ലൂവ്രേ മ്യൂസിയം – പാരീസിലെ അത്യത്ഭുതം: ഭാഗം ഒന്ന്


ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയങ്ങളില്‍ ഒന്നാണ് പാരീസിലെ സീന്‍ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ലൂവ്രേ  മ്യൂസിയം. വലിപ്പത്തിലും, പ്രദര്ശന വസ്തുക്കളുടെ എണ്ണത്തിലും  വര്‍ഷാവര്‍ഷം വന്നുപോകുന്ന കാഴ്ച്ചക്കാരിലും ഈ മ്യൂസിയം  മുമ്പന്തിയില്‍ തന്നെ നില്കുന്നു. പാരീസിലെ പഴയ രാജകൊട്ടാരങ്ങളില്‍ ഒന്നാണ്  ഈ മ്യുസിയം ആയി രൂപാന്തരപ്പെടത്. ഒരു  വര്ഷം ഏകദേശം 80 ലക്ഷം ആള്‍ക്കാര്‍ സന്ദര്‍ശകരായി ഇവിടെ എത്തുന്നു.  60600 ച മീറ്ററില്‍  വ്യാപിച്ചു കിടക്കുന്ന ഇവിടെ പ്രധാനപ്പെട്ട    35000 ലധികം പ്രദര്‍ശനവസ്തുക്കള് ഉണ്ട്.  
.



അല്പം ചരിത്രം

ചരിത്രം നോക്കിയാല്‍ ലൂവ്രേ കൊട്ടാരത്തിന്റെ പണി 12 ആം നൂറ്റാണ്ടില്‍ തന്നെ തുടങ്ങിയിരുന്നതായിക്കാനാം. ഫിലിപ്പ് അഗസ്റ്റെ എന്ന രാജാവിന്റെ (1180-1233 ) കാലത്താണ് സീന്‍ നദിയുടെ തീരത്ത് പാരീസ് നഗരം തന്നെ വിപുലമായി നിര്‍മിക്കപ്പെട്ടത്.ഫിലിപ്പെയുടെ ഭരണകാലത്ത് പാരീസ് നഗരത്തിനു ചുറ്റും ഉള്ള ഒരു കോട്ടയായാണ് ലൂവ്രേ നിര്‍മ്മിച്ചത്‌. 78മീടര്‍ നീളവും  72 മീടര്‍ വീതിയും ഉള്ള കോട്ടയുടെ  വാതിലുകള്‍ ചെറുതായിരുന്നു. ഈ ചത്വരത്തിന്റെ മദ്ധ്യ ഭാഗത്ത്‌ 15 മീടര്‍ ചുറ്റളവും 18  മീടര്‍ ഉയരവുമുള്ള പ്രധാന കൊട്ടാരം നിലനിന്നു. ഈ കോട്ടയുടെ ഭാഗങ്ങള്‍ ഇപ്പോള്‍  മ്യൂസിയതിന്ടെ താഴത്തെ നിലയില്‍ കാണാം. ഫിലിപ്പെ നിര്‍മിച് കോട്ടയും കെട്ടിടവും പല പ്രാവശ്യം പുതുക്കി നിര്‍മിക്കുകയുണ്ടായി. 1682 ല്‍ ലൂയി XIV ലൂവ്രേ കൊട്ടാരത്തില്‍ നിന്ന് വേര്സൈലെസ് കൊട്ടാരത്തിലേക്ക് താമസം മാറ്റിയപ്പോള്‍ ലൂവ്രേ കൊട്ടാരത്തിലെ കലാവസ്തുക്കളും മറ്റും  പ്രദര്‍ശിപ്പിക്കാനുള്ള ഒരു സ്ഥലം ആയി മാറി. 1692 ല്‍ പുരാതന ശില്പങ്ങളുടെ ശേഖരം ഇതിനോടൊപ്പം ചേര്‍ത്തു.1699 വരെ നൂറു വര്‍ഷത്തോളം ഈ കെട്ടിടത്തില്‍ പുരാതന ശിലാലിഖിതങ്ങളെപ്പറ്റിയും    ശില്പങ്ങളെപ്പറ്റിയും  പഠിക്കാനുള്ള  രു അക്കാഡെമി  പ്രവര്‍ത്തിച്ചിരുന്നു.  ഫ്രെഞ്ച് വിപ്ലവം കഴിഞ്ഞു നാഷണല്‍ അസെംബ്ലിയില്‍  ലൂവൃ കൊട്ടാരം രാഷ്ട്രത്തിന്റെ  കലാശേഖരങ്ങള്‍  പൊതുജനങ്ങള്‍ക്ക്  വേണ്ടി പ്രദര്‍ശിപ്പിക്കാന്‍ വേണ്ടിയുള്ള  ഒരു മ്യൂസിയമായി  പ്രഖ്യാപിക്കപ്പെട്ടു.  


അങ്ങനെ 1793  ആഗസ്റ്റ്‌  10നു  രാജകൊട്ടാരങ്ങളില്‍ നിന്നും പള്ളികളില്‍ നിന്നും കണ്ടുകെട്ടിയ  537 പെയിന്റിങ്ങുകളോടുകൂടി മ്യൂസിയം പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുത്തു. കെട്ടിടത്തിന്റെ ഉറപ്പു കുറവ് പരിഹരിക്കാന്‍ വേണ്ടിയുള്ള നിര്‍മാണ പണികള്‍ക്ക് വേണ്ടി  1796  മുതല്‍ 1801 വരെ  ഇതടച്ചിട്ടിരുന്നു. നെപ്പോളിയന്റെ ഭരണകാലത്ത് ഈ മ്യൂസിയതിലെ ശേഖരങ്ങള്‍  വളരെയധികം വര്‍ദ്ധിച്ചു. നെപ്പോളിയന്‍ മ്യൂസിയം  എന്ന്ഇതിനു നാമകരണവും ചെയ്തു. വാട്ടെര്‍ലൂ യുദ്ധത്തില്‍ നെപോളിയന്‍ പരാജയപ്പെട്ടതോടു കൂടി ഇവിടത്തെ പല ശേഖരങ്ങളും പട്ടാളക്കാര്‍ പിടിച്ചെടുത് ഉടമകള്‍ക്ക് തിരിച്ചു കൊടുത്തു. എന്നാല്‍ ലൂയി  XVIII ,  ചാള്‍സ്  X  എന്നിവരുടെ ഭരണകാലത്ത്  ഇവിടെ ശേഖരങ്ങള്‍ വീണ്ടും വര്‍ദ്ധിച്ചു. രണ്ടാമത്തെ  ഫ്രെഞ്ച് സാമ്രാജ്യകാലത്ത് 20,000 വസ്തുക്കള്‍ കൂടി ചേര്‍ത്ത് മ്യുസിയം വിപുലമാക്കി. മൂന്നാമത്തെ റിപ്പബ്ലികിന്റെ കാലത്തും  സംഭാവനകളിലും മറ്റും കൂടി  പ്രദര്‍ശന വസ്തുക്കള്‍ വര്‍ദ്ധിച്ചു കൊണ്ടിരുന്നു. 2008 ല്‍ ഇവയെ എട്ടു ഭാഗങ്ങളായി തിരിച്ചു. ഈജിപ്ഷ്യന്‍ പുരാതന വസ്തുക്കള്‍, സമീപപൂര്‍വ ദേശത്ത് നിന്ന് ഉള്ളവ, ഗ്രീക്ക്, ഇറ്റാലിയന്‍, റോമന്‍ പുരാതന വസ്തുക്കള്‍, ഇസ്ലാമിക് കല, ശില്പങ്ങള്‍ , മോടിപിടിപ്പിക്കല്‍ കല (Decorative Art ) ,  പെയിന്റിങ്ങുകളും ,  അച്ചടിച്ചതും  വരച്ചതും ( Prints and Drawings) എന്നിങ്ങനെ.   
For more information please visit :
http://www.louvre.fr/en
http://www.louvre.fr/en/history-louvre

Comments

വീകെ said…
ഈ അത്ഭുതകെട്ടിടത്തിന്റെ ചിത്രം കണ്ടിട്ടേയുണ്ടായിരുന്നുള്ളു.
ആശംസകൾ...
[എന്റെ കമ്പ്യൂട്ടറിൽ രണ്ടറ്റവും വായിക്കാൻ പറ്റാത്ത വിധം നിറഞ്ഞു നിൽക്കുകയാണ് അക്ഷരങ്ങൾ. ഫോൺ‌ഡ് സൈസ് കുറച്ചു ചെറുതാക്കിയാൽ ഒന്നിച്ചു വായിക്കാൻ കഴിഞ്ഞേക്കും.നന്ദി.]

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

കീചക വധം കഥകളി

നളചരിതം മൂന്നാം ദിവസം കഥകളി