വീനസ് ഡി മിലോ പ്രതിമ – പാരീസിലെ മറ്റൊരു അത്ഭുതം

നമ്മുടെ ഭാരതീയ സംസ്കാരത്തിലെ പോലെ തന്നെ ഗ്രീക്കുകാര്‍ക്കും പല ദൈവങ്ങളും ഉണ്ടായിരുന്നു, ദേവന്മാര്‍, ദേവതമാര്‍. അതില്‍ പ്രേമത്തിന്റെ ദേവതയാണ്  വീനസ്. 1820ല്‍ മിലോസ് എന്ന ഗ്രീക്ക് ദ്വീപില്‍ നിന്ന് കിട്ടിയ വീനസിന്റെ പ്രതിമ അത്യപൂര്‍വമായി കിട്ടിയ ഒറിജിനല്‍ തന്നെയാണ്. നഗ്നമായ ഈ രൂപത്തിന്റെ പ്രത്യേകത കൊണ്ടു ഇത്  സൗന്ദര്യത്തിന്റെയും പ്രേമത്തിന്റെയും ദേവത  ആണെന്ന് പെട്ടെന്ന്  തിരിച്ചറിയാന്‍ കഴിഞ്ഞു. ശുദ്ധമായ വെള്ളമാര്ബിളില്‍ല്‍ നിര്‍മിച്ച ഈ പ്രതിമ കൃസ്തുവിനു മുമ്പ് 130 നും 100  നും ഇടയില്‍ ആണ് നിര്‍മിക്കപ്പെട്ടത് എന്ന് കരുതുന്നു. ഗ്രീക്കുകാരുടെ പ്രേമത്തിന്റെ ദേവതയായ വീനസിന്റെ പ്രതിമയാണിത് എന്ന് ഒരഭിപ്രായം. മറ്റൊന്ന് മിലോസ് ദ്വീപില്‍ല്‍ സ്ഥാപിച്ച ഈ പ്രതിമ ജലദേവതയായ  ആഫ്രിയിറ്റിന്റെ ആണെന്നു മറ്റൊരു അഭിപ്രായവും നിലനില്‍ ക്കുന്നു . ശരീരത്തിന്റെ മുകള്‍ള്‍ ഭാഗം, കാലുകള്‍, ഇടതു കയ്യ്, എന്നിവ പ്രത്യേകം നിര്‍ര്‍മിച്ചു കൂട്ടി ഘടിപ്പിച്ച ഈ പ്രതിമയുടെ ആകെയുള്ള ഉയരം  ആറടിഎട്ടിഞ്ച്( രണ്ടു മീറ്റര്‍)  ആയിരുന്നു. ദ്വീപില്‍ നിന്ന് കിട്ടിയപ്പോള്‍ ഇതിന്റെ കൂടെ ഒരു പീഠവും  ഉണ്ടായിരുന്നു, ആ പീഠത്തില്‍ പ്രതിമ നിര്‍മ്മിച്ചത്‌  ആന്ടിയോക്കിലെ  അലെക്സാണ്ടര്‍  എന്നയാളാണ് എന്ന് എഴുതിയിരുന്നു.  ഈ പീഠം പിന്നീട് കാണാതായി. ഇപ്പോഴത്തെ നിലയില്‍ പ്രതിമയുടെ രണ്ടു കൈകളുടെയും  പകുതിഭാഗം  മാത്രമേ ഉള്ളൂ. വലതു കൈ താഴോട്ടു നീങ്ങി ഊര്‍ന്നുപോകുന്ന സ്ത്രം സ്ഥാനത്ത് പിടിച്ചു നിര്തുന്നതായിട്ടും ഇടതു കൈ കൊണ്ടു ഏതോ ഒരു സാധനം കണ്ണിന്റെ തൊട്ടു താഴെവരെ ഉയര്‍ത്തിപ്പിടിച്ചിരുന്നു എന്നും കണക്കാക്കപ്പെടുന്നു. കയ്യിലുണ്ടായിരുന്ന സാധനം എന്തായിരുന്നു എന്നതിനെപറ്റിയും സംശയം ഉണ്ട്, അത് ഒരു  കിരീടമാണോ, ആപ്പിളാണോ അതോ മുഖം നോക്കുന്ന കണ്ണാടി മാത്രമാണോ എന്നൊക്കെ പല ഊഹാപോഹങ്ങളും ഉണ്ടായിരുന്നു.  കിട്ടിയ കഷണങ്ങള്‍ തന്നെ  എങ്ങനെ കൂടിച്ചേര്‍ത്ത് വയ്ക്കണമെന്നതിനെപറ്റി  തന്നെ പല അഭിപ്രായങ്ങളും ഉണ്ടായി. .പ്രതിമയുടെ ശരീരഭാഗങ്ങളില്‍ല്‍  കാണുന്ന ദ്വാരങ്ങള്‍ കയ്യില്‍  വളയും ചെവിയിലും ശിരസ്സിലും മറ്റാഭരണങ്ങളും അണിഞ്ഞിരുന്നു എന്നു അനുമാനിക്കാം . പ്രതിമ ആരുടെതെന്നപോലെ തന്നെ അത് ഒരു പകര്പ്പാണോ എന്നും സംശയിക്കുന്നുണ്ട്. ഈ ദേവതയുടെ മുഖത്തെ നിസ്സംഗാവസ്ഥയും   മുഖവും ശരീര ഭാഗങ്ങളുമായുള്ള സ്വാഭാവിക ഏകോപനവും  അര്ദ്ധനഗ്നമായ ശരീരഭാഗങ്ങളുടെ സൌകുമാര്യവും  അരയില്‍ നിന്ന് താഴോട്ടു ഊര്‍ന്നു  പോകുന്ന  വസ്ത്രം ഒരു കൈ കൊണ്ടു പിടിച്ചു നിര്‍തുന്നതിലെ  സ്വാഭാവികതയും  എല്ലാം ഈ പ്രതിമയെ അപൂര്‍വും അമൂല്യവും ആക്കുന്നു. വസ്ത്രത്തിലെ മടക്കുകളും അതില്‍ വീഴുന്ന പ്രകാശത്തിന്റെയും നിഴലിന്റെയും വിന്യാസവും കാണുന്ന ഭാഗികമായ ഗ്നതയും അതീവശ്രദ്ധയോടെയാണ് വിന്യസിച്ചിരിക്കുന്നത് .


   
1820ല്‍ ഈജിയന്‍ന്‍ ദ്വീപസമൂഹത്തില്പെട്ട മിലോസെന്ന പുരാതന നഗരത്തിലെ ഒരു കര്‍ഷകനാണ് ഒരു കുഴിയില്‍ നിന്ന്  ഈ പ്രതിമ കണ്ടെത്തിയത്. പ്രതിമയുടെ തകര്‍ന്ന  കയ്യുകളുടെ ഭാഗങ്ങളും കൂട്ടത്തില്‍ കണ്ടിരുന്നു. ആപ്പിള്‍ പിടിച്ച കയ്യും ചിലതൊക്കെ എഴുതിയ ഒരു പീഠവും കൂട്ടത്തില്‍ ഉണ്ടായിരുന്നവത്രേ.ഈ പ്രതിമയുടെ പ്രാധാന്യം മനസിലാക്കിയ ഒരു ഫ്രെഞ്ച് നേവല്‍ ആഫീസര്‍ ഫ്രഞ്ച് സ്ഥാനപതി വഴി ഈ പ്രതിമ വിലക്ക് വാങ്ങാന്‍ വേണ്ട ശ്രമം നടത്തി. പക്ഷെ സ്ഥാനപതി വിവരം അറിഞ്ഞു, പണവുമായി തന്റെ പ്രതിനിധിയെ അങ്ങോട്ടയച്ചുവെങ്കിലും അയാള്‍ അവിടെ എത്തിയപ്പോള്‍  കണ്ടത് പ്രതിമ   അത് മറ്റൊരാള്‍ള്‍ക്ക് വിറ്റു കഴിഞ്ഞിരുന്നു എന്നാണ്. പ്രതിമ വാങ്ങിയ ടര്ക്കിക്കാരന്‍ അത് കോണ്‍സ്റ്റാന്റിനോപ്പിളി(ഇന്നത്തെ ഇസ്റ്റാമ്ബുള്‍ള്‍ )ലേക്ക് കൊണ്ടു പോകാന്‍  കപ്പലിലേക്ക് കയറ്റുന്നതാണ് കണ്ടത്. പതിനൊന്നാം മണിക്കൂറില്‍  ചില വിലപേശലുകള്‍ നടത്തി ഫ്രെഞ്ചുകാരനു തന്നെ അത് വാങ്ങാന്‍ കഴിഞ്ഞു.

 ഏതായാലും ഫ്രെഞ്ച് തീരത്ത് വന്നപ്പോള്‍ പ്രതിമ ഉറപ്പിച്ചിരുന്ന  പീഠം  നഷ്ടപ്പെട്ടിരുന്നുപൊട്ടിയ കൈകളുടെ ഭാഗങ്ങളും. പ്രതിമ അന്നത്തെ ഫ്രെഞ്ച് രാജാവ് ലൂയി പതിനാലാമന് രിവേരായിലെ മാര്‍ക്വിസ് സമ്മാനമായി നല്കി . കലാകാരന്മാരെയും കലകളെയും വളരെയധികം  പ്രോത്സാഹിപ്പിച്ചിരുന്ന ലൂയി രാജാവ്ഈ പ്രതിമ ല്യൂവര്‍ മ്യൂസിയത്തിലേക്കു  നല്കി.. ലൂയി പതിനാലാമന്‍  രാജാവാണ് ഈ പ്രതിമയ്ക്ക് വീനസ് ഡി മിലോ (മിലോ ദ്വീപിലെ വീനസ്)  എന്ന പേര് നല്കിയത്.  ഈ പ്രതിമയുടെ സൌന്ദര്യം അതിന്റെ ഇപ്പോഴത്തെ   അമൂര്‍ത്ത  രൂപം തന്നെ.


അവിടെ വച്ച് കഴിഞ്ഞ ദിവസം എടുത്ത ഫോട്ടോയും വിഡിയോവും ഇതോടോപ്പം കാണുക 

അവലംബം : http://www.louvre.fr/en/oeuvre-notices/aphrodite-known-venus-de-milo

Comments

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

മധ്യമ വ്യായോഗം -

കീചക വധം കഥകളി