പറക്കുന്ന വിജയ പ്രതിമ – സമോത്രെസിലെ
ഗ്രീക് പ്രതിമകളും മോണാ ലിസാ പോലുള്ള ചിത്രങ്ങളും വച്ചിട്ടുള്ള ഹാളിന്റെ പ്രവേശന കവാടത്തിനു മുമ്പില്‍ വച്ചിട്ടുള്ള പ്രതിമയാണ് ഇത്. ഭൂമി കുലുക്കത്തിലോ മറ്റോ തകര്‍ന്നുപോയ ഈ പ്രതിമ 1863 ല്‍ അസംഖ്യം കഷണങ്ങളായി സമോത്രെസ് എന്ന ഈജിയന്‍ ദ്വീപില്‍ നിന്ന് കിട്ടിയതാണ്. ഇതിന്റെ നിര്‍മാണത്തിലെ പ്രത്യേകതകള്‍ നോക്കി വിദഗ്ദ്ധര്‍ പറയുന്നത്, രോഡിയക്കാര്‍ അവരുടെ കപ്പല്‍ യുദ്ധത്തിലെ വിജയം ആഘോഷിക്കുന്നതിനു വേണ്ടി 200 - 190 ബി സി ക്കടുത്ത് ദൈവങ്ങള്‍ക്ക് നന്ദി പറഞ്ഞു നിര്മിച്ചതായിരിക്കാം എന്നാണ്. 8 അടി ( 2.44 മീറ്റര്‍) നീളമുള്ള ഈ പ്രതിമ സമോത്രെസിലെ ഒരു ക്ഷേത്ര സമുച്ചയത്തിലെ മറ്റു ദൈവങ്ങളുടെ പ്രതിമയോടൊപ്പം സ്ഥാപിച്ച വിജയത്തിന്റെ ദൈവം ആണത്രേ. ഒരു കൈ പോലെ തന്നെ പ്രതിമയുടെ തലയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല, 1950 ല്‍ ആണ് കാള്‍ ലേമാന്‍ ( Karl Lehmann) നേത്രുത്വത്തില്‍ ഒരു ഭൂഗര്‍ഭ ഗവേഷണ സംഘം പ്രതിമയുടെ പ്രധാന ഭാഗങ്ങള്‍ മണ്ണിനടിയില്‍ നിന്ന് കണ്ടെത്തിയത്. വിരലുകള്‍ ഇല്ലാത്ത ഒരു കൈ പ്രതിമ ആദ്യം കണ്ടെത്തിയ സ്ഥലത്തിനടുത് ഒരു കല്ലിന്റെ അടി...