വീനസ് ഡി മിലോ പ്രതിമ – പാരീസിലെ മറ്റൊരു അത്ഭുതം
നമ്മുടെ ഭാരതീയ സംസ്കാരത്തിലെ പോലെ തന്നെ ഗ്രീക്കുകാര്‍ക്കും പല ദൈവങ്ങളും ഉണ്ടായിരുന്നു, ദേവന്മാര്‍, ദേവതമാര്‍. അതില്‍ പ്രേമത്തിന്റെ ദേവതയാണ് വീനസ്. 1820 ല്‍ മിലോസ് എന്ന ഗ്രീക്ക് ദ്വീപില്‍ നിന്ന് കിട്ടിയ വീനസിന്റെ പ്രതിമ അത്യപൂര്‍വമായി കിട്ടിയ ഒറിജിനല്‍ തന്നെയാണ്. നഗ്നമായ ഈ രൂപത്തിന്റെ പ്രത്യേകത കൊണ്ടു ഇത് സൗന്ദര്യത്തിന്റെയും പ്രേമത്തിന്റെയും ദേവത ആണെന്ന് പെട്ടെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞു. ശുദ്ധമായ വെള്ളമാര്ബിളില്‍ല്‍ നിര്‍മിച്ച ഈ പ്രതിമ കൃസ്തുവിനു മുമ്പ് 130 നും 100 നും ഇടയില്‍ ആണ് നിര്‍മിക്കപ്പെട്ടത് എന്ന് കരുതുന്നു. ഗ്രീക്കുകാരുടെ പ്രേമത്തിന്റെ ദേവതയായ വീനസിന്റെ പ്രതിമയാണിത് എന്ന് ഒരഭിപ്രായം. മറ്റൊന്ന് മിലോസ് ദ്വീപില്‍ല്‍ സ്ഥാപിച്ച ഈ പ്രതിമ ജലദേവതയായ ആഫ്രി ഡ യി റ്റി ന്റെ ആണെന്നു മറ്റൊരു അഭിപ്രായവും നിലനി ല്‍ ക്കുന്നു . ശരീരത്തിന്റെ മുകള്‍ള്‍ ഭാഗം , കാലുകള്‍ , ഇടതു കയ്യ് , എന്നിവ പ്രത്യേകം നിര്‍ര്‍മിച്ചു കൂട്ടി ഘടിപ്പിച്ച ഈ പ്രതിമയുടെ ആകെയുള്ള ഉയരം ആറടിഎട്ടിഞ്ച്( രണ്ടു മീറ്റര്‍) ആയി ര...