കൂടിയാട്ടം , കഥകളി വിരുന്നു കോഴിക്കോട്ടു

‘സോപാനം‘ എന്ന സംഘടനയുടെ വാര്ഷിക പരിപാടി ആയ കഥകളി കൂടിയാട്ട വിരുന്നു ഇത്തവണ തളി ഗായത്രീ കല്യാണ മണ്ഡപത്തില് ആയിരുന്നു. മാര്ച് 20, 21, 22 തീയതികളില്. 20 നു കൂടിയാട്ടവും 21 നു നളചരിതം മൂന്നാം ദിവസം , 22നു നരകാസുര വധം കഥകളിയും ആയിരുന്നു. വ്യാഴാശ്ച ‘തോടയം’ കഥകളി ക്ലബ്ബിന്റെ ‘ കറ്ണ ശപഥം ‘ കഴിഞു വാരാന്ത്യം സുഭിക്ഷമായിരുന്നു.എല്ലാ ദിവസവും പരിപാടി കൃത്യമായി ആറു മണിക്കു തന്നെ തുടങ്ങി. ചില ദിവസം പതിനൊന്നു മണി കഴിഞ്ഞു പരിപാടി കഴിഞപ്പോള്.

നാഗാനന്ദം കൂടിയാട്ടം ( മാര്ച് 20)

കലാമണ്ഡലം രാമ ചാക്യാരുടേ നേത്രുത്വത്തില് ആയിരുന്നു കൂടിയാട്ടം. ജീമുതവാഹനനും മലയവതിയുമായി വിവാഹം നടന്ന ശേഷം ഉള്ള സംഭവങള് ആണു അവതരിപ്പിച്ചതു. അവതരിപ്പിക്കുന്ന കഥാഭാഗത്തിന്റെ ഒരേകദേശ രൂപം ആദ്യം തന്നെ ശ്രീ രാമചാക്യാര് അദ്ദേഹത്തിന്റെ സ്വതസ്സിദ്ധമായ ശൈലിയില് വിശദീകരിച്ചു തന്നു. സംസ്ക്രിതം അറിയാന് വയ്യാത്തവറ്കു അതു വളരെ ഉപകാരമായി. പോരാഞ്ഞു വിശദമായി എഴുതി തന്നിരുന്ന വിവരങ്ങളും. കൂടിയാട്ടത്തില് സംസ്കൃത ശ്ലോകങ്ങളുടെ നൃത്താഖ്യാനം ആണല്ലോ അവതരിപ്പിക്കുന്നതു. കേരളത്തിലെ മറ്റു കലാരൂപങ്ങളെ അപേക്ഷിച്ചു കൂടിയാട്ടത്തിനു പ്രചാരം കുറയാനും ഇതു കാരണം ആവാം.

രംഗം ഒന്നു.

വിവാഹ ശേഷം ജീമൂതവാഹനനും വധു മലയവതിയും തോഴിയും പ്രവേശിക്കുന്നു. വ്രീളാവനമ്രമുഖിയായ നവവധുവിന്റെ നാണവും ശങ്കയും മറ്റാനെന്നോണം ജീമൂതവാഹനനും തോഴിയും സരസസംഭാഷണം നടത്തുന്നു. നവ വധുവിന്റെ സൌന്ദര്യം ജീമൂതവാഹനന് വറ്ണിക്കുന്നു. ഇത്തരം ഒരു ലലനാമണിയെ തന്റെ ഭാര്യ ആയി കിട്ടിയതിലുള്ള അഭിമാനവും സന്തോഷവും ജീമൂതവാഹനന് പ്രകടിപ്പിക്കുന്നു. തോഴി അവരെ രണ്ടു പേരെയും തനിച്ചാക്കാന് ശ്രമിക്കുമ്പോള് പരിചയക്കുറവു കൊണ്ടാവാം "അരുതേ എന്നെ തനിച്ചാക്കരുതേ" എന്നു തോഴിയൊടു അപേക്ഷിക്കുന്നു. നിങ്നള് രണ്ടു പേരും ഉള്ള ഇടത്തു എനിക്കെന്താണു സ്ഥാനം എന്നു പറഞ്ഞു തോഴി പോകാനൊരുങ്ങുന്നു.
രംഗം രണ്ടു

ആത്രേയന് എന്ന വിദൂഷകന്റെ വരവായി. വിവാഹസല്കാരത്തില് പങ്കു കൊണ്ടു താമസിച്ചതാണെങ്കിലും ജീമൂത വാഹനന്റെയും മലവതിയുടെയും ബന്ധുക്കള് വിവാഹാനന്തരം മദ്യപാനത്തിലും മറ്റും മുഴുകുന്നതിന്റെ വിശദമായ വറ്ണന് കേള്കാം. സദ്യവട്ടങ്ങളുടെ വറ്ണനയും ആള്കാരുടെ സ്വഭാവ വിശേഷങ്ങളും അഭിനയിച്ചു കാണിക്കുന്നു. ജീമൂത വാഹനന്റെ പ്രിയ സുഹൃത്തായ ആത്രേയന് ഈ വിവാഹം എങ്ങനെ നടന്നു എന്നു തമാശ രൂപത്തില് മലയാളത്തില് പറയുന്നു. തന്റെ അച്ച്ഛനമ്മമാരെ കാണാന് കാട്ടിലേക്കു വന്ന സുഹൃത്തുക്കള് രണ്ടും അവറ്കു പൂജാദ്രവ്യം ശേഖരിക്കുന്നതിനിടയില് ഒരു ക്ഷേത്രത്തില് വച്ചു കണ്ടു മുട്ടിയ സുന്ദരിയെ കണ്ടു പ്രേമപരവശനായ ജീമൂത വാഹനനനെ ഈ വിവാഹത്തിലേക്കെത്തിച്ച കഥയും വിവരിക്കുന്നു. ചുരുക്കത്തില് ഈ കഥയുടേ മിക്കവാറും പൂറ്ണമായ രൂപം വിദൂഷകന്റെ വാകുകളില് കൂടി കിട്ടുന്നു.
രംഗം മൂന്നു
ആത്രെയനും ജീമൂത വാഹനനും വധുവും തോഴിയും ഒന്നിച്ചു രങത്തു എത്തുന്നു. എന്തേ ഇത്ര വൈകാന് എന്നു ആത്രേയനോടു ചോദിക്കുന്നു ജീമൂതവാഹനന്. ‘കഷ്ടം ഞാന് ഇവിടൊക്കെ തന്നെ ഉണ്ടായിരുന്നു, താങ്കള് സുന്ദരിയായ വധുവിനെ കിട്ടിയ സന്തോഷത്തില് എന്നെ കാണാന് കഴിയാത്തതാവാം “ എന്നു പറഞ്ഞു കളിയാക്കുന്നു. സരസ സംഭാഷണത്തിനു ശേഷം തോഴിയും ആത്രെയനും തമ്മില് ചെറിയ പിണക്കം അഭിനയിക്കുന്നു. “താങ്കല് താങ്കളുടെ സുഹൃത്തു ഭാര്യയെ നോക്കുന്നതു കണ്ടില്ലേ, ഞാനും ഒരു സ്ത്രീ അല്ലേ, എന്നെ എന്തേ ശ്രദ്ധിക്കാത്ത്തു’ എന്നു പരാതി പറയുന്നു. “ നീ എന്റെ ഭാര്യ അല്ലല്ലോ, എന്നു പറയുന്നു’ ഉറക്കം നടിച്ചു കിടാനാ ആത്രെയന്റെ മുഖത്തു തോഴി എന്തോ നിറങ്നള് പുരട്ടുന്നു. “ നീ എന്തേ എന്നെപറ്റി വറ്നിക്കാത്തതു (വിവരിക്കാത്തതു)?” എന്നു ചോദിക്കുന്ന അത്രേയനോടു, ഞാന് നിങ്ങളെ നല്ലവണ്ണം വറ്ണിച്ചിരിക്കുന്നു (നിറം പുശിയിരിക്കുന്നു) എന്നു പറയുന്നു. വിവിധ വറ്ണം പൂശി യ ആത്രേയനെ കണ്ടു ജീമൂത വാഹനന് ചിരിക്കുന്നു. പര്സ്പരം തമാശ പറഞ്ഞും സ്നേഹപ്രകടനം നടത്തിയും സമയം കളയുന്നു.
വിദൂഷകനായ രാമചാക്യാരുടെ വിശദീകരണം ശരിക്കും ഒരു ചാക്യാറ് കൂത്തിന്റെ മാതൃകയില് ആയിരുന്നു. എല്ലാവറ്കും മനസ്സിലാകുന്ന ഭാഷയില് നറ്മൊക്തികളിലൂടെ നമ്മെ കഥ പാരഞു ചിരിപിക്കുന്നു.
അവതരണം : കലാമണ്ഡലം രാമ ചാക്യാര് : ജീമൂതവാഹനന് : കലാമണ്ഡലം സംഗീത ചാക്യാര് : മലയവതി: കുമാരി കലാമണ്ഡലം ആതിര : ചതുരിക(തോഴി): കുമാരി കലാമണ്ഡലം കൃഷ്ണേന്ദു : ആത്രേയന് : കലാമണ്ഡലം രാമ ചാക്യാര്.
മിഴാവു: കലാമണ്ഡലം ധനഞയന്, കലാമണ്ഡലം സഞിത് വിജയന് , ഇടക്ക: കലാമണ്ഡലം സുധീഷ്





Comments

ഇതൊക്കെ ആസ്വദിക്കാന്‍ കഴിയുന്നത് ഏറെ ഭാഗ്യകരം....
ഭാഗ്യവതി!
-സു-
Dileep N said…
Expect more posts like this ..Really nice..

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

മധ്യമ വ്യായോഗം -

കീചക വധം കഥകളി