മോണാ ലിസാ - ലിയനാര്ഡോ ഡാവിഞ്ചിയുടെ അനശ്വര ചിത്രം

മോണാ ലിസാ എന്ന ലോക പ്രശസ്തമായ  ചിത്രം പ്രശസ്ത ചിത്രകാരനായ ലിയനാര്‍ഡോ ഡാ വിഞ്ചി വരച്ചതാണ് .ഏറ്റവും കൂടുതല്‍ല്‍ അറിയപ്പെടുന്ന  ചിത്രം, കൂടുതല്‍   ആളുകള്‍ കണ്ടിട്ടുള്ള ചിത്രം, ഏറ്റവും കൂടുതല്‍ ആളുകള്‍  അനുകരിച്ചു വരക്കാന്‍ ശ്രമിച്ച ചിത്രം എന്നിങ്ങനെ പല നിലയിലും ലോകത്തിലെ ഒന്നാമത്തെ ചിത്രം എന്നറിയപ്പെടുന്ന ചിത്രമാണിത്.   ചിത്രത്തെപറ്റി   ഒരുപാടു പേര്‍ എഴുതി , പാടി. എന്താണിതിനിത്ര പ്രത്യേകത?  അതറിയാന്‍  തന്നെയാണ് പാരീസില്‍ രണ്ടാമത്തെ പ്രാവശ്യവും പോയത്. കഴിഞ്ഞ തവണ അഞ്ചു ദിവസം നീണ്ടു നിന്ന യൂറോപ്പ് ടൂറിന്റെ നാലാം ദിവസം വൈകുന്നേരം പാരീസിലെത്തി. അന്ന് തന്നെ  സീന്‍ നദിയില്‍  കൂടിയുള്ള ബോട്ടുയാത്രയും  രാത്രിയില്‍  ഐഫല്‍  ടവര്‍ കാണുന്നതിലും നഗരപ്രദക്ഷിണത്തിലും അവസാനിച്ചു. പിറ്റേ ദിവസം രാവിലെ ഐഫല്‍ടവറിന്റെ മുകളില്‍ കയറി ഫോട്ടോ എടുക്കുവാന്‍ മാത്രം കഴിഞ്ഞു.   പാരീസിലെ പ്രശസ്തമായ മ്യൂസിയങ്ങളില്‍   ചിലതെങ്കിലും ഇത്തവണ കാണണമെന്നു കരുതി തന്നെയാണ് വലിയ തുക മുടക്കി ഹോട്ടല്‍ ബുക്ക് ചെയ്തു  ഇവിടെ വന്നത്. .


 നീണ്ട ക്യൂവീല് നിന്ന് ടിക്കറ്റ് വാങ്ങി ആദ്യം തന്നെ പെയിന്റിങ്ങുകളുടെ ശേഖരത്തിലുള്ള മോണാ ലിസയുടെ അടുത്തേക്ക് നീങ്ങി. ചിത്രത്തിന്റെ മുമ്പില്‍. വലിയ തിരക്കാണ് . വളരെ ചെറിയ ഒരു ചിത്രം. കണ്ണാടി കൂട്ടില്‍ വച്ചിരിക്കുന്നു.  ഒരു സാധാരണ സ്ത്രീയുടെ ചിത്രം തന്നെ.  നേരിട്ട് കാണുമ്പോള്‍ ഇതിനെന്താ ഇത്ര പ്രത്യേകത എന്ന് തോന്നാം, സൌന്ദര്യത്തില്‍ അത്രയൊന്നും പ്രത്യേകത അവകാശപ്പെടാനുള്ളതായി തോന്നുന്നില്ല, കാഴ്ചയില്‍. എന്നാല്‍  അവരുടെ മുഖത്ത് തെളിഞ്ഞുവരുന്ന ഒരു ചെറുപുഞ്ചിരി  അതാണ്  ഇതിനെ ഇത്ര അനുപമമാക്കുന്നത്.  ആ ചിരി സന്തോഷത്തിന്റെയാണോ, സങ്കടത്തിന്റെയാണോ , അതോ പരിഹാസതിന്റെയാണോ ഇതൊന്നും വ്യക്തമല്ല, എന്നാല്‍  ഇതെല്ലാം ആവാനും കഴിയും, അതാണത്രേ ഈ ചിത്രത്തിനെ അദ്വിതീയമാക്കുന്നത്. 
    
  
ഡാവിഞ്ചി തന്റെ സുഹൃത്തായ ഫ്രാന്‍സിസ്കോ ഗിയോകൊണ്ടോ എന്നയാള്‍ക്ക്  വേണ്ടി വരച്ച അയാളുടെ  ഭാര്യ ലിസാ ഘെരാര്‍ഡിനിയുടെതാണ് ഈ ചിത്രം എന്നു പറയപ്പെടുന്നു. പോപ്ലാര്‍  പലകയില്‍  എഴുതിയ എണ്ണച്ചായ   ചിത്രമാണിത്  വരക്കാന്‍ തുടങ്ങിയത് 1506 ലാണ്.  1517 വരെ ചിത്രം വര തുടര്‍ന്നു  കൊണ്ടിരുന്നു എന്ന് തോന്നുന്നു. ഈ ചിത്രം ഫ്രെഞ്ചു രാജാവ്    ഫ്രാന്സിസ് ഒന്നാമന്‍  വാങ്ങി . ക്രമേണ അത്  രാഷ്ട്രത്തിന്റെ സ്വന്തം ആയി, 1797 ല്‍മുതല്‍ ലൂവ്രേ മ്യൂസിയത്തില്‍ പൊതുജനങ്ങള്‍ക്ക്  കാണുന്നതിനായി  സ്ഥാപിച്ചു. ചിത്രത്തിലെ സ്ത്രീയുടെ മുഖഭാവത്തിലുള്ള ദുരൂഹത, ചിത്രത്തിലെ രൂപകല്പനയിലും നിറങ്ങളുടെ വിന്യാസത്തിലും  ഉള്ള അസാമാന്യത  എന്നിവയാണീ ചിത്രത്തെ അമൂല്യമാക്കുന്നത്.  ഇക്കാരണങ്ങളാല്‍  ഈ ചിത്രത്തെപ്പറ്റി  ആള്‍ക്കാര്‍ ഇന്നും ചര്ച്ച ചെയ്തു കൊണ്ടിരിക്കുന്നു. ചിത്രകലയെപറ്റി പഠിക്കുന്നവര്‍ക്ക് അപൂര്വമായ വിഷയം ആയും തീര്‍ന്നിരിക്കുന്നു.  

ഇത്രമാത്രം അമൂല്യമായി കരുതപ്പെടുന്ന ഈ ചിത്രം പല പ്രാവശ്യം അക്രമികളുടെ ഉപദ്രവം സഹിക്കേണ്ടി വന്നിട്ടുണ്ട്. ഇക്കാരണത്താല്‍ ഇത് വളരെയധികം  സുരക്ഷിതമായാണ് ഇപ്പോള്‍ വച്ചിരിക്കുന്നത്.. 1956ല്‍ ആണ്  ഒരു അക്രമി ആസിഡ് കലക്കിയ  പെയിന്റു ഈ ചിത്രതിന്റെ നേരെ ഒഴിച്ചതു. ചിത്രത്തിന്റെ താഴത്തെ ഭാഗം ചീത്തയായി, അത് രണ്ടാമതും ചിത്രീകരിക്കേണ്ടിവന്നു. അതേ വര്ഷം ഡിസംബര്‍  മാസത്തില്‍  യൂഗോവിലെഗാസ് എന്ന ഒരു ബോളിവിയക്കാരി  ചിത്രത്തിന്റെ നേരെ ഒരു വലിയ കല്ല്‌ എറിഞ്ഞതിന്റെ ഫലമായി ചിത്രത്തിലെ സ്ത്രീയുടെ ഇടത്തെ മുട്ടിലെ  അല്പം പെയിന്റ് ഇളകി പോയി. അത് വീണ്ടും പെയിന്റു ചെയ്യേണ്ടി വന്നു.  ഇതിനു ശേഷമാണ് ചിത്രം  ബുള്ളറ്റ് കടക്കാത്ത   സ്ഫടിക കൂട്ടില്‍   വച്ചിരിക്കുന്നത്.  കണ്ണാടി കൂട്ടില്‍  വച്ചിരിക്കുന്നതുകൊണ്ടു ഫോട്ടോ എടുക്കുമ്പോള്‍ നന്നാവാന്‍  വിഷമമാണ്.  എങ്കിലും കയ്യിലുണ്ടായിരുന്ന  വിഡിയോ ക്യാമെറായില്‍  സൂം ചെയ്തു റെക്കോര്ഡ് ചെയ്തപ്പോള്‍ അവരുടെ മുഖഭാവം കുറച്ചു കൂടി വ്യക്തമായി കാണാന്‍  കഴിഞ്ഞു. അത്  സന്തോഷത്തിന്റെയോ  സന്താപത്തിന്റെയോ ഹാസ്യതിന്റെയോ ചിരി എന്ന് കാണുന്നവര്‍  തന്നെ തീരുമാനിക്കുക.  ഫോട്ടോയും വിഡിയോവും ഇതോടൊപ്പം കൊടുക്കുന്നു. നിങ്ങള്‍ക്കും  ഊഹിക്കാം അതെന്താണെന്ന്.   



Comments

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

കീചക വധം കഥകളി

നളചരിതം മൂന്നാം ദിവസം കഥകളി