ്വീകരണയോഗത്തില് പങ്കു കൊള്ളാന് കഴിഞ്ഞില്ല്ലെങ്കിലും കഥകളി കാണാന് കഴിഞ്ഞു. അത്യപൂറ്വ ഒരനുഭവവും ആയി, ഗോപി ആശാന്റെ കറ്ണന്. സിംഗപൂറ് നീ ആന് പോളിറ്റെക്നില് നിന്നു ഞങ്ങളുടെ കാമ്പുസ്സില് വന്ന സിംഗപൂറ് വിദ്യാറ്ഥികള്കു ആദ്യമായി ഒരു കഥകളി കാണാനും ഒരവസരം കിട്ടി. അവരുടെ പഠനപദ്ധതിയിലുള്ള കലാമണ്ഡലത്തിലേക്കുള്ള യാത്ര ഇതിനു മുന്പായിരുന്നെങ്കില് അവര്ക്കു കുറച്ചുകൂടി കഥകളി ആസ്വദിക്കാന് കഴിയുമായിരുന്നു എങ്കിലും അവറ്കും കുറെയൊക്കെ ആസ്വദിക്കാന് കഴിഞ്ഞു എന്നു തോന്നുന്നു. അല്ലെങ്കിലും നമ്മളൊക്കെ കഥകളി പൂറ്ണമായും ആസ്വദിക്കുന്നു എന്നു പറയാമോ? ആസ്വദിക്കാന...

കടലിന്റെ സംഗീതം – സിംഗപൂറ് സെന്റോസ

Image
ഇന്നു സിംഹപുരത്തെ സെന്റൊസ ദ്വീപിലെ ഏറ്റവും മെച്ചപ്പെട്ട കാഴ്ച ‘കടലിന്റെ സംഗീതം’ എന്നു വിളിക്കുന്ന ശബ്ദ വെളിച്ച ലേസറ് പ്രദറ്ശനമാണു.. വൈകുന്നേരം 7 40 നും 8 40 നും രണ്ടു പ്രദറ്ശനമാണുള്ളതു. ഞങ്ങള് വൈകി എത്തിയതു കൊണ്ടു ആദ്യത്തെ പ്രദറ്ശനത്ത്നുള്ള റ്റിക്കറ്റു കിട്ടിയില്ല. നമ്മുടെ സിനിമാ കൊട്ടകകളിലെ പോലെ എക്ട്രാ കസേരയിട്ടു ആളെ ഇരുത്താനുള്ള സംവിധാനവും ഇല്ല, അതുകൊണ്ടു രണ്ടാമത്തെ പ്രദ്ര്ശനത്തിനു റ്റിക്കറ്റു എടുത്തു. സമയം പോക്കാന് ദ്വീപില് ചുറ്റിക്കറങ്ങാന് ഉള്ള ഒരു മോണോ റെയിലില് ഓടുന്ന റ്റ്രെയിനില് കയറി കറങ്ങി. ട്രെയിനിന്റെ ശബ്ദത്ത്നിടയിലും മൈകില് കൂടി വിശദീകരണം കേള്കുന്നുണ്ടു, തിരിയുന്നില്ലെങ്കിലും. കടല്പുറത്തു കമിതാക്കള്കു ഒത്തുകൂടാനുള്ള ചെറിയ കുടിലുകള് വരെ കാണാം. രണ്ടു ഡോളര് മുടക്കി ഓരോ കാപ്പി കുടിച്ചു വീണ്ടും തിരിച്ചെത്തിയയപ്പോള് ആദ്യത്തെ പ്രദറ്ശനം കഴിഞ്ഞിരുന്നു പണ്ടു ഞങ്ങള് കണ്ടപ്പോള് ഇവിടെ ലേസറ് രശ്മി കളും ജലധാരയും വച്ചു കൊണ്ടുള്ള ഒരു സാധാരണ പ്രകടനം മാത്രം ആയിരുന്നു. നമ്മുടെ നാട്ടില് പലയിടങ്ങളിലും ലേസറ് പ്രദറ്ശനം ആള്കാര് കൂടുന്നിടത്തു കാണിക്കാറുണ്ടല്ലോ. എന്നാല് ഇന്നു ഈ പ്രദര്‍ശനം വളര...

സിംഹപുര ത്തിലെ - അന്തര്‍സമുദ്ര അക്ക്വേറിയം

Image
സെന്റോസ ദ്വീപിലെ മറ്റൊരു അപൂറ്വ ദൃശ്യമാണു വെള്ളത്തിനടിയിലെ അക്ക്വ്വേറിയം. കനം കൂടിയ അക്രിലിക് ഗ്ലാസ്സില്‍ ഉണ്ടാക്കിയ ഭിത്തികള്‍കു മുകളിലു വലിയ മത്സ്യങ്ങള്‍ യഥേഷ്ടം വിഹരിക്കുന്നു. കൂറ്റന്‍ സ്രാവുകളും തിരണ്ടിയും മറ്റു വിവിധ മത്സ്യങ്ങളും നമ്മുടെ തലക്കു മുകളില്‍ കൂടി നീങ്ങുന്നു. ഒക്ടൊപസ്സിന്റെ തന്നെ വിവിധതരം. നമ്മുടെ നാട്ടില്‍ ഓന്തിനും രാഷ്ട്രീയക്കാറ്കും മാത്രമേ നിറം മാറാന്‍ കഴിയുള്ളൂ എന്നാണല്ലോ നാം ധരിച്ചു വച്ചിരിക്കുന്നതു. എന്നാല്‍ ഇതാ ഒരു ഒക്റ്റോപസ് സൌകര്യം പോലെ നിറം മാറാന്‍ കഴിയുന്നതു. പെന്‍ ഗുയിനുകള്‍കു അന്റാര്‍ട്ടിക്കില്‍ മാത്രമേ ജീവിക്കാന്‍ കഴിയൂ എന്നാണല്ലൊ പൊതുവെ ധാരണ. എന്നാല്‍ ഇവിടെ ഭൂമദ്ധ്യരേഖക്കു തൊട്ടടുത്തു പെന്‍ ഗുയിനുകള്‍കു വേണ്ട താമസ സൌകര്യം ഒരുക്കിയിരിക്കുന്നു. അവയ്കു ജീവിക്കാനും വളരാനുമുള്ള താപനില നിലനിറ്ത്തി ഒരു ആവാസ കേന്ദ്രം ഉണ്ടാക്കിയിരിക്കുന്നു. വിവിധ തരത്തിലും വലുപ്പത്തിലും ഉള്ള പെന്‍ ഗുയിനുകള്‍. അവയ്കു ഭക്ഷണം കൊടുക്കുന്ന സമയത്തു കാണാന്‍ പ്രത്യേക രസമുണ്ടു. അങ്ങനെ വൈവിധ്യങ്ങളുടെ ഒരു കലവറ തന്നെ ആണു ആ അക്ക്വേറിയം. എല്‍ലാം കുറിച്ചു വ...