ചില ട്രാഫിക് നിയമ ലംഘനങ്ങള്‍ പാര്‍ക്കിങ്ങും
കോഴിക്കോട് നഗരത്തിലെ സ്ഥിര താമസ ക്കാര്‍ക്ക് ഉള്ള ബുദ്ധിമുട്ടുകളില്‍ ഒന്ന് അവര വരുടെ വാഹനം പാര്‍ക്ക് ചെയ്യാന്‍ ഉള്ള വിഷമം ആണ്. സ്വന്തമായ വാഹനം ഉണ്ടെ ങ്കിലും അത് പുറത്തെടുത്താല്‍ നമുക്ക് പോകേണ്ട ഇടത്തിനടുത്ത് എങ്ങും പാര്‍ക്ക് ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കെണ്ട. നടക്കാന്‍ ബുദ്ധിമുട്ടുള്ളവരെ കൂട്ടി പുറത്തു പോകു മ്പോള്‍ എന്ത് ചെയ്യുമെന്ന് അറിയില്ല. വീൽ ചെയർ സൗകര്യം കിട്ടുമെന്നു പ്രതീക്ഷി ക്കേണ്ട. നഗര കേന്ദ്ര ത്തില്‍ തന്നെ പാര്‍ക്കി ങ്ങിനു ഒഴിചിടെണ്ട സ്ഥലത്ത് പലരും കയ്യേറി കച്ചവടം നടത്തുന്നതും അപൂര്വമല്ല. . ഉദാഹരണത്തിന് നഗര ഹൃദയത്തില്‍ ഉള്ള മാവൂര്‍ റോഡില്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ ഇടം തീരെ ഇല്ല. കുറച്ചു സ്ഥലം ഉള്ളത് അരയിടത്തു പാലം ഓവറ്ബ്രിഡ്ജിന്റെ താഴെയാണ് , അത് മിക്കപ്പോഴും നിറഞ്ഞു കവിഞ്ഞിരിക്കും. ഒന്ന് രണ്ടു പ്രാവശ്യം SBT യുടെ മുമ്പില്‍ തെറ്റായ സ്ഥലത്ത് പാര്‍ക്ക് ചെയ്തതതിനു ടിക്കറ്റ് വാങ്ങി ഫൈന്‍ അടക്കുകയും ചെയ്തു. ഇപ്പോള്‍ സ്റ്റിക്കര്‍ ഒട്ടി്ക്കുന്നതിനു പകരം ടയറില്‍ ക്ലാംപിടുക യാണ് പതിവ്. അവര്‍ ക്ലാംപിട്ടു പോകുന്ന തിനു മുമ്പ് എത്തിയില്ലെങ്കില്‍ അവരെ അന്വേ ഷിച്ചു ക്ഷണിച്ചു വരുത്തി...