പതേര്‍ പാഞ്ചാലി

                                                    സംവിധായകന്‍ സത്യജിത് റോയ്
സത്യജിത് റോയ് എന്ന ബെന്ഗാളി സംവിധായകന്‍ 1955 ല്‍  നിര്‍മിച്ച പാതെര്‍ പാഞ്ചാലി, അപൂര് സന്‍സാര്‍, അപരാജിതോ എന്നീ മൂന്നു ചിത്രങ്ങള്‍ അടുത്തു വീണ്ടും കാണുകയുണ്ടായി. വളരെ വര്‍ഷങ്ങള്‍ക്കു ശേഷം ഇവ വീണ്ടും കാണുമ്പോള്‍ ഉണ്ടായ അനുഭവം പറഞ്ഞറിയിക്കാന്‍ വയ്യ. ഇന്നത്തെ സിനിമകളുടെ  സാംകേതിക മികവൊന്നും ഇല്ലെമ്കിലും പുതുമുഖങ്ങളായ   നടീനടന്മാരെ വച്ച് നിസ്സാരമായ ചിലവില്‍ നിര്‍മിച്ച ഈ ചിത്രം യഥാര്‍ത്ഥജീവിതത്തെ എങ്ങനെ ചിത്രീകരിക്കാം എന്ന് കാണിക്കുന്നു. ഇന്നും ഇത്തരത്തില്‍ ജീവിക്കുന്ന ആള്‍ക്കാരെ നമ്മുടെ നാട്ടുമ്പുറങ്ങളില്‍ കാണാം. 
കഥാസാരം
ബെന്ഗാളിലെ ഒരി ചെറിയ ഗ്രാമം. കാലം 1920  ഗ്രാമത്തിലെ ഒരു ബ്രാഹ്മണ കുടുംബത്തിലെ അംഗങ്ങള്‍ ആണ്, ഗൃഹനാഥന്‍ ഹരിഹര്‍റായി , ഭാര്യ സര്ബജയ, മകള്‍ ദുര്ഗ, മകന്‍ അപു, ഇവരുടെ കൂടെ താമസിക്കുന്ന പടുവൃദ്ധയായ അമ്മുമ്മ  ഇന്ദിര താകൃന്‍ എന്നിവര്‍. അല്പം കവിതയും നാടകം എഴുതലും ചെറിയതോതില്‍  പൂജയും മറ്റുമായി തന്റെ പൂര്‍വികരുടെ വീട്ടില്‍ കഴിയുന്ന ഹരിഹര്‍ റായിക്ക് കുടുംബം പുലര്‍താനുള്ള വരുമാനം ഇല്ല. ചെയ്യുന്ന ജോലിക്ക് കണക്കു പറഞ്ഞു പണം വാങ്ങാനും അറിയില്ല.
                           ഹരിഹര്‍ റായ് 
 ഓല മേഞ്ഞ വീട് തകര്‍ന്നു വീഴാറായി. വളര്‍ന്നു വരുന്ന മകളുടെ വിവാഹത്തിനും മകന്റെ വിദ്യാഭ്യാസതിന്റെയും എല്ലാം കാര്യമാണ് ഭാര്യക്ക് എന്നും പറയാനുള്ളത്. ഇന്നല്ലെങ്കില്‍ നാളെ നമ്മുടെ വിഷമങ്ങള്‍ മാറും എന്ന ശുഭാപ്തി വിശ്വാസക്കാരനാണ് അയാള്‍. ദുര്‍ഗയും അപുവും നല്ല കൂടുകാരായി കളിച്ചു ജീവിക്കുന്നു.
അമ്മയും മക്കളും 
  കുട്ടികളായ അവര്‍ മധുര പലഹാരക്കച്ചവടക്കാരന്റെയും നഗരങ്ങളുടെ ചിത്രം കാണിക്കുന്ന ബയോസ്കൊപ്പുകാരന്റെയും പുറകെ നടക്കുന്നു. ദൂരെ കേള്‍ക്കുന്ന ശബ്ദം ട്രെയിനിന്‍റെതാണ് എന്നറിയുംപോള്‍ ഒരിക്കല്‍ അത് കാണാന്‍ നമുക്കുപോകാം എന്നവര്‍ പരസ്പരം പറയുന്നു.  അടുത്തവീട്ടുകാരുടെ തോട്ടത്തില്‍ നിന്ന് ദുര്ഗ പേരക്കാ മോഷ്ടിക്കുന്നു, അമ്മുമ്മയ്ക്ക് നല്‍കാന്‍. സാമ്പത്തികമായി ഉയര്‍ന്ന നിലയിലാണ് എന്നഹങ്കരിക്കുന്ന അവര്‍ സ്ഥിരം പരാതിയുമായി ദുര്‍ഗയുടെ അമ്മയുടെ അടുത്തു എത്തുന്നു,മോശമായ  ഭാഷയില്‍ സംസാരിക്കുന്നു. അമ്മായിയുടെ കീറിയ പുതപ്പിനെപറ്റിയുള്ള പരാതിയും കേട്ട് , കുഞ്ഞുങ്ങള്‍ക്ക്‌ രണ്ടു നേരം ആഹാരം കൊടുക്കാന്‍ പോലും ബുദ്ധിമുട്ടുന്ന അഭിമാനിയായ സര്ബ്ജയ വേദന കടിച്ചമര്‍ത്തി ജീവിക്കുന്നു.  മകളുടെ പ്രായത്തില്‍ ഉള്ള അടുത്ത വീട്ടിലെ പെണ്‍കുട്ടിയുടെ വിവാഹം നിശ്ച്ചയിച്ചിരിക്കുന്നു,  കൂട്ടുകാര്‍ തമ്മില്‍ വിവാഹകാര്യങ്ങള്‍ സംസാരിക്കുന്നു. അതിന്ടയില്‍ അവിടത്തെ കുട്ടിയുടെ മുത്തുമാല കാണാതാവുന്നു, ദുര്ഗയാണ്  മാല മോഷ്ടിച്ചതെന്നു ആരോപിച്ചു വീട്ടുകാര്‍ സരബജയയെ ശകാരിക്കുന്നു, കുട്ടികളെ മോഷ്ടിക്കാന്‍ പഠിപ്പിക്കുന്നു എന്ന് ആരോപിക്കുന്നു. തന്റെ മകളെ അവരുടെ മുമ്പില്‍ ഇട്ടു അടിക്കുകയും തനിച്ചിരുന്നു കരയാനും മാത്രമേ അവര്‍ക്ക് കഴിയുന്നുള്ളൂ.  ദുര്‍ഗയും അപുവും ഒരു ദിവസം ട്രെയിന്‍ കാണാന്‍ പോകുന്നു.
          അമ്മുമ്മയും കൊച്ചുമോളും 
അത് കണ്ട സന്തോഷത്തില്‍ ഓടി ചാടി തിരിച്ചു വന്നപ്പോള്‍  അവര്‍ കാണുന്നത് അമ്മുമ്മ മരിച്ചു കിടക്കുന്നതാണ് എല്ലാം കൊണ്ടും ജീവിതം മടുത്ത സരബ്ജയ  ഭാര്താവ്ന്റെ അടുത്തു എന്തെങ്കിലും വഴി ഉണ്ടാക്കാന്‍ അപേക്ഷിക്കുന്നു. അയാള്‍ അടുത്തുള്ള നഗരത്തിലേക്ക് ജോലി അന്വേഷിച്ചു പുറപ്പെടുന്നു. അവിടെ ചെന്ന് എന്തെങ്കിലും ജോലി  കണ്ടു പിടിച്ചാല്‍ നിങ്ങളെ അങ്ങോട്ട്‌ കൊണ്ടു പോകാം എന്നുറപ്പ് കൊടുത്തു അയാള്‍ യാത്രയാകുന്നു. വീട്ടിലെ കാര്യം കൂടുതല്‍ പരുങ്ങലില്‍ ആവുന്നു. വീട്ടുപാത്രങ്ങള്‍ വിറ്റും, അയല്കാരിയായ  മറ്റൊരു നല്ല സ്ത്രീയുടെ കനിവില്‍ നിന്നും  കിട്ടുന്ന അരി കൊണ്ടും കുഞ്ഞുങ്ങളുടെ വിസപ്പു മാറ്റാന്‍ അവര്‍ വിഷമിക്കുന്നു. ഒരു ദിവസം ഒരു ആഹാരം പോലും കുഞ്ഞുങ്ങള്‍ക്ക്‌ കൊടുക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. ഹരിഹര റായി നഗരത്തില്‍ എത്തി എന്നതിന് വന്ന കത്തല്ലാതെ നാലഞ്ചു മാസം ആയിട്ടും  യാതൊരു വിവരവുമില്ല.. മഴയും തുടങ്ങി, തകര്‍ന്നു വീഴാറായ വീട്ടിന്മേല്‍ മരം വീണു വീടിന്റെ പ്രധാന ഭാഗം നിലം പൊത്തുന്നു. പുതുമഴയില്‍  സ്വയം  മറന്നു കളിച്ച ദുര്ഗ കടുത്ത പനിയായി കിടപ്പായി. ഡോക്ടറെ കാണിക്കാന്‍ പണമില്ലാതെ കുട്ടിയുടെ പനി വര്‍ദ്ധിച്ചു, വൈകി എങ്കിലും അയല്കാരി നാട് വൈദ്യനെകൂട്ടി കൊണ്ടു വന്നു എന്നാലും  കുട്ടി മരണത്തിനു കീഴടങ്ങുന്നു. എല്ലാം നഷ്ടപ്പെട്ട ആ സാധ്വി അബോധാവസ്ഥയില്‍ ഇരിക്കുമ്പോഴാണ് ഭര്‍ത്താവ് മകളുടെ പെരും വിളിച്ചു വീട്ടിലേക്കു  വരുന്നതു. വീണു കിടക്കുന്ന പുര കണ്ടു നിനക്കു രണ്ടു ദിവസം കൂടി കാത്തിരുന്നു കൂടായിരുന്നോ  എന്ന് ചോദിച്ചുകൊണ്ടു അകത്തേക്ക് കടക്കുന്ന അയാള്‍ നിശ്ശബ്ദയായിരിക്കുന്ന ഭാര്യയെയാണ് കാണുന്നത്. മകള്‍ക്കും മകനും കൊണ്ടുവന്ന കളിപ്പാട്ടങ്ങളും  ഭാര്യയ്ക്കു കൊണ്ടു വന്ന സാരിയും അയാള്‍ നിരത്തി വയ്ക്കുന്നു, ഇത് കാണുമ്പോള്‍  കെട്ടിവച്ച ദു:ഖം മുഴുവന്‍ അടക്കാനാകാതെ അയാളുടെ കാലില്‍ വീണ അവര്‍ പറയാതെ തന്നെ കാര്യങ്ങള്‍ അയാള്‍ക്ക്‌ മനസിലാവുന്നു.
         പൊട്ടിക്കരയുന്ന ഭാര്യയെ സമാധാനിപ്പിക്കുന്ന റായ്

ഇനി ഇവിടെ ജീവിച്ചിട്ട് കാര്യമില്ല എന്ന് മനസിലാക്കി അപുവിനെയും ഭാര്യയേയും കൂട്ടി, അല്പമാത്രമായ വീട്ടുസാധനങ്ങളും ആയി അയാള്‍ നഗരത്തിലേക്ക് പോകാന്‍ തയാറാവുന്നു. അതുവരെ ഒരിക്കലും  കാണാത്ത നാട്ടുകാര്‍ തലമുറകളായി താമസിക്കുന്ന സ്വന്തം പൂര്‍വികഗൃഹം ഉപേക്ഷിച്ചു പോകരുതേ എന്നപേക്ഷിക്കുന്നു, എന്നാല്‍ തന്റെ തീരുമാനം മാറ്റാന്‍ അയാള്‍ തയാറാവുന്നില്ല. അപു പോകുന്നതിനു മുമ്പ് അവസാനം ചേച്ചിയുടെ സ്വകാര്യപെട്ടിയില്‍ ഒളിച്ചു വച്ചിരുന്ന അയല്‍ക്കാരിയുടെ മുത്തുമാല കാണുന്നു, അവന്‍ അത് കുളത്തിലേക്ക്‌ വലിച്ചെറിയുന്നു. മൂന്നുപേരും കാളവണ്ടിയില്‍ പുറപ്പെടുന്നു.
കഥാപാത്രങ്ങളും നടീ നടന്മാരും
അപു                         : സുബീര്‍ ബാനെര്‍ജി
ഹരിഹര്‍ റായി            : കാനെന്‍ ബാനെര്‍ജി
ദുര്ഗ                          : ഉമാ ദാസ് ഗുപ്ത
സരബ് ജയ                : കരുണാ ബാനെര്‍ജി

ഇന്ദ്ര താക്രന്‍ -അമ്മുമ്മ : ചുനിബാല ദേവി 

ഫ്രീ ആയി ചിത്രം ഇന്റര്‍നെറ്റില്‍ നിന്നും കാണാവുന്നതാണ്

കാണാന്‍  ഈ ലിങ്കില്‍ ക്ലിക്കുക (http://www.indopia.com/showtime/watch/movie/1955050001_00/pather-panchali/

Comments