പറക്കുന്ന വിജയ പ്രതിമ – സമോത്രെസിലെ


ഗ്രീക് പ്രതിമകളും മോണാ ലിസാ പോലുള്ള  ചിത്രങ്ങളും വച്ചിട്ടുള്ള ഹാളിന്റെ പ്രവേശന കവാടത്തിനു മുമ്പില്‍ വച്ചിട്ടുള്ള പ്രതിമയാണ് ഇത്. ഭൂമി കുലുക്കത്തിലോ മറ്റോ തകര്‍ന്നുപോയ ഈ പ്രതിമ 1863ല്‍ അസംഖ്യം കഷണങ്ങളായി സമോത്രെസ് എന്ന ഈജിയന്‍  ദ്വീപില്‍ നിന്ന് കിട്ടിയതാണ്. ഇതിന്റെ നിര്‍മാണത്തിലെ പ്രത്യേകതകള്‍ നോക്കി വിദഗ്ദ്ധര്‍ പറയുന്നത്, രോഡിയക്കാര്‍ അവരുടെ കപ്പല്‍ യുദ്ധത്തിലെ വിജയം ആഘോഷിക്കുന്നതിനു വേണ്ടി 200 - 190 ബി സി ക്കടുത്ത്  ദൈവങ്ങള്‍ക്ക് നന്ദി പറഞ്ഞു  നിര്മിച്ചതായിരിക്കാം എന്നാണ്.   അടി ( 2.44 മീറ്റര്‍) നീളമുള്ള ഈ പ്രതിമ സമോത്രെസിലെ  ഒരു ക്ഷേത്ര സമുച്ചയത്തിലെ  മറ്റു ദൈവങ്ങളുടെ പ്രതിമയോടൊപ്പം സ്ഥാപിച്ച വിജയത്തിന്റെ ദൈവം ആണത്രേ. ഒരു കൈ പോലെ തന്നെ പ്രതിമയുടെ തലയും  കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല, 1950ല്‍ ആണ് കാള്‍ ലേമാന്‍ ( Karl Lehmann) നേത്രുത്വത്തില്‍ ഒരു  ഭൂഗര്‍ഭ ഗവേഷണ സംഘം പ്രതിമയുടെ പ്രധാന ഭാഗങ്ങള്‍  മണ്ണിനടിയില്‍ നിന്ന് കണ്ടെത്തിയത്. വിരലുകള്‍ ഇല്ലാത്ത ഒരു കൈ പ്രതിമ ആദ്യം കണ്ടെത്തിയ സ്ഥലത്തിനടുത്  ഒരു കല്ലിന്റെ അടിയില്‍ മറഞ്ഞിരിക്കുകയായിരുന്നു. തിരിച്ചു കൊണ്ടു വന്നപ്പോള്‍ ലേമാന്‍ വിജയ ദേവതയുടെ പെരുവിരലും മറ്റൊരു വിരലിന്റെ  അറ്റവും വിയന്നയിലെ ഒരു മ്യൂസിയത്തില്‍ സാധനങ്ങള്‍ സൂക്ഷിച്ച  മേശ വലിപ്പില്‍ നിന്ന് കണ്ടെത്തി . ഈ മ്യൂസിയത്തില്‍ ( ((((( Kunsthistorisches Museum വിജയ പ്രതിമയുടെ മറ്റൊരു രൂപം സ്ഥാപിച്ചിട്ടുണ്ട്. കിട്ടിയ കഷണങ്ങള്‍ കൂട്ടി ചേര്‍ത്താണ് ഒരു കൈ ഉണ്ടാക്കിയത്. ഇത് ഇപ്പോള്‍ ഒരു സ്ഫടിക കൂട്ടില്‍ ആണ് വച്ചിരിക്കുന്നത് പ്രതിമയുടെ തൊട്ടു താഴെത്തന്നെ. പ്രതിമ ഇപ്പോള്‍ സ്ഥാപിച്ചിട്ടുള്ള പീഠം പിന്നീട് നിര്‍മിച്ചതാണ്. പ്രതിമയില്‍ കാണുന്ന ലിഖിതത്തിന്റെ ഒരു ഭാഗത്തില്‍ നിന്ന് റോഡിയോസ് (റോഡിയന്‍)) എന്ന് എഴുതി കാണുന്നതില്‍ നിന്നും അന്നത്തെ കപ്പല്‍ പടയില്‍ ശക്തരായിരുന്ന റോഡ്സ് ദ്വീപുകാര്‍ അവരുടെ ഒരു കടല്‍ യുദ്ധത്തിന്റെ വിജയം ആഘോഷിക്കുന്നതിനു വേണ്ടി  ഉണ്ടാക്കിയ പ്രതിമയാണോ എന്നും ഊഹിക്കുന്നു, ഏകദേശം 288 ബി സി യില്‍..

രണ്ടു ചിറകുകളില്‍ ഇടതു ഭാഗം മാത്രമേ കിട്ടിയുള്ളൂ. വലതു ചിറകു പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ സമാനമായി നിര്‍മിച്ചതാണ്. ഈ പ്രതിമ  വിജയദേവത  കുന്നിന്‍ മുകളില്‍ നിന്ന് പറന്നു ഒരു കപ്പലിലേക്ക് ഒരു കോണില്‍ നിന്ന് ചെരിഞ്ഞു ഇറങ്ങുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇപ്പോള്‍ ഉള്ള ആധാരവും പുതിയതായി നിര്‍മിച്ചതാണ്, ഒറിജിനല്‍ അല്ല. ഗ്രീക് ഭാഷയില്‍   വിജയം എന്ന്   അര്‍ത്ഥം വരുന്ന നയിക് (Nike) എന്ന് ഈ ശില്പത്തിനു പേരിട്ടിരിക്കുന്നു.  1950ലാണ് ഇതിന്റെ വലത്തേ കൈ കണ്ടെത്തിയതോടു കൂടി അതിന്റെ സാക്ഷാല്‍ രൂപം പുനര്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞതു. കൈ ഉയര്‍ത്തി വിജയം ആശംസിക്കുന്നതായോ പ്രഖ്യാപിക്കുന്നതായോ ആണ് ഇത് രൂപ കല്പന ചെയ്തിരിക്കുന്നത്. ദ്വീപിനെ സമീപിക്കുന്ന കപ്പലുകള്‍ക്ക് ദൂരെ നിന്ന് തന്നെ കാണാന്‍ കഴിയും വിധമാണ് ഇത് സ്ഥാപിച്ചിരുന്നത്. പ്രതിമ നിര്മിച്ചതിനുപയോഗിച്ച അനുപാതങ്ങള്‍, നാടകീയമായ അംഗവിക്ഷേപങ്ങള്‍, ചിറകുകളെ മൂടുന്ന വസ്ത്രത്തിന്റെ വിന്യാസം എല്ലാം വളരെ യഥാര്‍ത്ഥമായാണ് ചിത്രീകരിച്ചിരിക്കുന്നത്. അക്കാലത്തെ ഗ്രീക്ക് പ്രതിമകളുടെ രീതിയില്‍ തന്നെ. 

1999 ഫെബ്രുവരി 3 നു  ഒരു പ്രമുഖ മാസിഡോണിയന്‍ പത്രത്തിന്റെ ഇംഗ്ലീഷ് വാര്‍ത്തയില്‍  സമോത്രെസിലെ  ജനങ്ങള്‍  തങ്ങളുടെ സ്വന്തമായ  നയിക് എന്ന വിജയ  പ്രതിമ  ലൂവ്രേ മ്യുസിയത്തില്‍ നിന്നും തങ്ങള്‍ക്കു തിരിച്ചു നല്‍കണമെന്നു ആവശ്യപ്പെട്ടു, ഒരു പ്രമേയം പാസാക്കിയതായി റിപ്പോര്‍ട്ട് ചെയ്തു. മേയറും മറ്റു നാട്ടുകാരും പ്രമേയതിനെ അനുകൂലിക്കാന്‍ ഗ്രീക്ക് രാഷ്ട്രീയനേതാക്കന്മാരെ ആഹ്വാനം  ചെയ്തു.  27 ആഗസ്റ്റ്, 1999ല്‍ മാക്സ് മുല്‍ഹേം എന്ന കലാകാരന്‍ വിജയ പ്രതിമയുടെ ഒരു മാതൃക ദ്വീപുകാര്‍ക്ക് സംഭാവനയായി കൊടുത്തു. ഇതു നിര്‍മിച്ചത് അലുമിനിയത്തില്‍ ആയിരുന്നു. , ലൂവ്രേ മൂസിയത്തില്‍ കിട്ടിയ പ്രതിമയുടെ അവസ്ഥയെ ഓര്‍മിപ്പിക്കാന്‍ വേണ്ടി ഇതിനു ഒരു കയ്യും ഒരു മുലയും മാത്രമെ ഉണ്ടായിരുന്നുള്ളൂ.  ദ്വീപുകാര്‍  പ്രതിമയെ  സ്വാഗതം ചെയ്തു എങ്കിലും ഗ്രീക് സാംസ്കാരിക മന്ത്രാലയം പ്രതിമ അത് ആദ്യം സ്ഥാപിച്ചിരുന്നു എന്ന് വിശ്വസിക്കുന്ന സ്ഥലത്തു സ്ഥാപിക്കാന്‍ തയ്യാറായില്ല. കടല്തീരത്തുള്ള ഒരു വയലില്‍ സമ്മാനമായി കിട്ടിയ ആ  പ്രതിമ അവര്‍ ‘സംസ്കരി’ക്കുകയും ചെയ്തു.
References :
https://en.wikipedia.org/wiki/Winged_Victory_of_Samothrace
http://www.louvre.fr/en

Comments

ഒരു പുതിയ അറിവാണ്, നന്ദി
വീ കെ said…
പുതിയ അറിവുകൾ...
ആശംസകൾ...
M D Vaidya said…
നന്നായിവരച്ചുകാട്ടുവാന്‍ ആഴംകൊണ്ടും പരപ്പുകൊണ്ടും കഴിഞ്ഞിട്ടുണ്ട്.