അപുര്‍ സന്സാര്‍ ( അപുവിന്റെ ലോകം)

സത്യജിത്രേയുടെ  ചലചിത്രത്രയത്തിലെ മൂന്നാമത്തെയും അവസാനത്തെയും ചിത്രം  ആണ്  അപുവിന്റെ ലോകം. അച്ഛനും അമ്മയും നഷ്ടപ്പെട്ട അപു ( സൌമിത്ര ചാറ്റര്‍ജി) ഒരു വിധം കഷ്ടപ്പെട്ടു തന്റെ വിദ്യാഭ്യാസം പൂര്‍ണമാക്കുന്നു. വിദേശപഠനം ആഗ്രഹിച്ചെങ്കിലും ഒരു ഡിഗ്രി കിട്ടി എന്ന സമാധാനത്തില്‍ ജോലി അന്വേഷിക്കുന്നു. എന്നാല്‍ ജോലി ഒന്നും തരമാവുന്നില്ല. അഭ്യസ്ത വിദ്യരായ അനേകം തോഴിലില്ലാത്തവരുടെ കൂടെ അയാളും. റെയില്‍വേ യാര്‍ഡിനു അടുത്തു ഒരു ചെറിയ മുറിയില്‍ താമസിക്കുന്ന അയാള്‍ക്ക്‌ മുറിയുടെ വാടക കൊടുക്കാന്‍ പോലും തന്റെ പുസ്തകങ്ങള്‍  വില്‍ക്കേണ്ടിവരുന്നു. തൊഴില്‍ അന്വേഷണം തുടര്‍ന്നു കൊണ്ടിരിക്കെ അയാള്‍ തന്റെ ജീവിത കഥയെ അടിസ്ഥാനമാക്കി ഒരു നോവല്‍ എഴുതിക്കൊണ്ടിരിക്കുന്നു. ഈ നോവല്‍ എഴുതി പ്രസിദ്ധീകരിച്ചാല്‍ താന്‍ പ്രശസ്തനാകുമെന്നും തന്റെ വിഷമങ്ങള്‍ തീരുമെന്നും അയാള്‍ വിശ്വസിക്കുന്നു. തന്റെ പഴയ സുഹൃത്ത്‌ പുലുവിനെ വീണ്ടും കണ്ടു മുട്ടുന്നതോടുകൂടി   കൂടി അയാളുടെ ജീവിതത്തില്‍ ഒരു വ്യതിയാനം ഉണ്ടാക്കുന്നു, പുലു അപുവിനെ തന്റെ നാട്ടുംപുറത്തുള്ള പൂര്‍വിക ഗൃഹത്തില്‍ തന്റെ ബന്ധുവിന്റെ വിവാഹത്തിന് കൂട്ടിക്കൊണ്ടു പോകുന്നു. നാട്ടിലേക്കുള്ള യാത്രക്കിടയ്ക്ക്, ഒരു ബോട്ടില്‍ വച്ച് പുലു അപൂര്‍ണമായ അപുവിന്റെ നോവല്‍  വായിക്കുന്നു, അത് വളരെ നല്ലതായി അഭിപ്രായപ്പെടുന്നു.

തന്റെ കസിന്‍ അപര്‍ണയുടെ ( ഷര്‍മിള ടാഗോര്‍ ) വിവാഹത്തിനാണ് പുലുവും  അപുവും എത്തിയത്. കല്യാണ ദിവസം  പന്തലിലേക്ക് ആനയിക്കുന്ന വരന്‍ മാനസിക രോഗിയാണെന്ന വിവരം മനസ്സിലാക്കുന്നു, വിവാഹം മുടങ്ങുന്നു. മുടങ്ങിയ വിവാഹം മുഹൂര്‍ത്തത്തില്‍ തന്നെ നടന്നില്ലെങ്കില്‍ പിന്നൊരിക്കലും നടക്കുകയില്ലെന്ന് നാട്ടുകാര്‍ വിശ്വസിക്കുന്നു. പുലു  അപര്‍ണയെ വിവാഹം കഴിക്കാന്‍ അപുവിനോടു  അപേക്ഷിക്കുന്നു. താന്‍ കാണുക പോലും ചെയ്യാത്ത പെണ്‍കുട്ടിയെ  തൊഴില്‍ പോലും ഇല്ലാത്ത താന്‍ വിവാഹം കഴിക്കുന്നത്‌ എങ്ങനെ എന്ന് സംശയിക്കുന്ന അയാള്‍ അവസാനം അപേക്ഷ സ്വീകരിച്ചു അപര്‍ണയെ വിവാഹം കഴിക്കുന്നു.
 അപുവും തന്റെ കൊച്ചു വധുവും കൊല്കത്തയിലേക്ക് മടങ്ങുന്നു, തന്റെ കുടുസ്സു മുറിയില്‍  കുടുംബ ജീവിതം തുടങ്ങുന്നു. നിര്‍ധനനായ തന്റെ കൂടെവന്നതില്‍ നിനക്ക് സങ്കടം ഇല്ലേ , ഞാന്‍ ഒന്ന് രണ്ടു  കുട്ടികള്‍ക്ക് കൂടി  ട്യൂഷന് എടുക്കാം എന്ന് പറയുന്ന അയാളെ ഉള്ള ട്യൂ ഷന് തന്നെ ഒഴിവാക്കി തന്റെ കൂടെ കൂടുതല്‍ സമയം കഴിക്കാന്‍ അവള്‍ അപേക്ഷിക്കുന്നു,  കിട്ടിയ ഒരു ക്ലേര്‍ക്ക് പണിയില്‍ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടു സന്തോഷമായി ജീവിതം  നയിക്കുന്നു. എന്നാല്‍ സന്തോഷം അധികനാള്‍  നീണ്ടു നില്കുന്നില്ല. ഗര്‍ഭിണിയായ അപര്‍ണ പ്രസവത്തിനു വീട്ടില്‍ പോകുന്നു, പ്രായം തികയാത്ത കുട്ടിയെ പ്രസവിച്ച അവള്‍ മരിക്കുന്നു. വിവരം അറിഞ്ഞ അപു എല്ലാം  നഷ്ടപ്പെട്ട പോലെ അലഞ്ഞു തിരിയുന്നു, തന്റെ കുട്ടിയെ കാണാന്‍ പോലും കൂട്ടാക്കാതെ. താന്‍ തന്റെ ഭാര്യയോടോപ്പം തന്നെ സ്നേഹിച്ചിരുന്ന കുറച്ചു മാത്രം എഴുതിയ നോവല്‍ പോലും കാറ്റില്‍  പറത്തിക്കളയുന്നു.  


വിദേശത്ത് പോയ പുലു അഞ്ചു വര്‍ഷത്തിനു ശേഷം തിരിച്ചു വരുന്നു, തന്റെ സുഹൃത്തിന്റെ മകന്‍ കാജല്‍ ആരുടെയും ശ്രദ്ധയില്ലാതെ  അപ്പുപ്പന്റെ ഗൃഹത്തില്‍ വളരുന്നത്‌ കണ്ടു വിഷമിക്കുന്നു. അപു വല്ലപ്പോഴും കുറെ പണം അയക്കുന്നുണ്ടു , കുട്ടിയെപ്പറ്റി അന്വേഷിക്കുന്നു പോലും ഇല്ല, വികൃതി ആയ കുട്ടിയെ പ്രായമായ ഞങ്ങള്‍ എങ്ങനെ വളര്‍ത്തും എന്ന് വിലപിക്കുന്ന അപ്പുപ്പന്‍.. ഈ വിവരങ്ങള്‍ അറിഞ്ഞ പുലു അപുവിനെ തേടി പിടിക്കുന്നു. തന്റെ സ്വന്തം കുട്ടിയെ ഇങ്ങനെ  അവഗണിക്കുന്നത്  ശരിയോ എന്ന് അപുവിനോടു ചോദിക്കുന്നു. എന്നാല്‍ കുട്ടിയോടുള്ള കടമ എന്നതിലുപരി ഒന്നും ചെയ്യാന്‍ അയാള്‍ തയ്യാറാകുന്നില്ല. പുലു തിരിച്ചു പോകുന്നു. വീണ്ടും ആലോചിച്ചതില്‍ കുട്ടിയെ കാണാന്‍ കുറ്റബോധം തോന്നിയ  അപു വീട്ടില്‍ എത്തുന്നു, വര്‍ഷങ്ങളായി കാണുന്ന തന്റെ ജാമാതാവിനെ നിന്ദിക്കുന്ന കാജലിന്റെ അപ്പുപ്പന്‍, കുട്ടിക്ക് സുഖമില്ല, മുകളില്‍ ഉണ്ട് പോയി കണ്ടോളൂ എന്ന് പറയുന്നു, ഉറങ്ങി കിടക്കുന്ന തന്റെ മകനെ അ പു ആദ്യമായി കാണുന്നു. ഉണര്ന്നപ്പ്പോള്‍ കണ്ട അപരിചിതനില്‍ നിന്നും കാജല്‍ അകന്നു പോകുന്നു, മകനെ നിന്റെ അച്ഛന്‍ ആണ് ഞാനെന്നു പറഞ്ഞു പുറകെ ഓടുന്ന അപുവിനെ കാജല്‍ അവഗണിക്കുന്നു, തന്റെ കൂടെ കൊല്ക്കത്തായിലേക്ക് വരാന്‍ വിസമ്മതിക്കുന്ന കുട്ടിയെ   ബോര്‍ഡിങ്ങില്‍  ആക്കാന്‍ പണം അയച്ചു കൊടുക്കാം എന്ന് പറഞ്ഞു അപു വേദനയോടെ യാത്രയാകുന്നു, കുറച്ചു നടന്നതിനു ശേഷം തിരിഞ്ഞു നോക്കുന്ന അപു ദൂരെ തന്നെ നോക്കി നില്‍കുന്ന കുട്ടിയെ കാണുന്നു, തിരിച്ചു ചെന്ന് അവനോടു കൊല്കതായിലേക്ക് പോരുന്നോ എന്ന് വീണ്ടും ചോദിക്കുന്നു. തന്റെ അച്ഛന്റെ അടുത്താക്കാമോ എന്ന് കുട്ടി ചോദിക്കുന്നു, നിങ്ങള്‍ ആരാണെന്നും, താന്‍ നിന്റെ ഒരു ബന്ധു ആണെന്നും തീര്‍ച്ചയായും നിന്റെ അച്ഛന്റെയടുത്ത് എത്തിക്കാം എന്നുറപ്പ് കൊടുക്കുമ്പോള്‍ കുട്ടി അപു വിനോടൊപ്പം പുറപ്പെടുന്നു, പുതിയ ഒരു ജീവിതം തുടങ്ങാന്‍ അവര്‍ പുറപ്പെടുന്നു.


നിശബ്ദത  അത്യധികം വാചാലമാകുന്ന പല രംഗങ്ങളും ഈ ചിത്രത്തില്‍ ഉടനീളം  കാണാം. അപര്‍ ണ അപുവിന്റെ ഒറ്റ മുറിയില്‍ എത്തി അവരുടെ ജീവിതം തുടങ്ങുന്നത് തന്നെ നല്ല ഉദാഹരണം. ഉറക്കം ഉണര്‍ന്ന അപര്‍ണ എഴുനേറ്റു നടക്കുമ്പോള്‍ തന്റെ സാരിത്തുമ്പ് അപുവിനെ  മുണ്ടിനോടു കൂട്ടി ക്കെട്ടിയത് കണ്ടു  സ്നേഹപൂര്‍വ്വം അപുവിനെ അടിക്കുന്നത്, അപു  ഉണര്‍ന്നു സിഗരട്ട് വലിക്കാന്‍ തുടങ്ങുമ്പോള്‍  പാക്കറ്റില്‍ ഭക്ഷണം കഴിച്ച ശേഷം മാത്രം ഒരെണ്ണം മാത്രമേ വലിക്കുകയുള്ളൂ എന്ന പ്രതിജ്ഞ കുറിപ്പ് വഴി ഓര്‍മിപ്പിക്കുന്നത്‌, അയാള്‍ ഉണര്‍ന്നപ്പോള്‍ രണ്ടു പേരുടെയും തലയിണക്കിടയില്‍ കാണുന്ന ഹെയര്‍ പിന്ന്‍ ഇവയെല്ലാം വാചാലമായി. അപര്‍ണയുടെ കത്ത് വീണ്ടും വീണ്ടും വായിച്ചിട്ട് മതിയാവാതെ ട്രാമില്‍ വച്ചും റെയില്‍ പാലത്തില്‍ കൂടി നടക്കുമ്പോഴും വായിച്ചു അയാളുടെ  ഭാര്യയോടുള്ള സ്നേഹം 
ത്തിന്റെ തീവ്രത കാണിക്കുന്നതും അച്ഛന്റെയും മകന്റെയും ആദ്യമായുള്ള കണ്ടു മുട്ടലും തിരിച്ചു പോകുന്ന അപുവിന്റെ  മുമ്പില്‍ എത്തിയ കാജലിനെ അടിക്കാന്‍ തന്റെ വടി ഉയര്‍ത്തിയ അപ്പുപ്പനെ  അപു തടയുന്ന രംഗവും  എല്ലാം നല്ല മുഹൂര്‍ത്തങ്ങള്‍ ആണ്.    വികാരങ്ങള്‍ പ്രകടിപ്പിക്കുവാന്‍ ഘോരഘോരം വാചകകസര്‍ത്ത് വേണ്ട എന്ന് സത്യജിത് രേ ഓര്‍മിപ്പിക്കുന്നു.  അഭിനയത്തില്‍ യാതൊരു മുന്‍പരിചയവും ഇല്ലാതിരുന്ന ഷര്‍മിള ടാഗോര്‍    പഴക്കം വന്നവരെപ്പോലെ അഭിനയിച്ചു എന്ന് രേ പറഞ്ഞിരുന്നു













Comments

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

കീചക വധം കഥകളി

നളചരിതം മൂന്നാം ദിവസം കഥകളി