Posts

വാഴപ്പഴം കഴിക്കൂ, ഡോക്ടറെ ഒഴിവാക്കൂ

Image
വാഴപ്പഴം , സാധാരണക്കാരന്റെ പഴം, പെട്ടെന്ന് ഉഉര്ജം ലഭിക്കുന്ന ഒരു ഭക്ഷണം ആണ്. പഞ്ചസാരയുടെ സ്വാഭാവിക രൂപമായ സുക്രോസ്, ഫ്രക്ടോസ്, ഗ്ലൂകോസ് ഇവ മൂന്നും പഴത്തില്‍ അടങ്ങിയിരിക്കുന്നു. വെറും രണ്ടു പഴം കഴിച്ചാല്‍ തൊണ്ണൂറു മിനുട്ട് നേരത്തേക്കു കഠിനമായ അദ്ധ്വാനതിനു വേണ്ടത്‌ര ഉഉര്ജം കിട്ടുമത്രേ. ടെന്നീസ് കളിക്കാരും മറ്റും പഴം കഴിക്കുന്നതില്‍ ഒരത്ഭുതവും ഇല്ല. പതിവായി വാഴപ്പഴം കഴിക്കുന്നതുകൊണ്ട് പല അസുഖങ്ങളും വരാതെ സൂക്ഷിക്കാന്‍ കഴിയും. വിഷാദ രോഗം ഇന്നത്തെ പല വിധമായ മാനസിക പിരിമുറുക്കത്തില്‍ നിന്നും പലര്ക്കും ഏറിയ തോതിലും കുറഞ്ഞും ഉള്ള വിഷാദ രോഗത്തിന് ഒരു പഴം കഴിച്ചാല്‍ താല്കാംലിക ആശ്വാസം കിട്ടുമെന്നു ഒരു പഠനത്തില്‍ കണ്ടിരിക്കുന്നു. പഴത്തില്‍ ഉള്ള ട്രിടോഫാന്‍ എന്ന ഒരു പ്രോടീന്‍ ശരീരത്തില്‍ സെരോടോനിന്‍ ആയി മാറുന്നതു കൊണ്ടാണ് മനസ്സിന് സന്തോഷം ഉണ്ടാ്കുന്നത്. ഇതില്‍ ഉള്ള ബി-12 വിറ്റാമിന്‍ പ്രയോജനകരമാണ്. വിളര്ച്ച പഴത്തില്‍ ഇരുമ്പിന്റെ അംശം ധാരാളം ഉണ്ട്. ഇക്കാരണത്താല്‍ ഹീമോഗ്ലോബിന്‍ രക്തത്തില്‍ ഉണ്ടാകി വിളര്ച്ച ഒഴിവാക്കുന്നു. . രക്താതി സമ്മര്ദംട കുറയ്ക്കാന്‍ പൊട്ടാഷ്യം ധാരാളം ഉള്ളതു...

കുചേലവൃത്തം കഥകളിയും സഹകരണ ബാങ്കും

Image
സഹകരണബാങ്കും കഥകളിയുമായി എന്താണ് ബന്ധം? പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്കെന്താ കാര്യം ? എന്നാല്‍ ഇതാ കോഴിക്കോട്ട് ഒരു സഹകരണ ബാങ്കിന്റെ പുതിയ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്യുന്നതിനോടനുബന്ധിച്ചു ഒരു കഥകളി അവതരിപ്പിക്കുക ഉണ്ടായി. പാവപ്പെട്ടവരുടെ (?) സഹകരണ ബാങ്ക് ആയതുകൊണ്ടാവാം കുചേല വൃത്തം കഥ തന്നെ തിരഞ്ഞെടുത്തത്. തോടയം കഥകളി യോഗത്തിന്റെ സഹകരണത്തോടെ ആയിരുന്നു ഈ പരിപാടി. ജനുവരി ഇരുപതാം തീയതി വൈകുന്നേരം ഏഴു മണിക്ക് ചാലപ്പുറത്തു വച്ചു. കുചേലവൃത്തം കഥകളിയുടെ പ്രത്യേകതകള്‍ പലതാണ്. ഒന്നാമതായി കഥയുടെ പ്രത്യേകത. സുഹൃത്തുക്കള്‍ തമ്മില്‍ എങ്ങിനെ ആയിരിക്കണം എന്ന് കാണിക്കുന്ന കഥ. പച്ചയായ സ്നേഹത്തിന്റെയും ഭക്തിയുടെയും സഹതാപത്തിന്റെയും കഥ. നടത്തിപ്പുകാരെ സംബന്ധിച്ചു കുറച്ചു കഥാപാത്രങ്ങള്‍ മതി എന്നത് നേട്ടം തന്നെ. ശ്രീകൃഷ്ണനും (മുടി) കുചേലനും(മിനുക്കു), രുഗ്മിണിയും(സ്ത്രീ–മിനുക്കു) കഥാപാത്രങ്ങള്‍ മാത്രം മതിയാവും. കത്തിയില്ല, ചുവന്ന താടിയുടെ ഗോഗ്വാ വിളികള്‍ ഇല്ല. സ്വച്ഛസുന്ദരമായ കഥയും അവതരണ രീതിയും. ലളിതവും സുന്ദരവുമായ സംഗീതവും കൂടി ആയപ്പോള്‍ ഇത് ശരിക്കും നല്ല ഒരു കലാ വിരുന്നു തന്നെ ആയി.മുരിക്കുര്‍ ശങ...

യന്തിരന് - യന്ത്രത്തിനു മനുഷ്യനാവാമോ?

Image
കോടികള് മുടക്കി സ്റ്റൈല്മന്നന് രജനികാന്തും ഐശ്വര്യ റോയ്ഉം അഭിനയിച്ച കലാനിധി മാരന് നിറ്മിച്ച ചിത്രം കഴിഞ്ഞ ദിവസം ഞങ്ങള് കണ്ടു. ചിത്രം രണ്ടു പേര്ക്കും ഇഷ്ടപ്പെട്ടു. പതിവു തമിഴ് പടത്തിന്റെ രീതിയേ അല്ല, കുറച്ചു നാള് മുമ്പു കമലഹാസന്റെ ദശാവതാരവും സായിപ്പിന്റെ അവതാറും (http://profkuttanadan.blogspot.com/2010_01_01_archive.html) കണ്ട ശേഷം തിയേറ്ററില് പോയി കണ്ട പടം. ശാസ്ത്രകഥയെന്നൊക്കെ പറയാമെന്നുണ്ടെങ്കിലും മനുഷ്യനും യന്ത്രവും ഒരിക്കലും ഒന്നാവാന് കഴിയില്ല എന്നതാണെന്നു തോന്നുന്നു ശങ്കറ് എന്ന സംവിധായകന് പറയാനുദ്ദേശിക്കുന്നതു. രജനി (വാസീകരന്- വാസി) എന്ന ശാസ്ത്രകാരന് ഗവേഷണഫലമായി തന്റെ തന്നെ രൂപത്തില് ഒരു യന്ത്രമനുഷ്യനെ ഉണ്ടാക്കുന്നു. മനുഷ്യനെ പോലെ എല്ലാം ചെയ്യാന് , നടക്കാനും ഇരിക്കാനും നൃത്തം ചെയ്യാനും ഒക്കെ കഴിയുന്ന യന്ത്ര മനുഷ്യന്. തന്റെ അമ്മയുടെ നിറ്ദേശപ്രകാരം ചിട്ടിബാബു എന്നു ഇതിനു പേരിടുന്നു . തന്റെ ഗവേഷണഫലം വിശദീകരിക്കുന്ന ശാസ്ത്ര സമ്മേളനത്തില് മിക്കവാറും എല്ലാ ചോദ്യങ്ങള്ക്കും യന്ത്രമനുഷ്യനു ഉത്തരം കണ്ടെത്താന് കഴിയുന്നു. എന്നാല് വാസിയുടെ ഗൈഡിനു മാത്രം അതു പൂറ്ണമാണെന്നു തോന്നിയില്ല. എല്ലാ ക...

രാവണ വിജയം കഥകളി കോഴിക്കോട്ട്

രാജരാജവറ്മ കോയിതമ്പുരാന് രചിച്ച രാവണ വിജയം കഥകളി കഴിഞ്ഞ ദിവസം തോടയം കഥകളി യോഗത്തിന്റെ ആഭിമുഖ്യത്തില് തളി ഗായത്രികല്യാണമണ്ഡപത്തില് അവതരിപ്പിച്ചു. കലാമണ്ഡലം വാസു പിഷാരടി രാവണനായും കലാമണ്ഡലം രാജശേഖരന് രംഭയായും കലാമണ്ഡലം ഹരിനാരായണന് ദൂതനായും വേഷമിട്ടു. കോട്ടക്കല് മധുവിന്റെയും സന്തോഷിന്റെയും സംഗീതവും കലാമണ്ഡലം ബലരാമന്റെ ചെണ്ടയും കോട്ടക്കല് രവിയുടെ മദ്ദളവും അകമ്പടിയായി ഉണ്ടായിരുന്നു. ആറരക്കു തുടങ്ങിയ കളി എട്ടരക്കു കഴിഞ്ഞപ്പോള് അല്പ്പം അത്ഭുതം തോന്നി എങ്കിലും ഇന്നത്തെ തിരക്കിട്ട ജീവിതത്തില് ചില അപ്രധാന രംഗങ്ങള് ഒഴിവാക്കിയതു ശരിയോ തെറ്റോ? ചെറുപ്പത്തില് രാത്രി മുഴുവന് ഉറക്കം ഒഴിച്ചു കണ്ടതു കൊണ്ടോ എന്തോ എനിക്കത്ര സുഖമായി തോന്നിയില്ല. ഏതായാലും പിഷരടിയുടെ രാവണനും രാജശേഖരന്റെ രംഭയും ഗംഭീരമായി. ഉള്ള സമയത്തിനിടയില് അവരവരുടെ മനോധര്മ്മവും അഭിനയ ശേഷിയും അവറ്ക്കു പ്രകടിപ്പിക്കാന് അവസരം കിട്ടി. അതിലെ ചില രംഗങ്ങള് വിഡിയോയില് പകറ്ത്തിയതു കാണുക. രംഗം ഒന്നു മൂന്നു ലോകങ്ങളെയും കീഴടക്കി വിജയ ശ്രീലാളിതനായി ലങ്കയില് ഭാര്യ മണ്ഡോദരിയു യുമായി രമിച്ചിരിക്കുന്ന രാവണനെ കാണാന് സഹോദരന് വൈശ്രവണന് അയച്ച ഒരു ദൂതന് സന്ദേ...

കല്യാണ സൌഗന്ധികം കഥകളി – കോഴിക്കോട്ടു

കഥകളി പ്രിയന്മാരെ എന്നും ഹരം പിടിപ്പിക്കുന്ന കഥയാണു കല്യാണ സൌഗന്ധികം . വെറും മൂന്നു കഥപാത്രങ്ങള് മാത്രം. എന്നാല് അഭിനയ സാദ്ധ്യത ധാരാളം. ആഗസ്റ്റ് ഏഴാം തീയതി കോഴിക്കോട്ടു തോടയം ക്ഥകളി യോഗത്തിന്റെ ആഭിമുഖ്യത്തില് തളി ഗായത്രി കല്യാണ മണ്ഡപത്തില് ഈ കളി അവതരിപ്പിച്ചപ്പോഴും പ്രേക്ഷകരുടെ അനുഭവം മറ്റൊന്നായിരുന്നില്ല. കലാമണ്ഡലം മനോജ്കുകുമാറിന്റെ ഭീമനും സദനം കൃഷ്ണന് കുട്ടി ആശാന്റെ ഹനുമാനും അരങ്ങു തകറ്ത്തു. ചെറുതെങ്കിലും പാഞ്ചാലിയുടെ വേഷം കലാമണ്ഡലം സാജനും നന്നാക്കി. കോട്ടക്കല് നാരായണന്റെയും വേങ്ങേരി നരായണന്റെയും സംഗീതവും പൊടിപൊടിച്ചു. ചെണ്ട കോട്ടക്കല് നരായണനും കലാമണ്ഡലം അനീഷും ചുട്ടി കലാമണ്ഡലം ബാലന്റെയും ആയിരുന്നു. ഇതിന്റെ ചില രംഗങ്ങള് കൊടുക്കുന്നു. ഈ അവതരണത്തോടൊപ്പം മനോധറ്മ് അഭിനയിക്കുമ്പൊള് മുദ്രകള് കാണിച്ചുള്ള അഭിനയം എന്താണു എന്നു വിശദീകരിക്കുന്നുണ്ടായിരുന്നു. അതുകൊണ്ടു കഥകളി മുദ്രകള് അറിയാന് വയ്യാത്തവറ്ക്കു പോലും എന്താണു അഭിനയിക്കുന്നതു എന്നു മനസിലാക്കാന് കഴിഞ്ഞു. ഇതൊരു പ്രശംസനീയമായ കാര്യം ആയി തോന്നി. കഥകളി പോലുള്ള ഇത്ര ഉദാത്തമായ കലയെ പൊതുജനങ്ങള്ക്കു കുറെകൂടി ആസ്വാദ്യകരമാക്കാന് ഇത്തരം പ...

സന്താന ഗോപാലം

മഹാഭാരതത്തിലെ ഒരു കഥയെ അടിസ്ഥാനമാക്കി അവതരിപ്പിച്ചു വരുന്ന കഥകളി ആണു സന്താനഗോപാലം. ഭാരത യുദ്ധം കഴിഞ്ഞു കുറച്ചു നാള് ആയി. അറ്ജുനന് തന്റെ ഗുരുവും സ്നേഹിതനും എല്ലാം എല്ലാം ആയ ശ്രീകൃഷ്ണനെ കാണാന് ദ്വാരകയിലേക്കു പുറപെടുന്നു. ഭഗവാനെ കാണുന്നതില് നിന്നുള്ള സന്തോഷം അനുഭവിച്ചുകൊണ്ടു കൊച്ചു വറ്തമാനം പറഞ്ഞിരിക്കുന്നതിനിടയില് ദ്വാരകയിലെ പ്രജ ആയ ഒരു ബ്രാഹ്മണന് അവിടെ എത്തുന്നു. രംഗം ഒന്നു :കൃഷ്ണനും അറ്ജുനനും വളരെ നാള്‍ക്കു ശേഷം കാണുന്നു . തന്റെ ഒന്പതു കുട്ടികളും പ്രസവിച്ചു കഴിഞ്ഞാലുടന് മരിച്ചുപോയി എന്ന സംകടം ഭഗവാനെ അറിയിക്കുന്നു. തന്റെ ശേഷക്രിയ ചെയ്യാന് വേണ്ടി തന്റെ പത്താമത്തെ കുട്ടിയെ എങ്കിലും തനിക്കു തരണേ എന്നു ഭഗവാനോടു അപേക്ഷിക്കുന്നു. എന്നാല് കറ്മഫലം മാറ്റാന് ആറ്ക്കും കഴിയുകയില്ല എന്നു പറഞ്ഞു കൃഷ്ണന് കൈമലറ്ത്തുന്നു. ദു:ഖിതനായ ബ്രാഹ്മണന് ഇതിനൊക്കെ കാരണം രാജാവായ കൃഷ്ണന്റെ തോന്നിയവാസം ആണെന്നു പറഞ്ഞു കൃഷ്ണനെ കുറ്റപ്പെടുത്തുന്നു. കൃഷ്ണന് മെല്ലെ രംഗത്തു നിന്നു മാറുന്നു. രംഗം രണ്ടു: ബ്രാഹ്മണനെ അറ്ജുനന്‍ സമാധാനിപ്പിക്കുന്നു ബ്രാഹ്മണന്റെ അപേക്ഷയില് കൃഷ്ണന് ഉദാസീനന് ആയിരിക്കുന്നതു അറ്ജുനനു പിടിച്ചില്ല....

കുട്ടനാട്ടിലും വിഷ പാമ്പുകള് !!!!

ഒരു കാലത്തു കേരളത്തിലെ നെല്ലറ ആയി അറിയപ്പെട്ട കുട്ടനാട്ടില് ഇന്നു കര്ഷകര്‍ നെല്കൃഷി ചെയ്യുന്നതു പലപ്പൊഴും നഷ്ടത്തില് ആണു. പലരും മറ്റു തൊഴില് ഒന്നും ചെയ്യാന് അറിയാത്തതുകൊണ്ടും നിലം വെറുതെ ഇടുന്നതില് ഉള്ള വൈമനസ്യം കൊണ്ടും ആണു ഇന്നു കൃഷി ചെയ്യുന്നതു. ഞങ്ങളുടെ കുട്ടിക്കാലത്തെ കുട്ടനാടും ഇന്നത്തെ കുട്ടനാടും വളരെ വ്യ്ത്യസ്ഥമാണു. പലപ്പോഴും സ്കൂളില് പോകാന് ചെറിയ വള്ളം സ്വയം തുഴഞ്ഞു ഏതെങ്കിലും ബന്ധു വീട്ടില് കെട്ടിയിട്ട ശേഷം ആണു ഞങ്ങള് സ്കൂളില് പോയിരുന്നതു. ഇന്നു കുട്ടനാട്ടില് ചെറുവള്ളങ്ങള് കാണാനേ ഇല്ല. ഉള്ളതു തന്നെ വലിയ വള്ളങ്ങള് മാത്രം. തുഴയും കഴുക്കോലിനും പകരം എഞ്ചിന് വച്ച വള്ളങ്ങള്. വേഗം കൂടിയ വള്ളങ്ങള്. കയ്യ് കെട്ടി വെറുതെ ഇരുന്നാല് മതി.വള്ളം വേണ്ടിടത്തു എത്തിക്കൊള്ളും. പണ്ടു സാധനങ്ങള് കൊച്ചിയിലേക്കും മറ്റും കൊണ്ടു പോയിരുന്ന വലിയ കെട്ടുവള്ളങ്ങള് മോട്ടോറ് വച്ച ‘ഹൌസ് ബോട്ടുകള്‘ ആയി രൂപാന്തരം ചെയ്തു. മിക്കവാറും സ്ഥലങ്ങളില് റോഡു വഴി എത്താം എന്നു വന്നു, പണ്ടു ചമ്പക്കുളം കൈനകരി തലവടി ഇടത്വാ കണ്ടങ്കരി എന്നിവിടങ്ങളില് പോകാന് ബോട്ടുമാറ്ഗം മാത്രമേ സാധിക്കുമായിരുന്നുള്ളൂ. ഇന്നു സ്കൂളില് പോകാന് സൈക...